Jump to ratings and reviews
Rate this book

പടിഞ്ഞാറെ കൊല്ലം ചോരക്കാലം | Padinjare Kollam Chorakkalam

Rate this book
"പടിഞ്ഞാറെ കൊല്ലം ചോരക്കാലം കഥപറച്ചിലിന്റെ നേർവിശുദ്ധിയുടെ വിളംബരമാണ്.വലിയ ചിന്താഭാരം കെട്ടിയ മാറപ്പില്ലാതെ ,ബുദ്ധിയുടെ പദപ്രശ്നവ്യവഹാരമില്ലാതെ സുതാര്യസുന്ദരമായ കഥയൊഴുക്ക് "- പി. അനന്തപദ്മനാഭൻ

"കഥയെഴുത്തുകാർ അധികം കടന്നു പോയിട്ടില്ലാത്ത ഊടുവഴികളിലാണ് ഇന്ദുഗോപന്റെ കഥനടത്തം.പക്ഷെ ലേശവും ഉത്കണ്ഠയില്ല ഈ എഴുത്തുകാരന്. അത്ര ആത്മവിശ്വാസത്തോടെയാണ് ഓരോ ചുവടും .ലേശം പാളിയാൽ തകരാവുന്ന കഥകളെപ്പറ്റിയൊന്നും ഈ സാഹസികയാത്രയിൽ ഇന്ദുഗോപൻ പരിഭ്രമിപ്പിക്കുന്നില്ല.വായിച്ചു കഴിയുമ്പോൾ ഇക്കഥകൾ വായനക്കാരന്റെ സ്വന്തമാക്കുന്നു .കഥയുടെ വിജയപതാക കഥാകൃത്ത് ഉയരത്തിൽ പറപ്പിക്കുന്നു." - എസ്.ആർ ലാൽ

168 pages, Paperback

Published April 1, 2019

9 people are currently reading
225 people want to read

About the author

G.R. Indugopan

45 books112 followers
G.R.Indugopan, is a noted young writer in Malayalam literature who has written nine books, mostly novels. Regarded as a novelist with scientific bend, his Ice -196 C is the first technology novel in malalayam, based on nanotechnology and published by DC books. Muthalayani 100% Muthala deals with the issues of globalization. His other famous novel Manaljeevikal, focuses on the sad plight of people staying in the mineral sand mining areas of Kollam Chavara area. Iruttu Pathradhipar is a collection of short stories. He has bagged several noted awards like Abudabi Shakthi, Kumkumam, Ashan prize etc.
He is also the script writer of the Sreenivasan starred film, Chithariyavar, directed by Lalji. Recently he has scripted and directed the movie called Ottakkayyan where the director paints the screen with dark side of human nature to hint at the rotting core of this society.
He works as the senior sub editor of the Malayala Manorama daily. He lives in Trivandrum, Kerala, with his family.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
51 (21%)
4 stars
123 (51%)
3 stars
56 (23%)
2 stars
9 (3%)
1 star
2 (<1%)
Displaying 1 - 28 of 28 reviews
Profile Image for Sanuj Najoom.
197 reviews32 followers
July 31, 2021
ആരെയും പിടിച്ചിരുത്തി വായിപ്പിക്കുന്നതരം ഒരു പ്രത്യേകത ഇന്ദുഗോപന്റെ കഥ പറയുന്ന രീതിയിലുണ്ട്. കഥകളുടെ ഭൂമിക അനുസരിച്ചു പ്രാദേശിക ഭാഷയുടെ ഉപയോഗം ഇന്ദുഗോപന്റെ കൃതികളിൽ എടുത്തു പറയേണ്ട ഒന്നാണ്. മികച്ച രീതിയിലാണ് അത് കൈകാര്യം ചെയ്യുന്നത്.

പടിഞ്ഞാറേക്കൊല്ലം ചോരക്കാലം എന്ന പുസ്തകത്തിൽ
ആ മേല്പറഞ്ഞ പ്രാദേശിക ഭാഷയുടെ ഉപയോഗം അതിവിദഗ്ധമായി നിർവഹിച്ചിരിക്കുന്നു എന്നുള്ളതാണ് വായിക്കുമ്പോൾ നമ്മുക്ക് മനസ്സിലാവുന്നത്.
തെരുവുഗുണ്ടകളുടെ കഥ പറയുന്ന മൂന്ന് കഥകളുടെ സമാഹാരമാണ്  ഈ പുസ്‌തകം. പടിഞ്ഞാറെ കൊല്ലം ചോരക്കാലം, തീവണ്ടിയിലെ തടവുകാരൻ,ശംഖുമുഖി
എന്നീ മൂന്ന് കഥകൾ ഗുണ്ടാജീവിതമാണ് പ്രമേയമെങ്കിലും വ്യത്യസ്ത സാഹചര്യത്തിലുള്ളതാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകൾ കേന്ദ്രികരിച്ചുള്ള കഥയാണ് മൂന്നും.

