Jump to ratings and reviews
Rate this book

എംടിയുടെ കഥകൾ | MT yude kadhakal

Rate this book

462 pages, Hardcover

First published November 1, 2012

Loading...
Loading...

About the author

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍. 1933 ജൂലൈ 15-ന് പൊന്നാനിക്കടുത്ത് കൂടല്ലൂരില്‍ ജനിച്ചു. അദ്ധ്യാപകനായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപര്‍, പിന്നീട് പത്രാധിപര്‍ (1956-'81). മാതൃഭൂമി പീരിയോഡിക്കല്‍സ് എഡിറ്റര്‍ (1988-'99). കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), ഓടക്കുഴല്‍ അവാര്‍ഡ് (വാനപ്രസ്ഥം), ജ്ഞാനപീഠ പുരസ്‌കാരം എന്നിവ ലഭിച്ചു. തിരക്കഥയ്ക്കുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പലതവണ കിട്ടി. നിര്‍മ്മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള 1974-ലെ ദേശീയ അവാര്‍ഡും. കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെയും ഡി.ലിറ്റ് ബഹുമതി. 2004-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.

Madath Thekkepaattu Vasudevan Nair, popularly known as M. T., was an Indian author, screenplay writer and film director. He was a prolific and versatile writer in modern Malayalam literature, and was one of the masters of post-Independence Indian literature. Randamoozham, which retells the story of the Mahabharata from the point of view of Bhimasena, is widely credited as his masterpiece.
At the age of 20, as a chemistry undergraduate, he won the prize for the best short story in Malayalam for Valarthumrigangal at World Short Story Competition jointly conducted by New York Herald Tribune, Hindustan Times, and Mathrubhumi. His first major novel, Naalukettu (The Legacy), written at the age of 23, won the Kerala Sahitya Akademi Award in 1958. His other novels include Manju (Mist), Kaalam (Time), Asuravithu (The Demon Seed), and Randamoozham (The Second Turn). The emotional experiences of his early days went into his novels, and most of his works are oriented towards the basic Malayalam family structure and culture. His three novels set in traditional tharavads in Kerala are Naalukettu, Asuravithu, and Kaalam.
Nair was a screenwriter and director of Malayalam films. He directed seven films and wrote the screenplay for around 54 films. He won the National Film Award for Best Screenplay four times, for: Oru Vadakkan Veeragatha (1989), Kadavu (1991), Sadayam (1992), and Parinayam (1994), which is the most by anyone in the screenplay category. In 1995 he was awarded the highest literary award in India, Jnanpith, for his overall contribution to Malayalam literature. In 2005, India's third highest civilian honour, Padma Bhushan, was awarded to him.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
42 (33%)
4 stars
51 (40%)
3 stars
25 (19%)
2 stars
5 (3%)
1 star
4 (3%)
Displaying 1 - 17 of 17 reviews
Profile Image for Dr. Appu Sasidharan (Dasfill).
1,381 reviews3,830 followers
July 25, 2019
This is the shorter version of the story collection published by the DC books. If you want to read more works from M.T., I will suggest the Current books version. If you are new to the books by M.T., I suggest you go for the DC books version as it is a smaller book that is easier to carry and read.

Being an ailurophile, I particularly love the story of the cat, Sherlek, and the author when the author stayed with his sister's family in Philadelphia. Ninte ormakku, Oppol, Kuttyedathy, and Dar-S-Salam are a few of my favorite stories in these two books. I am sure that almost all Malayali book lovers might have already read these books multiple times. If you haven't read it yet, I request you to please read it soon as these are the books that you should never miss in your lifetime.


—————————————————————————
You can also follow me on
Instagram ID - Dasfill | YouTube Channel ID - Dasfill | YouTube Health Channel ID - Dasfill - Health | YouTube Malayalam Channel ID - Dasfill - Malayalam | Threads ID - Dasfill | Twitter ID - Dasfill1 | Snapchat ID - Dasfill | Facebook ID - Dasfill | TikTok ID - Dasfill1
Profile Image for Athul Raj.
302 reviews8 followers
September 13, 2014
മനസ്സിൽ തങ്ങി നില്ക്കുന്നതും, വെറുതെ വായിച്ചു തള്ളാവുന്നതുമായ കുറെ കഥകൾ. കൂട്ടത്തിൽ "നിന്റെ ഓർമ്മയ്യ്ക്ക് ", "ഓപ്പോൾ ", "വളർത്തുമൃഗങ്ങൾ ", "മുൾക്കിരീടം ", "ഷെർലക്ക് ", "കാഴ്ച ", "കുട്ട്യേടത്തി " എന്നിവ അവിസ്മരണീയങ്ങളാണ് .
Profile Image for Tez Treesa Joseph.
83 reviews2 followers
November 11, 2026
എം.ടിയുടെ 37 കഥകൾ അടങ്ങുന്ന ഈ സമാഹാരത്തിലെ പല കഥകളും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കുട്ട്യേടത്തി, ഓപ്പോൾ, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓർമ്മയ്ക്ക്, ഷെർലക്ക് എന്നീ കഥകൾ വായിച്ചപ്പോൾ മനസ്സിൽ നന്നായി തട്ടി.

