Jump to ratings and reviews
Rate this book

കാറ്റിമ

Rate this book

152 pages, Paperback

Published April 1, 2019

3 people want to read

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
7 (100%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 2 of 2 reviews
Profile Image for Nandakishore Mridula.
1,352 reviews2,698 followers
September 29, 2019
വെട്ടിയിട്ടതു പോലെയാണ് വെളുപ്പാൻകാലത്തേക്ക് അവൾ ഉണർന്നത്. ഇടത്തോട്ടു തല ചെരിച്ചപ്പോൾ തൊട്ടടുത്തു കമിഴ്ന്നു കിടക്കുന്നു ദേവിയാന്റി.

പതിവിലും ഭാരം തോന്നിച്ച തലയുമായി അവൾ എഴുന്നേറ്റിരുന്നു.

ദേവിയാന്റിയുടെ ബ്ലൗസും ബ്രേസിയറും തുളച്ച് മാംസത്തിനകത്തേക്ക് ആഴ്ന്നുകിടക്കുന്ന കത്തിയുടെ ഇളംചുവപ്പുപിടിയിൽ അവളുടെ കണ്ണുകളുടക്കി.

ചുറ്റും കട്ടപിടിച്ച ചോര.
ജയൻ ശിവപുരം എഴുതിയ "കാറ്റിമ" എന്ന നോവൽ തുടങ്ങുന്നത് ഈ ഭ്രമാത്മകദൃശ്യത്തോടെയാണ്. അനുവാചകൻ ഇതൊരപസർപ്പക നോവലാണെന്നു കരുതിയാൽ തെറ്റുണ്ടാവില്ല. എന്നാൽ "ജീവിതമാണ് ഏറ്റവും സങ്കീർണ്ണമായ അപസർപ്പകനോവൽ" എന്ന പുറംചട്ടയിലെ വാചകത്തെ അന്വർത്ഥമാക്കുന്നു ഈ ആഖ്യായിക.

ദേവിയാന്റിയുടെ മൃതദേഹത്തിനു കാവലിരിക്കുന്ന പേരു വെളിപ്പെടുത്താത്ത നായികയുടെ ഓർമ്മകളുടെ ചുരുളഴിയലിലൂടെയാണ് കഥ നീങ്ങുന്നത്. ദരിദ്രയും സുന്ദരിയുമായ ഒരു യുവതിക്ക് സമകാലീന കേരളത്തിൽ നേരിടാവുന്ന സ്വാഭാവിക വിധി തന്നെയായിരുന്നു അവളുടേതും; അവളതു നേരിട്ട രീതി വ്യത്യസ്തമായിരുന്നെങ്കിലും. ചെറ്റക്കുടിലിൽ നിന്നും രാജസൗധത്തിലെത്തിയ അവൾ അടുക്കളക്കാരി മാത്രമല്ലെന്ന് മനസ്സിലാക്കാൻ അധികകാലമൊന്നും വേണ്ടി വന്നില്ല - രതിയുടെ അതിരുകളില്ലാത്ത സാമ്രാജ്യം അവളുടെ മുന്നിൽ തുറക്കുകയായിരുന്നു.

എന്നാൽ ഇതു പുരുഷന്റെ കാമന്ധതയ്ക്കു മുന്നിൽ ബലികഴിക്കപ്പെടുന്ന അബലകളുടെ ലോകമല്ല എന്ന് ദേവിയുടെ ഗുരുവായ രാജമ്മ എന്ന രാജലക്ഷ്മിയിൽ നിന്നും അവൾ മനസ്സിലാക്കുന്നു. സ്വന്തം ലൈംഗികത കൊണ്ട് അടിയറവു പറയിക്കാൻ കഴിയുന്ന പുരുഷൻ എന്ന സാധുമൃഗത്തെ പുച്ഛിക്കാനും, അതേസമയം സഹാനുഭൂതിയോടെ കാണാനും അവൾ പഠിക്കുന്നു.
ചാരിത്ര്യം പോലെ അർത്ഥരഹിതമായ വാക്കു വേറെയില്ല. ആ ഒറ്റവാക്കിന്റെ തോട്ടി കൊണ്ടാണ് സമൂഹം സ്ത്രീയെ നിയന്ത്രിക്കുന്നത്. ചാരിത്ര്യം ചാക്കിൽക്കെട്ടി കടലിലേക്കെറിഞ്ഞ് ഇഷ്ടമുള്ള ആണിനെ വിളിച്ചുവരുത്തി ഒന്നു കശക്കിവിട്ടാൽ തീരുന്നതേയുള്ളൂ പുരുഷമേധാവിത്വം എന്ന പാഠം ചേച്ചിയാണ് അവളെ പഠിപ്പിച്ചത്. തുണിയഴിച്ചിട്ട് നമ്മളിങ്ങനെ കാലുവിടർത്തി മുല കൂർപ്പിച്ചു നിന്നാൽ ഏതു ഹുങ്കനും മുട്ടേലിഴയും എന്ന രാജമ്മവാക്യം ഓർത്തപ്പോൾ ദേവിയാന്റിയുടെ മരണം മറന്ന് അവൾ ഉള്ളാലെ ചിരിച്ചുപോയി.
രാജമ്മയിൽ നിന്നും പാഠം ഉൾക്കൊണ്ട നായിക എങ്ങനെ തന്റെ സ്വത്വം കണ്ടെത്തുന്നുവെന്നും, അതു ദേവിയുടെ മരണം വരെ എങ്ങനെ ചെന്നെത്തുന്നു എന്നതും കഥയുടെ പരിണാമഗുപ്തി.

