അവധുത നാദാനന്ദയുടെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച The Pyre of the Destined (വിധിക്കപ്പെട്ടവന്റെ ചിത) എന്ന ആത്മകഥയുടെ രണ്ടാം ഭാഗമാണ് ‘ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത’ (Roaring Silence) സമുദ്രം പോലെ വിശാലമായ അവധുത നാദാനന്ദയുടെ ഹൃദയത്തില്‍നിന്നുയരുന്ന മാസമരിക ഗര്‍ജ്ജനമാണ് ‘ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത്.’
‘നിശ്ശബ്ദത ഗര്‍ജ്ജിച്ചു മഹാഭാരതം ഉണ്ടായി. നിശ്ശബ്ദത ഗര്‍ജ്ജിച്ചു ഭഗവദ്ഗീത സംഭവിച്ചു. നിശ്ശബ്ദത ഗര്‍ജ്ജിച്ചപ്പോള്‍ വ്യാസനില്‍നിന്ന് സര്‍വ്വ ധര്‍മ്മശാസ്ത്രങ്ങളും പിറന്നു. നിശ്ശബ്ദത ഗര്‍ജ്ജിച്ചപ്പോള്‍ ഭാഷ്യവുമായി ശങ്കരാചാര്യര്‍ വന്നു.’ -സ്വാമി അഭയാനന്ദ സരസ്വതി