ആദ്യ കഥയായ പടിഞ്ഞാറേ കൊല്ലം ചോരക്കാലമാണ് എനിക്ക് ഈ പുസ്തകത്തിൽ ഏറെ ഇഷ്ടപ്പെട്ടത്. തന്റെ അമ്മയായ ലൈലയോട് അടുപ്പമുള്ള പൂക്കുഞ്ഞ് എന്നയാളോട് മകൻ ഷഫീറിനു തോന്നുന്ന പകയാണ് ഇതിവൃത്തം. ഒരു ഗുണ്ടസംഘത്തിൽ അകപ്പെട്ട ഷഫീർ പൂക്കുഞ്ഞിനെ കൊല്ലാനായി ഏർപ്പാട് ചെയ്യുന്നതും മറ്റുമാണ് കഥ. ഈ ഒരു കഥയുടെ കഥ പറച്ചിൽ രീതിയും കഥയുടെ അവസാന ഭാഗങ്ങളും മാ മാത്രം മതിയാവും നമ്മളെ ഇന്ദുഗോപന്റെ എഴുത്തുകളുടെ ആരാധകരാക്കാൻ.

രണ്ടാമത്തെ കഥ തീവണ്ടിയിലെ തടവുകാരൻ മറ്റ് രണ്ട് കഥകളെ അപേക്ഷിച്ചു വളരെ ചെറിയ ഒരു കഥയാണ്. മറ്റ് രണ്ട് കഥകളിലും പ്രത്യക്ഷപ്പെടുന്ന അറവ് ശശി എന്ന കഥാപാത്രത്തെ ഉൾപ്പെടുത്തി ഒരു തീവണ്ടി യാത്രയും അയാളുടെ ജീവിതവുമായി ബന്ധപ്പെട്ട കഥയുമാണ് ഇതിവൃത്തം.

തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുടെ ജീവിതവും അവിടെ നിലനിൽക്കുന്ന അധോലോകവും, പകയും, പോലീസുമായുള്ള ഏറ്റുമുട്ടലുമൊക്കെയാണ് പ്രതിപാദിക്കുന്നത്. ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ശംഖു മുഖി എന്ന കഥ രൂപപ്പെടുത്തിയിരിക്കുന്നത്.
ഗുണ്ടസോഷ്യലിസം എന്നൊരു  ആശയം കോട്ടമധു എന്ന ഗുണ്ടാത്തലവൻ വിവരിക്കുന്നത് ഇങ്ങനെ...

"ഞാൻ കഴുതപ്പുലികളെ  നയിക്കുന്ന കഴുതപ്പുലിയാ. കഴുതപ്പുലികൾ എണ്ണത്തിൽ കൂടുതലാണ്. അവയ്ക്ക് വിലയില്ല. നാറികളെന്ന് തോന്നും. പക്ഷേ, പിന്തിരിയില്ല. സിംഹം ഒന്നിന് പിറകെ ഓടിയാൽ പത്തെണ്ണം  സിംഹത്തിന്റെ പിന്നാലെ ചെല്ലും. അലമ്പ്കാരണമാ സ്വന്തം ഇരയെ ഇട്ടിട്ട് സിംഹം സ്ഥലം വിടുന്നത്. ഏത് സിറ്റിയിലും സ്ഥിരമായി പണിയില്ലാതെ സാധാരണക്കാരായി കുറെ പേർ കാണും. അവർക്കും ജീവിക്കണം. മധു ഒന്ന്  കൈകൊട്ടി വിളിക്കാൻ കാത്തിരിക്കുന്നവരാ അവര്. ഓട്ടോയിലും നടന്നും ബൈക്കിന്റെ  പിറകിൽ കയറിയുമൊക്കെ 200 പേർ ഞാൻ പറയുന്നു സ്പോട്ടിൽ വരും; ഏറിയാൽ പത്ത് മിനിറ്റ് കൊണ്ട്  ആണും പെണ്ണും കാണും. നമ്മൾ പറയും അവിടെ നിലംനികത്തൽ നടക്കരുത്, അവിടെ ഫ്ളാറ്റ് നിർമാണം നിർത്തിവെയ്പ്പിക്കണം, അവിടെ ആറ്റുമണൽ വരുന്നത് തടയണം. അവരുടെ നാക്ക് ഭീകരമാണ്. 200 പേരുള്ളത് 2000 എന്നൊരു പ്രതീതിയുണ്ടാക്കും. ആ  ഇരുന്നൂറിൽ ഒരു 20 പേർ എപ്പോഴും മധുവിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായിട്ടുള്ളവരാണ്. പ്രശ്നമുണ്ടാക്കാൻ ആരും ആഗ്രഹിക്കുന്നില്ല. പ്രശ്നമുണ്ടായാൽ  ഉദ്യോഗസ്ഥർ  വരും, രാഷ്ട്രീയക്കാർ  വരും പത്രക്കാർ  വരും തീർന്നു. ഇതിന്റെ പേരാണ് ഗുണ്ടാസോഷ്യലിസം. തരക്കേടില്ലാതെ നടന്നുപോകുന്ന സോഷ്യലിസം ഇപ്പോൾ ഇത് മാത്രമാണ്."
Profile Image for Divya.
32 reviews8 followers
April 8, 2020
പടിഞ്ഞാറേക്കൊല്ലം ചോരക്കാലം ചോരയുടെ, പകയുടെ തീയിൽ വെന്തു പാകപ്പെട്ട മൂന്നു കഥകളാണ്. ഇന്ദുഗോപൻ്റെ തികച്ചും അനായാസമായ ഭാഷ വായന നിർത്താൻ അനുവദിക്കാതെ അയാളിലേക്ക് വീണ്ടും വീണ്ടും ആകർഷിക്കുന്നു. എല്ലാക്കഥകളിലും വല്ലാത്ത നിഗൂഢത നിറച്ച് വെച്ച് ആകാംക്ഷയുടെ വക്കിൽ നമ്മെ തളച്ചിടുന്നു. മൂന്നു കഥകളും കൊല്ലം, എന്നാൽ പ്രധാനമായും തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളെ കേന്ദ്രീകരിച്ചാണ്. നഗരത്തിനെ കൈവെള്ളയിലെ വരകൾ പോലെയറിയാവുന്ന മനുഷ്യർ കൂടെ നിന്ന് പകർത്തുന്ന കഥകൾ.പക്ഷേ, ഇത് കേവലം പുരുഷൻ്റെ ലോകമല്ല, ഇന്ദുഗോപൻ്റെ കഥകളിലെ ഉറച്ച നിലപാടുകളുള്ള ശക്തരായ സ്ത്രീകൾ മലയാള കഥകളിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളാണെന്ന് ഞാൻ കരുതുന്നു. നന്മതിന്മകൾ കൂടിക്കലർന്ന മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. അവർ ഒരേ സമയം നായകനും / നായികയും പ്രതിനായകനും/ പ്രതിനായികയുമാണ്. ഞാനിതിനെ എൻ്റെ പരിമിതമായ പുസ്തക ശേഖരത്തിലെ വളരെ മികച്ച വായനാനുഭവമെന്ന് അടയാളപ്പെടുത്തുന്നു.
Profile Image for Meera S Venpala.
136 reviews11 followers
September 1, 2021
ഇന്ദുഗോപൻ്റെ തൂലികയിൽ നിന്നു പിറക്കുന്ന ഒന്നും ഇതുവരെ നിരാശപ്പെടുത്തുന്നില്ല, മടുപ്പിക്കുന്നില്ല. എല്ലാം ഒന്നിനൊന്നു മികച്ച, രസമുള്ള വായനകളാണ്. പുതിയ തലമുറയിലെ എൻ്റെ ഏറ്റോം പ്രിയ എഴുത്തുകാരനായി മാറിയിട്ടുണ്ട് അദ്ദേഹം.
Profile Image for Soya.
505 reviews
September 17, 2019
പുസ്തകം: പടിഞ്ഞാറെ കൊല്ലം ചോരക്കാലം
രചന: ജി ആർ ഇന്ദുഗോപൻ
പ്രസാധനം: ഡി സി ബുക്സ്
പേജ് :166,വില :170

