Jump to ratings and reviews
Rate this book

അടിയാളപ്രേതം | Adiyalapretham

Rate this book
ഉപേക്ഷിക്കപ്പെട്ട നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാന്‍ നിയോഗിതനായ പറങ്കിമേലാളന്‍. മേലാളനാല്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട കാപ്പിരിമുത്തപ്പന്‍. അടിയാളപ്രേതത്തിന്‍റെ തലമുറകളിലൂടെയുള്ള യാത്ര ഇവിടെനിന്നാരംഭിക്കുന്നു. മുത്തപ്പനെ പ്രീതിപ്പെടുത്തി നിധി കൈവശപ്പെടുത്താന്‍ പുതിയകാലത്ത് കാപ്പിരിസേവ ചെയ്യുന്നത് ലത്തീന്‍ കത്തോലിക്കനായ അമ്പച്ചിമാപ്പിളയും അയാളുടെ അടിമയായ കുഞ്ഞുമാക്കോതയുമാണ്. ചരിത്രവും മിത്തുകളും ഇടകലര്‍ത്തി അനായാസകരമായിട്ടാണ് എഴുത്തുകാരന്‍ കഥ പറയുന്നത്. അപസര്‍പ്പകകഥയായും അന്വേഷണകഥയായും അവ മാറുന്നു. ഈ നോവലിന്‍റെ കേന്ദ്രബന്ധു നിസ്സഹായനായ കീഴാളന്‍ തന്നെയാണ്. ഇപ്പോഴും എപ്പോഴും നമ്മുടെ ചരിത്രത്തിന്‍റെ ഇടവഴികളില്‍ കീഴാളച്ചോര വീണുകിടക്കുന്നു.

144 pages, Kindle Edition

Published November 1, 2019

16 people are currently reading
150 people want to read

About the author

P.F. Mathews

15 books44 followers
Poovankery Francis Mathew is an Indian author and screenplay writer in Malayalam film and Television industries. A Winner of a National Film Award for Best Screenplay and multiple State television and other literary awards, he is known for his original style of writing.Literary works such as Chaavunilam, Njayarazhcha Mazha Peyyukayayirunnu, Jalakanyakayum Gandarvanum and 2004il Alice and screen plays which include Sararaanthal, Mikhayelinte Santhathikal, Megham and Kutty Srank are some of his notable works.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
75 (30%)
4 stars
120 (48%)
3 stars
42 (17%)
2 stars
9 (3%)
1 star
1 (<1%)
Displaying 1 - 30 of 39 reviews
Profile Image for Balasankar C.
106 reviews35 followers
June 6, 2020
ഇതിനു മുന്നത്തെ നോവലിനും ഇതിനും ക്യാൻവാസ് കോമണായതോണ്ട് അവിടേമിവിടേമിത്തിരി Dejavu അടിച്ചു എന്നതും, ക്ലൈമാക്സ് ഒരിത്തിരി ശൂ എന്ന പോലെ തീർന്നു എന്നതുമേ പ്രശ്നമായിട്ട് പറയാനുള്ളൂ.. എന്നിരുന്നാൽ തന്നെ, ഒരു രക്ഷേമില്ലാത്ത വർക്ക്. ഇങ്ങേരൊരു സംഭവമാണ്.
Profile Image for Jamshid Mattummal.
41 reviews13 followers
August 20, 2021
മലയാള സാഹിത്യ പ്രേമികൾ വായിച്ചിരിക്കേണ്ട പുസ്തകം.
പുസ്തകം വാങ്ങി ഷെൽഫിലിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും വായിക്കാൻ കേരള സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം വേണ്ടിവന്നു എന്നതിൽ നിരാശ തോന്നുന്നു.

1663 ൽ നടന്ന ഒരു കൊലപാതകവും അതിന്റെ തുടർച്ചയെന്നോണം 1950 ൽ നടന്ന ഒരു കൂട്ടകൊലയും. ആദ്യ കൊലക്ക് കാരണം നിധിയുടെ സംരക്ഷണം ആയിരുന്നെങ്കിൽ രണ്ടാം കൊലക്ക് കാരണം നിധിവേട്ടയും. ഒടുവിൽ എല്ലാകൊലപാതകങ്ങളുടെയും ചുരുളഴിക്കാനായി വർത്തമാന കാലത്തു ഒരു അപകട മരണവും. ഇതൊരു കുറ്റാന്വേഷണ നോവൽ ആണ്. പക്ഷെ അതിനുമപ്പുറം ഒരുപാട് മിത്തുകളും വിശ്വാസങ്ങളും ചരിത്രവും ഒക്കെ കൂട്ടികുഴച്ച ഒരു ക്ലാസ്സിക് എന്നുവേണം അടിയാളപ്രേതത്തെ വിശേഷിപ്പിക്കാൻ. പി എഫ് മാത്യൂസിന്റെ എഴുത്തിന്റെ ശക്തിയും വശ്യ മനോഹാരിത ചാവുനിലം പോലെത്തന്നെ  അടിയാളപ്രേതത്തിലും കാണാനാവും.

നൂറ്റാണ്ടുകൾക്കു മുൻപ് യജമാനനായ പറങ്കിയുടെ കത്തിമുനക്കു മുന്നിൽ ജീവിതം ബലികൊടുക്കപ്പെട്ട അടിമയായ കാപ്പിരിയും പിന്നീട് അതേ കാപ്പിരിയുടെ പ്രേതത്തിന്റെ സംരക്ഷണതയിലുള്ള നിധിക്കുവേണ്ടി മേലാളന്റെ വാൾതലപ്പിനിരയായ പറയനും  കാലാകാലങ്ങളായുള്ള അടിച്ചമർത്തപ്പെട്ട അടിയാള വർഗ്ഗത്തിന്റെ പ്രതിനിധികളാണ്. കുഞ്ഞുമാക്കോതയും അച്ഛമ്പിയും ചീരയും അന്നംകുട്ടിത്താത്തിയും കറുപ്പനും കുഞ്ഞിട്ടിയും ഉണ്ണിചെക്കനും ഉൾപ്പെടെ ഒരുപിടി നല്ല കഥാപാത്രങ്ങൾ. കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും അവരെ അവതരിപ്പിക്കുകയും ചെയ്യുന്നതിൽ പി എഫ് മാത്യൂസിന് അസാമാന്യ കഴിവാണ് എന്നു പറയാതിരിക്കാൻ വയ്യ.
Profile Image for Rakesh Konni.
24 reviews30 followers
April 10, 2020
As always, goodreads doesn't allow you to rate anywhere between whole numbers. I would rate this 3.5 if I get an option to rate it that way.
Profile Image for Pratheesh Parameswaran.
54 reviews17 followers
January 5, 2020
ചരിത്രവും മിത്തുകളും ഇടകലർത്തി വായനക്കാരെ ത്രസിപ്പിക്കുന്ന വിധത്തിലുള്ളതാണ് പി.എഫ്. മാത്യൂസ് എന്ന നോവലിസ്റ്റിന്റെ എഴുത്ത് എന്നാണ് അയാളുടെ നോവലുകളുടെ വായനയിൽ തോന്നിയിട്ടുള്ളത് .അതുകൊണ്ടൊക്കെ തന്നെ ഈയെഴുത്തുക്കാരന്റെ പുസ്തകങ്ങൾ എനിക്കു പ്രിയപ്പെട്ടതാണ് . വായനയിൽ ചിലപ്പോഴെല്ലാം വായിച്ചഭാഗങ്ങൾ തന്നെ വീണ്ടുമൊരിക്കൽ കൂടി ആവർത്തിക്കേണ്ടി വരുമെന്നുള്ളത് -പ്രത്യേകിച്ച് -ഈ നോവലിന്റെ വായനയിൽ ആവശ്യമായിരുന്നു .അത്തരമൊരു വായനയിലൂടെയേ ഈ നോവലിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളിലേക്ക് നമുക്കിറങ്ങി ചെല്ലാനാവു എന്നതാണ് ഇതിന്റെ പ്രത്യേകത.

1950 കളിൽ കൊല്ലപ്പെട്ട കുഞ്ഞുമാക്കോതയുടെ കുടുംബത്തിന്റേയും 1663 ൽ കൊല്ലപ്പെട്ട പേരില്ലാത്ത ഒരു കാപ്പിരിയുടേയും കഥയാണ് അടിയാളപ്രേതമെന്ന ഈ നോവലിൽ .ഉപേക്ഷിക്കപ്പെട്ട നിധിയുടെ രഹസ്യം കാത്തുസൂക്ഷിക്കാൻ നിയോഗിതനായ, പറങ്കിമേലാളനാൽ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട കാപ്പിരിമുത്തപ്പനും .പുതിയ കാലത്ത് കാപ്പിരിസേവ ചെയ്യുന്ന അച്ചമ്പി മാപ്പിളയും, അയാളുടെ കൈ കൊണ്ട് കൊലചെയ്യപ്പെടുന്ന അടിമയായ കുഞ്ഞുമാക്കോതയുടെയും ജീവിതം ഈ നോവലിൽ ഏറെക്കുറെ സമാനകളുള്ളതാണ് .ഇവർ മരണപ്പെടുന്നത് നൂറ്റാണ്ടുകളുടെ ഇടവേളകളിലാണെങ്കിൽപ്പോലും അധഃകൃതരെന്ന ചരടു കൊണ്ടു ബന്ധിതരാണിരുവരും. സായിപ്പിന്റെ അടിമയായ കാപ്പിരിയും ബ്രാഹ്മണ്യത്തിന്റെ അടിമയായ പറയനും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല.

