ഇന്ത്യയുടെ ജീവവരമ്പുകളിലൂടെ ഓടുന്ന തീവണ്ടി. അതിനുള്ളിൽ രൂപപ്പെടുന്ന രാജ്യം രാജാവ് പ്രജകൾ നിഷ്കാസിതർ. മരണം കാത്തു കിടക്കുന്ന പോരാട്ടത്തിന്റെ ചരിത്രം. തീവണ്ടിയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യനോവൽ
ഒരു മനുഷ്യനും ഓരോ കഥയാണ്.. അത്തരത്തിൽ അനവധി മനുഷ്യരെ വഹിച്ചു കൊണ്ട് പോകുന്ന ഒരു തീവണ്ടിക്ക് പറയാൻ എത്രയെത്ര കഥകൾ ഉണ്ടായിരിക്കും..!
സമ്പർക്കക്രാന്തി എന്നത് ഒരു തീവണ്ടി സർവീസാണ്, ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നു, പലപ്പോഴും സുപ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദീർഘദൂര ട്രെയിനുകളാണിവ. "സമ്പർക്ക" എന്നാൽ ബന്ധം, "ക്രാന്തി" എന്നാൽ വിപ്ലവം അല്ലെങ്കിൽ വലിയ മാറ്റം. ഇത് രാജ്യത്തെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു വിപ്ലവകരമായ ട്രെയിൻ സർവീസായി കണക്കാക്കുന്നു.. ഈ ട്രെയിനുകളിലെ യാത്ര പലപ്പോഴും വ്യത്യസ്ത സംസ്കാരങ്ങളെയും ഭാഷാ വൈവിധ്യങ്ങളെയും പരിചയപ്പെടുത്തുന്ന അനുഭവമായിരിക്കും. ഈ നോവൽ സമ്മാനിക്കുന്നതും 3 ദിവസത്തെ ഒരു സമ്പർക്കക്രാന്തി യാത്രയാണ്... കരംചന്ദ് എന്ന ഒരു യാത്രക്കാരന്റെ കണ്ണുകളിലൂടെ, അയാളുടെ ഭാവനകളിലൂടെ വായനക്കാരൻ ഇന്ത്യയുടെ പല മുഖങ്ങൾ കാണുന്നു..
തീവണ്ടിയും കൂടെ ചേർന്നതാണ് ഇന്ത്യയുടെ വൈകാരിക ചരിത്രം. ഇന്ത്യയുടെ ആധുനിക ചരിത്രം സൃഷ്ടിച്ചും ചരിത്രത്തിൽ ഇടപെട്ടുകൊണ്ടും തീവണ്ടികൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു..
അങ്ങേയറ്റം സംതൃപ്തിയും ഒപ്പം അനേകം നൂതന അറിവുകളും നൽകിയ ഒരു വായന.. . . . 📚Book - സമ്പർക്കക്രാന്തി ✒️Writer- വി ഷിനിലാൽ 📜Publisher- dc books
കേരള മുതൽ ന്യൂഡൽഹി വരെ നീണ്ടുനിൽക്കുന്ന സമ്പർക്കക്രാന്തി എന്ന തീവണ്ടിയുടെ യാത്രയാണ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചലിക്കുന്ന തീവണ്ടിയിൽ വിവിധ കാലങ്ങളും സാമൂഹ്യ മാറ്റങ്ങളും അടിച്ചമർത്തലുകളും വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ഇത് വെറുമൊരു തീവണ്ടി മാത്രമല്ല എന്ന് പുസ്തകം വായിക്കുന്നവർക്ക് മനസ്സിലാകും.
