"സെക്സ് തനിക്കൊരു ശാഠ്യമല്ലെന്ന് ആ പുരോഹിതൻ തുടർന്നു പറയുന്നു. അതിന്റെ ആസക്തിയെ മറികടക്കാവുന്നതേയു പക്ഷേ, അതിജീവിക്കാനാവാത്തത് ഏകാന്തതയെയാണ്" 😶
മനോഹരമായ ഭൂമിശാസ്ത്രം, മനം കുളിർപ്പിക്കുന്ന ഗ്രാമീണ ഭംഗി, എങ്ങും കൃസ്തു മത വിശ്വാസികൾ, പള്ളിയും, പള്ളിമണിയും കുർബാനയും സമൃതമായ ഒരു പ്രദേശം. പ്രകൃതിയും മനുഷ്യനും പൂർണ അന്തരം നിലനിൽക്കുന്നു. ക്രിസ്തു മത പശ്���ാത്തലത്തിൽ എഴുതിയ ഈ പുസ്തകത്തിലുടനീളം പരാമർശിക്കപ്പെടുന്ന ഓരോ കഥാപാത്രങ്ങളും ജീവിതത്തിൽ ഏകാന്തതയും വിഷാദവും വ്യസനവും മൂകതയും ആദിപാപത്തിന്റെ കഠിന ഭാണ്ഡം പേറി നടക്കുന്ന ജനങ്ങൾ.
പ്രധാന കഥാപാത്രമായ കൗമാരക്കാരൻ യോഹനാൻ അനുഭവിക്കുന്ന മാനസിക വൈകാരിക അവസ്ഥയെ വരച്ചിടുന്നതാണ് ഈ പുസ്തകം. ഒരു ദുർബല നിമിഷത്തിൽ പൗലോ റാഹേലിനോട് കാണിക്കുന്ന ചേഷ്ട്ടിയിൽ തോമാ പ്രഹരിക്കുന്നതിനെ തുടർന്ന് മനം നൊന്ത് പൗലോ ജീവനൊടുക്കുന്നു. അവിടം തൊട്ട്
മാതൃത്വം അനുഭവിച്ചിട്ടില്ലാത്ത യോഹനാൻ നാമമാത്ര അച്ഛൻ തോമ, ആത്മഹത്യ ചെയ്ത മുത്തച്ഛൻ, ഉപേക്ഷിച്ച് പോയ സഹോദരി ആനി, മഠത്തിൽ ചേർന്ന പ്രണയിനി, സെമിനാരിയിൽ പോയ കൂട്ടുകാരൻ, ആശ്രയ കര തേടി അലയുന്ന യോഹനാൻ എത്തിച്ചേരുന്നതും അവസാനിക്കുന്നതും ചില ചോദ്യങ്ങളിൽ.
യോഹനാൻ പ്രതിനിധീകരിക്കുന്നത് സമൂഹത്തിലെ ഒറ്റപ്പെട്ടു പോയവരെ മാത്രമല്ല കോമാരക്കരായ ഒരു പറ്റം ആളുകളെയാണ്.
നോവൽ മനുഷ്യൻ അവൻ്റെ ആയുസിൽ കടന്ന് ചെല്ലേണ്ട വിവധ തലങ്ങൾ നോക്കി നിൽക്കെ, മാനുഷിക വികാരങ്ങളെ വേദങ്ങൾക്കോ പുരോഹിതന്മാർക്കോ തടസ്സപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ ഉപേക്ഷിച്ചു പോയ ലോഹയും, എന്താണ് പാപമെന്ന്, ആരാണ് പാപിയെന്നും ചോദിച്ച് ഗ്രന്ഥ കർത്താവ് എത്തിക്കുന്ന ഒരു അവസ്ഥ ഉണ്ടല്ലോ.. വായിച്ച് പുസ്തകം മടക്കി വെക്കുമ്പോൾ ആൾ ഏതാണ്ടൊക്കെ തീരുമാനം ആയിക്കോളും..🥴
Dark അടിച്ച് നിക്കുമ്പോൾ ഈ പുസ്തക വായന ചിന്തികെ.. വേണ്ട!😌