'' അൽമേഡ സായിപ്പ് എന്ന പോർച്ചുഗീസുകാരൻ അക്കാലത്തെ ജാതികേരളത്തിൽ എത്രയോ ഭേദപ്പെട്ടവനാണെന്ന് നമുക്ക് തോന്നാം .അയാൾ അടിമയായി കൊണ്ടുവന്ന കാപ്പിരിയോട് തൊട്ടുകൂടായ്മ കാണിക്കാറില്ല. വീട്ടിൽതന്നെ ആഹാരവും ഉറങ്ങാനിടവും കൊടുക്കും .എന്നാൽ എന്നെങ്കിലും തിരിച്ചു വരുന്ന തന്റെ പിൻഗാമികൾക്കായി നിധി കാക്കാൻ ഇടനെഞ്ചിൽപിച്ചാത്തി കയറ്റിയെന്ന് മാത്രം .ജനാധിപത്യം വന്ന ശേഷം ജീവിക്കുന്ന അച്ചമ്പി മാപ്പിളയും വളരെ ഭേദപ്പെട്ടവനാണ്. അയാൾ കുഞ്ഞുമാക്കോതപ്പറയനെ ജാതിപ്പേര് കൂട്ടി വിളിക്കാറില്ല. അയാൾക്കൊപ്പം കള്ളുകുടിക്കും .സ്വന്തം പറമ്പിൽ വീട് വെച്ച് കൊടുക്കും എന്നാൽ മാപ്പിളയുടെ നിധിവേട്ടയ്ക്കായി അവസാനം തലയില്ലാതെ ഓടാനായിരുന്നു മാക്കോതപ്പറയന്റെ വിധി.ആധുനിക മലയാളിയുടെ മുഖത്തേക്ക് ടോർച്ചടിക്കുകയാണ് ഇവിടെ നോവലിസ്റ്റ് .നമ്മളും ജാതിപറയാറില്ല ,ഇഷ്ടംപോലെ പന്തിഭോജനങ്ങൾ നടത്തും ,സോഷ്യൽ മീഡിയയിൽ നീതിക്കായി ശബ്ദമുയർത്തും. പക്ഷേ വെള്ളത്തിൽ നിന്നും തിരിച്ചു കയറാൻ കൂട്ടാക്കാത്ത മൃഗത്തെപ്പോലെ രഹസ്യത്തിൽ മനുസ്മൃതിയിൽ മുങ്ങി കിടക്കും." എന്നിങ്ങനെ നോവലിൽ കടന്നു വരുന്ന രാഷ്ട്രീയത്തെക്കുറിച്ച് 'എസ്.ഹരീഷ് ' ഈ നോവലിനെഴുതിയ എഴുതിയ ആസ്വാദനക്കുറിപ്പിൽ പറയുന്നുണ്ട് .

മൂന്നുകാലഘട്ടങ്ങളിലൂടെ ഇഴചേർന്നതാണ് ഈ നോവലിന്റെ രചനാരീതി ഇടയ്ക്കിടെ കറുപ്പനും ഉണ്ണിച്ചെക്കനും ബഞ്ചമിനും ഈ കാലഘട്ടങ്ങളെ തമ്മിൽ ചേർത്തു വയ്ക്കാനായി കടന്നുവരുന്നു .മറ്റെല്ലാ കഥാപാത്രങ്ങളിലേക്കുമുള്ള വഴികാട്ടിയായി ഈ നോവലിന്റെ കേന്ദ്രസ്ഥാനത്ത് നിറഞ്ഞു നിൽക്കുന്ന യുക്തിയുടെ യാതൊരു ബാധ്യതയുമില്ലാത്ത കഥാപാത്രസൃഷ്ടിയായ ഉണ്ണിച്ചെക്കൻ തന്നെയാണ് ഈ നോവലിലെ കേന്ദ്രബിന്ദു എന്നു പറയാം .മക്കോതയുടെയും ഉണ്ണിച്ചെക്കന്റെയും ബഞ്ചമിന്റെയും ഭാഗത്തുനിന്ന് തുടങ്ങുന്ന കഥ കറുപ്പന്റെയും ചീരയുടെയും സ്വഗതാഖ്യാനമെന്ന നിലയിലും വളരുന്നുണ്ട് .കുറ്റന്വേഷണ കഥയായി തുടങ്ങി എന്നാൽ യുക്തിപൂർവ്വമുള്ള എല്ലാത്തിനെയും മാറ്റിനിർത്തി മുന്നോട്ടു നീങ്ങുന്ന ഈ നോവലിന്റെ കേന്ദ്രബിന്ദു നിസ്സഹായനായ കീഴാളൻ തന്നെയാണ് .

അടിയാളപ്രേതം
പി.എഫ്. മാത്യൂസ്
പേജ് - 144 / ഗ്രീൻ ബുക്സ്
Profile Image for Rebecca.
330 reviews180 followers
December 12, 2020
Not very impressed. മിത്തുകളും ചരിത്രവും കൂടി കലർന്ന കഥ വായിക്കാൻ നല്ല രസമുണ്ട്. പക്ഷേ ഒരു closure ഇല്ല.
Profile Image for Afsal Najeeb.
5 reviews13 followers
August 31, 2023
മലയാള നോവലിൽ ഒരു ഭാവുകത്വ പരിണാമം കൊണ്ട് വന്ന കൃതിയായി അടിയാളപ്രേതത്തെ കാണാം. ദേശ കാലാന്തരങ്ങളിൽ ഉരുത്തിരിയുന്ന കഥയുടെ ഉൽകാമ്പ് അടിയാളരുടെ അടിച്ചമർത്തൽ തന്നെ. കൊച്ചി നഗരത്തിന്റെ ചരിത്രത്തിലൂടെയുള്ള സഞ്ചാരവും കൃതിയെ ആസ്വാദ്യമാക്കുന്നു
1 review
December 4, 2022
കുറെ നാളുകളായി വായിക്കാനോ എഴുതാനോ വളരെ ബുദ്ധിമുട്ട് തോന്നിയിരിക്കയായിരുന്നു. ചില തിരക്കുകളും അപ്രതീക്ഷിതമായ ചില ബുദ്ധിമുട്ടുകളുമുണ്ടായപ്പോൾ അങ്ങനെ ചില കാര്യങ്ങൾ വിട്ടുപോവുക തന്നെ ചെയ്തു. ഇടക്ക് വളരെ കഷ്ടപ്പെട്ട് ചില പുസ്തകങ്ങൾ വായിച്ചു എന്ന് സ്വയം ബോധ്യപ്പെടുത്തി എങ്കിലും ഹൃദയത്തെ പിടിച്ചുലക്കാൻ അവക്കൊന്നും കഴിഞ്ഞില്ല. അപ്പോഴാണ് രക്ഷകനായി അടിയാളപ്രേതം കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. മുൻപ് ‘ഇരുട്ടിലെ പുണ്ണ്യാളനെ’ പരിചയപ്പെട്ട വിഷയം പറഞ്ഞപ്പോൾ കുറച്ച് സുഹൃത്തുക്കൾ നിർദേശിച്ചതാണ് ഈ പുസ്തകമെങ്കിലും കയ്യിലെത്തിപ്പെടാൻ കാലമിത്ര പിടിച്ചു. അങ്ങനെ ആയിരത്തിഅറുനൂറ്റിഅറുപത്തിമൂന്നിൽ സാന്തിയാഗോ സായ്‌വിന്റെ കയ്യാൽ കൊന്ന് കുഴിച്ചുമൂടപ്പെട്ട കാപ്പിരിമുത്തപ്പൻ, എന്റെ വായനാതടസത്തെയും അവനെ കുഴിച്ചിട്ട ആഞ്ഞിലിക്ക് കീഴിൽ അടക്കി അനുഗ്രഹിച്ചു.

‘ഇരുട്ടിൽ ഒരു പുണ്ണ്യാളന്റെ’ അതെ കഥാപ്രപഞ്ചത്തിലാണ് അടിയാളപ്രേതവും. അവിടെ കഥ തുടങ്ങുന്ന അതെ സംഭവത്തിൽ ഇവിടെയും കഥ തുടങ്ങുന്നു. എന്നാൽ ഒരേ കഥ തന്നെ ആണെന്ന് കരുതരുതേ. ഒരേ സംഭവത്തെ എന്തുമാത്രം കാഴ്ചപ്പാടുകളിലൂടെ കാണാമെന്നും ഒരേ സംഭവത്തിന് പിന്നിൽ പിടിതരാത്ത എത്രയെത്ര ദുരൂഹതകലും ഉപകഥകളും ഉണ്ടാകാമെന്നും ഇക്കഥയിലൂടെ അനുഭവിച്ചറിഞ്ഞുകൊള്ളുക.

സേവ്യറിന്റെ പിറകെ വന്ന കള്ളന് സംഭവിച്ച ദുരന്തമാണ് രണ്ടു കഥക്കും തുടക്കം. ‘ഇരുട്ടിൽ ഒരു പുണ്ണ്യാളനി’ൽ സേവ്യറെയും മകനെയും അടുത്ത് കാണുമ്പൊൾ ഇവിടെ സേവ്യറിന്റെ കുടുംബത്തിന് ആ ദുർഗതികൾ സമ്മാനിച്ച പിന്തലമുറകളുടെ ചെയ്തികളുടെ കഥയാണ് കാണാനാകുന്നത്. ഒരു അപകടമരണമായി പ്രഥമ ദൃഷ്ട്യാ തോന്നപ്പെട്ടതിനെ വലിയ പെട്ടിയുമായി ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച അപരിചിതനുമായി ബന്ധപ്പെടുത്തിയ ഉണ്ണിച്ചെക്കന്റെ അന്വേഷണങ്ങളിലൂടെയാണ് കഥ മുന്നോട്ടും പിന്നോട്ടും ചലിക്കുന്നത്. ഉണ്ണിച്ചെക്കൻ സ്ഥലത്തെ പുതിയ എസ് ഐ ആണ്. ചുറ്റുപാടുമുള്ളവർ യുക്തികൊണ്ട് ഉൾകൊള്ളുന്ന കാര്യങ്ങൾക്ക് അപ്പുറം അനിർവചനീയമായ സംഗതികൾ മറഞ്ഞുകിടപ്പുണ്ടെന്നാണ് ഉണ്ണിച്ചെക്കൻ സാറിന്റെ ഭാഷ്യം. നൂറ്റാണ്ടുകൾക്കപ്പുറം കുഴിച്ചു മൂടപ്പെട്ട ആഫ്രിക്കൻ സഹോദരന്റെ കഥയ്ക്കും ഏതാനും ദശാബ്ദങ്ങൾക്കപ്പുറം പെട്ടെന്നൊരു രാത്രി, ജനിച്ചിട്ടേയില്ലന്ന മട്ടിൽ മാഞ്ഞു പോയ കുഞ്ഞിമാക്കോതയുടെ കുടുംബത്തിനും സാമ്യതകൾ കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞത് അതുകൊണ്ടും കൂടിയല്ലേ ! യുക്തിയുടെ കണ്ണുകൾക്കു മുന്നിൽ അയാൾക്ക് തന്റെ കണ്ടെത്തലുകൾ എങ്ങനെ വിശദീകരിക്കാൻ കഴിയും എന്ന് നമ്മൾ സന്ദേഹിക്കുമെങ്കിലും അയാൾക്ക് അതിനു അതിന്റെതായ വഴികൾ ഉണ്ടായിരുന്നു. സി ഐ ബഞ്ചമിനും ഒറ്റക്കൊമ്പനും കറുപ്പനുമെല്ലാം അച്ചംപിയും കുഞ്ഞുമാക്കോതയും ചീരയും താത്തിയുമെല്ലാം നടന്ന വഴികളിലൂടെ നടന്നാൽ അവരുടെ യുക്തി അതിനെ എങ്ങനെയാവും ഉൾക്കൊള്ളുക ?