'രാത്രിയിലൊരു സൈക്കിൾവാല' വായിച്ചതിനുശേഷം ഇന്ദുഗോപന്റെ രണ്ടാമത്തെ നോവലാണ് വായിക്കുന്നത്. ഇന്ദുഗോപൻ മലയാള മനോരമ കോട്ടയം യൂണിറ്റിൽ ചീഫ് സബ് എഡിറ്റർ ആയി ജോലി ചെയ്യുന്നു, 25 ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ദുഗോപന്റെ ശൈലി ആധുനിക ആശയങ്ങൾ കൊണ്ട് നിറഞ്ഞതാണ്.

പടിഞ്ഞാറെ കൊല്ലം ചോരക്കാലം, തീവണ്ടിയിലെ തടവുകാരൻ, ശംഖുമുഖി എന്നീ മൂന്ന് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. എല്ലാ കഥകളും തെരുവുഗുണ്ടകളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ആദ്യത്തെ രണ്ടു കഥകളും കൊല്ലം കേന്ദ്രീകരിച്ചിട്ടുള്ളത് ആണ്, കൂടാതെ ഇരവിപുരം കലാപവും എടുത്തു പറയുന്നു. ശംഖുമുഖി മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോൾ വായിച്ചിട്ടുള്ളതാണ്, നോവൽ തിരുവനന്തപുരം കേന്ദ്രീകരിച്ചിട്ടുള്ളതാണ്.

