രാജ്യത്തെ രക്ഷിക്കാൻ ശത്രുവിൻ്റെ ചോരയൊഴുക്കിയവന് സ്വന്തം ജീവൻ രക്ഷിക്കാൻ അന്യൻ്നെ ചോരകുത്തി വയ്ക്കുന്നു. പദവികൾ ഉപേക്ഷിച്ച് ഗ്രാമത്തെ സേവിക്കാൻ പോയവനെ ഈ കാഴ്ച്ച ചിന്തിപ്പിക്കുന്നു: ആരാണു ചിരംജീവി? നാടകീയ മുഹൂർത്തങ്ങൾകൊണ്ടു സമ്പന്നമായ കഥയത്രേ ചിരംജീവി. മതവിദ്വേഷം വലിയവരുടെ ആശങ്കയിൽ നിന്നു ജനിക്കുന്നു. അപ്പോഴും ബാലമനസ്സുകൾ മനുഷ്യനന്മയിൽ വിശ്വസിക്കുന്നു. ആദിയിലെ വചനം എന്ന കഥയെ ഈ സത്യം ചേതോഹരമാക്കൂന്നു. മനുഷ്യനന്മയുടെ പ്രകാശനമായിത്തീരുന്നു, കെ ബി ശ്രീദേവിയുടെ ഓരോ കഥയും. ആകെ പതിനെട്ടു കഥകൾ