Jump to ratings and reviews
Rate this book

Nayika Agatha Christie

Rate this book
അപസർപ്പകസാഹിത്യത്തിലെ കിരീടമില്ലാത്ത രാജകുമാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന വിശ്രപ്രസിദ്ധ എഴുത്തുകാരി അഗതാ ക്രിസ്റ്റിയുടെ ജീവിതത്തിലെ ഒരു രഹസ്യം അന്വേഷിച്ച് കണ്ടെത്തുന്ന നോവൽ. 1926 ഡിസംബർ നാലിന്റെ മഞ്ഞുള്ള രാത്രിയിൽ അഗതാ ക്രിസ്റ്റി സ്വന്തം വീട്ടിൽനിന്നും അപ്രത്യക്ഷയായി. പതിനൊന്നു ദിവസങ്ങൾ നീണ്ടുനിന്ന തിരച്ചിലുകൾ… അഗതാ ക്രിസ്റ്റിയുടെ തിരോധാനത്തിനു പിന്നിലെ വാസ്തവമെന്തായിരുന്നു?

ആത്മകഥയിൽ അഗതാ ക്രിസ്റ്റി മൗനം പാലിച്ച, ഹെർക്യൂൾ പൊയ്‌റോട്ടിനു പോലും പരിഹരിക്കാൻ കഴിയാത്ത ദുരൂഹതയെ പൂരിപ്പിക്കുന്ന നോവൽ.

232 pages, Paperback

First published February 1, 2020

3 people are currently reading
43 people want to read

About the author

Sreeparvathy

10 books22 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
4 (16%)
4 stars
4 (16%)
3 stars
15 (60%)
2 stars
2 (8%)
1 star
0 (0%)
Displaying 1 - 10 of 10 reviews
Profile Image for Rebecca.
330 reviews180 followers
February 26, 2020
Hmmm. Well it was interesting but the language used made me cringe at places. At some places it felt like it was a word to word translation from English. Like ningal engane ഇരിക്കുന്നു for how do you do? നിങ്ങൾക്ക് സുഖമാണോ would have been so much better. . Also there was a bit too much of Agathas thoughts. The same thoughts again and again especially in the second part which made it go on and on. But the last part was concise and pretty good. I think the writer needs to tighten up her writing with a little bit of good editing.
Profile Image for Dr. Charu Panicker.
1,156 reviews74 followers
November 14, 2021
അപസർപ്പക സാഹിത്യങ്ങളുടെ റാണിയായ അഗതാ ക്രിസ്റ്റി 1926 ഡിസംബർ 4 വെള്ളിയാഴ്ച ദിവസം അപ്രത്യക്ഷമാവുന്നു. ആ 11 ദിവസത്തെ തിരോധാനത്തെപ്പറ്റി ഒരിക്കൽപോലും അവർ സംസാരിച്ചിട്ടില്ല. ആത്മകഥയിൽ പോലും മൗനം പാലിച്ച ആ ദിവസങ്ങളിലേക്കാണ് എഴുത്തുകാരി നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. അഗതയുടെയും ചുറ്റുമുള്ളവരുടെയും മനസ്സിലൂടെയും അവസ്ഥകളുടെയും കടന്നു പോകുന്ന നോവൽ. അഗതയുടെ തിരോധാനത്തെപ്പറ്റി വളരെയധികം ഊഹാപോഹങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും അതൊരു ചുരുളഴിയാത്ത രഹസ്യമായി നിലനിൽക്കുന്നു. ഈ പുസ്തകത്തിലൂടെ വായനക്കാർക്കും പുതിയ ഒരു ഭാവനാലോകം സൃഷ്ടിക്കാൻ കഴിയുന്നു. എഴുത്തുകാരി എന്നതിനപ്പുറം സാധാരണ ഒരു സ്ത്രീയായി ഇതിലൂടെ അഗതാ ക്രിസ്റ്റിയെ കാണുമ്പോൾ അവരോട് കൂടുതൽ അടുപ്പവും അനുഭവപ്പെടുന്നു. വായനയുടെ അവസാനം അഗതാ ക്രിസ്റ്റിയെ പറ്റി കുറച്ചുകൂടി അറിയാനും ശ്രീപാർവതിയുടെ പുസ്തകങ്ങൾ തിരഞ്ഞുപിടിച്ചു വായിക്കാനും പ്രേരിപ്പിക്കുന്നു.
Profile Image for Aswathy Ithalukal.
78 reviews24 followers
March 2, 2020
ആദ്യവായനയുടെ മധുരവുമായി നായിക അഗത ക്രിസ്റ്റി

