തെളിമയും മൌലികതയുമുള്ള കഥപറച്ചിലാണ് കെ. എൻ പ്രശാന്തിന്റെ പ്രത്യേകത. പറയാനുള്ളതിനെക്കുറിച്ചുള്ള തെളിഞ്ഞ ധാരണയും, പറഞ്ഞാൽ തീർന്നുപോകാത്ത കഥകളും അകത്തേക്ക് നേരേകയറുന്ന വിവരണകലയുമാണ് മികച്ച എഴുത്തുകാരന്റെ ലക്ഷണം. അതിന്റെ സൂചനകൾ തരുന്ന മികച്ച സമാഹാരമാണിത്.
കെ എൻ പ്രശാന്ത് എന്ന എഴുത്തുകാരന്റെ 'പൊനം' എന്ന നോവലിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. വായിക്കാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റിൽ പൊനം ഉണ്ട്.. പക്ഷേ ലിസ്റ്റിൽ ഇല്ലാതെ അപ്രതീക്ഷിതമായി എന്റെ കയ്യിലേക്ക് വന്നതാണ് ഈ പുസ്തകം..
10 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.. ഓരോന്നും വ്യത്യസ്ത അനുഭവങ്ങൾ തരുന്ന കഥകൾ.. ആഴത്തിലുള്ള എഴുത്ത്.. മനസ്സിൽ തുളച്ചു കയറുന്ന കഥാ സന്ദർഭങ്ങൾ.. ഓരോ കഥയും ആവേശത്തോടെ തന്നെ ഞാൻ വായിച്ചു തീർത്തു.. നല്ല വായനയുടെ ഒരു സംതൃപ്തി ഉണ്ടല്ലോ.. അതും ലഭിച്ചു...
'ആരാൻ' വായിച്ചതിനു ശേഷം ഇനി ഒട്ടും താമസിക്കാതെ 'പൊനം' വായിക്കണം എന്ന ചിന്ത മനസ്സിൽ ശക്തമായിട്ടുണ്ട്..
. . .
📚Book -ആരാൻ ✒️Writer- കെ എൻ പ്രശാന്ത് 📜Publisher- dc ബുക്സ്
പ്രധാനമായും ഉത്തരകേരള ഭൂമിക പശ്ചാത്തലമാവുന്ന പത്ത് കഥകൾ. കഥകൾ സൃഷ്ടിക്കുന്നവരുടെ നാട് കഥകളുടെ പശ്ചാത്തലമാവുന്നത് സ്വാഭാവികം. അനുഭവങ്ങളെ അനുമാനങ്ങളോട് വിളക്കിച്ചേർക്കുമ്പോൾ രൂപപ്പെടുന്ന അതുല്യശില്പങ്ങളാണല്ലോ കഥാഖ്യാനങ്ങൾ. സമകാലിക സാമൂഹിക, രാഷ്ട്രീയ, ലിംഗനീതി യാഥാർത്ഥ്യങ്ങൾ പ്രമേയമാകുന്ന കഥകൾ.
പറഞ്ഞാലും തീരാത്ത കഥകളുടെ കെട്ടാണ്.. ആരാൻ വായിക്കുന്നതിനു മുന്നെയുള്ള ഞാനല്ല ആരാൻ വായിച്ചതിനു ശേഷമുള്ള ഞാൻ .. മികച്ചതിന് - 'മികച്ചത് ' എന്ന വാക്കിൽ കവിഞ്ഞ വിശേഷണങ്ങളൊന്നും ആവശ്യമില്ല.. ഒരു കഥയെക്കുറിച്ച് പോലും ഞാനിവിടെ പറയില്ല.. നിങ്ങൾ ആരാനെ വന്ന് തൊടുക , പതിയെ തുറക്കുക.. ശേഷം അറിയുക.. ഉള്ളിലെന്താണെന്ന് .. ആരാൻ - KN Prasanth ❤️