എഴുത്തിൽ പുതിയ ആശയങ്ങൾ നിറച്ചിട്ടുള്ള വ്യക്തിയാണ് ഇന്ദുഗോപൻ. അതുകൊണ്ടുതന്നെ വളരെ താല്പര്യത്തോടെ കൂടി പുസ്തകം വായിച്ചു തീർക്കാൻ സാധിക്കും.📚
Profile Image for Praveen SR.
117 reviews56 followers
September 5, 2020
The three stories in the collection are as much a peep into the world of three goons, as it is of the place that it is based in. Indugopan brings his trademark craft, the use of local lingo and an easy-going, smooth narration to the table. Two of the stories, including the title story are set in Kollam. The third one 'Shankhumukhi', set in Thiruvananthapuram, somehow brought back memories of Rajeev Ravi's 'Njan Steve Lopez', probably due to the innocent protagonist who gets sucked into the city's underworld and possibly due to the Thiruvananthapuram setting. Both stories are driven forward by crimes waiting to happen, a continuum of crimes which happened in the past. The second story 'Theevandiyile Thadavukaran' is a kind of link between these stories, narrating a personal episode while a prisoner is on transit in a train. A delightful read this collection is.
Profile Image for Nithin Jacob Thomas.
8 reviews31 followers
March 1, 2021
The story padijare kollam chora kaalam is very good. The other two not so much.
Profile Image for DrJeevan KY.
144 reviews47 followers
March 26, 2021
വായനക്കാർക്ക് വളരെ ലളിതമായി വായിക്കാവുന്ന കഥകളാണ് എപ്പോഴും ഇന്ദുഗോപൻ്റേത്. വളരെ വ്യത്യസ്തമായ എന്നാൽ നാടൻ കഥാപാത്രങ്ങളാലും കഥാപശ്ചാത്തലങ്ങളാലും സമ്പുഷ്ടമായിരിക്കും ഇന്ദുഗോപൻ്റെ ഓരോ പുസ്തകവും. പടിഞ്ഞാറെ കൊല്ലം ചോരക്കാലം, തീവണ്ടിയിലെ തടവുകാരൻ, ശംഖുമുഖി എന്നിങ്ങനെ മൂന്ന് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

1. പടിഞ്ഞാറെ കൊല്ലം ചോരക്കാലം
കൊല്ലം ജില്ലയിലെ തീരദേശപ്രദേശമായ ഇരവിപുരത്ത് നടക്കുന്ന ഈ കഥക്ക് പശ്ചാത്തലമായിട്ടുള്ളത് 1992 ൽ യഥാർതഥത്തിൽ അവിടെ നടന്നിട്ടുള്ള വർഗീയലഹളയാണ്. 1992 മുതൽ 1997 വരെയുള്ള കാലഘട്ടം ഈ കഥയിൽ പറഞ്ഞുപോകുന്നുണ്ട്. തിരുവനന്തപുരത്തെ ഗുണ്ടാസംഘത്തിൽ പെട്ടുപോവുന്ന ഷെഫീർ എന്ന ചെറുപ്പക്കാരന് പൂക്കുഞ്ഞ് എന്ന മത്സ്യത്തൊഴിലാളിയോടുള്ള പക കഥയുടെ ഇതിവൃത്തമാവുമ്പോൾ ഗുണ്ടാസംഘങ്ങളുടെയും വർഗീയലഹളയുടെയും കഥ കൂടിയാണ് ഇന്ദുഗോപൻ ഈ കഥയിലൂടെ പറഞ്ഞുവെക്കുന്നത്.

2. തീവണ്ടിയിലെ തടവുകാരൻ
ആദ്യകഥയായ പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കഥയിൽ ചെറുതായി മാത്രം വന്നുപോവുന്ന അറവുശശി എന്നയാളുടെ ജീവിതത്തിലെ ചെറിയൊരു ഏടാണ് ഈ കഥ. ഈ പുസ്തകത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ കഥയും ഇതാണ്. തടവുപുള്ളിയായിരിക്കെ അറവുശശിയെയും മറ്റൊരു കുറ്റവാളിയെയും തീവണ്ടിയിൽ പോലീസുകാർ കൊണ്ടുപോവുമ്പോൾ അറവുശശിയോട് ചില കാര്യങ്ങൾ സംസാരിക്കുവാനായി ഭാര്യയായ സ്ത്രീ കടന്നുവരുന്നതും പിന്നീട് പറയുന്ന കാര്യങ്ങളും ചേർന്നതാണ് ഈ കഥയുടെ ഇതിവൃത്തം. അബദ്ധവശാൽ കുറ്റം ചെയ്യേണ്ടി വന്ന് ജയിലിൽ പോകേണ്ടിവന്ന അറവുശശിക്ക് തൻ്റെ മകളുടെ വിവാഹത്തിന് പങ്കുചേരാൻ സാധിക്കാത്തതിൻ്റെ നിസ്സഹായാവസ്ഥയും തടവുപുള്ളിയാകേണ്ടി വന്നതിനാൽ ജയിൽ ജീവിതത്തിന് ശേഷം അയാളനുഭവിക്കേണ്ടി വരുന്ന അവസ്ഥയും കഥാകൃത്ത് വളരെ കുറച്ച് പേജുകളിലായി പറഞ്ഞുപോകുന്നുണ്ട്.

3. ശംഖുമുഖി
ഈ പുസ്തകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കഥയാണ് ശംഖുമുഖി. തിരുവനന്തപുരം നഗരത്തിൻ്റെ ഇരുണ്ട വശങ്ങളിലൂടെയുള്ള ഒരു പ്രയാണമാണ് ഈ കഥ. തിരുവനന്തപുരം തിരുവരണ്ടപുരവും തിരുഇരുണ്ടപുരവുമായിരുന്ന ഒരുപാട് ചരിത്രസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ഒരു ചരിത്രത്തിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ കഥ. മുൻപ് മാധ്യമപ്രവർത്തകനായി സേനവമനുഷ്ഠിച്ചിട്ടുള്ള എഴുത്തുകാരൻ ഇന്ദുഗോപൻ തിരുവനന്തപുരം നഗരത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ഈ ചരിത്രമറിയാൻ ശ്രമിച്ചിരുന്നു. ആ ശ്രമത്തിൻ്റെ ഫലമെന്നോണമെഴുതിയ ഒരു കഥയാണിത്. ഉദ്വേകജനകമായി വായിച്ചുപോകാവുന്ന ഈ കഥ വായിച്ചപ്പോൾ ഒരു സിനിമ കണ്ടിറങ്ങിയ അനുഭൂതിയാണുണ്ടായത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയും ഗുണ്ടാആക്രമണങ്ങൾ മൂലം പലതും നഷ്ടപ്പെടേണ്ടിവരുന്ന ചില ആളുകളുടെ വ്യസനവും പകയും എല്ലാമാണ് ഈ കഥയുടെ പ്രമേയം.