#നായിക_അഗത_ക്രിസ്റ്റി

ശ്രീപാർവ്വതി

മീനുകൾ ചുംബിക്കുന്നു, മിസ്റ്റിക് മൗണ്ടൻ എന്നീ പുസ്തകങ്ങൾക്ക് ശേഷം ശ്രീപാർവ്വതിയുടെ തൂലികയിൽ വിരിഞ്ഞ പുസ്തകമാണ് നായിക അഗത ക്രിസ്റ്റി..

നായിക അഗത ക്രിസ്റ്റി ജീവചരിത്രപരമായ ഒരു നോവലാണ്.. ലോകം കണ്ട ഏറ്റവും മികച്ച അപസർപ്പക എഴുത്തുകാരിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവത്തെ നോവൽ രൂപത്തിൽ അവതരിപ്പിക്കുന്നു എന്ന സവിശേഷതയാണ് ഇതിനുള്ളത്..

അഗത ക്രിസ്റ്റിയേയും പൊയ്‌റോട്ടിനെയും അറിയാത്ത വായനക്കാർ ഉണ്ടാകില്ല.അഗതയെ കുറിച്ച് കേട്ടിട്ടില്ലാത്ത മനുഷ്യർ ഉണ്ടാകുമോ? കുറവായിരിക്കും അല്ലേ...

അപസർപ്പക സാഹിത്യത്തിലെ കീരീടമില്ലാത്ത രാജകുമാരി 1926 ൽ മഞ്ഞു പെയ്യുന്ന രാത്രിയിൽ വീട്ടിൽ നിന്നും അപ്രത്യക്ഷമാകുന്നു..പതിനൊന്നു ദിവസം നീണ്ട തിരച്ചിലുകൾക്ക് ഒടുവിൽ അഗത ക്രിസ്റ്റിയെ കണ്ടു കിട്ടുന്നു.. ആ പതിനൊന്നു ദിവസങ്ങളിൽ അഗത എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകാനുള്ള ശ്രമവുമായാണ് ശ്രീപാർവ്വതി വായനക്കാരന് മുന്നിലേക്ക് എത്തുന്നത്...

അഗത എവിടേക്കാണ് പോയത്? എന്താണ് സംഭവിച്ചത്? അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? ആ പതിനൊന്നു ദിവസങ്ങൾ അഗത എങ്ങനെയാണ് തള്ളി നീക്കിയത്.അതിനു ശേഷം അഗതയെ കണ്ടെത്തുമ്പോൾ അവർ ഇതിനെ കുറിച്ച് പ്രതികരിക്കാത്തതിന് കാരണമെന്തായിരുന്നു? സ്വന്തം ആത്മകഥയിൽ പോലും അഗത പറയാത്ത ജീവിതത്തിന്റെ ഏടുകൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് എഴുത്തുകാരി.. ആ കണ്ടെത്തൽ അല്പം ശ്രമകരമായിരുന്നുവെന്നു പുസ്തകം വായിക്കുമ്പോൾ നമുക്ക് ബോധ്യം വരും

പ്രമുഖ എഴുത്തുകാരനെയോ എഴുത്തുകാരിയോ കേന്ദ്ര കഥാപത്രമാക്കി മലയാളത്തിൽ ഒരു നോവൽ, അത് അപൂർവമായി സംഭവിക്കുന്ന ഒന്നാണ് . ആദ്യമായി സംഭവിച്ചത് അല്ലെങ്കിൽ അങ്ങനെയൊരു ശ്രമം നടന്നത് പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെയിൽ ആണ്.. അതിനു ശേഷം ഒരു പരീക്ഷണം കൂടി മലയാള സാഹിത്യ ലോകത്തിലേക്ക് വരികയാണ് നായിക അഗത ക്രിസ്റ്റിയിലൂടെ.. പുതു തലമുറയിലെ എഴുത്തുകാരിയാണ് ഇപ്പോൾ അങ്ങനെയൊരു പരീക്ഷണത്തിന് മുതിരുന്നത്..

നായിക അഗത ക്രിസ്റ്റി എന്ന നോവലിനെ രണ്ടുതരത്തിൽ നമുക്ക് കാണാൻ കഴിയും ഒരു ജീവചരിത്ര രചന അല്ലെങ്കിൽ രഹസ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന നോവൽ രണ്ടു രീതിയിൽ നോക്കിയാലും വായന സാധ്യതയുള്ള നോവലാണ് അഗത ക്രിസ്റ്റി.. ഒരാളുടെ ജീവിതത്തിലെ സന്ദർഭം വരുമ്പോൾ ചെറിയ തോതിൽ എങ്കിലും ഒരു വിരസത ആസ്വാദകന് ഉണ്ടാകാം അത് സ്വാഭാവികം മാത്രമാണ്. എന്നിരുന്നാലും രഹസ്യങ്ങളുടെ കെട്ടുകൾ അഴിച്ചെറിയാൻ ഈ നോവലിന് കഴിയുന്നുണ്ട്

അവതരണത്തെ കുറിച്ചും ഭാഷയെയും കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും സംസാരിക്കേണ്ടതുണ്ട്.. വളരെ ഭംഗിയായി മൂന്നു ഭാഗങ്ങളിൽ ആണ് നായിക അഗത ക്രിസ്റ്റിയിൽ കഥ പറഞ്ഞു പോകുന്നത്.. ആദ്യം റോസെന്ന ആഗതയുടെ മകളിൽ നിന്നും ആരംഭിക്കുകയും ഭർത്താവിലേക്കും അനേഷണഉദ്യോഗസ്ഥരിലേക്കും പിന്നെ അഗതയിലേക്കും അന്നയിലേക്കും ആ കഥപറച്ചിൽ കൈമാറി കൈമാറി കടന്നു വരുന്നു.. ഓരോ കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.. അതുകൊണ്ട് തന്നെ ഓരോ കഥാപാത്രത്തിന്റെയും മാനസിക നിലകൾ അറിയുവാനും ആഴത്തിൽ മനസിലാക്കാനും കഴിയും..

ഉയർച്ചയുടെ പടവുകൾ താണ്ടിയ അഗതയ്ക്ക് കുടുംബ ജീവിതത്തിൽ ശോഭിക്കാൻ കഴിഞ്ഞില്ല.പ്രണയിച്ചു വിവാഹം കഴിഞ്ഞവർ തമ്മിൽ വേർപിരിയേണ്ട അവസ്ഥ ഉണ്ടാകുന്നു.

ആലംകാരിക പദ പ്രയോഗങ്ങളോ ബിംബങ്ങളോ ഒന്നും ഇല്ലാതെ മികച്ച ഭാഷയിൽ എഴുത്തുകാരി ഇവിടെ കഥ പറയാൻ ശ്രമിച്ചിട്ടുണ്ട്..

കഥാപാത്രങ്ങളുടെ നീണ്ട നിരയൊന്നും നോവലിന് അവകാശപ്പെടാൻ കഴിയില്ല. പ്രധാന കഥാപാത്രം അഗതയും അന്നയും ആർച്ചിയുമൊക്കെയാണ്. അഗതയുടെ അപ്രതീക്ഷിത സുഹൃത്തായി അന്ന കടന്നു വരുമ്പോൾ അവരുടെ ആത്മബന്ധത്തെ കുറിച്ച് മനോഹരമായി എഴുത്തുകാരി പറഞ്ഞു വയ്ക്കുന്നുണ്ട്

"അന്ന എനിക്കറിയാം നിനക്കെന്നെ മനസ്സിലാകും, നിനക്ക് മാത്രമേ എന്നെ മനസിലാകൂ. നിന്നോട് എനിക്കൊന്നും പറയേണ്ടതില്ല കാരണം നീയെന്റെ കണ്ണാടിയാണ് എന്റെ ഏകാന്തതകൾ നിന്റേതുമാണ്.. ഞാൻ നേരിട്ട ചതികൾ നീയും നേരിട്ടിട്ടുണ്ട്.. എന്റെ കണ്ണുകളൊഴുക്കിയ കണ്ണുനീർ നിന്റെ കൈകളെയും നനയിച്ചിട്ടുണ്ട് എന്റെ ഉന്മാദങ്ങൾ നീയും അറിഞ്ഞിട്ടുണ്ട്

അവർ തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് ഇതിനേക്കാൾ മനോഹരമായി വർണിക്കുവാൻ പ്രയാസപ്പെടും..

