Jump to ratings and reviews
Rate this book

കാട്ടുകുരങ്ങ്

Rate this book
Novel- Fiction

344 pages, Paperback

First published January 1, 1964

2 people are currently reading
17 people want to read

About the author

കെ. സുരേന്ദ്രൻ (1922-1997)
1922 ഫെബ്രുവരി 22-ന് കൊല്ലത്ത് ഓച്ചിറയിൽ ജനിച്ചു. കായംകുളം ഹൈസ്‌കൂളിലും ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയ്ക്ക് തിരുവനന്തപുരം എൻജിനീയറിങ് കോളജിലും പഠിച്ചു. ടെലിഫോൺ ഡിപ്പാർട്ട്‌മെന്റിൽനിന്ന് വിരസതമൂലം, 43-ാമത്തെ വയസ്സിൽ സ്വയം പിരിഞ്ഞ് മുഴുവൻസമയവും സാഹിത്യവൃത്തിയിൽ ഏർപ്പെട്ടു. വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. മായ, സീതായനം, ശക്തി, ജ്വാല, ഭിക്ഷാംദേഹി, ദീപസ്തംഭം, താളം, കാട്ടുകുരങ്ങ്, നാദം, സുജാത, അരുണ, കരുണാലയം (നോവലുകൾ) ബലി, അരക്കില്ലം, പളുങ്കുപാത്രം, അനശ്വരമനുഷ്യൻ (നാടകങ്ങൾ), കലയും സാമാന്യജനങ്ങളും, മനുഷ്യാവസ്ഥ, സ്വാതന്ത്ര്യംതന്നെ ജീവിതം, തൂവലും ചങ്ങലയും, വ്യക്തിയും സമുദായവും, മഹത്സന്നിധിയിൽ, സുരേന്ദ്രന്റെ പ്രബന്ധങ്ങൾ (ഉപന്യാസങ്ങൾ) നോവൽ സ്വരൂപം, സൃഷ്ടിയും നിരൂപണവും, പ്രേമത്തെക്കുറിച്ച് ഒരു പുസ്തകം (ചർച്ചാഗ്രന്ഥങ്ങൾ) കുമാരനാശാൻ, ടോൾസ്റ്റോയിയുടെ കഥ, ദസ്തയേവ്‌സ്‌കിയുടെ കഥ (ജീവചരിത്രങ്ങൾ) ജീവിതവും ഞാനും (ആത്മകഥ) തുടങ്ങി നാല്പതോളം കൃതികൾ. 1994-ൽ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. 1997 ഓഗസ്റ്റ് ഒൻപതിന് അന്തരിച്ചു.

ഏറെ നിഗൂഢവും വിചിത്രവുമായ മനുഷ്യമനസ്സിന്റെ അതിസങ്കീര്‍ണ്ണമായ അടരുകളെ ആവിഷ്‌കരിച്ച എഴുത്തുകാരനാണ് കെ. സുരേന്ദ്രന്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും നേടിയിട്ടുള്ള അദ്ദേഹം ഒരേ സമയം നോവലുകളും നാടകങ്ങളും ജീവചരിത്രവും നിരൂപണങ്ങളുമെഴുതി.

മുഖ്യധാരാസാഹിത്യത്തിന്റെ എല്ലാ ബഹളങ്ങളില്‍നിന്നും വിട്ടുനിന്നുകൊണ്ട് ഏറെക്കുറെ നിശ്ശബ്ദമായിട്ടായിരുന്നു ആ സാഹിത്യപ്രവര്‍ത്തനം. എണ്‍പതുകളില്‍ രാഷ്ട്രീയപരമായി ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ട നോവലായിരുന്നു പതാക. കലാകൗകുദിയില്‍ ആ നോവല്‍ ഖണ്ഡശ്ശ വന്നുകൊണ്ടിരുന്ന കാലത്തും എഴുത്തുകാരന്റെ മൗനവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു എന്നതാണ് പ്രത്യേകത.

