മലയാളം പഠിച്ചുതുടങ്ങുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള മൂന്നു ഗുണപാഠകഥകളാണ് 'ബിരിയാണി ചെമ്പിലെ പുള്ളിപ്പുലി'യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വളര്‍ന്നുതുടങ്ങുന്ന പ്രായത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന കഥകള്‍ക്ക് അവരുടെ വ്യക്തിത്വ വികാസത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്. അക്ഷരങ്ങളുടെ മായികലോകം അവരെ ഭാവനയുടെയും സഹജീവിസ്നേഹത്തിന്റെയും നന്മയുടെയും ലോകത്തേക്കു നയിക്കുമെന്നുറപ്പാണ്. നിരവധി ജീവജാലങ്ങളുടെ വീടാണ് കാട്. കാട്ടിലെ കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് സഹജീവികളോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കുമെന്നുറപ്പാണ്. നമ്മുടെ കുട്ടികളെ ആ നല്ല പാഠങ്ങളിലേക്ക് നയിക്കാം.