അപസർപ്പക കൃതികളുടെ ഉടയോൾ ആയ അഗത ക്രിസ്റ്റിയുടെ അത്രമേൽ ശ്രദ്ധ നേടാത്ത കൗതുകരവും രസകരവുമായ അനേകം വസ്തുതകൾ നമുക്ക് ഈ നോവലിൽ കാണാൻ കഴിയും..

ഒരുകാലത്ത് റൊമാന്റിക് നോവലുകൾ എഴുതിയിരുന്ന അഗത പിന്നീട് അപസർപ്പക മേഖലയിലേക്ക് കടന്നു വന്നത് എങ്ങനെയാണ്..? ആ കടന്നു വരവ് ഹോംസിനെ പോലെ പുതിയൊരു ഡിറ്റെക്ടിവ് കഥാപാത്രത്തെ വായനക്കാരന് സമ്മാനിക്കാൻ കഴിഞ്ഞു.. ഹോംസിന് ഒപ്പം ചേർത്ത് നിർത്താൻ കഴിയുന്ന ഒരു കഥാപാത്രമേ ഉള്ളൂ അത് പൊയ്‌റോട്ട് ആണ്.. പൊയ്‌റോട്ടിനു ഒരു കത്ത് എഴുതിയതിനു ശേഷമാണ് അഗത അപ്രതീക്ഷയാകുന്നത് എന്നതും കൗതുകകരമാണ്..

അറിയാചരിത്രങ്ങളിലേക്ക് കടന്നു ചെന്ന് നിഗൂഢതയിലേക്ക് ചേക്കേറി രഹസ്യങ്ങളുടെ കെട്ടുകൾ അഴിക്കുകയാണ് ഈ നായിക അഗത ക്രിസ്റ്റിയിൽ..

അമ്മയെ പോലെ അമ്മയല്ലാതെ മറ്റെന്താണ്? അമ്മ നഷ്ടപ്പെട്ടു പോയാൽ ഭ്രാന്ത്‌ പിടിക്കാതെ എന്ത് ചെയ്യും..?

തീവ്രമായ സംഭാഷങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും നായിക അഗത ക്രിസ്റ്റി വായനക്കാരന്റെ ഹൃദയത്തിൽ ഇടം പിടിക്കും എന്നുള്ളതിൽ തീർച്ചയാണ്

വാക്കുകളുടെ ആഴത്തിൽ വെന്തു നീറി, രഹസ്യങ്ങളുടെ ചങ്ങലകൾ ഭേദിച്ച് വിസ്മയങ്ങളുടെയും കൗതുകങ്ങളുടെയും സാധ്യതകൾ തുറന്നി���്ട് അഗത ക്രിസ്റ്റിയെന്ന നായിക...

നായിക അഗത ക്രിസ്റ്റിയിൽ നിന്നും

അശ്വതി ഇതളുകൾ

#sreeparvathy #nayikaagthacristy #ithalukalvlogs #aswathyithalukal #firstreading
Profile Image for Sanuj Najoom.
197 reviews32 followers
June 4, 2021
1926ൽ ഡിസംബറിലെ മഞ്ഞു പെയ്യുന്ന ഒരു രാത്രിയിൽ  പ്രശസ്ത അപസർപ്പകസാഹിത്യ എഴുത്തുകാരിയായ അഗതാ ക്രിസ്റ്റി സ്വന്തം വീട്ടിൽ നിന്നും അപ്രത്യക്ഷയായി. പിന്നീട് വഴിയരികിൽ നിന്നും അവരുടെ കാർ ഉപേക്ഷിച്ചതായി കണ്ടെത്തി.

അന്നത്തെ പത്രമാധ്യമങ്ങളെല്ലാം ഈ സംഭവം ഒന്നാം പേജ് വാർത്തയാക്കി, അഗതയെ  കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസും പൊതുജനങ്ങളും അഹോരാത്രം പ്രയത്നിച്ചു. കാർ കണ്ടെത്തിയ സ്ഥലത്ത്, അഗത നദിയിലേക്ക് ഇറങ്ങി പോകുന്നത് കണ്ടതായി ഒരാൾ പോലീസിനു മൊഴി നൽകി. അഗത മരണപ്പെട്ടിട്ടുണ്ടാകാമെന്നു പലരും കരുതി. അഗതയുടെ ഭർത്താവ് ആർച്ചി അവരെ അപകടപ്പെടുത്തിയിട്ടുണ്ടാവാമെന്നും ചിലർ വിശ്വസിച്ചു. നാൻസി നീൽ എന്ന യുവതിയുമായി ആർച്ചിയുടെ ബന്ധം മനസ്സിലാക്കിയ പോലീസ്, അങ്ങനെ ഒരു സംശയത്തിന്റെ പേരിൽ ആർച്ചിയെ വീട്ടുതടങ്കലിലാക്കി.

