പാരായണസുഖം നിറഞ്ഞ തന്റെ ആഖ്യാന ശൈലിയില്‍ ഒ.കെ.ജോണി രചിച്ച ഈ യാത്രാ പുസ്തകം ഒരു ഡിറ്റക്ടീവ് കഥ വായിക്കുന്ന ഉദ്വേഗത്തോടെയാണ് ഞാന്‍ വായിച്ചുതീര്‍ത്തത്. -സക്കറിയ
ആരെയും മയക്കുന്ന ഭൂട്ടാന്റെ പ്രകൃതിഭംഗിയില്‍ അഭിരമിക്കുന്നതിനു പകരം അതിന്റെ ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും സഞ്ചരിക്കുമ്പോഴുണ്ടാവുന്ന വികാര-വിചാരങ്ങളെ സന്നിഹിതമാക്കുവാനാണ് ഈ യാത്രികന്‍ ഉത്സാഹിക്കുന്നത്. യാത്രാവിവരണം യാത്രാനുഭവമാകുന്ന ഒരു അപൂര്‍വ്വാനുഭവം.
ഭൂട്ടാൻ എന്ന ഹിമലയലത്തിൽ ഒളിഞ്ഞുകിടക്കുന്ന ഒരു രാജ്യത്തെ എല്ലാ അർത്ഥത്തിലും കേരളീയരുടെ മുൻപിൽ തുറന്നുകാട്ടുന്ന പുസ്തകം. ആ ജനതയുടെ തനത് സംസ്കാരവും ആചാരങ്ങളും വിശ്വാസങ്ങളും എല്ലാം നമുക്കും കൂടി പകർന്നുതരുന്ന ഒരു യാത്രാവിവരണം. യാത്രാവിവരണം ഇഷ്ടപ്പെടുന്ന എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം