അമാനുഷികർ എന്ന പേരിൽ ഈ പുസ്തകത്തിന്റെ രണ്ടു അദ്ധ്യായങ്ങൾ സാമ്പിൾ ആയി പ്രസിദ്ധീകരിച്ചിരുന്നു. അന്ത്യ നാൾ അടുക്കുമ്പോൾ ഒരു മൃഗം പ്രത്യക്ഷപ്പെടുമെന്ന് മിക്ക വിശ്വാസങ്ങളിലും പറയുന്നുണ്ട്.കിയാമത്ത് നാളിൽ ഭൂമിയിൽ തിന്മ അധികരിക്കുകയും അതിന്റെ പാരമ്യത ഒരു മൃഗത്താൽ അളക്കപ്പെടുകയും ചെയ്യുമെന്ന വിശ്വാസം എന്തിനെ പറ്റിയാണ് പറയുന്നത്? പാപിയെന്നും പുണ്യവാനെന്നും രണ്ടേ രണ്ടു വിഭാഗങ്ങളായി മനുഷ്യനെ വേർതിരിക്കാൻ കഴിവുള്ള ആ മൃഗം ശരിക്കും നരകത്തിന്റെ സന്തതിയോ അതോ സ്വർഗ്ഗത്തിന്റെയോ? തിന്മയെ ഉന്മൂലനം ചെയ്യാൻ പിറവിയെടുത്ത പോരാളികളാണ് നരവൃഗങ്ങൾ. പൂർണ ചന്ദ്രന്റെ വരവോട് കൂടി സ്വയം പോരാളികളായി മാറി സകല തിന്മകളെയും കടിച്ചു കുടയുന്ന നര വൃഗങ്ങൾക്കിടയിൽ &#