ആദ്യനോവല്‍ താളം 1960-ലാണ് പുറത്തിറങ്ങിയത്. പിന്നീട് പ്രസിദ്ധീകരിച്ച കാട്ടുകുരങ്ങ്, മായ, സുജാത, പതാക, മരണം ദുര്‍ബ്ബലം തുടങ്ങി നിരവധി നോവലുകളും ബലി, അരക്കില്ലം, പളുങ്കുപാത്രം എന്നീ നാടകങ്ങളും കലയും സാമാന്യജനങ്ങളും, Textമനുഷ്യാവസ്ഥ, സുരേന്ദ്രന്റെ പ്രബന്ധങ്ങള്‍ തുടങ്ങിയ ഉപന്യാസ-പഠനകൃതികളും ഗുരു, കുമാരനാശാന്‍, ടോള്‍സ്‌റ്റോയി, ദസ്തയേവ്‌സ്‌കി എിവരെക്കുറിച്ചുള്ള ജീവചരിത്രങ്ങളും ഞാനും എന്റെ ജീവിതവും എന്ന ആത്മകഥയും കെ. സുരേന്ദ്രന്റെ എക്കാലത്തെയും സര്‍ഗ്ഗസ്മാരകങ്ങളായി നമുക്കു മുന്നിലുണ്ട്.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (28%)
4 stars
2 (28%)
3 stars
0 (0%)
2 stars
0 (0%)
1 star
3 (42%)
Displaying 1 - 4 of 4 reviews
Profile Image for Sreelekshmi Ramachandran.
298 reviews40 followers
October 2, 2023
മനുഷ്യ ജീവിതത്തിന്റെ സങ്കിർണതകളും സംഘർഷങ്ങളും ചിത്രീകരിക്കുന്ന നോവൽ.
കെ. സുരേന്ദ്രന്റെ തന്നെ രചിച്ച
"താളം" എന്ന പ്രശസ്ത നോവലിന്റെ sequal ആയാണ് കാട്ടുകുരങ്ങ് പ്രസിദ്ധീകരികരിച്ചത്..
1968 ൽ സത്യൻ, ശാരദ, ജയഭാരതി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി,
സംവീധായകൻ പി. ഭാസ്കരൻ ഇതേ പേരിൽ നോവൽ ചലച്ചിത്രമാക്കിയിട്ടുണ്ട്.
.
.
.
Book-കാട്ടുകുരങ്ങ്‌
Writer-K Surendran
Publisher- പൂർണ പബ്ലിക്കേഷൻസ്
Profile Image for Soya.
505 reviews
August 6, 2019
പുസ്തകം: കാട്ടുകുരങ്ങ്
രചന: കെ സുരേന്ദ്രൻ
പ്രസാധനം: പൂർണ്ണ പബ്ലിക്കേഷൻസ്
പേജ് :344,വില :300

കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് സുരേന്ദ്രന്‍ ജനിച്ചത്.കെ സുരേന്ദ്രൻ ടെലിഫോൺ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്(1962), വയലാർ അവാർഡ് (1994), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മായ, സുജാത, കരുണാലയം, കാട്ടുകുരങ്ങ്, പതാക,ഗുരു,മരണം ദുര്‍ബലം, ജ്വാല, ദേവി മുതലായവ ഇദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികൾ ആണ്.1977ൽ എഴുപത്തിഅഞ്ചാം വയസ്സിൽ അന്തരിച്ചു.

1952ൽ രചിച്ച നോവലാണ് കാട്ടുകുരങ്ങ്. അതുകൊണ്ട് തന്നെ വളരെ വ്യത്യസ്തമായ വായനയായി ആണ് അനുഭവപ്പെട്ടത്. തുടക്കത്തിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നിയെങ്കിലും, പിന്നീട് രസകരമായി തോന്നി. സാഹിത്യസംഗീതസദസ്സുകളെ പറ്റി അധികം കേട്ട് പരിചയം ഇല്ലാത്തതിനാൽ വായന പുതുമയുള്ളതായി അനുഭവപ്പെട്ടു.1969ൽ കാട്ടുകുരങ്ങ് കെ സുരേന്ദ്രൻ തന്നെ തിരക്കഥയെഴുതി ഇതേ പേരിൽ തന്നെ സിനിമയായി രൂപാന്തരപ്പെട്ടു. സത്യൻ, കെ.പി. ഉമ്മർ, അടൂർ ഭാസി, ശാരദ, ജയഭാരതി എന്നിവരാണ് അഭിനേതാക്കൾ.

