ഇന്ദുഗോപന്റെ എഴുത്തിൽ ഒരു ഒതുക്കമില്ലായ്മയും, roughnessഉം തോന്നാറുണ്ടെങ്കിലും, അയാളുടെ പ്ലോട്ട് വളരെ എൻഗേജിങ് ആയതു കൊണ്ട്, proseന്റെ കുറവുകൾ അതികം ശ്രദ്ധിക്കാറില്ല. എന്നാൽ ഈ കഥയിൽ പ്ലോട്ട് tiresome ആയാണ് തോന്നിയത്.
അനന്ദൻ പോലീസ് ഈ അടുത്ത് താമസമാക്കിയ ഡച്ച് ബംഗ്ളാവിൽ വിചിത്രമായ പല സംഭവങ്ങൾ ഉണ്ടാകുന്നു. അനന്ദന്റെ അച്ഛൻ താണു പെരുമാൾ ഐ.ജിയെ പണ്ട് ഈ ബംഗ്ളാവിൽ വെച്ച് കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ് കേൾവി. അവിടെ ഐ.ജിയുടെ പ്രേതം ഉണ്ടെന്നും നാട്ടുകാർ വിശ്വസിക്കുന്നു, എന്നാൽ അത് ഏതോ മനുഷ്യർ ആണെന്നും, ആ ബംഗ്ളാവിലെ ഏതോ രഹസ്യം അന്വേഷിച്ചാണ് അവർ വരുന്നത് എന്നും തെളിയിക്കാൻ ശ്രമിക്കുന്നു ഡിറ്റക്റ്റീവ് പ്രഭാകരൻ.
ഇന്ദുഗോപന്റെ എഴുത്തുകളിൽ ഉണ്ടാകാറുള്ള സിഗ്നേച്ചറുകൾ ഇതിലും കാണാം. തിരുവനന്തപുരം തമിഴ്‌നാട് പരിസരത്തു സെറ്റ് ചെയ്തിരിക്കുന്ന കഥ പശ്ചാത്തലം, uncommon ആയ ബാക്ക്ഡ്രോപ് (വൈദൂര്യ ഖനനം), പ്രെഡിക്ട് ചെയ്യാൻ പറ്റാത്ത ഒരു modus ഓപെറേണ്ടി എല്ലാം ഉണ്ട് - എന്നിരുന്നാലും ഒരുപാട് tellഉം കുറച്ചു showഉം, കൗതുകം ഉണർത്താതെ revealingഉം കഥയുടെ ഇമ്പാക്ട് കുറയ്ക്കുന്നു.