കാഴ്ച്ചകളാല്‍ സമൃദ്ധമാണ് ജീവിതം. ആ കാഴ്ചകളുണര്‍ത്തുന്ന ചിന്തകള്‍, ചില അപൂര്‍വ നിമിഷങ്ങളില്‍, തിരിച്ചറിവുകള്‍ക്ക് വെളിച്ചമാകുന്നു. ഓര്‍മ്മകളുണര്‍ത്തുന്ന ചില ചിന്തകള്‍, വീണ്ടും കാഴ്ചകളാവുന്നതും കൗതുകം. ഇടയ്ക്കിടെ മുളപൊട്ടിവിടര്‍ന്ന ചിന്താശകലങ്ങള്‍, ഹൈക്കു കവിതകള്‍ പോലെ ഒഴുകിയപ്പോള്‍, താളുകളില്‍ അക്ഷരചിത്രങ്ങള്‍ തെളിഞ്ഞുനിന്നു. ഉത്തരങ്ങള്‍ക്കുള്ള ചോദ്യങ്ങളും ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും വേണ്ടുവോളം കോരിയെടുക്കാവുന്ന പ്രപഞ്ചപ്പളുങ്കുപാത്രത്തില്‍, നിറഞ്ഞുനില്‍ക്കുകയായിരുന്നു, മനസ്സുകൊണ്ട് വായിച്ചെടുക്കാവുന്ന സത്യങ്ങള്‍! അവിടെ അറിവും, അറിവ് തേടുന്നവനും രണ്ടല്ലാതാവുന്നു. Some haiku thoughts from the #കാഴ്ച്ച അരുവി സംഗീതം പൊഴിച്ച് ഒഴുകിക്കൊണ്ട&#