പ്രഭാകരൻ ഭാര്യ സൗദാമിനി അവൾക്ക് രണ്ടു മക്കൾ- ഹരിക്ക് അഞ്ചു വയസ്സ്, ജയന് മൂന്ന് വയസ്സ്. ആ കുടുംബത്തിൽ ജോലിക്കായി ദേവകിയമ്മയും നിൽക്കുന്നു. പ്രഭാകരന്റെ വീട്ടിൽ മിക്കപ്പോഴും സംഗീതസദസ്സുകൾ കൂടാറുണ്ട് - ദാസൻ, ജയദേവൻ, പ്രഭാകരൻ, വാസവൻ പിന്നെ മകൾ തുളസി ഭർത്താവ് ചക്രപാണി അവരുടെ കുഞ്ഞ് നിത്യകല. അവർ സംഗീതലഹരിയിൽ ആറാടുന്നവരാണ്. വാസവൻന്റെ പത്രസ്ഥാപനത്തിൽ വർക്ക് ചെയ്യുന്നവരാണ് എല്ലാവരും. ഒരിക്കൽ ആ സദസ്സിൽ വെച്ച് ദാസിന് ഹാർട്ട് അറ്റാക്ക് ഉണ്ടാവുകയും, തുടർന്ന് ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്യുന്നു. ദാസിന് പണ്ട് നാടകക്കാരിയായിരുന്ന ഭവാനിയമ്മയിൽ ഉണ്ടായ മകൾ അമ്പിളിയെ പ്രഭാകരൻ മ്യൂസിക് അക്കാദമിയിൽ ചേർത്ത് വീട്ടിൽ നിർത്തി പഠിപ്പിക്കുന്നു. ജയദേവൻ അമ്പിളിയെ പഠിപ്പിക്കാനുള്ള ചെലവ് ഏറ്റെടുക്കുന്നു. അമ്പിളിയുടെ സംഗീതത്തിന്റെ മാസ്മരികത പ്രഭാകരനെ അമ്പിളിയിലേക്ക് അടുപ്പിക്കുന്നു. രണ്ടു വർഷം പ്രഭാകരന്റെ വീട്ടിൽ താമസിച്ച ശേഷം, അമ്പിളി അമ്മ ഭവാനിയമ്മയോടൊപ്പം ജയദേവ്ന്റെ വാടകവീട്ടിലേക്ക് താമസം മാറ്റുന്നു. ആ വീട്ടിൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ ജയദേവൻ ബാംഗ്ലൂരിലേക്ക് സംഗീതത്തിനായി ചേക്കേറുന്നു.ചക്രപാണി വളരെ സ്വാർത്ഥനും സ്ത്രീലമ്പടനും ആയ ഭർത്താവായതിനാൽ തുളസി അയാളിൽ നിന്ന് അകലുന്നു. ചക്രപാണി പുതിയൊരു സിനിമ എടുക്കാൻ തീരുമാനിക്കുന്നു, അതിലേക്ക് നായികയാവാനും സംഗീതത്തിനുവേണ്ടി അമ്പിളിയെ തെരഞ്ഞെടുക്കുന്നു. ചക്രപാണി വൈകാതെ അവരുടെ കൂടെ താമസമാക്കുന്നു. പ്രഭാകരന് അമ്പിളിയോട് തോന്നുന്ന അടുപ്പം അയാളുടെയും സൗദാമിനിയുടെയും കുടുംബജീവിതത്തെ ബാധിക്കുന്നു. ചക്രപാണിയുടെ ഒപ്പം സന്ദേശം എന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി അമ്പിളി ഭവാനിയമ്മയോടൊപ്പം മദിരാശിയിലേക്ക് പുറപ്പെടുന്നു. അവിടെ വെച്ച് ചക്രപാണിയുമായി തെറ്റിപ്പിരിഞ്ഞ ഹോട്ടലിൽ ബില്ല് അടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലെത്തുന്നു. അവരെ സഹായിക്കാൻ വേണ്ടി പ്രഭാകരൻ മദിരാശിയിലേക്ക് പുറപ്പെടുന്നു. അമ്പിളി താൻ വിചാരിച്ചപോലെ നിഷ്കളങ്കയായ ഒരു പെൺകുട്ടിയെല്ല എന്ന് പ്രഭാകരൻ തിരിച്ചറിയുന്നു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ പ്രഭാകരൻ സൗദാമിനിയുടെ അടുത്ത മാപ്പിരക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ സൗദാമിനി ഇതിനിടക്ക് ആത്മഹത്യാ ശ്രമം നടത്തുന്നു, രക്ഷപ്പെട്ടെങ്കിലും പ്രഭാകരനെ പഴയതുപോലെ അംഗീകരിക്കാനും സ്നേഹിക്കാനും സൗദാമിനിക്ക് സാധിച്ചില്ല. അമ്പിളിയെ വീണ്ടും ജയദേവൻ ഏറ്റെടുക്കുന്നു.