കാലമെത്ര ചെന്നാലും ബലമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള രസതന്ത്രം വലിയ മാറ്റമില്ലാതെ നിലകൊള്ളുമെന്നും അതിലുണ്ടാകുന്നു എന്ന് തോന്നുന്ന മാറ്റം എന്തുമാത്രം ഉപരിപ്ലവം മാത്രമെന്നും കാണിച്ചുതരുന്ന കഥയാണ് അടിയാളപ്രേതം. സായിവിന്റെയും അടിമയുടെയും കഥ അച്ചംപിയുടെയും മാക്കോതയുടെയും പേരുകൾ കൈവരിക്കുമ്പോൾ ചീരയും താത്തിയും അതെ കഥയുടെ നിഷ്കളങ്ക ആവർത്തനങ്ങളാകുന്നു. താത്തിയുടെ കരുതലിന് ചീര സ്നേഹത്തിന്റെ രൂപം കൊടുക്കുമ്പോഴും താത്തിക്ക് സ്വന്തം കുടുംബത്തിന്റെ രക്ഷയാണ് മുഖ്യം എന്നവൾ കാണുന്നില്ല. എങ്കിലും അവരുടെ കെട്ടിയോന്മാരുടെ ബന്ധത്തേക്കാൾ വളരെ ഭേദപെട്ടത് എന്ന് പറയാതിരിക്കാനും വയ്യ. ചെമ്പരയന്റെ കഥകൾ കേട്ട് വളർന്ന സുപ്രന്റെ മോൾ ചീര, അവസാനം വരെയും പോരാട്ട വീര്യം ചോരാതെ നിന്ന അവൾ തന്നെയാണ് കഥയിലെ എന്റെ പ്രിയ കഥാപാത്രം. ബുദ്ധിമുട്ടിയാണെങ്കിലും കൊല്ലങ്ങളായി ജീവിച്ചിരുന്ന, യുക്തിയുടേതെന്ന് കരുതപെട്ട പെട്ടിയിൽ നിന്ന്, പുറത്തു ചാടാൻ തീരുമാനിക്കുകയും അധികാര മോഹത്തേക്കാൾ സത്യാന്വേഷണത്തിനും തിരുത്തലുകൾക്കും പ്രാധാന്യം നൽകുകയും ചെയ്ത ബഞ്ചമിനും മനസ്സിൽ നിന്ന് മാറില്ല. അതെപോലെ കറുപ്പനും പ്രാന്തൻ കുഞ്ഞിട്ടിയും.

ബഹുഭൂരിപക്ഷത്തിന് വ്യത്യസ്തമായി ലോകത്തെ കാണുകയും വ്യത്യസ്തമായി അതിനെ വിശകലനം ചെയ്തറിയിക്കുകയും ചെയ്യുന്നവരെ ഭ്രാന്തന്മാരായാണ് ലോകം കണ്ടിട്ടുള്ളത്. പ്ലേറ്റോയുടെ ദൃഷ്ടാന്തത്തിലെ(Plato’s allegory) ഗുഹക്ക് പുറം കണ്ട മനുഷ്യനെപ്പോലെ. അത്രനാളും ഗുഹയിൽ അടക്കപ്പെട്ട് നിഴലുകൾ മാത്രം കണ്ട് അതാണ് ലോകം എന്ന് കരുതിയവർക്ക് മുന്നിലാണ് അവൻ, പുറം ലോകം തങ്ങൾ കണ്ടതല്ല എന്നവതരിപ്പിച്ചത്. തങ്ങൾ ഇത്രനാൾ മുറുകെപ്പിടിച്ച, ശരിയെന്ന് കരുതിയ വിശ്വാസങ്ങളെ തകർത്തു കളയുന്ന വെളിപ്പെടുത്തലുകൾ അവരുടെ മാനസികനിലയെത്തന്നെ ബാധിച്ചിരിക്കണം. നിഷേധിക്കുക എന്നതാണ് ആദ്യ പടി. വീണ്ടും പഠിപ്പിക്കാൻ ശ്രമിച്ചാൽ ഭ്രാന്തൻ എന്ന ചാപ്പയും കൊണ്ട് മടങ്ങാം. പുറത്തേക്ക് പോകാൻ അവസരമുണ്ടായിട്ടും അവർ പോയില്ല. എന്നാൽ ലോകം കണ്ടവൻ ഗുഹക്കുള്ളിൽ ഉള്ളവരെ തുടക്കത്തിൽ തന്നെ ഭ്രാന്തന്മാരായി കാണാൻ സാധ്യത കുറവാണ്. താൻ കണ്ടത് അവർ കണ്ടില്ല അതിനാലാണ് ഇങ്ങനെ എന്ന് അവനറിയാമല്ലോ. അടിയാളപ്രേതത്തിൽ ഈ ‘ലോകം കണ്ട വ്യക്തി’യാണ് ഉണ്ണിച്ചെക്കൻ. കഥയിൽ അവൻ അന്വേഷിച്ചതൊക്കെയും അവനറിയില്ലാത്ത കാര്യങ്ങളാണെന്ന് തോന്നുന്നില്ല. മറിച്ച് ഗുഹക്കുള്ളിലെ അവന്റെ കൂട്ടരെ എങ്ങനെ ബോധ്യപെടുത്താം എന്നതിനുള്ള തിരയലുകയാണ് എനിക്ക് തോന്നിയത്. കുഴിച്ചു മൂടപ്പെട്ടതും വെട്ടി എറിയപ്പെട്ടതുമായ ചരിത്രങ്ങളെ കാലം മായ്ച്ചു കളയുന്നതിനു തൊട്ട് മുൻപ് അയാൾ വീണ്ടെടുത്ത് ഹാജരാക്കുന്നു. ലോകം അറിയില്ലായിരിക്കാം. എന്നാൽ അറിയേണ്ടവർ അറിഞ്ഞിരിക്കുന്നു. അതിൽ അവൻ വിജയിക്കുമ്പോൾ വായിച്ചിരുന്നവന്റെ മനസ്സ് നിറയുന്നു.

ഇനിയങ്ങോട്ട് കഥ വായിച്ചവർ മാത്രം വായിക്കുക.

ദുരൂഹതയുടെ മൂലകങ്ങൾ കഥയിലെമ്പാടും വിതറപ്പെട്ടിട്ടുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് ഉണ്ണിച്ചെക്കൻ ആരെന്ന ചോദ്യമാണ്. അതിനു നേരിട്ടൊരുത്തരം കഥ തരുന്നില്ലെങ്കിലും വരികൾക്കിടയിലൂടെ വായിക്കാൻ പാകത്തിൽ അനവധി സൂചനകൾ സുലഭമാണ്. ചീരയുടെയും മാക്കോതയുടെയും ‘ചെക്കനാ’യി വേണമെങ്കിൽ കരുതാം. എട്ടും പൊട്ടും തിരിയാത്ത കൊച്ചിന്റെ നേരെ വടിവാൾ വീശാൻ കുഞ്ഞുണ്ണി മേനോന് വൈക്ലഭ്യം തോന്നാനുള്ള വിദൂര സാധ്യതയെ കണക്കിലെടുത്താൽ ഉണ്ണിച്ചെക്കൻ സാർ ‘ചെക്കൻ’ തന്നെ. അല്ലെങ്കിൽ ചെക്കന്റെ പ്രേതം. കാപ്പിരിമുത്തപ്പൻ തന്നെയാവാനും സാധ്യതയുണ്ട്. അല്ലെങ്കിൽ സഹാനുഭൂതിയുള്ള ഒരു സത്യാന്വേഷി. ഒരുപക്ഷെ കഥാകൃത്ത് തന്നെ. വായനക്കാരന് പൂരിപ്പിക്കാനുള്ള കുസൃതിച്ചോദ്യം പോലെ അയാൾ തന്റെ ടോമോഹോക്ക് ബൈക്കിൽ ദൂരെയെങ്ങോ മാഞ്ഞുമറയുമ്പോൾ, യാത്ര തീരവേ ശുഭം പറഞ്ഞു പിരിയാൻ ബുദ്ധിമുട്ട് തോന്നുന്ന സുഹൃത്തിനെപോലെയാകുന്നു അടിയാളപ്രേതം.
Profile Image for Manoj Unnikrishnan.
218 reviews21 followers
May 20, 2024
മിത്തുകൾ നുണയാണെന്നാണോ പറയുന്നത്? പണ്ടു ജീവിച്ച മനുഷ്യന്റെ ജീവിതം തന്നേണത്. ഇച്ചിരി അലങ്കാരത്തില് പറയണൂന്നു മാത്രം. ഇതൊക്കെ ഇല്ലാണ്ടായാൽ തീർന്നില്ലേ ജീവിതം… നമ്മട ജീവിതത്തിന്റെ പാതീം ഭാവനായല്ലേ കറുപ്പൻ മാഷേ… കഥയില്ലേൽ പിന്നെ മനുഷ്യനുണ്ടോ…?

