Jump to ratings and reviews
Rate this book

JAGAROOKAN | ജാഗരൂകൻ

Rate this book
Third book in the detective novel series of Sreelekha R after Maranadoothan and Kuzhaloothukaran.

232 pages, Paperback

Published November 10, 2014

Loading...
Loading...

About the author

R Sreelekha

5 books3 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (10%)
4 stars
7 (70%)
3 stars
2 (20%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 5 of 5 reviews
Profile Image for Amal Vinod.
50 reviews6 followers
October 10, 2019
ശ്രീലേഖ ഐപിഎസിന്റെ കുറ്റാന്വേഷണ നോവൽ ത്രയത്തിലെ അവസാന പുസ്തകമാണിത്. റീതാ മേരി ഐപിഎസ് എന്ന പോലീസ് കഥാപാത്രത്തിനെ തന്നെ നായികയാക്കി കൊണ്ട് എഴുതപ്പെട്ട മൂന്നാമത്തെ പുസ്തകം. ആദ്യത്തെ ഭാഗങ്ങളായ മരണദൂതനും കുഴലൂത്തുകാരനും പോലെ തന്നെ ഒരുപാട് ഉദ്വെഗഭരിതമാക്കാതെയും എന്നാലൊട്ടു മുഷിപ്പിക്കാതെയും ഉള്ള ഒരു കഥപറച്ചിൽ രീതി ആണ് എഴുത്തുകാരി ഇതിൽ സ്വീകരിച്ചിരിക്കുന്നത്. പലയിടങ്ങളിലും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലാത്ത പ്രവൃത്തികൾ കഥാപാത്രങ്ങൾ ചെയ്യുന്നുണ്ടെങ്കിലും വായനക്കാരന്റെ ക്ഷമ പരീക്ഷിക്കുന്ന അളവിലേക്ക് അത് വളരുന്നുമില്ല. ഒരു കുറ്റാന്വേഷണ കഥയുടെ അവതരണത്തിനിടയിലൂടെ തന്നെ നനുത്ത പ്രണയത്തിന്റെ ആർദ്ര മുഹൂർത്തങ്ങൾ സൃഷ്ടിക്കാനും കഥാകാരി ശ്രമിച്ചിട്ടുണ്ട്. ആത്മകഥാംശം ഉള്ള തരത്തിലുള്ള എഴുത്തു രീതി മുഷിപ്പിക്കില്ല എന്ന് തന്നെ പറയാം. ഒരുപാട് പ്രതീക്ഷകൾ ഒന്നും ഇല്ലാതെ വായിക്കാവുന്ന നല്ലൊരു സമയം കൊല്ലി കുറ്റാന്വേഷണ നോവൽ തന്നെയാണിത്.
Profile Image for Soya.
505 reviews
November 26, 2021
റീതാ മേരി ഐപിഎസ് ആണ് ഈ   കുറ്റാന്വേഷണ നോവലിലെ പ്രധാന കഥാപാത്രം. നഗരത്തിൽ നടക്കുന്ന അസാധാരണമായ കൊലപാതകങ്ങളുടെ അന്വേഷണ ഉത്തരവാദിത്വം റീതയെ മുതിർന്ന ഉദ്യോഗസ്ഥർ ഏൽപ്പിക്കുന്നു. ശൈശവത്തിൽ നേരിട്ട ലൈംഗിക പീഡനത്തിന്റെ ഓർമ്മകൾ മൂലം വലിയ മാസിക സംഘർഷത്തിൽ പെട്ട് ഇരിക്കുകയായിരുന്നു അവർ. എല്ലാ കൊലപാതകങ്ങൾക്ക് പിന്നിലും സിആർപി എന്ന വ്യക്തിയുടെ അദൃശ്യസാന്നിധ്യം ഉണ്ടെന്ന്  റിതാ മനസ്സിലാക്കുന്നു, തുടർന്ന് അവർ ആ കേസന്വേഷണം ഏറ്റെടുക്കുന്നു.

വക്കീൽ തമ്പിയും ന്യൂസ് ജേർണലിസ്റ്റ് ആയ നസീമയും റിതയുടെ ആത്മാർത്ഥ സുഹൃത്തുക്കളാണ്. കേസന്വേഷണത്തിൽ അവരുടെ സഹായവും റീതക്ക്‌ ഉണ്ടായിരുന്നു.

സിആർപി എന്നത് ഒരു വ്യക്തി മാത്രമല്ല എന്ന് റിതാ തന്റെ അന്വേഷണത്തിൽ തെളിയുന്നു.IPS ഉദ്യോഗസ്ഥനായ പാണ്ഡ്യൻ, സിസ്റ്റർ റോസ്, ന്യൂസ് ചാനൽ ഉടമയായ മാത്തൻ ഇവരുടെ ഷോട്ട് ഫോമാണ് സി ആർ പി. വൈകാതെ ആണെങ്കിലും അവർ പോലീസ് കസ്റ്റഡിയിൽ ആവുന്നു.


ഡിസി ബുക്സ്
231p,175 rs
Profile Image for Bobby Abraham.
54 reviews2 followers
April 5, 2020
Last book of Reetha Mary IPS stories. Though it was slow at start towards the end, the story was gripping and I'd consider this as a good thriller. Definitely worth your time.
Displaying 1 - 5 of 5 reviews