11 ദിവസത്തെ തിരോധാനത്തിനു ശേഷം ഹാരോഗേറ്റ് എന്ന സ്ഥലത്തെ സ്വാൻ ഹൈഡ്രോ ഹോട്ടലിൽ താമസിക്കുന്ന ഒരു സ്ത്രീ അഗതാ ക്രിസ്റ്റിയുമായി സാമ്യമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ആർച്ചിക്കൊപ്പം പോലീസ് കൃത്യമായി ഹൈഡ്രോ സന്ദർശിക്കുകയും അവരെ തിരിച്ചറിയുകയും ചെയ്തു. എന്നിരുന്നാലും, തിരോധാനത്തിന്റെ യഥാർത്ഥ കാരണങ്ങൾ ഇന്നും ഒരു രഹസ്യമായി തുടരുന്നു, അതിനെപ്പറ്റി കൂടുതൽ ഒന്നും പറയാൻ അഗതയും തയ്യാറായില്ല.

ഇവിടെ ആ 11 ദിവസത്തെ ചുരുളഴിക്കുകയാണ് ശ്രീപാർവ്വതി 'നായിക അഗതാ ക്രിസ്റ്റി എന്ന ഈ നോവലിലൂടെ. നന്നായി ആസ്വദിച്ചു വായിച്ച ഒരു പുസ്തകമാണിത്. അഗതാ ക്രിസ്റ്റിയെയും  അവരുടെ  ജീവിതത്തെയും അവരുടെ പുസ്തകങ്ങളെയും കുറിച്ചുള്ള പുതിയ അറിവുകളും ഈ നോവൽ തുറന്നുകാട്ടി. പ്രധാനമായും അഗതയുടെ കുട്ടിക്കാലത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും  ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ചും നോവൽ സംസാരിക്കുന്നുണ്ട്.

വായന അവസാനിക്കുമ്പോൾ പ്രിയപ്പെട്ട കഥാപാത്രമായി 'അന്ന' അവശേഷിക്കുന്നു.

'മനുഷ്യന്റെ ജീവിതപുസ്തകത്തിൽ അവർക്കുവേണ്ടി കാത്തിരിക്കുന്നവർ എവിടെയെങ്കിലുമൊക്കെ ജീവിച്ചിരിപ്പുണ്ടാകും. ഒരാൾ ഉപേക്ഷിക്കപ്പെടുമ്പോൾ നമുക്ക് വേണ്ടി മാത്രമായി മറ്റൊരാൾ എവിടെയോ കാത്തിരിക്കുന്നു. ആ മറ്റൊരാൾ അവനവനാണെന്ന കണ്ടെത്തൽ ആണ് ഏറ്റവും പ്രധാനം.'
Profile Image for Ahtims.
1,674 reviews124 followers
January 18, 2025
Agatha Christie is one among my favorite authors. I have read almost all her books multiple times in my adolescence and early childhood
I know about her disappearance and purported amnesia. I love reading about her personal life.
However this fictionalization of the 11 mysterious days of her life fell short of my expectations
The Agatha in my mind ans the one in the story were completely different t. Her way of speaking and acting is different.
I didnt like her way of speech 9r her interaction with various strangers.
Had to somehow complete the book.
Profile Image for DrJeevan KY.
144 reviews47 followers
February 23, 2021
"പോയട്രി കില്ലർ" എന്ന ക്രൈം ത്രില്ലറിനു ശേഷം ശ്രീപാർവതിയുടേതായി ഞാൻ വായിക്കുന്ന കൃതിയാണ് "നായിക അഗതാ ക്രിസ്റ്റി". ഈ പുസ്തകത്തെക്കുറിച്ചുള്ള ഒന്നുരണ്ട് നിരൂപണങ്ങൾ വായിച്ച അന്ന് മുതൽ വായിക്കണമെന്ന് കുറച്ച് നാളായി ആഗ്രഹിച്ചിരുന്നതാണ്. എന്നെ ഈ പുസ്തകത്തിലേക്ക് ആകർഷിച്ചത് വ്യത്യസ്തമായ ഈ പുസ്തകത്തിൻ്റെ പേരും കഥാതന്തുവുമാണ്. പെരുമ്പടവം ശ്രീധരൻ്റെ "ഒരു സങ്കീർത്തനം പോലെ" എന്ന നോവൽ പോലെ തന്നെ ഈ പുസ്തകത്തിലും ജീവിച്ചിരുന്ന ഒരു എഴുത്തുകാരിയാണ് പ്രധാനകഥാപാത്രമായി വരുന്നത്.