മിത്തും ചരിത്രവും ഭാവനയും ഇടകലർത്തി പി.എഫ്. മാത്യൂസ് എഴുതിയ അടിയാളപ്രേതത്തിലെ ഉണ്ണിച്ചെക്കൻ എന്ന കഥാപാത്രം പറയുന്ന വാക്കുകളാണിത്. ആദ്യമായാണ് ഞാൻ പി.എഫ്. മാത്യൂസിന്റെ ഒരു പുസ്തകം വായിക്കുന്നത്. കുട്ടിസ്രാങ്ക്, ഈ.മ.യൗ, അതിരൻ എന്നീ ചിത്രങ്ങളുടെ തിരക്കഥകൾ ഇദ്ദേഹത്തിന്റെതാണെന്നുള്ളതും ഒരു പുതിയ അറിവായിരുന്നു. ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ എന്ന നിലയിൽ അടിയാളപ്രേതം വായിച്ചേ തീരൂ എന്ന തീരുമാനത്തിലെത്തിയിരുന്നു ഞാൻ. എന്തായാലും ആ വായന നിരാശപ്പെടുത്തിയില്ല.

എന്ത് വിശ്വസിക്കണം, ആരെ വിശ്വസിക്കണം എന്നത് പോലെയുള്ളൊരു കഥാഖ്യാനമാണ് അടിയാളപ്രേതത്തിലുള്ളത്. ചരിത്രത്തിൽ മിത്തുകൾ കൂട്ടിയിണക്കി ഒരു സമാന്തര ലോകത്തിലൂടെയാണ് വായന മുന്നോട്ട് പോയത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കഥ മുന്നേറുന്നു. 1663-ൽ കൊച്ചിയിലെത്തിയ ലന്തക്കാർ അന്നുവരെ കൊച്ചിയുടെ സമ്പത്തു മുഴുവൻ ഊറ്റിക്കുടിച്ച പറങ്കികളെ കൊന്നു തള്ളാൻ തുടങ്ങിയ കാലം. കാലത്തോട് കാലമായി സമ്പാദിച്ചു വെച്ച സ്വത്തെല്ലാം ഒരു നിലവറയിലാക്കി ഭാര്യയും മക്കളും കൂടെ സ്വന്തം നാട്ടിലേയ്ക്ക് കപ്പല് കേറി രക്ഷപ്പെടാൻ ഒരുങ്ങുന്ന സാന്തിയാഗോ അൽമേഡ എന്ന പറങ്കി, നിലവറയിലെ സ്വത്തിനു കാവലാളാവാൻ വിധിച്ച് തന്റെ വിശ്വസ്തനായിരുന്ന ഒരു കാപ്പിരിയെ നെഞ്ചിൽ കത്തി കയറ്റിക്കൊന്ന് ആ നിലവറ മൂടുന്നു. കാപ്പിരിമുത്തപ്പൻ എന്നറിയപ്പെട്ട അയാളും ആ നിധിയും പിന്നീട് ആയിരത്തിത്തൊള്ളായിരത്തിഅമ്പതുകളിൽ രണ്ടു പേരിൽ കൗതുകം ഉണ്ടാക്കുന്നു. പാണ്ട്യാലയ്ക്കൽ അച്ചമ്പി മാപ്ലയും അയാളുടെ അടിയാളനായ കുഞ്ഞുമാക്കോതയും. കാപ്പിരിമുത്തപ്പന്റെ നിധി നേടാനായി അച്ചമ്പി മാപ്ലയ്ക്കൊപ്പം കാപ്പിരി സേവയും ദുർമന്ത്രവാദവുമൊക്കെയായി നിന്ന കുഞ്ഞുമാക്കോതയ്ക്ക് അച്ചമ്പിയുടെ വടിവാളിനാൽ തല നേരാനായിരുന്നു വിധി.

കഥ കുറച്ചു കൂടി മുന്നോട്ടു പോവുന്നു, കാലം മാറുന്നു. എങ്ങു നിന്നോ വന്നു പോലീസ് ആയി ചാർജ് എടുക്കുന്ന ഉണ്ണിച്ചെക്കൻ കുഞ്ഞുമാക്കോതയ്ക്കുണ്ടായ ദുർവിധി മനസ്സിലാക്കുന്നു. പിന്നെയും ഒരു പാട് സംഭവങ്ങൾ. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഉണ്ണിച്ചെക്കനും എങ്ങോ മറഞ്ഞു പോവുന്നു. പിന്നീടുള്ള അന്വേഷണം അയാളുടെ മേലുദ്യോഗസ്ഥനായ സി ഐ ബെഞ്ചമിൻ ഏറ്റെടുക്കുന്നു. വന്നു പോവുന്ന നിരവധി ശക്തമായ കഥാപാത്രങ്ങൾ. ഞാൻ നേരത്തെ സൂചിപ്പിച്ച കുഞ്ഞുമാക്കോത, അച്ചമ്പി മാപ്ല, ഉണ്ണിച്ചെക്കൻ, ബെഞ്ചമിൻ എന്നിവരെക്കൂടാതെ ചീര, അന്നംക്കുട്ടി താത്തി, കറപ്പൻ, ബാവക്കുട്ടി സ്രാങ്ക് എന്നിവർ അവരിൽ ചിലർ മാത്രം.

ഒരു കുറ്റാന്വേഷണ കഥയുടെ ഉദ്വേഗത്തിൽ വായിക്കാവുന്നതാണ് അടിയാളപ്രേതം. കഥയിൽ മുന്നിട്ടു നിൽക്കുന്നത് മാന്ത്രികതയും മിത്തുകളും തന്നെ. എല്ലാറ്റിനും അടിസ്ഥാനമായി മേലാളൻ-കീഴാളൻ വേർതിരിവാണ് കഥാതന്തു. പെട്ടെന്ന് വായിച്ചു തീർക്കാവുന്ന രീതിയിൽ കഥയിൽ വലിച്ചു നീട്ടലുകൾ ഇല്ലാതെയാണ് പി. എഫ്. മാത്യൂസ് കഥ പറഞ്ഞിരിക്കുന്നത്. എങ്കിലും കഥയുടെ അവസാനം എങ്ങും എത്താത്ത രീതിയിൽ ആയിപ്പോയോ എന്നുള്ളത് എന്റെ സംശയം മാത്രം ആണോ എന്നറിയില്ല.
Profile Image for Sanuj Najoom.
197 reviews32 followers
Read
December 17, 2021
ചാവുനിലം വായിച്ചു പൂർത്തിയാക്കിയിട്ട്, ആദ്യമായി പി എഫ് മാത്യൂസിന് മെസ്സേജ് അയച്ചപ്പോൾ 'അന്ധകാരത്തിന്റെ എഴുത്തുകാരാ' എന്നാണ് അദ്ദേഹത്തെ സംബോധന ചെയ്തത്. അന്ന്, ആ നേരം അങ്ങനെയാണ് മനസ്സിൽ വന്നതും, വിളിച്ചതും. രാജ്യം ആദരിച്ച ഒരെഴുത്തുകാരനെ ഇങ്ങനെയൊക്കെ കേറി വിളിച്ചത് മോശമായോ എന്നു ചിന്തിക്കാൻ അവസരം തരാതെ വളരെ സൗഹൃദത്തോടെ കൂടിയാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. ഇതിപ്പോൾ അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവലാണ് വായിച്ചു തീർത്തത്. ഈ നോവൽകൂടി വായിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ എഴുത്തിനോടുള്ള എന്റെ ആദരവ് കൂടിയിട്ടേയുള്ളൂ.

ഉപേക്ഷിക്കപ്പെട്ട നിധിയുടെ കാവലായ കാപ്പിരിമുത്തപ്പനെ സ്വാധീനിച്ചു ആ നിധി കൈക്കലാക്കാൻ അച്ചമ്പി മാപ്ല  കുഞ്ഞിമാക്കോതയെ കൂട്ട് പിടിച്ച് ചെയ്തുപോകുന്ന കാര്യങ്ങളും, അവരെ ചുറ്റിപറ്റിയുമൊക്കെയാണ് നോവൽ. ഇരുട്ടിൽ ഒരു പുണ്യാളൻ എന്ന നോവലിന്റെ അതെ ഭൂമിക തന്നെയാണ് ഇതും കൈകൊള്ളുന്നത്. അതിന്റെ ബാക്കിയെന്നോണം, അതിൽ വിട്ടുപോയ പലതും ഇതിൽ പൂർത്തിയാക്കുന്നുമുണ്ട്. എന്താണ് നിധി നേടാൻ പോയവർക്കു സംഭവിച്ചത്, എന്താണ് കുഞ്ഞിമാക്കോതക്കും കുടുംബത്തിനും സംഭവിച്ചത് എന്നോകെയുള്ള പല ചോദ്യങ്ങൾക്കും ഉത്തരം അന്വേഷിക്കുന്ന ഒരു ത്രില്ലർ സ്വഭാവവും ഇത് കൈവരിക്കുന്നുണ്ട്. ഇതിലെ വഴികളും വസ്തുക്കളും ഇരുട്ടും വെളിച്ചവും അങ്ങനെ എല്ലാത്തിനും മേലെ ഒരു പുതപ്പ് മൂടി നിൽക്കുന്ന പ്രതീതി വായനയിൽ തോന്നി.

കീഴാളന്റെ വിയർപ്പിലൂടെ നേടുന്ന ചരിത്രത്തിനു പഴക്കം വളരെ വലുതാണ്. കാപ്പിരിയിലൂടെയും കുഞ്ഞിമാക്കോതയിലൂടെയും ഈ നോവലിലും അത് തന്നെയാണ് സംഭവിക്കുന്നത്. ഒരു വശത്തു അച്ചമ്പിയും അയാളുടെ മോഹവും കുഞ്ഞിമാക്കൊതയെ ഉപയോഗിക്കുമ്പോൾ, മറുവശത്തു കുഞ്ഞാവരാച്ചനെയും കുഞ്ഞിരാമനെയും പോലെയുള്ളവർ ജന്മിത്വത്തിന്റെയും പണത്തിന്റെയും അധികാരം കീഴാളർക്ക്മേൽ അടിച്ചേൽപ്പിച്ചുക്കൊണ്ട് സ്വന്തം ജീവിതം ആസ്വദിക്കുന്നു. അധഃസ്ഥിതർക്കെതിരെയുള്ള അനീതികൾ ഇന്നും അത്ര മാറ്റമില്ലാതെ തുടരുന്നുമുണ്ട്. നോവലിൽ പലയിടതായി ശക്തമായ ഭാഷയിൽ പി എഫ് മാത്യൂസ് അതിനെതിരെ നിലകൊള്ളുകയോ അല്ലെങ്കിൽ ആ സംഭവങ്ങൾ വായനക്കാരന്റെ ഉള്ളിലേക്ക് ഒരു നോവെത്തിക്കും വിധം പ്രതിപാദിക്കുകയോ ചെയ്യുന്നുണ്ട്.