ഇന്ദുഗോപൻ്റെ ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ ലിസ്റ്റിലേക്ക് ഈ ഒരു പുസ്തകം കൂടി.
Profile Image for Sreelekshmi Ramachandran.
292 reviews35 followers
September 22, 2023
എറണാകുളം പബ്ലിക് ലൈബ്രയിൽ നിന്നാണ് ഞാൻ പുസ്തകങ്ങൾ എടുക്കുന്നത്. ഈയിടെയായി എപ്പോൾ ലൈബ്രറിയിൽ പോയാലും ആദ്യം ഓടി പോകുന്നത് ഇന്ദുഗോപൻ സാറിന്റെ പുസ്തകങ്ങൾ ഇരിക്കുന്ന സെക്ഷനിലേക്കാണ്.. അങ്ങനെ പതിവ് പോലെ എന്റെ കയ്യിലേക്ക് വന്ന പുസ്തകമാണിത്...
ഒരുപാടു മികച്ച അഭിപ്രായങ്ങൾ കേട്ടതിനു ശേഷമാണ് ഞാൻ ഈ പുസ്തകം വായിച്ചു തുടങ്ങിയത്..

ഒടുവിൽ വായനക്ക് ശേഷം അവസാന പേജും മടക്കി വെക്കുമ്പോൾ സത്യത്തിൽ എനിക്ക് കരച്ചിൽ വരുന്നു.. ദേഷ്യം വരുന്നു.. വല്ലാത്ത ആസ്വസ്ഥത തോന്നുന്നു.. മരവിപ്പ് തോന്നുന്നു..

തന്റെ പത്രപ്രവർത്തന ജീവിതത്തിൽ എഴുത്തുകാരൻ കണ്ടറിഞ്ഞ ജീവിതങ്ങളും കഥകളും മനുഷ്യരുമൊക്കെയാണ് ഈ മൂന്നു കഥകളായി പരിണമിച്ചിരിക്കുന്നത്. ഒരു നോവൽ പോലെ അതിലേറെ ഒരു സിനിമ പോലെയാണ് കഥയുടെ ഒഴുക്ക്.. ഒന്നിൽ നിന്ന് ഒന്നിലേക്ക് കഥാപാത്രങ്ങൾക്കൊപ്പം വായനക്കാരനും സഞ്ചരിക്കുകയാണ്..

കൊല്ലത്തെയും തിരുവനന്തപുരത്തെയും ഗുണ്ടാ സംഘങ്ങളുടെ പച്ചയായ ജീവിതവും അവരുടെ പകയും വിദ്വേഷവും പ്രതികാരവും നേതൃമാറ്റങ്ങളും, അതിനപ്പുറം അവരുടെ ആത്മബന്ധങ്ങളും സ്നേഹവും കരുതലും ദുഃഖങ്ങളും നിസ്സഹായതയുമൊക്കെ നമുക്ക് ഈ കഥകളിൽ കാണാം..
മനസ്സിൽ നിന്ന് മായുന്നില്ല പൂക്കുഞ്ഞും കൊട്ട മധുവും ജബ്ബാറും ആനന്ദുമൊന്നും..

അവസാനം പൂക്കുഞ്ഞ് പറയുന്ന ഒരു ഡയലോഗ് എന്റെ ചങ്കിടിപ്പ് നിർത്തി കളഞ്ഞു..