ഷിനിലാലിൻ്റേതായി വായിക്കുന്ന രണ്ടാമത്തെ നോവലാണ് സമ്പർക്കക്രാന്തി. ആദ്യം വായിക്കുന്നത് 'അടി'യാണ്. അടി കഥ പറയുന്നതിനിടയിൽ കാര്യം പറയുന്ന നോവലാണെങ്കിൽ, സമ്പർക്കക്രാന്തി കാര്യം പറയാനായി മാത്രം എഴുതിയുണ്ടാക്കിയ കഥയായിട്ടാണ് അനുഭവപ്പെട്ടത്. സമ്പർക്കക്രാന്തിയിൽ സട്ടിൽറ്റി എന്നു പറയുന്ന സാധനം ഇല്ലെന്നു തന്നെ പറയാം. അത് നോവലിൻ്റെ മേന്മയാണോ പോരായ്മയാണോ എന്നു ചോദിച്ചാൽ എനിക്കത് പോരായ്മയായിട്ടാണ് തോന്നിയത്. ഇതേ കാര്യം തന്നെ പലർക്കും മേന്മയായി തോന്നാനും മതി. അങ്ങനെ ഒരു സാധ്യതയും നോവൽ ബാക്കിയാക്കുന്നുണ്ട്.
വായന - 37/2021📖 പുസ്തകം📖 - സമ്പർക്കക്രാന്തി രചയിതാവ്✍🏻 - വി. ഷിനിലാൽ പ്രസാധകർ📚 - ഡി.സി ബുക്സ് തരം📖 - യാത്രാവിവരണം കലർന്ന നോവൽ പതിപ്പ്📚 - 2 ഈ പതിപ്പ് പ്രസിദ്ധീകരിച്ച മാസവും വർഷവും📅 - മാർച്ച് 2020 താളുകൾ📄 - 264 വില - ₹270/-
📌ടി.ഡി രാമകൃഷ്ണൻ്റെ "പച്ച മഞ്ഞ ചുവപ്പ്" എന്ന നോവലിന് ശേഷം ഞാൻ വായിക്കുന്ന തീവണ്ടിയുടെ പശ്ചാത്തലത്തിലുള്ള നോവലാണിത്. ഈ നോവലിനെ വ്യത്യസ്തമാക്കുന്നത് ആദ്യാവസാനം പൂർണമായും തീവണ്ടിയാണ് പശ്ചാത്തലമായി വരുന്നത് എന്നുള്ളതാണ്. മാത്രവുമല്ല, തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയ മലയാളത്തിലെ ആദ്യനോവൽ "സമ്പർക്കക്രാന്തി" ആണ്.
📌തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 22 ബോഗികളുമായി ആരംഭിച്ച് 56 മണിക്കൂറുകൾ കൊണ്ട് 3420 കിലോമീറ്ററുകൾ സഞ്ചരിച്ച് മഹാനഗരമായ ഡെൽഹിയിൽ യാത്ര അവസാനിക്കുന്ന സമ്പർക്കക്രാന്തി എക്സ്പ്രസ്സിൽ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും എഴുത്തുകാരനും കൂടിയായ വി. ഷിനിലാൽ നമുക്കൊരു ടിക്കറ്റ് തരികയാണ്. തീവണ്ടി എന്നത് ഇന്ത്യയുടെ ജീവനാഡിയാണ് എന്നുള്ളത് ഈ പുസ്തകത്തിലൂടെ നമുക്ക് വ്യക്തമാവും. പല ദേശങ്ങളിലൂടെയും പല സംസ്കാരങ്ങളിലൂടെയും 18 ഭാഷകളിലൂടെയുമുള്ള ഒരു സഞ്ചാരമായി കൂടിയും നമുക്ക് ഈ പുസ്തകത്തെ വിലയിരുത്താം.
ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സംഭവ വികാസങ്ങളെ പുനരവതരിപ്പിക്കുന്ന വലിയൊരു നാടകവേദിയായി ഒരു തീവണ്ടിയുടെ ഉള്ളറകളെ പരിവർത്തനം ചെയ്തു കൊണ്ട്, കഥകളും, ഉപകഥകളും അല്പം, ചരിത്രവും മായാജാലക്കാഴ്ചകളും ചേർത്തു അവതരിപ്പിച്ചിരിക്കുന്ന ഒരു നോവലായാണ് സമ്പർക്ക ക്രാന്തിയുടെ കാഴ്ചകളെ വിവരിക്കാൻ തോന്നുന്നത്. ഇതിൽ, യഥാർത്ഥ രാഷ്ട്രീയ സംഭവങ്ങളുടെ പരിഛേദമുണ്ട്, എന്നാൽ ഒരു പൊളിറ്റിക്കൽ ഫിക്ഷൻ എന്ന് മാത്രം വിശേഷിപ്പിക്കാനുമാകില്ല. ചരിത്ര സംഭവങ്ങളെ നോവലുമായി ബന്ധിപ്പിക്കാനായി മാത്രം ചില കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നതായി കാണാം. നോവലിന്, ഒരു യാത്രയുടെ തുടക്കമെന്നോണം,തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന സമ്പർക്ക ക്രാന്തി എന്ന തീവണ്ടിയിലേയ്ക്ക് യാത്രക്കാരെ അഥവാ വായനക്കാരെ ക്ഷണിക്കുന്നു.
തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയതിൻ്റെ ഒരാകർഷണത്തിനുമപ്പുറം, ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ വായിക്കപ്പെടേണ്ട ഒന്നാണ് ഈ നോവൽ എന്നു തോന്നി. പ്രതിവിധികളല്ല നോവലിസ്റ്റ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം.മറിച്ച്, ആട്ടിൽ തോലണിഞ്ഞ, വെറുപ്പിൻ്റെ ,പിളർപ്പിൻ്റെ രാഷ്ട്രീയം വിൽക്കുന്ന അധികാരങ്ങളെ തിരിച്ചറിയുക എന്ന ആശയമാണ്, നോവലിസ്റ്റ് മുന്നോട്ടുവയ്ക്കുന്നത്.ദുഷ്ടനായ കപ്പിത്താൻ്റെ അന്ത്യം പോലെ ,ദ്വി എന്ന ഏകാധിപതിയുടെ തകർച്ച കാണുന്നതുപോലെ, ഒരു പ്രതീക്ഷ നിറഞ്ഞ സ്വപ്നം അവശേഷിപ്പിച്ചു കൊണ്ട് നോവൽ അവസാനിക്കുന്നു.
വരികൾക്കിടയിലൂടെ വായനയാണ് സമ്പർക്കക്രാന്തി അർഹിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കഥപറച്ചിൽ ദഹിക്കുന്നവരും അതിന് പ്രാപ്തരായവരായിരിക്കും. അതൊരു ബഹുമതിയല്ല, തികച്ചും സാധാരണമായ ഒരു ഫിൽറ്റർ ഉപാധി മാത്രം. 2022 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ രചനയാണ് സമ്പർക്കക്രാന്തിയെന്നിരിക്കെ ഒരു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിക്കാൻ തീരെ സാധ്യതയിതിനില്ല. അത് പക്ഷെ സമ്പർക്കക്രാന്തിയുടെ കുറവല്ല കൂടുതലാണെന്ന് മാത്രം.... ആ കൂടുതൽ എന്താണെന്ന് മനസ്സിലാക്കാൻ എങ്കിലും സമ്പർക്കക്രാന്തി സധൈര്യം വായിക്കാം.
ഇന്ത്യയുടെ വർത്തമാനവും ചരിത്രവും ഭൂമിശാസ്ത്രവും അടങ്ങിയൊരു തീവണ്ടി കാഴ്ചയാണ് സമ്പർക്ക ക്രാന്തി. നോവൽ ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതികളോട് ശക്തമായി കലഹിക്കുന്നു. വളരെ വ്യത്യസ്തമായ രചനാ ശൈലി എഴുത്തുകാരന്റെ പ്രതിഭയെ വിളിച്ചോതുന്നു. ഇന്നത്തെ ഇന്ത്യയിൽ നോവൽ ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ കഴിഞ്ഞുപോയതും നടന്നുകൊണ്ടിരിക്കുന്നതുമായ സമകാലിക സംഭവങ്ങളെ ഒരു ട്രെയിൻ യാത്രയിലൂടെ ആക്ഷേപ രൂപേണ അവതരിപ്പിച്ചിരിക്കുന്നു. ചരിത്രവും ഫിക്ഷനും കൂട്ടിയിണക്കി ഒരുക്കിയ ഒരു യാത്ര, ഓർമ്മകൾ പൊടിതട്ടി എടുക്കുവാൻ പ്രേരിപ്പിക്കുന്ന യാത്ര..... സമ്പർക്കക്രാന്തിയിലെ യാത്ര ഒരു വല്ലാത്ത യാത്ര തന്നെ ❤️ Must read 🔥
ഒരു ട്രെയിൻ യാത്രയിലൂടെ സമകാലിക ഇന്ത്യയെ വരച്ചുകാട്ടുവാനുള്ള എഴുത്ത് കാരൻ്റെ ബോധപൂർവ്വമായ ശ്രമം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്.ഫിക്ഷനും ചരിത്രവും ഈ സമ്പർക്കക്രാന്തിയിൽ യാത്ര ചെയ്യുന്നു. സമകാലിക രാഷ്ട്രീയ വ്യവസ്ഥിതിയെ തുറന്നുകാട്ടുന്നുമുണ്ട് ഈ ട്രെയിൻ.
തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് ന്യൂഡൽഹി വരെയുള്ള സമ്പർക്കക്രാന്തി എക്സ് പ്രസിൻ്റെ മൂന്നു ദിവസത്തെ യാത്ര ആ യാത്രയിൽ കണ്ടുമുട്ടുന്ന പലതരം ആൾക്കാർ പല സംഭവങ്ങൾ ഇതാണീ നോവൽ. പച്ചയായി പറഞ്ഞും പറയാതെയും രാഷ്ട്രീയം പറഞ്ഞു പോകുഅണ്ട്
ഇന്ത്യയുടെ പരിച്ഛേദമാകുന്ന സമ്പർക്ക ക്രാന്തി എന്ന ട്രയിൻ്റെ തിരുവനന്തപുരം മുതൽ ഡെൽഹി വരെയുള്ള കാലപ്രയാണം. സമകാലിക ഇന്ത്യയുടെ തന്നെ ആവിഷ്കാരമാവുന്ന ക്ലാസിക്കൽ രചന.
തീവണ്ടിയുടെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ എഴുതപ്പെട്ട ആദ്യനോവല്‍. ഇന്ത്യയുടെ ജീവരക്തം പോലെ അതിന്‍റെ ചരിത്രം പേറി, സമകാലീന വേഷം കണ്ടുകൊണ്ട് ഒരു യാത്ര. ഇന്ത്യയുടെ മാറുന്ന മുഖം, എങ്ങനെയാണ് ഒരു അധികരി ജനിക്കുന്നത്? അവര്‍ക്കും ചുറ്റും അനുവാചകവൃന്ദം സൃഷ്ടിക്കപ്പെടുന്നത്? അവര്‍ എങ്ങനെ ഭരിക്കപ്പെടുന്നു ? യാത്ര ഉണര്‍ത്തുന്ന ചോദ്യങ്ങളും കാഴ്ചകളും. തീര്‍ച്ചയായും വായനക്കാരുടെ സമ്പര്‍ക്കക്രാന്തിയിലെ യാത്ര വെറുതെയാകില്ല എന്ന് നിസംശയം പറയാം.
In 2023, Shinilal was awarded the 2022 Kerala Sahitya Akademi Award for the novel Sambarkkakranthi. The same work has been translated as The Wanderer, named after a vintage steam engine of Rajah of Mysore that the Sampark Kranti express now lugs. In its thousands of kilometre of journey spanning states, the author brings our attention to everything from caste to suicides.
The train here is symbolic of both, death and time. It's cruel as well as indifferent, piercing through India as once Britishers did and now Indians do. It bears the tyranny of the people it carries as well as of the bystanders, who live in the cities and the villages that the train touches.
Karamchand, named after a man whose entire name every child learns in school, is traveling in first class in this train with John, a foreigner. Former is a travelogue writer and latter a wildlife photographer. About Karamchand, the author writes: 'His pastime was losing himself in crowds and visiting historical places and removing himself from the present time. The ruins of the Babri Masjid in Ayodhya, the Muslim ghettoes of Gujarat, the sectarian trouble-spots of Assam,farmers' agitations, anti-reservation protests, localities of agitating Meenas and Gujjars in Rajasthan-few were the places that he had not visited.'
The book flits between heartwarming empathy and stunning cruelty. In one incidence, when Devdas the loco pilot calls a woman who threw herself in front of the train a goat, the guard laughs: 'Was one of the goats wearing a churidar-kameez?'
One of my favorite quotes: "Sir, this is India, after all. On occasions, a mouse will ride in the First Class AC coach. And at other times, humans will travel sitting on the toilet."