"കറുപ്പൻ ചേട്ടനെന്താണീ പറഞ്ഞു വരണത് ?"

"കാപ്പിരിമുത്തപ്പൻ വന്നട്ട് നിധി കൊടുക്കുന്നുമ്പറഞ്ഞ് അയാക്കട കാലു തൊട്ടു വണങ്ങണ ചെല മുന്നാക്ക, ജന്മിത്തെമ്മാടികളെ ഊമ്പിച്ചില്ലേ..?
ആരിക്കെങ്കിലും എന്തെങ്കിലും കിട്ടിയാ.. ഇല്ല... കിട്ടൂല്ല.. അതൊരു പക വീട്ടിലാണ്..
അടിയാളനും വേണ്ടേ ഒരു ദെവസം.."
Profile Image for Sreelekshmi Ramachandran.
292 reviews33 followers
Read
November 13, 2023
ചരിത്രവും മിത്തും എപ്പോഴും എനിക്കേറെ പ്രിയമുള്ള വിഷയങ്ങളാണ്.
യാഥാർഥ്യവും സങ്കൽപവും കലർന്ന കാപ്പിരി മുത്തപ്പൻ എന്ന മിത്ത് കൊച്ചിക്കാർ താലോലിക്കാൻ തുടങ്ങിയിട്ട് മൂന്നര നൂറ്റാണ്ടെങ്കിലുമായിട്ടുണ്ടാവും.
മട്ടാഞ്ചേരിയിലെ മങ്ങാട്ടുമുക്കിലെ കാപ്പിരിമുത്തപ്പൻ മാടം കാണാൻ പോയാൽ നിങ്ങൾക്കും കാണാം കത്തുന്ന മെഴുകു തിരികളും പൂക്കളും.
അവിടെ മുത്തപ്പൻ ഇപ്പോൾ ആളുകൾക്ക് ദൈവമാണ്..

പോർച്ചുഗീസുകാർ കൊച്ചി വാണ കാലത്ത് അടിമ വ്യാപാരം വ്യാപകമായി ഉണ്ടായിരുന്നു. പോർച്ചുഗലിൽ നിന്ന് മലബാർ തീരത്തേക്ക് ധാരാളം കപ്പലുകൾ വരും.. ഈ കപ്പലുകളുടെ തണ്ടു വലിക്കാനും പണിയെടുക്കാനും ആഫ്രിക്കയിൽ നിന്നു കൊണ്ട് വരുന്നവരാണ് കാപ്പിരികൾ.

മലബാർ തീരത്തു വ്യാപാരം നടത്തി സമ്പാദിച്ച സമ്പത്തെല്ലാം ഒരു സുപ്രഭാതത്തിൽ ഉപേക്ഷിച്ച് പറങ്കി മേലാളൻ നാട് വിട്ടപ്പോൾ താനന്നോളം സ്വരൂക്കൂട്ടിയ സമ്പത്തിനു കാവലായി തന്റെ കീഴളനായ കാപ്പിരി അടിമയെ ചുമതലപെടുത്തി. അതായത് കൂറുള്ള ആ കരുത്തന്റെ ചങ്കിൽ ഒരു കഠാര കുത്തിയിറക്കി അവന്റെ ആത്മാവിനെ കാവൽ നിർത്തി അയാൾ നാട് വിട്ടു. അന്ന് മുതൽ ആ അടിയാള പ്രേതം തന്റെ യജമാനന്റെ നിധിക്ക് കാവൽ നിൽക്കുകയാണ്.. ആ നിധി കൈക്കലാക്കാൻ പിന്നീട് പലരും വന്നു..

ഈ നോവലിന്റെ കാലം എത്തിയപ്പോൾ, അന്നത്തെ ആ ��ോർച്ചുഗീസ് കാപ്പിരിയുടെ നിധി എടുക്കാനായി ജന്മിയായ പാണ്ട്യലക്കൽ അച്ചമ്പി തന്റെ അടിയാനായ കുഞ്ഞുമാക്കോത എന്ന പറയന്റെ തല വെട്ടി കുരുതി കൊടുത്തിരിക്കുന്നു. അതെ തുടർന്നുള്ള ചില മനുഷ്യർക്ക് ഉണ്ടാകുന്ന അവിശ്വസനീയമായ അനുഭവങ്ങളും അന്യോഷണങ്ങളുമാണ്‌ നോവലിന്റെ ഇതിവൃത്തം.
പി എഫ് മാത്യുസിന്റെ ഇരുട്ടിൽ ഒരു പുണ്യാളൻ വായിച്ചതിനു ശേഷമാണു ഞാൻ ഇത് വായിച്ചത്.
അത് കൊണ്ട് തന്നെ ചില കഥ��പാത്രങ്ങളെ ഇവിടെ എനിക്ക് വേഗത്തിൽ connect ചെയ്യാൻ സാധിച്ചു.

വായനക്ക് ശേഷം ഒന്ന് പറയാം അന്നും ഇന്നും നമ്മുടെ ചരിത്രത്തിന്റെ ഇടനാഴികളിൽ ജന്മിയുടെ സ്വാർത്ഥതക്ക് വേണ്ടി ഒഴുകുന്നത് അടിയാളന്റെ ചോരയാണ്‌.. അവന്റെ കുടുംബത്തിന്റെ കണ്ണീരാണ്..

ഞാൻ ഏറെ താല്പര്യത്തോടെയും ആകാംഷയോടെയും വായിച്ച് തീർത്ത പുസ്തകമാണ് ഇത്.. വളരെ മുൻപേ വായിക്കേണ്ടിയിരുന്നു എന്ന് തോന്നി.
.
.
.
📚Book - അടിയാളപ്രേതം
✒️Writer- പി എഫ് മാത്യൂസ്
📍publisher- ഗ്രീൻ ബുക്ക്സ്
56 reviews
December 16, 2025
I got introduced to the name PF Mathews through one of my favorite movies - Ee.Ma.Yau. Since I cannot *read* Malayalam fluently like I talk or understand, I ventured into audiobook format for this.

Adiyalapretham is a short read but captivating fusion of fantasy, history, myth, and social messages over different time periods with the crux being the enduring brutality of caste segregation.

Through parallel life stories separated by centuries—a slave killed while guarding a treasure and a Dalit man sacrificed for the same greed, and a police investigator investingating a crime—the narrative travels through many anecdotes, dialogs and narrations, to reveal how oppression merely changes its guise but retains its essence.

I felt the essence of the story - Oppression - close to Bhaskara Patelarum Ente Jeevithamum by Paul Zachariah (Movie : Vidheyan, with a spectacular Mammootty) where an unwavering servitude to the master is not just observed (or faked) but it is etched subconsciously, becoming almost a devotion, so much that it becomes the identity of the servile.

Elements of black magic, folklore, and ghostly apparitions heighten the atmosphere and give an unsettling, delusional and an almost hallucinatory quality to the story. What begins as a normal crime story soon eludes rational explanation and develops into a profound commentary on the existence of the oppressed/oppressor and the inherited violence as a corollary.

The author's dense, multi-layered prose requires attentive and repeated reading. It is no wonder that the novel won the Sahitya Academy Award - this is literature that rejects simplicity or "spoon-feeding" and embraces complexity.

By holding up a mirror to modern society and exposing its hypocritical relationship with the caste system, the novel provides a rare moral (un-)clarity. Onwards to PF Mathews' other works.
Profile Image for DrJeevan KY.
144 reviews46 followers
October 14, 2020
🌑"ചാവുനിലത്തിൽ കുറച്ച് വരികളിൽ മാത്രമായി പറഞ്ഞുപോയ, ഇരുട്ടിൽ ഒരു പുണ്യാളനിൽ കുറച്ചുകൂടി വിശദമായി എന്നാൽ പൂർണമായും വെളിപ്പെടാതെ നിന്ന "കാപ്പിരിമുത്തപ്പൻ" 1663 മുതൽക്കുള്ള ചരിത്രസഹിതം നമുക്ക് മുന്നിൽ അടിയാളപ്രേതത്തിലൂടെ വെളിപ്പെടുകയാണ്. ഇരുട്ടിൽ ഒരു പുണ്യാളനിലെ കഥാപാത്രങ്ങളായ, കാപ്പിരിമുത്തപ്പനെ സ്വത്ത് കൈക്കലാക്കാനായി സാത്താൻസേവ പോലെ ആരാധിച്ചുപോന്നിരുന്ന പാണ്ട്യാലക്കൽ അച്ചമ്പി മാപ്പിളയുടെയും അന്നക്കുട്ടിത്താത്തിയുടെയും പൂർവ്വകാലചരിത്രത്തോടൊപ്പം അടിമായയും നിഴലായും അച്ചമ്പിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞുമാക്കോതയുടെ കഥയും ഈ പുസ്തകത്തിൽ നമുക്ക് വായിക്കാം.
.
🌑ഇരുട്ടിൽ ഒരു പുണ്യാളൻ നിർത്തിയിടത്തുനിന്നാണ് അടിയാളപ്രേതം തുടങ്ങുന്നത്. പൂർണമായും ഡാർക്ക് ഫാൻ്റസി മോഡിൽ പറയാതെ ചരിത്രവും അന്വേഷണവും ഈ നോവലിൽ കടന്നുവരുന്നു. മനസ്സ് പൂർണമായും കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു ഡീറ്റെയിൽഡ് റീഡിങ് ആവശ്യമായ പുസ്കതകമാണിത്. വായനയിൽ പിടിതരാതെ പോയ പല കാര്യങ്ങളും ചാവുനിലത്തിൽ തുടങ്ങി ഇരുട്ടിൽ ഒരു പുണ്യാളനിലൂടെ വികസിച്ച് അടിയാളപ്രേതത്തിൽ അനാവരണം ചെയ്യപ്പെടുകയാണ് നമുക്ക് മുന്നിൽ. ഈ മൂന്നു നോവലും പരസ്പരം ബന്ധപ്പെട്ടുകിടക്കുകയാണ്. ഈ മൂന്ന് കൃതികളും ഞാൻ പറഞ്ഞ ഓർഡറിൽ വായിച്ചാൽ വളരെ നല്ലൊരു വായനാനുഭവമായിരിക്കും.(ചാവുനിലം - ഇരുട്ടിൽ ഒരു പുണ്യാളൻ - അടിയാളപ്രേതം)
.
🌑ഉപേക്ഷിക്കപ്പെട്ട നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാൻ നിയോഗിതനായ, പറങ്കിമേലാളനാൽ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട കാപ്പിരിമുത്തപ്പൻ. അടിയാളപ്രേതത്തിൻ്റെ തലമുറരയകളിലൂടെയുള്ള യാത്ര ഇവിടെനിന്നാരംഭിക്കുന്നു. മുത്തപ്പനെ പ്രീതിപ്പെടുത്തി നിധി കൈവശപ്പെടുത്താൻ പുതിയ കാലത്ത് കാപ്പിരിസേവ ചെയ്യുന്നത് ലത്തീൻ കത്തോലിക്കനായ അച്ചമ്പിമാപ്പിളയും അയാളുടെ അടിമയായ കുഞ്ഞുമാക്കോതയുമാണ്. ചരിത്രവും മിത്തുകളും ഇടകലർത്തി അനായാസകരമായിട്ടാണ് എഴുത്തുകാരൻ കഥ പറയുന്നത്. അപസർപ്പകകഥയായും അന്വേഷണകഥയായും അവ മാറുന്നു. ഈ നോവലിൻ്റെ കേന്ദ്രബിന്ദു നിസ്സഹായനായ കീഴാളൻ തന്നെയാണ്. ഇപ്പോഴും എപ്പോഴും നമ്മുടെ ചരിത്രത്തിൻ്റെ ഇടവഴികളിൽ കീഴാളച്ചോര വീണുകിടക്കുന്നു.(കടപ്പാട്).
2 reviews5 followers
November 5, 2021
" കാപ്പിരി മുത്തപ്പൻ വന്നട്ട് നിധി കൊടുക്കുമെന്നുമ്പറഞ്ഞു അയാക്കട കാലു തൊട്ടു വണങ്ങണ ചെല മുന്നാക്ക, ജന്മിതെമ്മാടികളെ ഊമ്പിച്ചില്ലേ..? ആരിക്കേലും എന്തേലും കിട്ടിയാ.. ഇല്ല കിട്ടൂല..
അതൊരു പകവീട്ടലാണ്.. അടിയാളനും വേണ്ടേ ഒരു ദെവസം.. "
പി. എഫ് മാത്യൂസിന്റെ അടിയാള പ്രേതം എന്ന പുസ്തകത്തിലെ വരികളാണ്. ആ കഥയെ സംഗ്രഹിക്കാൻ ഈ വരി മതിയാകും.