1920 - 30 കാലഘട്ടത്തിലെ അപസർപ്പകസാഹിത്യത്തിലെ കിരീടമില്ലാത്ത രാജകുമാരിയെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വിശ്വപ്രസിദ്ധ എഴുത്തുകാരിയായ അഗതാ ക്രിസ്റ്റിയുടെ ജീവിതത്തിലെ വളരെ നിർണായകമെന്ന് തന്നെ കരുതാവുന്ന ഒരു രഹസ്യത്തിൻ്റെ ചുരുളഴിക്കാൻ ശ്രമിക്കുകയാണ് എഴുത്തുകാരി ശ്രീപാർവതി. അധികമാർക്കും അറിയാത്ത, ആത്മകഥയിൽ പോലും അഗതാ ക്രിസ്റ്റി മൗനം പാലിച്ച ഒരു സംഭവമായിരുന്നു 1926 ഡിസംബർ മാസം നാലാം തീയതി മുതൽ പതിനൊന്ന് ദിവസത്തേക്ക് സംഭവിച്ച അഗതയുടെ തിരോധാനം. അത്രയും നാൾ അഗതക്ക് എന്തു സംഭവിച്ചുവെന്നോ എവിടെയായിരുന്നുവെന്നോ ആർക്കുമറിയില്ല, ആർക്കും കണ്ടെത്താൻ സാധിച്ചിട്ടുമില്ല, അഗതക്ക് ഓർമയുമില്ല. ഇത്രയും നിഗൂഢമായ ഒരു രഹസ്യത്തിൻ്റെ ചുരുളഴിക്കാൻ ശ്രമിക്കുകയാണ് എഴുത്തുകാരി. ഈ കഥാതന്തുവാണ് എന്നെ ഈ പുസ്തകം വായിക്കാൻ പ്രേരിപ്പിച്ചതും.

പതിനൊന്ന് ദിവസത്തെ അഗതയുടെ തിരോധാനത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും ഉയർന്നുവന്നെങ്കിലും ഏതാണ് സത്യമെന്ന് ഇന്നും അജ്ഞാതമായി തുടരുന്ന ചുരുളഴിയാത്ത രഹസ്യമാണ്. വളരെ വ്യത്യസ്തമായൊരു പുസ്തകമായിരിക്കെ തന്നെ എന്തുകൊണ്ട് ഈ നോവൽ അധികം വായിക്കപ്പെടുന്നില്ല എന്നത് എന്നിൽ ആശ്ചര്യമുളവാക്കുന്നു. തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് "നായിക അഗതാ ക്രിസ്റ്റി". ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പോലെ ആയിരിക്കാം അഗതയുടെ ജീവിതത്തിലും സംഭവിച്ചതെന്ന് നമുക്ക് പ്രത്യാശിക്കാം.
Profile Image for Soya.
505 reviews
January 28, 2021
വിശ്വപ്രസിദ്ധ എഴുത്തുകാരി അഗതാ ക്രിസ്റ്റിയുടെ ജീവിതത്തിലെ ഒരു രഹസ്യം അന്വേഷിച്ച് കണ്ടെത്തുന്ന നോവൽ.1926 ഡിസംബർ നാലിന്റെ മഞ്ഞുള്ള രാത്രിയിൽ അഗതാ ക്രിസ്റ്റി സ്വന്തം വീട്ടിൽ നിന്ന് അപ്രത്യക്ഷയായി.  11 ദിവസം നീണ്ടുനിന്ന തിരച്ചിലുകൾ... അഗതാ ക്രിസ്റ്റിയുടെ തിരോധാനത്തിനു പിന്നിലെ വാസ്തവം തേടിയുള്ള ഒരു യാത്രയാണ് ഈ നോവൽ.