"പക്ഷേ, എന്റെ കുഞ്ഞിന്റെ ചോരയ്ക്ക് വിലയുണ്ടെടാ... വാടാ... കാത്തിരിക്കുകയാടാ ഞാൻ.. വാടാ.. "
.
.
.
📚Book -പടിഞ്ഞാറെ കൊല്ലം ചോരക്കാലം
✒️Writer- ജി. ആർ. ഇന്ദുഗോപൻ
🖇️publisher- dcbooks
Profile Image for Robin Mathew.
76 reviews
May 7, 2025
GR ഇന്റെ എല്ലാ പുസ്തകവും പോലെ നല്ല വ്യത്യസ്തമായ നാടൻ കഥകൾ അടങ്ങുന്ന ഒരു കഥ സമാഹാരം. എല്ലാ കഥകളും കൊള്ളാം. GR ഇന്ദുഗോപന്റെ എഴുത്തുരീതി അതുപോലെ തന്നെ നിലനിർത്തി എഴുതി ഭലിപ്പിച്ച ഒരു പുസ്തകം.
Profile Image for Dileep Viswanathan.
34 reviews12 followers
Read
December 4, 2019
ആത്മസുഹൃത്തായ ഇന്ദുഗോപന്റെ പലപ്പോഴായി വായിച്ച മൂന്നു കഥകളുടെ സമാഹാരം. കഴിഞ്ഞ രണ്ടു വർഷമായി ഇന്ദുവിന്റെ കഥകളിൽ വന്നിട്ടുള്ള മാറ്റം പലരോടും പലപ്പോഴാകയും ഇന്ദുവിനോട് ഒരുപാട് തവണയും സംസാരിച്ചിട്ടുള്ളതാണ്. ഇന്ദു കഥകൾ കൊണ്ട് എന്നെ വിസ്മയിപ്പിക്കാൻ തുടങ്ങിയിട്ട് രണ്ട് വ്യാഴവട്ടമായിരിക്കുന്നു. കോളേജ് കാലത്ത് ഒന്നിച്ച് മത്സരങ്ങൾക്കായി കഥയെഴുതിയിരുന്ന കാലം മുതൽ ഇന്ദുവിന്റെ കഥയുടെ ക്രാഫ്റ്റ്, പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്നതിലെ മികവ് ഒക്കെ എന്നെ അതിശയിപ്പിച്ചിട്ടൂണ്ട്. ‘ചെങ്ങന്നൂർ ഗൂഡസംഘം’ മുതലുള്ള കഥകളിൽ വന്നിട്ടൂള്ള മാറ്റം, ഫാന്റസിയിൽ നിന്നും റിയലിസ്റ്റിൽ രീതികളിലേക്കുള്ള പറിച്ചു നടൽ തന്നെയാണെന്ന് നിസ്സംശയം പറയാം. ‘ചോരക്കാല‘വും ‘ശംഖുമുഘി‘യും ശരിക്കും ത്രില്ലടിപ്പിച്ചു എന്നു പറഞ്ഞാൽ അതിൽ അതിശയോക്തി തീരെയില്ല.
Profile Image for Athul Suresh.
29 reviews
December 2, 2021
'വിലായത്ത് ബുദ്ധ ' വായിച്ചതിനുശേഷം ഇന്ദുഗോപന്റെ രണ്ടാമത്തെ നോവലാണ് വായിക്കുന്നത്. പടിഞ്ഞാറേക്കൊല്ലം ചോരക്കാലം ചോരയുടെ, പകയുടെ തീയിൽ വെന്തു പാകപ്പെട്ട മൂന്നു കഥകളാണ്. പടിഞ്ഞാറെ കൊല്ലം ചോരക്കാലം, തീവണ്ടിയിലെ തടവുകാരൻ, ശംഖുമുഖി എന്നീ മൂന്ന് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. എല്ലാ കഥകളും തെരുവുഗുണ്ടകളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ആദ്യത്തെ രണ്ടു കഥകളും കൊല്ലം കേന്ദ്രീകരിച്ചിട്ടുള്ളത് ആണ്, കൂടാതെ ഇരവിപുരം കലാപവും എടുത്തു പറയുന്നു. ശംഖുമുഖി തിരുവനന്തപുരം കേന്ദ്രീകരിച്ചിട്ടുള്ളതാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകൾ കേന്ദ്രികരിച്ചുള്ള ഈ നോവലിൽ എടുത്ത് പറയേണ്ടത് പ്രാദേശിക ഭാഷയുടെ ഉപയോഗം അതിവിദഗ്തമായി നിർവഹിച്ചിരിക്കുന്നു എന്നുള്ളതാണ്. ആരെയും പിടിച്ചിരുത്തി വായിപ്പിക്കുന്നതരം ഒരു പ്രത്യേകത ഇന്ദുഗോപന്��െ കഥ പറയുന്ന രീതിയിലുണ്ട്. എഴുത്തിൽ പുതിയ ആശയങ്ങൾ നിറച്ചിട്ടുള്ള വ്യക്തിയാണ് ഇന്ദുഗോപൻ. അതുകൊണ്ടുതന്നെ വളരെ താല്പര്യത്തോടെ കൂടി പുസ്തകം വായിച്ചു തീർക്കാൻ സാധിക്കും. ‘ചോരക്കാല‘വും ‘ശംഖുമുഘി‘യും ശരിക്കും ത്രില്ലടിപ്പിച്ചു എന്നു പറഞ്ഞാൽ അതിൽ അതിശയോക്തി തീരെയില്ല. ശംഖുമുഖി എന്ന കഥയാണ് ഇന്ദുഗോപാന്റെ തന്നെ തിരക്കഥയിൽ വേണു സംവിധാനം ചെയ്യാൻ പോകുന്ന കാപ്പാ എന്ന ചിത്രം. കൊമ്��ൻ മധുവിനെയും ആനന്ദിനെയും പ്രമീള ചേച്ചിയേയും ബിനുവിനെയും ബിഗ് സ്‌ക്രീനിൽ കാണാനായി അതിയായി കാത്തിരിക്കുന്നു.