എങ്കിലും എല്ലാ കഥകളും ഒരുപോലെ ഇഷ്ടമായില്ല. ചില കഥകൾ പെട്ടെന്ന് അവസാനിച്ചുപോകുന്നതുപോലെയും മനസ്സിൽ അധികം തങ്ങാത്തതുപോലെയും തോന്നി. എം.ടിയുടെ വലിയ നോവലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു സാധാരണ വായനാനുഭവം മാത്രമായിരുന്നു.
Profile Image for ThirTeenTh TurTle.
69 reviews2 followers
October 9, 2021
I like MT. I respect him. Then, why I abandoned this book?

I know that as a person I am imperfect. Like everyone else I too had a chapter of agony. I overcame my depression with the help of my friends and family. Now I am stronger than ever. Frankly, The self doubting part of me is still here somewhere.

His stories are about the struggles and hopes of lower class down to earth peoples like myself. I can relate to the stories he told. But I felt pain. The kind you feel for a loser like me. Made me think about my future. Then a series of depressed thoughts appeared. No. I can't do this anymore. Not now.

Maybe in the future I will try again. The future where happiness,rather than pleasure has an upper hand.
Profile Image for Dr. Charu Panicker.
1,294 reviews91 followers
November 12, 2021
എം ടി വാസുദേവൻ നായർ എന്ന അതുല്യപ്രതിഭയുടെ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. കുട്ട്യേടത്തി, ഓപ്പോള്‍, ഒരു പിറന്നാളിന്റെ ഓർമ്മയ്ക്ക്, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മയ്ക്ക് എന്നിങ്ങനെ അദ്ദേഹത്തിന്റെ കഥകള്‍ ഓരോ മനസിലും ഗ്രഹാതുരത്ഥത്തിന്റെ ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കുന്നവയാണ്. 1975ല്‍ പ്രസിദ്ധീകരിച്ച ഓപ്പോള്‍ മുതല്‍ ഷെര്‍ലക്ക് വരെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ എഴുതിയ കഥകളില്‍ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജി, നീർപ്പോളകൾ, പുതിയ അടവുകൾ, മാതാവ്, വളർത്തുമൃഗങ്ങൾ, മരണത്തിന്റെ കൈത്തിരി, കോട്ടയുടെ നിഴൽ, മൂടുപടം, ഒടിയൻ, വിത്തുകൾ, ദുഃഖത്തിന്റെ താഴ്‌വര, ഭീരു, അയൽക്കാർ, ബന്ധനം, നീല കുന്നുകൾ, മുൾക്കിരീടം, ശാന്തിപർവ്വം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, സ്ഥലപുരാണം, ചുവന്ന മണൽ, 12 വർഷം ഉറങ്ങിയ പൂക്കൾ, ലാൽസലാം, അവർ, രേഖയില്ലാത്ത ചരിത്രം, ഇടവഴിയിലെ പൂച്ച, ഷെർലക്, വിൽപ്പന, ചെറിയ ചെറിയ ഭൂകമ്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, കടുകെണ്ണാമോ, കാഴ്ച എന്നിങ്ങനെ 37 കഥകൾ.
Profile Image for Jamshid Mattummal.
41 reviews14 followers
September 17, 2021
ഗൃഹാതുരത്വത്തിന്റെ എഴുത്തുകാരനാണ് എം ടി. ചെറുകഥകളാണെങ്കിലും നോവലാണെങ്കിലും, ഭൂതത്തിയിലേക്കുള്ള തിരിഞ്ഞു നടത്തം നഷ്ടപെടലിന്റെയും വിരഹത്തിന്റെയും നൊമ്പരത്തിന്റെയും ഓർമ്മപ്പെടുത്തലുകളായിരിക്കും. അത്തരത്തിലുള്ള 37 ചെറുകഥകളുടെ സമാഹാരമാണിത്. ചിലതൊക്കെ ലാഘവത്തോടെ വായിച്ചുപോകാവുന്നതാണെങ്കിലും ചില കഥകൾ മനസ്സിൽ നൊമ്പരമായി അവശേഷിക്കും. ഒരു പിറന്നാളിന്റെ ഓർമ്മ, നിന്റെ ഓർമ്മയ്ക്ക്, ഓപ്പോൾ, വിത്തുകൾ, കുട്ട്യേട്ടത്തി, ഇരുട്ടിന്റെ ആത്മാവ്, ചെറിയ ചെറിയ ഭൂകമ്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, കാഴ്ച എന്നീ കഥകൾ വായനക്ക് ശേഷം മനസ്സിൽ തങ്ങിനിൽക്കും.
Profile Image for Dineesh C.
7 reviews1 follower
October 18, 2020
ബാല്യവും യൗവനവും വാർദ്ധക്യവും കഴിഞ്ഞാൽ മരണമില്ല . മറ്റൊരു ദേഹത്തെ പ്രാപിക്കുന്നു . അനശ്വരമാണ് .
എനിക്കു മരണമില്ല ! ലോകമേ , മരണമെന്ന ഒന്നില്ല .
-ശാന്തിപർവ്വം ,എംടി വാസുദേവൻ നായർ

ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച എംടിയുടെ വിശിഷ്ട്ട കഥകളുടെ സമാഹാരം . ദുഃഖവും, ഒറ്റപ്പെടലും, മാനസിക സമ്മർദ്ദങ്ങളും അടങ്ങിയ ജീവിതത്തിന്റെ എഴുതാപ്പുറങ്ങളിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന 37 കഥകൾ . വായിച്ചു തീർന്നിട്ടും , ഓപ്പോളും ,ഇരുടിന്റെ ആത്മാവും കുട്ട്യേടത്തിയും ഒരു നൊമ്പരമായി മനസ്സിൽത്തന്നെ നിൽക്കുന്നു ...!!!
Profile Image for Praveen Mathew.
121 reviews4 followers
October 27, 2018
ഏറ്റവും ഇഷ്ടപെട്ടത് ഇരുട്ടിന്റെ ആത്മാവും, ചെറിയ ചെറിയ ഭൂകമ്പവും.
ചില വാക്കുകളും പ്രയോഗങ്ങളും ഒന്നും തീരെ മനസ്സിലായില്ല. ഭാഷ മറന്നിട്ടല്ല, കേട്ടിട്ടില്ലാത്ത കൊണ്ടാണ്. നാലുകെട്ടുള്ള ഒരു പഴയ തറവാട്ടിൽ ജനിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട് ചില കഥകൾ വായിക്കുമ്പോൾ.
Profile Image for Shajith P R.
79 reviews4 followers
February 28, 2022
എം. ടി യുടെ കഥകളുടെ ഒരു പ്രത്യേകതയാണ്, കഥാപാത്രങ്ങളുടെ തീവ്രത. അതിൽ നിന്നും ഒട്ടും വ്യത്യാസമല്ല ഈ കഥാസമാഹാരവും. ഓരോ കഥയും ഒന്നിനൊന്നു വ്യത്യാസവും, അതെ സാമ്യം വികാര തീവ്രത ഒട്ടും വിട്ടു പോവാത്തതും
2 reviews1 follower
August 11, 2022
Some of the later years stories are absolutely brilliant!! And what a beautiful evocative language! He is a master craftsman in short story writing.
Profile Image for Sameer Kongath.
62 reviews
October 23, 2025
ചില കഥകൾ മനസ്സിൽ നിന്ന് പോവുന്നില്ല
Profile Image for Sandeep Kumar.
49 reviews2 followers
March 23, 2014
ഓപ്പോൾ ... ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് മികച്ച കഥകളിൽ ഒന്ന്. നിന്റെ ഓർമയ്ക്....ഇരുട്ടിന്റെ ആത്മാവ് .....കുട്ട്യേടത്തി... എന്നിവ വായനയ്ക് ശേഷവും മനസ്സിൽ തങ്ങിനിൽക്കുന്ന നല്ല കഥകൾ ആണ് .

കഥാപാത്രങ്ങളുടെ വൈകാരികതലത്തിനു പകരം പശ്ചാത്തല വിവരണത്തിന്റെ ആധിക്യം കൊണ്ട് പല കഥകളും മടുപ്പിക്കുന്നുമുണ്ട് ....
Profile Image for Akhil K Raghavan.
3 reviews
Read
July 13, 2015
Avasanathe kazhcha vallathulachirikkunnu. Jeevichu theertha jeevithathinte artham thedanulla manasinte vempal thirichariyunnu.
Displaying 1 - 17 of 17 reviews