Jump to ratings and reviews
Rate this book

മഹാഭാരതം സാംസ്‌കാരിക ചരിത്രം | Mahabharatham Samskarika Charithram

Rate this book
ചരിത്രവത്കരണത്തിന്റെ പല പടവുകളില്‍വെച്ച് മഹാഭാരതത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലുള്ളത്. അതിനപ്പുറം, തത്ത്വചിന്തയുടെയും അധ്യാത്മവിചാരത്തിന്റെയും ദൈവദര്‍ശനത്തിന്റെയും മറ്റും തലങ്ങളില്‍ മഹാഭാരതം എന്തുപറയുന്നു എന്നാരായാന്‍ ഈ ഗ്രന്ഥം കാര്യമായി ശ്രമിച്ചിട്ടില്ല. അതിനര്‍ത്ഥം അത്തരം പ്രമേയങ്ങളാകെ അപ്രസക്തമാണെന്നല്ല. ഇതര പാരായണരീതികളെയോ അതു ജന്മം നല്‍കുന്ന അര്‍ത്ഥലോകത്തെയോ നിരസിക്കുക എന്ന താത്പര്യം ഇവിടെ അല്‍പ്പംപോലുമില്ല. ഇതാണ് മഹാഭാരതം എന്ന വിധിതീര്‍പ്പല്ല; ഇതുകൂടിയാണ് മഹാഭാരതം എന്ന നിവേദനമേ ഇതിലുള്ളൂ.

940 pages, Hardcover

First published March 5, 2020

7 people are currently reading
70 people want to read

About the author

Sunil P Ilayidam

5 books7 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
12 (42%)
4 stars
11 (39%)
3 stars
4 (14%)
2 stars
0 (0%)
1 star
1 (3%)
Displaying 1 - 5 of 5 reviews
Profile Image for Dr. Charu Panicker.
1,165 reviews75 followers
December 19, 2021
മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും കടന്നുചെല്ലുന്ന പുസ്തകമാണിത്. സുനിൽ പി ഇളയിടം നടത്തിയ മഹാഭാരതപ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിത രൂപം. പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മക ചരിത്രം, ഗീതാചരിത്രം, വിഭാവനചരിത്രം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളിലായി മഹാഭാരതത്തെ സമഗ്രമായി അവലോകനം ചെയ്യുന്നു ഈ പുസ്തകത്തിലൂടെ. പല കാലങ്ങളിലും പല ദേശങ്ങളിലും പലതായി ജീവിച്ച ഒരു മഹാഗ്രന്ഥത്തിന്റെ ജീവിത നാൾവഴികളും ഗതിഭേദങ്ങളും ഈ ഗ്രന്ഥത്തിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. " യദി ഹാസ്തി തദന്യത്ര / യന്നേ ഹാസ്തി ന കുത്രചിൽ " (ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണാമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണാനാവില്ല ) എന്ന മഹാഭാരതത്തിന്റെ പുകഴ്പെറ്റ ഫലശ്രുതിയുടെ പൊരുളെന്ത് എന്നതിന്റെ സമർത്ഥമായ വിശദീകരണം കൂടിയാണ് ഈ പുസ്തകം.
Profile Image for Nandakishore Mridula.
1,352 reviews2,703 followers
July 11, 2025
ചേർക്കിൽ പാറുക്കുട്ടി അമ്മയും സി. സരോജിനി നായരും ചേർന്നെഴുതിയ "കുട്ടികളുടെ മഹാഭാരത"ത്തിലാണ് മഹാഭാരതം എന്ന മഹദ് ഇതിഹാസത്തെ അതിന്റെ പൂർണ്ണരൂപത്തിൽ ഞാൻ കണ്ടുമുട്ടുന്നത്. അന്നു മുതലേ ഈ ബൃഹദ് കഥയുടെ തീവ്ര ആരാധകനാണ് ഞാൻ. പിൽക്കാലത്ത്, മഹാഭാരതം ഒരു മിത്തിക്കൽ കഥയാണെന്നു മനസ്സിലാക്കിയിട്ടും, ഇതിന്റെ രചയിതാവ് എന്നു ഘോഷിക്കപ്പെടുന്ന വ്യാസൻ തന്നെ ഒരു മിത്താണെന്ന ബോധം തെളിഞ്ഞിട്ടും ചരിത്രത്തേക്കാൾ സത്യമായി ഞാനീ മഹാകാവ്യത്തെ കരുതി. നമ്മെ നാമാക്കുന്നത് മിത്തുകളാണെന്ന അവബോധം അപ്പോഴേക്കും എന്നിൽ തെളിഞ്ഞിരുന്നു. ജോസഫ് ക്യാംപ്ബെൽ പറയുന്നതു പോലെ, മിത്തുകൾ പൊതുസ്വപ്നങ്ങളും സ്വപ്നങ്ങൾ സ്വകാര്യ മിത്തുകളുമാണ്.