കഥകൃത്ത് : ജി അർ ഇന്ദുഗോപൻ ❣️


✍️ അതുൽ സുരേഷ്
Profile Image for Ved..
127 reviews3 followers
July 6, 2022
“മതം, വർഗം എന്നിവ കലർന്നാല്പിന്നെ വ്യവസ്ഥയൊന്നുമില്ല. എന്റെ പുരയിടത്തിൽ നീ നിൽക്കും. എന്റെ ഓലക്കാൽ കൂട്ടിക്കെട്ടി നീ ചൂട്ടും കറ്റയും ഉണ്ടാക്കും. എന്റെ ഓലക്കാലുകൊണ്ട് നീ എന്റെ കൂട്ടുകാർക്കും നാട്ടുകാർക്കും മതത്തിന്റെ പേരിൽ വേദനയുണ്ടാക്കും. ഞാനനുവദിക്കിലെന്നു പറയാനാവില്ല. അങ്ങനെയെങ്കിൽ വർഗത്തിനുള്ളിലെ ശത്രുവായി കണ്ട്, ആദ്യം നിന്റെ പക എന്റെമേൽ പതിക്കും. “

As usual, brilliant from Indugopan. A collection of 3 stories, which has Kollam and Trivandrum as their backdrop and has a common thread of goons, and their lives.

ശംഖുമുഖി was my favourite among the lot, so many diverse characters and the atmospherics is narrated brilliantly by InduGopan. Can’t wait for the movie adaptation of this one which stars Prithviraj Sukumaran as Kotta Madhu!

പടിഞ്ഞാറേ കൊല്ലം ചോര കാലം was brilliant in its own way because unlike what the title and setting suggests the story is not about bloodshed or gang wars, it deals more with empathy, love, misunderstandings, mother-son relationship and all of that. Beautifully done!

തീവണ്ടിയിലെ തടവുകാരൻ is the shortest story among the 3 and the protagonist of this story is അറവ് ശശി , who appears as a small part in both of the other stories. Interestingly done, and the story itself is quite touching!
Profile Image for Dr. Charu Panicker.
1,158 reviews74 followers
September 4, 2021
പടിഞ്ഞാറെ കൊല്ലം ചോരക്കാലം, തീവണ്ടിയിലെ തടവുകാരൻ, ശംഖുമുഖി എന്നിങ്ങനെ മൂന്ന് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

പടിഞ്ഞാറെ കൊല്ലം ചോരക്കാലം കഥയുടെ പശ്ചാത്തലം കൊല്ലത്തെ ഒരു തീരദേശ പ്രദേശമാണ്. തിരുവനന്തപുരത്തെ ഗുണ്ടാസംഘത്തിൽപ്പെട്ടു പോകുന്ന ഷെഫീർ എന്ന ചെറുപ്പക്കാരന് പൂക്കുഞ്ഞിനോടുള്ള പകയാണ് ആദ്യത്തെ കഥയുടെ ഇതിവൃത്തം. ഗുണ്ടാസംഘങ്ങളും വർഗീയ ലഹളകളും ഇതിനോടൊപ്പം തന്നെ പറഞ്ഞു പോകുന്നു.

തീവണ്ടിയിലെ തടവുകാരൻ എന്ന കഥയിൽ അറവുശശിയേയും മറ്റൊരു തടവുകാരനെയും തീവണ്ടിയിൽ പോലീസുകാരൻ കൊണ്ടുപൊയ്ക്കോണ്ടിരിക്കുമ്പോൾ ശശിയുടെ ഭാര്യ സംസാരിക്കുന്നു. ഈ സംഭാഷണത്തിലാണ് കഥ മുഴുവൻ പറയുന്നത്. സ്വന്തം മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്ത അയാളുടെ നിസ്സഹായാവസ്ഥയും ഇതിൽ പ്രതിഫലിക്കുന്നു.

തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്നു ശംഖുമുഖിയിലൂടെ. ഗുണ്ടാസംഘങ്ങളുടെ പകപോക്കലുകളും അതിനിടയിൽ പെട്ട് നശിക്കുന്ന കുറെയധികം ആളുകളുടെ ജീവിതവുമാണ് ഇതിൽ പറയുന്നത്. ഈ പുസ്തകത്തിലെ ഏറ്റവും വലിയ കഥ ഇതാണ്.
Profile Image for Naushad B M.
7 reviews1 follower
September 5, 2020
തിരുവനന്തപുരവും കൊല്ലത്തിന്റെ ചിലഭാഗങ്ങളും ഉൾപ്പെടുന്ന ഭൂമികയിൽ എഴുതപ്പെട്ട മൂന്നു കഥകൾ. ഈ മൂന്നു കഥകളിലും കുറച്ചേറെ കടും നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന വ്യത്യസ്തമായ കഥാപാത്രങ്ങൾ. മലയാളകഥകളിൽ അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത ഈ പശ്ചാത്തലം ഇന്ദുഗോപൻ അധികം ആയാസപ്പെടുത്താതെ തന്നെ നമ്മെ പരിചയപ്പെടുത്തുന്നു.

പടിഞ്ഞാറേക്കൊല്ലം ചോരക്കാലം
തീവണ്ടിയിലെ തടവുകാരൻ
ശംഖുമുഖി

. ഇതിന്റെ ആമുഖത്തിൽ കഥാകൃത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു.