മേലാളനു സ്വത്തു വെട്ടിപ്പിടിച്ചു ഉയിര് തീർന്ന അടിയാളന്റെ, ജീവിക്കാൻ പോലും ചൂഷകന്റെ ഔദാര്യം വേണ്ട മനുഷ്യരുടെ കഥ ചരിത്രത്തോളം തന്നെ പഴയതാണ്. മിത്തുകളുടെ ഒരു ഭൂമിക സൃഷ്ടിച്ചു ആ കഥയെ വീണ്ടും പറയുകയാണ് അടിയാളപ്രേതം.
കുഞ്ഞു മാക്കോതയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ യുക്തിയുടെ കെട്ടു പാടുകളിൻ നിന്നു വായനക്കാരനു മോചനമുണ്ട്.ചരിത്രവും കഥകളും കൂടിക്കുഴയുന്ന, പരിചിത പേരുകളുള്ളതെങ്കിലും അപരിചിതമായ ഇടങ്ങളിൽ ആണ് കഥ നടക്കുന്നത്. പറങ്കിസായ്‌വ് സ്വത്തിനു കാവൽ നിൽക്കാൻ കൊന്നു പ്രേതമാക്കിയ കാപ്പിരി മുത്തപ്പനും പ്രേതങ്ങൾക്കു പൂജ ചെയ്യുന്ന മാക്കോതയും
പ്രേതമാണോ എന്ന് സംശയിക്കുന്ന ഉണ്ണിച്ചെക്കനും സ്ഥലകാലങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുമ്പോൾ നോവൽ വായന എളുപ്പമുള്ളതല്ല, എങ്കിലും പിടിച്ചിരുത്താൻ പോന്നതാണ്.
കഥയുടെ ചുരുളഴിയുമ്പോൾ പക്ഷെ വല്ലാത്തൊരു തിടുക്കം കാണാം, പറഞ്ഞു തീർക്കാൻ എഴുത്തുകാരൻ ബദ്ധപ്പെടുന്ന പോലെ
കീഴാളന്റെ കഥ അത് കാപ്പിരിയുടെയോ മാക്കൊതയുടെയോ മാത്രമല്ല എന്ന മാറ്റമില്ലാതെ തുടരുന്ന സത്യം എത്രത്തോളം നോവൽ establish ചെയ്തു എന്നതിൽ എനിക്ക് സംശയം ഉണ്ട്.
അപരിചിതമായ ഭൂമികയിൽ യുക്തിക്കതീതമായി നടക്കുന്ന കഥകൾ നമ്മുടേതല്ല എന്ന തോന്നൽ മനുഷ്യ സഹജമാണല്ലോ.. ക്രൂരമായ യഥാർഥ്യങ്ങൾക്ക് മിത്തിന്റെ മെമ്പൊടി വരുന്നത് അതുകൊണ്ടുതന്നെ വിരുദ്ധ ഫലം ചെയ്തേക്കുമെന്ന് തോന്നി
Profile Image for Vibin Chaliyappuram.
Author 3 books5 followers
June 21, 2022
പോകെപ്പോകെ നേർത്ത ഭയം ഉള്ളിലേക്ക് ഇഴഞ്ഞിഴഞ്ഞ് കയറാൻ തുടങ്ങി. ചെന്നൈയിലെ രാത്രിച്ചൂടിൽ വാതിലും ജനാലകളുമെല്ലാം തുറന്നു വെച്ച് വായന നീങ്ങവേ തൊട്ടടുത്ത ഫ്ളാറ്റിലെ നേർത്ത വെളിച്ചം അവർ കെടുത്തരുതേ എന്നാഗ്രഹിച്ചു. പകുതിയിലേറെ വായിച്ചു കഴിഞ്ഞിരുന്നു. നേർത്ത മഴച്ചാറ്റൽ തുടങ്ങി. അത് പിന്നെ വലിയ ഇടിയും മിന്നലും ചേർന്ന മഴയായി മാറി. അയൽവീട്ടുകാർ ലൈറ്റ് അണച്ചു. കാറ്റിൽ അടുക്കള ഭാഗത്തെ വാതിൽ ശക്തിയിൽ അടയുന്ന ശബ്ദം കേട്ടു.

മനസ്സ് മുഴുവൻ ചെണ്ട കൊട്ടുന്ന കാപ്പിരിയുടെ കളിപ്പാട്ടം അനാഥമായ ആ രാത്രിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. നിലവിളിച്ചോടുന്ന ആ കുഞ്ഞിക്കാലുകളെക്കുറിച്ചോർക്കുമ്പോഴെല്ലാം മനസ്സ് ദുർബലമായി. എന്റെ ഭയം കാപ്പിരി മുത്തപ്പനോ ആത്മാക്കളുടെ പൊലീസുകാരനായ ഉണ്ണിച്ചെക്കണോ ആയിരുന്നില്ല. മറിച്ച് വാളെടുത്തു വീശാൻ വരുന്ന അച്ചമ്പി മാപ്ലയും കൂട്ടാളികളുമായിരുന്നു.

ആരെങ്കിലും ആയുധങ്ങളുമായി ജനവാതിലിൽ മറഞ്ഞിരിപ്പുണ്ടോ എന്ന ശങ്കയിൽ ഞാൻ ഇടക്കിടക്ക് അങ്ങോട്ട് തിരിഞ്ഞു നോക്കിക്കൊണ്ടിരു���്നു. പിന്നെ മുൻവശത്തെ വാതിലും ജനാലകളും അടുക്കള ഭാഗത്തെ വാതിലും ഭദ്രമായടച്ചു ബെഡ്‌റൂമിൽ ഇരുന്നു വായന തുടങ്ങി. നോവൽ അവസാനിക്കുമ്പോഴും പുറത്തു മഴ ശക്തമായിരുന്നു. ബെഡ്റൂമിലെ തുറന്നിട്ട ജനലിലൂടെ തെളിഞ്ഞ മിന്നലിൽ കുഞ്ഞുമാക്കോതയും ചീരയും സേവ്യറും ഇരുണ്ട നിഴലുകളുമായി കുറേ അടിയാളപ്രേതങ്ങളും എന്നെത്തന്നെ ഉറ്റുനോക്കുന്നത് ഞാൻ വ്യക്തമായി കണ്ടു.

ചാവുനിലവും ഇരുട്ടിൽ ഒരു പു���്യാളനും വായിച്ച് കഴിഞ്ഞ് ഇത്രയും നാളും ഞാനിത് തൊടാതെ പോയല്ലോ എന്ന നിരാശയുണ്ട്. വായനാപ്രേമികൾ നഷ്ടപ്പെടുത്തരുത്, പിന്നേയും വായിക്കാനുള്ള മാജിക്ക് ഈ പുസ്തകത്തിനുണ്ട്.

Pf Mathews 🖤🖤🖤🖤🖤
Profile Image for Aravind Kesav.
37 reviews6 followers
December 27, 2022
ഇരുട്ടിൽ ഒരു പുണ്യാളന്റെ രണ്ടാം ഭാഗം എന്നോ അല്ലെങ്കിൽ അതെ ഭൂമികയിൽ നിന്ന് കൊണ്ട് തന്നെയുള്ള മറ്റൊരു കഥ എന്നോ പറയാം. പുണ്യാളൻ കഥ നടക്കുന്നതിന് പാരലൽ ആയി സംഭവിക്കുന്ന കഥയാണ് അടിയാളപ്രേതം. ലോറിയിടിച്ച് മരിക്കുന്ന ഒരാളുടെ കേസുമായി ബന്ധപ്പെട്ട് SI ഉണ്ണിച്ചെക്കൻ നടത്തുന്ന അന്വേഷണവും, പിന്നീട് SI ഉണ്ണിച്ചെക്കന്റെ തിരോധനവുമായി ബന്ധപ്പെട്ട് CI ബെഞ്ചമിൻ നടത്തുന്ന അന്വേഷണവും അവരെ കൊണ്ടെത്തിക്കുന്നത് വർഷങ്ങൾക്ക് മുന്നേ അധികാരവും പണവും കൊണ്ട് മൂടിവെയ്ക്കപ്പെട്ട ഒരു പൈശാചിക ക്രൂരകൃത്യത്തിന്റെ ഉള്ളറയിലേക്കാണ്.

