പുസ്തകം :കറുത്ത കുപ്പായക്കാരി എഴുത്ത് : സിതാര എസ് കുറിപ്പ് : അശ്വതി ഇതളുകൾ
രണ്ടായിരത്തി ഇരുപത്തി ഒന്നിലെ വായന സിതാരയുടെ ചെറുകഥകളിലേയ്ക്ക് ആയിരുന്നു...പത്ത് ചെറുകഥകൾ ചേർന്നൊരു പുസ്തകം.. മനോഹരമായ ഭാഷ കൊണ്ടും ആഖ്യാനം കൊണ്ടും വിഷയങ്ങളിലെ വ്യത്യസ്ത കൊണ്ടും ശ്രദ്ധേയമായ കഥകൾ ആണ് ഇതിന്റെ ഉള്ളിൽ
കറുത്ത കുപ്പായക്കാരി, ഇടത്താവളം, മെഹബൂബാ, വെയിൽ, രണ്ടു തടവുകാർ, കവിയത്രിയും കൃഷിക്കാരിയും, ചതി, പാട്ടുകാരി, ഭൂമിയുടെ അവകാശികൾ, പ്രണയ യുദ്ധം എന്നിവയാണ് ചെറുകഥകൾ..
ദളിത് യുവതികളുടെ പ്രശ്നങ്ങളും, വാർത്തമാനകാലത്തിന്റെ പ്രശ്നങ്ങളും സ്വവർഗ പ്രണയങ്ങളും ഒക്കെ ഇവിടെ വിഷയങ്ങൾ ആകുന്നു... സ്ത്രീ മനസിന്റെ ആകുലതകളും പ്രശ്നങ്ങളും ഒക്കെ ഇവിടെ കടന്നു വരുന്നുണ്ട്
കഥകളുടെ ചില ഇടങ്ങൾ പരിശോധിച്ചാൽ ഭാഷയുടെ യും എഴുത്തിന്റെയും ശക്തി മനസിലാക്കാം
"വെറുക്കപെട്ടതും തിരസ്കരിക്കപ്പെട്ടതുമായ ഈണങ്ങൾ കൂടികലർന്നെന്നതുപോലെ ഒരു മൂളൽ സരിത കേട്ടു.. ശ്രുതിയും സ്വരസ്ഥായിയുമില്ലാതെ പ്രപഞ്ച സംഗീതം വന്മരങ്ങളുടെ കറ പോലെയും മഞ്ഞു മലകളിൽ വീഴുന്ന പൊക്കുവെയിൽ പോലെയും അതിന്റെ പതിഞ്ഞ ഈണം സരിതയ്ക്കുമേൽ താപമായി പെയ്തു "
നനഞ്ഞിരുണ്ട മണ്ണിനടിയിലെ പ്രാചീനമായ അനേകായിരം ബീജങ്ങൾക്ക് അവരുടെ കാലടിചൂട് കനവിന്റെ വളമായി
ഓരോ കഥയും വ്യത്യസ്തമായ സാമൂഹിക വിഷയങ്ങളിലേയ്ക്ക് ആണ് നമ്മളെ കൂട്ടി കൊണ്ട് പോകുന്നത്
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കടക്കാൻ ശ്രമിക്കുന്ന സ്ത്രീ മനസ്സിന്റെ ആകുലതകളും വർത്തമാനകാലത്തിന്റെ വിഹ്വലതകളും ചേർത്തെഴുതിയ കഥകൾ .കറുത്തകുപ്പായക്കാരി, ഇടത്താവളം ,മെഹ്ബൂബ ,വെയിൽ തുടങ്ങി കാലത്തെ അടയാളപ്പെടുത്തുന്ന പത്തു കഥകൾ . ഓരോ കഥയും മലയാള കഥയുടെ പുതിയ വഴി വെളിപ്പെടുത്തുന്നു . സ്ത്രീകളെ ഒരൊറ്റ വിഭാഗമായി കാണാതെ സ്ത്രീജീവിതങ്ങളിടെ ഓരോ തലങ്ങളിലും ഇറങ്ങിച്ചെന്ന് പ്രശ്നങ്ങളുടെ നേർക്കാഴ്ച്ച ആയി മാറുന്ന കഥകൾ ആണ് പ്രത്യേകത. പലരും ദളിത് ആക്ടിവിസം എന്നു ഓമനപ്പേരിൽ വിളിക്കുന്ന അവകാശങ്ങൾ സംരക്ഷിക്കാനുള്ള കൂട്ടായ്മയും സ്വവര്ഗാനുരാഗവും ആനുകാലിക പ്രശ്നങ്ങളും ഈ കഥകളിൽ പ്രമേയമാകുന്നു.
10 ചെറുകഥകളുടെ സമാഹാരം. കറുത്ത കുപ്പായക്കാരി, ഇടത്താവളം, മെഹബൂബ, വെയിൽ, രണ്ട് തടവുകാർ, കവിയത്രിയും കൃഷിക്കാരിയും, ചതി, പാട്ടുകാരി, ഭൂമിയുടെ അവകാശികൾ, പ്രണയ വിശുദ്ധയുദ്ധം എന്നിവയാണവ. ദളിത് യുവതികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന കറുത്ത കുപ്പായക്കാരി സ്വവർഗ്ഗ പ്രണയങ്ങൾ അവതരിപ്പിക്കുന്ന കഥകളും ഇതിൽ കടന്നു വരുന്നു. രണ്ട് തടവുകാർ എന്ന കഥയിലൂടെ രണ്ട് തരത്തിലുള്ള അച്ഛൻമാരെ പരിചയപ്പെടുത്തുന്നു. ഓരോ കഥയും ഓരോ സാമൂഹിക വിഷയത്തെ കൈകാര്യം ചെയ്യുന്നു.
പുതുമനിറഞ്ഞ 10 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കടക്കാൻ ശ്രമിക്കുന്ന സ്ത്രീ മനസ്സിന്റെ ആകുലതകളും വർത്തമാനകാലത്തിന്റെ വിഹ്വലതകളും ചേർത്ത് എഴുതിയ കഥകൾ.