"പുത്തൻകാലത്ത് സ്നേഹത്തിലും ക്രൂരതയിലുമൊക്കെ ആത്മാർഥത കാണിക്കുന്ന കഥാപാത്രങ്ങളെ കിട്ടാൻ എളുപ്പമല്ലെന്നു വന്നിരിക്കുന്നു"

ആ വൈഷമ്യത്തെ ഒട്ടൊക്കെ മറികടന്ന്, സാധാരണ ജീവിതത്തിന്റെ പരിധിയിൽപ്പെടാത്ത മനുഷ്യരെ പിടിച്ചു കൊണ്ട് മുന്നിൽ നിർത്തുന്നതിൽ വിജയിച്ചിട്ടുണ്ട് ഇന്ദുഗോപൻ. വിരസത തോന്നി, ഇടയ്ക്ക് നിർത്താതെ വായന പൂർണ്ണമാക്കാൻ നമ്മിൽ ഉദ്വേഗം ജനിപ്പിക്കുന്നുണ്ട് അദ്ദേഹം തന്റെ സ്വന്തം ഭൂമികയിൽ നിന്നും ചികഞ്ഞെടുത്ത ഒരുപിടി കഥാപാത്രങ്ങൾ.
Profile Image for Deepak K.
376 reviews
December 2, 2020
An anthology of three parts, the subject being crime and the location being South Kerala, specifically Kollam and Trivandrum city.
The first story, Padinjare Kollam Chorakkalam , worked best for me. It involves a son, with contacts among a criminal gang, getting unhappy over friendly overtures from a mid-aged man, apparently a gunda himself, towards his mother. The son issues a quotation to get the man killed.
Theevandiyile Thadavukaran is a very short one, involving the character Aravu Shashi who makes appearance in the other two stories and gives a brief glimpse of the events and the aftermath of the crime that had got Shashi arrested and imprisoned.
Shankhumukhi is essentially Njan Steven Lopez with a twist. We get the see the inner lives of a Trivandrum crime gang, their feuds with rival gangs and police, told from the sympathetic eyes of an urban IT Malayali, who gets inadvertently involved in the mix-up because his wife has the name, Binu.
The milieu and language are spot-on. Apart from the fact that the plot explores topics that are seldom explored, it reeks of a definite sense of place.
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
July 21, 2021
മൂന്നു കഥകളുടെ സമാഹാരമാണ്. ഗുണ്ടാജീവിതത്തിൻ്റെ അകംപുറം എന്നു ഈ കഥകളുടെ തീമിനെ സംഗ്രഹിക്കാം. 'പടിഞ്ഞാറെക്കൊല്ലം...', 'തീവണ്ടിയിലെ തടവുകാരൻ' എന്നീ രണ്ടു കഥകളും മികച്ചു നിന്നു. 'ശംഖുമുഖി' എന്ന കഥ ഒരിക്കലും തീരാത്ത ഗുണ്ടാകുടിപ്പകയെക്കുറിച്ചു പറയുന്നു. ആദ്യത്തെ രണ്ടു കഥയുടെ നിലവാരം ഇതിനില്ലായിരുന്നു എന്നു തോന്നി.
Profile Image for Bobby Abraham.
54 reviews2 followers
July 23, 2022
This book consists of 3 novels (2 long and 1 short). All were okay. Among them I liked the third one (Shankhumukhi). I'll say this novels are not in par with the other Indugopan novels that I've read.
Narration in Storytel is good though.
Profile Image for Chinthu Jose.
19 reviews3 followers
July 27, 2020
ശംഖുമുഖിയും പടിഞ്ഞാറെ കൊല്ലം ചോരക്കാലവും വളരെയധികം ഇഷ്ടപ്പെട്ടു.
തീവണ്ടിയിലെ തടവുകാരന്‍ മറ്റു രണ്ടു കഥകളോട് കിടപിടിക്കുന്ന ഒരു സൃഷ്ട്ടിയായ്തോന്നിയില്ല.
Profile Image for Sanjay Krishna .
42 reviews11 followers
April 25, 2021
"മണ്ടൻ. എല്ലാവരും സമാധാനത്തോടെയിരുന്നാ... പിന്നെ ലോകത്തിനെന്തോന്ന് രസമെടാ... പ്ലാനിങ് ആണെടാ ലോകത്തിലെ ഏറ്റവും രസമുള്ള ഏർപ്പാട്."
28 reviews1 follower
October 3, 2021
Three stories of vengeance which are equally good. The craft of Indugopan's writing is that we can literally visualise each and every scene while reading. Hope to watch it on big screen.
Profile Image for Hanshad Hameed.
31 reviews2 followers
June 3, 2022
നല്ല അടിപൊളി സിനിമാറ്റിക്ക് കഥകൾ, പ്രത്യേകിച്ചും the last story 🔥
Profile Image for Abhinav Ka.
107 reviews7 followers
January 14, 2020
Three tales of the underworld, from Indugopan, including a short novel. All stories have a common character, Aravu Sasi, a small time criminal.
Profile Image for Aravind Jayan.
110 reviews2 followers
December 23, 2019
കഥയുടെ വശ്യ ചാരുത ..കഥപറച്ചിലിന്റെ ഇന്ദുഗോപൻ മാജിക്‌ . Page turner എന്നൊക്ക പറഞ്ഞാൽ ഇതാണ് .
Displaying 1 - 28 of 28 reviews

Can't find what you're looking for?

Get help and learn more about the design.