പുണ്യാളൻ പോലെ തന്നെ ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ഈ നോവലും, അത്രധികം ഉദ്വേഗം നിറഞ്ഞ കഥാപരിസരവും ആഖ്യാനരീതിയും കൊണ്ട് സമ്പന്നമാണ് അടിയാളപ്രേതം. മൂന്ന് കാലഘട്ടങ്ങളിലായാണ് അടിയാളപ്രേതം കഥ സഞ്ചരിക്കുന്നത്. ജന്മി കുടിയാൻ വ്യവസ്ഥിതിയും ജാതി ചിന്തയുമെല്ലാം കുറിക്കു കൊള്ളുന്ന രീതിയിൽ എഴുത്തുകാരൻ ചോദ്യം ചെയ്യുന്നുണ്ട്. പോർച്ചുഗീസ്കാർക്കൊപ്പം ചേർന്ന് അടിയാളവർഗത്തിനെതിരെ പട നയിച്ച ബ്രഹ്മണനെയും നായരേയും മെല്ലാം കണക്കിന് കൊട്ടുന്നുമുണ്ട്. ഇത്രകാലം എല്ലാ അടിച്ചമർത്തലുകളും സഹിച്ച് ക്ഷമിച്ച് കഴിഞ്ഞയാളുകൾക്ക് ആയുധം എടുക്കാൻ ഒരവസരം ലഭിച്ചാൽ അത് കാലം കാത്ത് വെച്ച നീതിയാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് എഴുത്തുകാരൻ കഥ അവസാനിപ്പിക്കുന്നു.

കറുപ്പൻ പറയുന്നത് പോലെ " സമൂഹത്തിന്റെ എല്ലാ ക്രൂരതകളും അനീതിമൊക്കെ സഹിച്ച് തളർന്ന കൊറേ മനിഷേരിണ്ടിവട... അവരിക്ക് തിരിച്ചടിക്കാനൊരവസരം വേണ്ടേ.. അല്ലങ്കിപ്പിന്നെ ഈ ജീവിതത്തിനു എന്ത് അർത്തോണോള്ളത്? "
Profile Image for Nirmala ..
Author 8 books3 followers
October 27, 2021
ഒരു നോവൽ വായിക്കുമ്പോൾ കൊച്ചിയുടെ ചരിത്രവും, ഭാഷയും പിടിച്ചുലക്കുന്നത് ലന്തൻബത്തേരിയിലെ ലുത്തിനിയകൾക്ക് ശേഷം ആദ്യമായിട്ടാണ്. മാജിക്കൽ റിയലിസം മലയാളത്തിൽ വായിക്കുമ്പോൾ ആദ്യമായി മാർക്കേസിൻ്റെ പ്രേതം ചുവക്കാതിരിക്കുന്നതും. ഇതിൽ സർവ്വത്ര പ്രേതങ്ങളാണെങ്കിലും. സ്വപ്നങ്ങൾക്കും യാഥാർത്ഥ്യങ്ങൾക്കും ഇടയിലൂടെ അന്തരം തിരിച്ചറിയാതൊരു യാത്ര. ഈ നോവലിലെത്തിയതും അതിലൂടെയുള്ള യാത്രയും പി.എഫ്. മാത്യുസ് കുറിച്ചിട്ടുണ്ട്. നോവൽ പോലെ തന്നെ അതും അസാധാരണവും, ആസ്വാദ്യവും.

കൊച്ചിയിലെ കുടിയേറ്റവും ചരിത്രവും മിത്തുകളും നാടോടിക്കഥകളും വര്‍ത്തമാനകാലവും ചേർത്ത് പി. എഫ്. മാത്യൂസ് അപൂർവ്വമായ ഒരു വായനാനുഭവമാണ് തന്നത്. അന്നും ഇന്നും നിലനിൽക്കുന്ന വര്‍ഗ്ഗവിവേചനവും കീഴാളൻ ഉപയോഗപ്പെടുത്താനും ചവിട്ടിതാഴ്ത്താനുമുള്ളവനാണെന്ന് സായൂവും കേരളീയനും ഒന്നുപോലെ വിശ്വസിക്കുന്നതും സമർത്ഥമായി കാണിച്ചിരിക്കുന്നു.

മലയാളിയുടെ പൊള്ളയായ പാരമ്പര്യ മാഹാത്മ്യത്തെയും മിഥ്യാഭിമാനബോധത്തേയും ക്രിസ്ത്യാനികളുടെ അക്രിസ്തീയതയേയും നന്നായി പരിഹസിക്കുന്നുമുണ്ട് ഈ നോവലിൽ. മാത്യൂസിൻ്റെ കഥാലോകത്ത് സാധാരണ നിറഞ്ഞു നിൽക്കുന്നത് മരണത്തിൻ്റെ ഈർപ്പമുള്ള മങ്ങിയൊരു ഇരുട്ടാണ്. ഒരു തമാശ പറഞ്ഞാൽ ഈ എഴുത്തുകാരൻ പൊട്ടിത്തെറിക്കുമോ എന്ന് ഭയപ്പെടുത്തുന്ന തരം ഒരു മരവിപ്പ്. അതിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് അടിയാളപ്രേതം. പകൽ പോലെ തെളിച്ചം, പോരാത്തതിന് ഇടക്കിടെ നല്ല കിടുക്കൻ ആക്ഷേപഹാസ്യവും.
Profile Image for Jubair Usman.
39 reviews1 follower
October 22, 2020
നൂറ്റാണ്ടുകൾക്ക് മുമ്പ്, പറങ്കിമേലാളൻ ഇവിടം വിട്ടു പോകുമ്പോൾ, സ്വരുക്കൂട്ടിയ നിധിയോളം പോന്ന തന്റെ സ്വത്തിനു കാവലിരിക്കാൻ അയാൾ തിരഞ്ഞെടുത്തത് തന്റെ കാപ്പിരി അടിമയെയായിരുന്നു.. കൃത്യമായി പറഞ്ഞാൽ അടിമയുടെ ആത്മാവിനെ! മാളികയിലെ നിലവറയിൽ നിധിക്കു മുന്നിലിട്ടു കാപ്പിരിയെ അറുകൊല ചെയ്തതിനു ശേഷമേ പറങ്കിയിവിടം വിട്ടുള്ളൂ.
മരണശേഷവും തന്റെ യജമാനനേൽപ്പിച്ച ജോലിയുമായി കാപ്പിരിയടിമ അടിയാളപ്രേതമായി അവിടെ നില കൊണ്ടു.
ആണ്ടുകളേറെക്കഴിഞ്ഞും ആ പ്രേതം പല തലമുറകളിലെ പല ജീവിതങ്ങളേയും മാറ്റിമറിച്ചു. ആ തലമുറകളുടെ കഥയാണ് പി.എഫ്. മാത്യൂസിന്റെ 'അടിയാളപ്രേതം'.

അപസർപ്പകകഥയായും പ്രേതകഥയായുമെല്ലാം മാറിമറിയുന്നുണ്ട് ഈ നോവൽ. ഒരു സാധാരണ റോഡപകടത്തിൽ നിന്നും തുടങ്ങുന്ന കഥ നൂറ്റാണ്ടുകൾ പിന്നോട്ട് സഞ്ചരിച്ച്, തലമുറകളിലേക്ക് വ്യാപിച്ച്, ബൃഹത്തായ ഒരു കഥാപരിസരം സൃഷ്ട്ടിക്കുന്നു. ചരിത്രവും മിത്തും കെട്ടുപിണഞ്ഞു നോൻ ലീനിയർ ഫോർമാറ്റിൽ വികസിക്കുന്ന ഈ കഥയിൽ കീഴാള രാഷ്ട്ട്രീയത്തിന്റെ അടിയൊഴുക്കും കാണാം.

ഏറെക്കുറെ വളരെ ക്രിസ്പ് ആയ ആഖ്യാനമാണ് മാത്യൂസ് ഉപയോഗിച്ചിരിക്കുന്നത്. വളരെ ഗ്രാഫിക്ക് ആയ, വിഷ്വൽ ഇമ്പാക്റ്റുള്ള നിരവധി മുഹൂർത്തങ്ങൾ ഒറ്റയിരിപ്പിലുള്ള വായനക്ക് പ്രേരിപ്പിക്കുന്നുണ്ട്. (ഒറ്റയിരിപ്പിലെ വായനയിൽ ചില ആവർത്തനങ്ങൾ രസം കെടുത്തുന്നുമുണ്ട്).
ചില ഭാഗങ്ങളിൽ വേഗതയൽപ്പം കുറച്ച് വിശദമായിത്തന്നെ എഴുതാമായിരുന്നുവെന്ന് തോന്നി. നോവൽ കവർ ചെയ്യാൻ ശ്രമിക്കുന്ന നീണ്ട കാലഘട്ടം അതാവശ്യപ്പെടുന്നുണ്ട്. ട്ടെക്സ്റ്റ് ഫോർമാറ്റിങ്ങിലെ/ഡിസൈനിങ്ങിലെ സാധ്യതകൾ പ്രസാധകർ പൂർണ്ണമായി അവഗണിച്ചതും നിരാശപ്പെടുത്തി.
ഇത്തരം ചില ന്യൂനതകൾ മാറ്റി നിർത്തിയാൽ, ഏറെ തൃപ്തി നൽകിയ വായന.
Profile Image for Dr. Charu Panicker.
1,153 reviews74 followers
September 3, 2021
ഇരുട്ടിൽ ഒരു പുണ്യാളൻ എന്ന പുസ്തകം വായിച്ചതിനുശേഷം ഇത് വായിക്കുന്നതാവും ഉചിതം. ഇരുട്ടിൽ ഒരു പുണ്യാളൻ നിർത്തിയിടത്തുനിന്നാണ് അടിയാളപ്രേതം തുടങ്ങുന്നത്. ചരിത്രവും അന്വേഷണവും നിഗൂഢതകളും കൂട്ടിക്കുഴച്ച് ഇത് എഴുതിയിരിക്കുന്നത്. നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാൻ, പറങ്കിമേലാളനാൽ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ആളാണ് കാപ്പിരിമുത്തപ്പൻ. മുത്തപ്പനെ പ്രീതിപ്പെടുത്തി നിധി കൈവശപ്പെടുത്താൻ കാപ്പിരിസേവ ചെയ്യുന്നത് അച്ചമ്പിമാപ്പിളയും അയാളുടെ അടിമയായ കുഞ്ഞുമാക്കോതയുമാണ്. നമ്മളെ കുഴപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ണിചെറുക്കനാണ്. ഇരുട്ടിൽ ഒരു പുണ്യാളനിലെ എഴുത്തു പോലെതന്നെ വളരെ വ്യത്യസ്തവും വായനക്കാരിൽ ആകാംശയും ജനിപ്പിക്കുന്ന എഴുത്താണ് ഇതിലും അവലംബിച്ചിട്ടുള്ളത്.
Profile Image for Babu Vijayanath.
129 reviews9 followers
December 6, 2021
2020ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് പി എഫ് മാത്യൂസിന്റെ അടിയാളപ്രേതം. അന്വേഷണാത്മകമായ ചരിത്രവും ഭാവനയും ഇടകലർന്ന ഒരു നോവലാണ് അടിയാളപ്രേതം.