മൂന്നു വർഷങ്ങൾ കടന്നുപോയി.... ചക്രപാണിയുടെ സിനിമ സാമ്പത്തികമായി വിജയിച്ചെങ്കിലും, അയാൾക്ക് സ്വന്തമായി സമ്പാദ്യം ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല. വാസവൻ വസൂരി വന്ന് മരിക്കുന്നു. മകൾ നിത്യകലയ്ക്കു പനി വന്നപ്പോൾ, ചക്രപാണി തന്റെ മദ്യപാനവും, സ്ത്രീകളോടുള്ള ആസക്തിയും ഉപേക്ഷിക്കുമെന്ന് സ്വയം ദൃഢപ്രതിജ്ഞ ചെയ്യുന്നു. അതോടെ തുളസിയുടെയും ചക്രപാണിയുടെയും ജീവിതത്തിൽ വ്യത്യാസം വരുന്നു. പ്രഭാകരന്റെയും സൗദാമിനിയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞു കൂടി കടന്നു വരാൻ പോകുന്നു. അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയ വിടവ് നികത്താൻ സഹായിക്കുന്നു. അമ്പിളിയെ ജയദേവൻ വിവാഹം കഴിക്കുന്നു. ആത്മാവിനെ സംഗീതത്തിൽ സമർപ്പിച്ചാലെ മറ്റുള്ളവരുടെ ആത്മാക്കളെ ഉണർത്താൻ സാധിക്കുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ അമ്പിളിയുടെ സംഗീത ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാവുന്നു...✨️🌇

50's ൽ ആണ് ഈ നോവൽ രചിച്ചിരിക്കുന്നത്. പക്ഷേ എഡിറ്റിംഗ് കാരണമാണോ അറിയില്ല, ആ കാലഘട്ടത്തിൽ ഇങ്ങനെ ഒരു പുസ്തകം ശരിക്കും ഒരു മാസ്റ്റർ പീസ് ആണ്. ഒരു വീടിന് 40 രൂപ വാടക കൊടുക്കുന്ന കാലം.... റേഡിയോ വീട്ടിൽ ഉപയോഗിക്കുന്നതിന് കരം അടക്കുന്ന കാലം.... അന്നത്തെ കാലത്തെ ഇംഗ്ലീഷ് സാഹിത്യത്തിനും സംഗീതത്തിനും വേണ്ടത്ര പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു രചന.... വിവാഹം കഴിഞ്ഞ് ഒരു പുരുഷന് എന്തുകൊണ്ട് അന്യസ്ത്രീയെ കാമിക്കാൻ പാടില്ല എന്നൊരു ക്വസ്റ്റ്യൻ പലയിടത്തും വരുന്നുണ്ട്? പക്ഷേ സ്വന്തം ഭാര്യയുടെ കാര്യം വരുമ്പോൾ ആ സ്വാതന്ത്ര്യം പുരുഷൻ നിഷേധിക്കുന്നുമുണ്ട്.Male chauvinism അന്നും കാര്യമായി തന്നെ ഉണ്ടായിരുന്നു എന്ന് സാരം.
Profile Image for Nayana Renukumar.
139 reviews20 followers
December 4, 2020
I read this novel when I was way too young to read and understand all the different emotions and dilemmas that the protagonists faced. Still the novel left a strong impression on me and helped me understand the consequences of split-second human frailties and the dangers of unresolved doubts between partners. Having read several other novels from this author, I appreciate his ability to capture prevailing social issues and the moral dilemmas of human beings in an easily relatable way.
Displaying 1 - 4 of 4 reviews

Can't find what you're looking for?

Get help and learn more about the design.