നമ്മൾ ഇന്ത്യാക്കാരുടെ സ്വത്വം വികസിപ്പിച്ചെടുക്കുന്നതിൽ മഹാഭാരതം വഹിച്ച പങ്ക് വലുതാണ്. "ജയം" എന്ന എണ്ണായിരം ശ്ലോകങ്ങൾ മാത്രമുള്ള കാവ്യത്തിൽ നിന്നും ഒരു ലക്ഷത്തിൽപ്പരം ശ്ലോകങ്ങളുള്ള, ലോകത്തിന്റെ തന്നെ ഏറ്റവും വലിയ ഇതിഹാസത്തിലേക്കുള്ള വളർച്ച നൂറ്റാണ്ടുകൾ കൊണ്ടാണ് നേടിയെടുത്തത്. ആ യാത്രയുടെ ചരിത്രമാണ് "മഹാഭാരതം: സാംസ്കാരിക ചരിത്രം" എന്ന ഗ്രന്ഥത്തിൽ ശ്രീ സുനിൽ പി. ഇളയിടം രേഖപ്പെടുത്തുന്നത്.

സാംഗത്യമില്ലാത്ത ഒരു കെട്ടുകഥയായി മഹാഭാരതത്തെ തള്ളിക്കൊണ്ടുള്ള യുക്തിവാദ വീക്ഷണമോ, ഇതിനെ ചരിത്രമായെണ്ണുന്ന മതാത്മക ദർശനമോ ഗ്രന്ഥകാരൻ അംഗീകരിക്കുന്നില്ല. ചരിത്രം, ഐതിഹ്യം, തത്ത്വശാസ്ത്രം, സാഹിത്യം എല്ലാം കൂടിക്കുഴഞ്ഞ ഒരു ബഹുസ്വര കൃതിയായാണ് അദ്ദേഹം ഇതിനെ കാണുന്നത്. മഹാഭാരതത്തിന്റെ പാഠത്തേയും, ചരിത്രത്തേയും, ആധികാരികതയേയും എല്ലാം ശ്രീ ഇളയിടം ഇതിൽ വിശദമായി അപഗ്രഥിക്കുന്നുണ്ട്. മഹാഭാരതത്തിൻ്റെ ലോകവ്യാപനം, കൃഷ്ണൻ എന്ന ദൈവസങ്കല്പത്തിൻ്റെ ഉത്ഭവവും വളർച്ചയും, ഭഗവദ്ഗീതയുടെ സാംഗത്യവും ഒരു വിശുദ്ധഗ്രന്ഥം എന്ന രീതിയിലേക്കുള്ള അതിന്റെ വളർച്ചയും - ഇവയൊക്കെ ചർച്ചാവിഷയമാവുന്നു.

മഹാഭാരതം എങ്ങനെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി എന്ന വിശകലനം ഏറെ കൗതുകകരമായി തോന്നി - അതുപോലെ ഇതിഹാസത്തിലെ ധർമ്മസന്ദിഗ്ധതകളെക്കുറിച്ചുള്ള അവലോകനവും.

എല്ലാ മഹാഭാരതം "ഫാൻസും" വായിച്ചിരിക്കേണ്ട പുസ്തകം.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ ഗ്രന്ഥം മതദേശീയവാദികളുടെ രക്തസമ്മർദ്ദം ഉയർത്താൻ സാദ്ധ്യതയുണ്ട്.
Profile Image for Anoop Thomas Mathew.
33 reviews3 followers
April 4, 2022
മനുഷ്യജീവിതത്തിലെ ധാർമ്മികസന്ദിഗ്ദ്ധതകളുടെ ആകെത്തുകയാണ് മഹാഭാരതം. പൗരസ്ത്യ ചിന്തകളിലെ യിങ് യാങ്ങും പാശ്ചാത്യ ചിന്തയിലെ “സദാചാരനിരപേക്ഷമായ നേരും നുണയും” (Beyond Good and Evil - Friedrich Nietzsche) നമ്മോടു പറയുന്നത്‌ സമാനമായ ഒരു ചിന്തധാരയാണ് .