നിധിവേട്ട,സാത്താൻ പൂജ എന്നിവ കൂടെ പ്രതിപാദ്യമാവുന്ന നോവലിലെ പ്രധാനവിഷയം ഇതിന് വേണ്ടി ബലിയാടാവുന്ന കീഴാളരുടെ നിസ്സഹായതയാണ്. വളരെയധികം ചടുലമായി കഥ പറഞ്ഞു പോവുന്നുണ്ടെങ്കിലും അവസാനഭാഗത്ത് ആ ചടുലതയെ കൈവെടിഞ്ഞ് നിരാശാജനകമായി അവസാനിക്കുകയാണ് നോവൽ. എങ്കിലും നല്ല ഒരു വായനാനുഭവം നൽകുവാനായി നോവലിന് കഴിഞ്ഞു എന്നതാണ് എന്റെ വിലയിരുത്തൽ.

കാപ്പിരി മുത്തപ്പൻ എന്ന ദേവതയുടെ ചരിത്രവും മിത്തും ഉപയോഗിക്കുന്ന നോവൽ. പോർച്ചുഗീസ്കാരുടെ കീഴാളരോടുള്ള ക്രൂരതകൾ പിന���നീടുവരുന്ന നാടൻ സായിപ്പുമാരും ആവർത്തിക്കുന്നു. തീർച്ചയായും നല്ലൊരു പരിശ്രമമാണി നോവൽ

നിരവധി അധ്യായങ്ങളും 142 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് Green ബുക്സാണ്.
Profile Image for Dr. AROMAL M VIJAY.
24 reviews2 followers
September 26, 2022
അടിയാള പ്രേതം. 2020 ഇൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പി എഫ് മാത്യൂസ് എഴുതിയ നോവലാണ് അടിയാളപ്രേതം. ഉണ്ണിചെക്കൻ, കാപ്പിരിമുത്തപ്പൻ, കുഞ്ഞുമക്കോത, അമ്പച്ചിമാപ്പിള എന്നിവരിലൂടെ വികസിക്കുന്ന അപ്സർപ്പക കഥാഗതി. അടിയാളപ്രേതം വായിക്കും മുൻപ് ചാവുനിലവും ഇരുട്ടിൽ ഒരു പുണ്യാളനും വായിക്കാൻ ശ്രമിക്കുക കാരണം ഈ രണ്ടു നോവലിന്റെയും തുടർച്ചയായിട്ടാണ് അടിയാളപ്രേതം തുടങ്ങുന്നത്. മികച്ച നോവൽ എന്നതിൽ സംശയം വേണ്ട. ഒറ്റ ദിവസം കൊണ്ട് വായിച്ച് തീർത്തു, വളരെ രസകരമായി തന്നെ പി എഫ് മാത്യൂസ് നോവൽ പൂർത്തിയാക്കിയിട്ടുണ്ട്. ചില അദ്ധ്യായങ്ങൾ വീണ്ടും പുറകിലോട്ട് വായിച്ചാൽ മാത്രമേ സംശയങ്ങൾ ദൂരീകരിക്കാൻ കഴിയുകയുള്ളു.
Profile Image for Amarnath.
254 reviews11 followers
June 1, 2021
A dark magical realism novel. Downtrodden and the injustice visited upon them. The fever dream of a war against all the upper caste ones who took upon them to make an hierarchy and torture fellow people.

People looking for a story with a closure or a well solved mystery should weight this one out.


On the other hand if you are here for a mysterious ride through a landscape of dreams, myths, exorcisms, dark magic and madness well come join.
Profile Image for Praveen M.
19 reviews2 followers
September 28, 2022
കഥകളും ചരിത്രവും ചുഴി പോലെ ചുറ്റും കിടന്നു വട്ടം കറങ്ങുന്നുണ്ട്. അതില്‍ നിന്നൊന്നും പഠിക്കാനില്ലെന്ന തിരിച്ചറിവും വന്നുകഴിഞ്ഞു.

ഇരുട്ടിൽ ഒരു ആത്മാവ് എന്ന് നോവലും അടിയാലപ്രേതം നോവലും കേട്ടുപിണഞ്ഞു കിടക്കുന്ന കഥകളാണ്. പുസ്തകങ്ങൾ നല്ലതാണെങ്കിലും കൃത്യമായുള്ള ഉപസമഹരണം ഇല്ലാതെപോയി എന്നു തോനുന്നു. ആത്യന്തികമായി എഴുത്തുകാരൻ രണ്ടു പുസ്‌തകങ്ങളിലും എന്താണ് പറയാൻ ശ്രമിക്കുന്നത് എന്നത് എനിക്ക് വ്യക്തമാക്കാൻ സാധിച്ചിട്ടില്ല.. എന്റെ വായനയുടെ പോരായ്മ ആയിരിക്കാം...
Profile Image for Faisal KT.
19 reviews
September 14, 2020
ഇ മ യു , എന്ന സിനിമയുടെ സംവിധായകനാണ് പി ഫ് , മാത്യൂസ് . കൊച്ചിക്കാരുടെ കാപ്പിരി മുത്തപ്പനും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും ഒരു ഫിക്ഷൻ നോവൽ പോലെ അവതരിപ്പിച്ചിരിക്കയാണ് അടിയാളപ്രേതത്തിൽ . നല്ല വായനാനുഭവം തരുന്ന ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷൻ നോവൽ , ഈ ജോണർ താല്പര്യമുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം
Profile Image for Aravind Nandakumar.
43 reviews
June 4, 2023
ഇരുട്ടിൽ ഒരു പുണ്യാളൻ എന്ന കൃതിക്ക് ശേഷം പി ഫ് മാത്യൂസ് ആ കഥാപാത്രങ്ങളെ വീണ്ടും കൊണ്ടുവന്ന നോവൽ ആണ് അടിയാളപ്രേതം .പുണ്യാളനിൽ നമ്മൾ കണ്ട മിക്കവാറും എല്ലാ കഥാപാത്രങ്ങളെയും നമുക്ക് ഇതിൽ കാണുവാൻ സാധിക്കും അന്നാമ്മതാതിയും ,അച്ചമ്പി മാപ്പിളയും സേവ്യറും കാർമേലിയും ഒക്കെ അവരിൽ ചിലർ മാത്രം .ഇരുട്ടിൽ ഒരു പുണ്യാളന് മുൻപുള്ള കഥ ആണ് അടിയാളപ്രേതം പറയുന്നത് .
Read more @ storieswitharavind.blogspot.com
284 reviews3 followers
December 28, 2022
I really enjoyed reading this novel. I have read "Iruttil oru Punyalan" earlier. I think we should read this novel after reading "Iruttil oru Punyalan" as it makes both reading experience much better and able to appreciate them on a different level.
Profile Image for Aboobacker.
155 reviews1 follower
February 19, 2023
അടിയാളപ്രേതം -പി.എഫ്. മാത്യൂസ്

എന്നെന്നും അവഹേളിക്കപ്പെട്ട അടിയാളൻ, പ്രേതമായി പ്രതികാരം ചെയ്യുന്നു.കൊച്ചിയുടെ പശ്ചാത്തലത്തിൽ വാസ്ഗോഡഗാമ ഇന്ത്യയിൽ വന്ന നാൾ മുതലുള്ള മിത്തിൻ്റെയും യാഥാർത്ഥ്യത്തിൻ്റെയും ഇടയിലെ അടിയാളജീവിതത്തിൻ്റെ നോവൽ ഭാഷ്യം. ആകാംക്ഷയും അൽഭുതങ്ങളും നിറഞ്ഞ നോവൽ

- അബൂബക്കർ ഒറ്റത്തറ
Profile Image for Manoj Kumar.
66 reviews1 follower
August 21, 2024
ഇരുട്ടിലൊരു പുണ്യാളന്‍റെ സമാന്തരമായി അടിയാളപ്രേതം.
അച്ചമ്പിയുടെ കുഞ്ഞിമാക്കോതയോടുള്ള ക്രൂരതയ്ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്,
കാപ്പിരി മുത്തപ്പനോളം.
മണ്ണില്‍ വീണു പടര്‍ന്ന അടിയാളന്‍റെ ചോരയാല്‍ ശപിക്കപ്പെട്ട ഇരുട്ടില്‍ ഒരു പുണ്യാളന്‍.
Profile Image for Rahul E R.
73 reviews
August 19, 2025
This book is a continuation of or may be related to the book"Iruttil oru punyalan". As with the previous book, this one is also a real page-turner, plus there are plenty of mystery and horror elements in it.
Displaying 1 - 30 of 39 reviews

Can't find what you're looking for?

Get help and learn more about the design.