* * *

സന്തോഷത്തിന്റേയും സുഖത്തിന്റേയും കുളിർകാറ്റേറ്റ് നിൽക്കുമ്പോൾ ഭൂതകാലദു:ഖങ്ങളും പ്രിയരുടെ സങ്കടങ്ങളും ഓടിയെത്തി ഇമകൾ നനയിക്കുന്ന അസാധാരണമായ അനുഭൂതിയേയാണ് കഥാനായിക "കാറ്റിമ" എന്നു പേരിട്ടു വിളിക്കുന്നത്. രാജമ്മച്ചേച്ചിയുടേയും അവളുടേയും നിത്യാനുഭവമാണിത്. ഇല്ലായ്മയിൽ നിന്നും ഔന്നത്യങ്ങൾ കീഴടക്കുമ്പോഴും നഷ്ടങ്ങളെ മനസ്സിൽ നിന്നും നിഷ്കാസനം ചെയ്യാൻ കഴിയാത്ത അവസ്ഥ. ഈ ഭാവനയ്ക്കു ചാരുതയുണ്ടെങ്കിലും കഥയിൽ അത് ചേരാതെ ഒരല്പം മുഴച്ചു നിൽക്കുന്നുണ്ടോ എന്നു സംശയം.

ചുവന്ന പിടിയുള്ള കത്തിയുടെ രൂപകം പക്ഷെ, പുരുഷലിംഗത്തോടു ചേർത്തുവെച്ചു വായിക്കാൻ ശരിക്കു കഴിയുന്നുണ്ട്. "ലിംഗനീതി" എന്ന അദ്ധ്യായത്തിൽ പുരുഷന്റെ അഹന്തയെ കണക്കിനു കളിയാക്കുന്നുണ്ട് കഥാകൃത്ത്. "വൈശാലി"യിൽ ഓ.എൻ. വി എഴുതിയതു പോലെ, "മാമുനിയെ മാൻകിടാവായ് മാറ്റും മന്ത്രം" കയ്യിലുള്ളവർക്ക് ഈ ഒരവയവത്തിന്റെ ബലത്തിൽ ഞെളിഞ്ഞു നടക്കുന്നവരെ മെരുക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.

ഈ നോവൽ തികച്ചും സ്ത്രീപക്ഷത്തുതന്നെയാണു നിൽക്കുന്നത്. എങ്കിലും പ്രശ്നപരിഹാരം കുറച്ചു ബാലിശമായില്ലേ എന്നൊരു സംശയം. ചാരിത്ര്യത്തിന്റെ തോട്ടി ഉപേക്ഷിക്കുന്നതു കൊണ്ടു മാത്രം സ്ത്രീ സ്വതന്ത്രയാകുമോ? പുരുഷന്റെ കണ്ണിൽ അവൾ വസ്തുവത്കരിക്കപ്പെടുന്നേടത്തോളം കാലം സ്ത്രീപീഡനം നിലനിൽക്കുക തന്നെ ചെയ്യും.
Profile Image for Abhilash.
Author 5 books285 followers
September 2, 2020
Second half of the novel lacks conviction, the overlong story of the character Rajamma brings the novel down with it, ending is patchy. Still much better than the so called crime/mystery novels running wild in Malayalam at the moment. This is a much better "മധ്യവർത്തി" novel than the pretentious crap called "ഛായാമരണം".
Displaying 1 - 2 of 2 reviews

Can't find what you're looking for?

Get help and learn more about the design.