അമ്മയുടെ മരണവും, ഭർത്താവിന്റെ പരസ്ത്രീ ബന്ധവും അഗതാ ക്രിസ്റ്റി യെ വിഷാദ രോഗി ആകുന്നു. എല്ലാം മറന്ന് ഉപേക്ഷിച്ച് അഗതാ ക്രിസ്റ്റി തന്റെ നഗരം വിട്ട് കേപ്പ് ടൗണിലേക്ക് തെരേസ നീൽ എന്ന പേരിൽ ഒരു ഹോട്ടലിൽ താമസിക്കുന്നു. ഹോട്ടലിൽ അഗതയുടെ സഹചാരിയായിരുന്ന അന്നയുമായി നല്ലൊരു സുഹൃദ്ബന്ധം അവർക്കിടയിൽ രൂപപ്പെടുന്നു. പഴയതെല്ലാം ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോഴും, അഗതാ ക്രിസ്റ്റി എന്ന എഴുത്തുകാരിയെ ജനം മറക്കുന്നില്ല.

ഭർത്താവ് ആർച്ചിയെയും മകൾ റോസയെയും ഉപേക്ഷിച്ച് പുതിയൊരു ജീവിതം തുടങ്ങാൻ ശ്രമിക്കുമ്പോൾ  പഴയതെല്ലാം ശക്തമായി തന്നെ തിരിച്ചുവരുന്നു.


മാതൃഭൂമി ബുക്സ്
232p, 260 rs
Profile Image for Stephen Jose.
45 reviews2 followers
May 29, 2025
അവിചാരിതമായി കൈയിൽ വന്ന പുസ്തകമാണ് ‘നായിക അഗതാ ക്രിസ്റ്റീ’. അപസർപ്പക നോവലിസ്റ്റുകളിൽ പ്രധാനിയായ അഗതയുടെ തിരോധനത്തിന്റെയും രഹസ്യാത്മകമായ സംഭവങ്ങളെ പ്രമേയമാക്കി ശ്രീപാർവതി നടത്തിയ ഒരു ഡീറ്റെക്റ്റീവ് നോവൽ. വായിച്ചു തുടങ്ങിയപ്പോൾ അന്നയുടെയും തെരേസ നീലിന്റെയും വാക്കുകളിലൂടെ ഇരുപതാം നൂറ്റാണ്ടിലെ സ്ത്രീകളുടെ മനോവിചാരങ്ങളെയും അവരുടെ സ്വപ്നങ്ങളെയും വരച്ചു കാണിക്കുകയും, ഇന്നും അതിനൊന്നും ഒരു മാറ്റവും ഇവിടെ സംഭവിച്ചിട്ടില്ല എന്ന് രേഖപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്.
Profile Image for Dijo Johns.
39 reviews3 followers
February 20, 2022
ശ്രീ പാർവതിയുടെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത് ഇതാണ്. തുടക്കം മുതൽ ഒടുക്കം വരെ, ഇതൊരു ത്രില്ലെർ അല്ലാതിരുന്നിട്ട് കൂടി ഒരു മടുപ്പും കൂടാതെയാണ് ഞാൻ വായിച്ചു തീർത്തത്. ശ്രീ പാർവതിയുടെ ഭാവനയിൽ ക്രിസ്റ്റിയുടെ ജീവിതത്തിലെ ആ ഒരാഴ്ച നമ്മുടെ മുന്നിലേക്ക് എത്തുമ്പോൾ കഥകാരി ഏറെക്കുറെ കഥാപാത്രത്തിനുള്ളിൽ പരകായപ്രവേശം നടത്തുന്ന പ്രതീതി ആയിരുന്നു.

വളരെ നല്ലൊരു വായന💖
Profile Image for Aswini.
44 reviews3 followers
April 11, 2022
1926 ഡിസംബർ 3 രാത്രിയിൽ വിശ്വപ്രസിദ്ധ എഴുത്തുകാരി അഗത ക്രിസ്റ്റിയെ കാണാതാവുകയും നീണ്ട പതിനൊന്നു ദിവസത്തെ തിരച്ചിലുകൾക്കൊടുവിൽ ഹെറോഗേറ്റിലെ ഒരു ഹോട്ടലിൽ അവരെ കണ്ടെത്തുകയും ചെയ്തു .
ഈ പതിനൊന്നു ദിവസം അവരുടെ ജീവിതത്തിൽ സംഭവിച്ചിരിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ വളരെ രസകരമായി എഴുത്തുകാരി ഈ നോവലിൽ വിവരിക്കുന്നു.
Displaying 1 - 10 of 10 reviews

Can't find what you're looking for?

Get help and learn more about the design.