Karmanye vadhikaraste Ma
Phaleshu Kadachana । Ma Karmaphalaheturbhurma
Te Sangostvakarmani

ആളിക്കത്തലാണ് തീയുടെ ധർമ്മം; ഒഴുക്കാണ് പുഴയുടെ ധർമ്മം. ധർമ്മമാണെന്ന് അറിഞ്ഞുകൊണ്ട് കർമം ചെയുക; പ്രതിഫലത്തെ മോഹിക്കാതിരിക്കുക; കർമം ചെയ്യാതിരിക്കുകയും അരുത്

സുനിൽ പി ഇളയിടം മഹാഭാരതത്തിന്റെ ചരിത്രത്തെ ഇന്ത്യയുടേയും കേരളത്തിന്റെയും സാംസ്‌കാരിക ചരിത്രത്തോട് തുലനം ചെയുകയും അതിലൂടെ അവയുടെ യോജിച്ചുള്ള പരിണാമം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നു.

വേണമെങ്കിൽ കൂടുതൽ സംഹരിച്ചു പകുതി വലുപ്പത്തിൽ കുറേകൂടി ലളിതമായ ഒരു ആഖ്യാനം ആവാമായിരുന്നു. എന്നിരുന്നാലും വളരെ സങ്കീർണമായ മഹാഭാരതം പോലുള്ള ഒരു കൃതിയെ ഇത്രയും മനോനാരമായി അവതരിപ്പിച്ചതിന് നന്ദി പറയാതെ വയ്യ.

ഇന്ത്യ/കേരള ചരിത്രവും മഹാഭാരത തത്വങ്ങളും സങ്കല്പങ്ങളും താങ്കൾക്കു താല്പര്യമുള്ള വിഷയങ്ങളാണെങ്കിൽ തീർച്ചയായും വായിച്ചിരിക്കാവുന്ന ഒരു കൃതി
Profile Image for Razeen Muhammed rafi.
152 reviews1 follower
April 6, 2022
സുനിൽ ഇളയിടത്തിന്റെ പ്രഭാഷണങ്ങൾ പോലെ അദ്ദേഹത്തിന്റെ ഈ പുസ്തകം നമുക്ക് അറിവും ചിന്തയും നൽകുന്നു. ഇന്ത്യയുടെ ഇതിഹാസത്തിൽ മഹാഭാരത സ്ഥാനം പ്രഥമം ആണ്. കേവലം പാണ്ഡവ കൗരവ ചരിത്രം മാത്രം അല്ല മഹാഭാരതം അതിലെ ഓരോ കഥാപാത്രങ്ങൾക്കും പല കഥകളും നമ്മോട് പറയുവാൻ ഉണ്ട്. പല രാജ്യങ്ങളിലും വിശേഷിച്ചു കംബോഡിയ പോലെ ഉള്ള രാജ്യങ്ങളിലും ഇന്ത്യൻ സംസ്‌ഥനങ്ങളിലും മഹാഭാരത്തിനു പറയുവാൻ ഉള്ള കഥകളും സന്ദർഭങ്ങളും വ്യത്യസ്തം ആണ്. മഹാഭാരത ക്രോഡീകരണത്തിന്റെ ചരിത്രവും, കഥാപാത്രങ്ങളുടെ ആഴത്തിൽ ഉള്ള പഠനം ആണ് ഈ പുസ്തകം.

Profile Image for Gokul Krishnan.
18 reviews3 followers
Read
October 10, 2025
"You cannot say, or guess, for you know only
A heap of broken images, where the sun beats,
And the dead tree gives no shelter, the cricket no relief,
And the dry stone no sound of water. Only
There is shadow under this red rock,
(Come in under the shadow of this red rock),
And I will show you something different from either
...
I will show you fear in a handful of dust."
- TWL, T. S. Eliot
Displaying 1 - 5 of 5 reviews

Can't find what you're looking for?

Get help and learn more about the design.