Jump to ratings and reviews
Rate this book

പുറ്റ് | Puttu

Rate this book
കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്. ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍.

382 pages, Paperback

Published April 1, 2020

16 people are currently reading
134 people want to read

About the author

Vinoy Thomas

31 books44 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
36 (23%)
4 stars
67 (43%)
3 stars
42 (27%)
2 stars
6 (3%)
1 star
2 (1%)
Displaying 1 - 30 of 31 reviews
Profile Image for Abhilash.
Author 5 books284 followers
August 22, 2020
വിനോയ് ക്രാഫ്റ്റ് ഒക്കെ കൈവശമുള്ള എഴുത്തുകാരനാണ് എന്നനുഭവമുള്ളതാണ് ഈ നോവൽ ആദ്യഭാഗത്തിനുശേഷം തുടരാനുള്ള ഒരു താൽപ്പര്യം എനിയ്ക്കുണ്ടാവാൻ കാരണം (ഈ നോവലിനെ രക്ഷിയ്ക്കാൻ കഴിയുമോ എന്ന ജിജ്ഞാസ). നോവലിസ്റ്റിന്റെ സമീപനം പുസ്തകത്തെ സഹായിച്ചിട്ടുണ്ടോ എന്നൊരു സംശയം എനിയ്ക്കിപ്പോഴുമുണ്ട് (ഉപകഥകളും ജംപ് കട്ടുകളും). കഥാപാത്രങ്ങൾ കഥയുണ്ടാക്കാൻ വേണ്ടി ഉണ്ടായപോലെയാണുള്ളത്, മറിച്ചല്ല എന്നതാണ് നോവലിന്റെ പരാധീനത(forced, out of the blue, to push things forward). ജെർമിയാസ് എന്ന കഥാപാത്രത്തിന്റെ പരിണാമം കഥ മുന്നോട്ടു തള്ളാൻ വേണ്ടിയാണെന്ന് വായനക്കാരന് തോന്നിയാൽ, പിന്നെ ഈ നോവലിന്റെ നിലനിൽപ്പ് എന്തിലാണ്? അവസാനഭാഗത്തെ കന്യാസ്ത്രീമഠവും, ഷുക്കൂറിന്റെ കഥയുടെ എൻഡിങ്ങും അതുപോലെയുള്ള ഏച്ചുകെട്ടലുകളാണ്. വിനോയിന് പരിചയസമ്പത്തുള്ളതുകൊണ്ട് നോവൽ രക്ഷപ്പെട്ടുപോകുന്നു എന്നതാണ് സത്യം. വിശദമായി പിന്നീട്.
Profile Image for Praveen SR.
117 reviews56 followers
June 2, 2021
Disappointing read after the brilliant Karikkottakkari and Mullaranjanam. Too many characters popping in and out right till the end. Not even wasting my time on a detailed review.
Profile Image for Hiran Venugopalan.
162 reviews90 followers
August 29, 2020
കരിക്കോട്ടക്കരിയോളമില്ല. വണ്ടി അങ്ങിങ്ങ് പാളം തെറ്റുന്നു. പിന്നെ ഉപകഥകളുടെ രസത്തിൽ നീങ്ങുന്നു.
Profile Image for DrJeevan KY.
144 reviews46 followers
July 10, 2021
പുരസ്കാരങ്ങളും നിരൂപകപ്രശംസകളും ഒരു പോലെ നേടിയ കരിക്കോട്ടക്കരി എന്ന നോവലിൻ്റെ എഴുത്തുകാരനായ വിനോയ് തോമസിൻ്റെ രണ്ടാമത്തെ നോവലാണ് പുറ്റ്. കരിക്കോട്ടക്കരി ഏറെ ഇഷ്ടപ്പെട്ട ഒരു നോവലായതുകൊണ്ട് തന്നെ കഥാകൃത്തിൻ്റെയും അദ്ദേഹത്തിൻ്റെ എഴുത്തിൻമേലുമുള്ള വിശ്വാസമാണ് ഈ നോവൽ വാങ്ങാനും വായിക്കാനും എന്നെ പ്രേരിപ്പിച്ചത്. ഒരു നോവലെന്നതിനേക്കാൾ ഉപരി ഈ പുസ്തകം കുടിയേറ്റജനതയായ അനേകം മനുഷ്യരുടേയും പെരുമ്പാടി എന്ന ഒരു നാടിൻ്റെയും സംസ്കാരവും അനുഭവങ്ങളും നിറഞ്ഞ കാഴ്ചകളാണ്. വായനാവസാനം വരെയും വായനാനന്തരം ഈ കുറിപ്പെഴുതുന്ന ഈ നിമിഷത്തിലും പെരുമ്പാടി എന്ന ദേശത്ത് അവിടുത്തെ ജനങ്ങളോടൊപ്പമായിരുന്നു ഒരു വായനക്കാരനെന്ന നിലയിൽ ഞാനും.

കുറച്ച് വർഷങ്ങൾക്ക് മുൻപ് പലവിധ കാരണങ്ങളാൽ തെക്കൻ കേരളത്തിൽ നിന്നും മധ്യകേരളത്തിൽ നിന്നും ഒരുപാട് ആളുകൾ വടക്കൻ കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട്. വിനോയ് തോമസിൻ്റെ ആദ്യനോവലായ കരിക്കോട്ടക്കരിയിലും ഇപ്പോൾ ഈ നോവലിലും പ്രമേയമായി വരുന്നത് ഈ കുടിയേറ്റജനതയുടെ കഥയാണ്. മേൽപറഞ്ഞ പോലെ ഈ പുസ്തകത്തിൻ്റെ വായനയിലുടനീളം എൻ്റെ മനസ്സ് കണ്ണൂരിലെ പെരുമ്പാടി എന്ന ദേശത്തും അവിടുത്തെ ജനങ്ങളുടെ കൂടെയുമായിരുന്നതുകൊണ്ട് വായനക്ക് ശേഷം എന്തോ ഒരു മാനസികസംഘർഷമാണ് ഇപ്പോൾ എനിക്കനുഭവപ്പെടുന്നത്. നോവലിലെ കഥാപാത്രങ്ങളായ ജറമിയാസ് പോൾ, പോൾ സാറ്, നീരു, പ്രസന്നൻ, ലൂയിസ്, കൊച്ചരാഘവൻ, കുഞ്ഞാണ്ടി, കത്രീന, എൽസി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനേകം കഥാപാത്രങ്ങളെല്ലാം ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുകയാണ്.

ഉറുമ്പ്, ചിതൽ എന്നീ ജീവജാലങ്ങൾ പുറ്റുണ്ടാക്കി അതിൽ അനേകം അറകളുണ്ടാക്കി ജീവിക്കുന്ന പോലെയാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. കാടുപിടിച്ച് കിടന്നിരുന്ന പെരുമ്പാടി എന്ന ദേശത്ത് കുടിയേറിവന്ന ആളുകൾ അക്ഷരാർത്ഥത്തിൽ അവിടെയൊരു വലിയ പുറ്റ് നിർമിക്കുകയായിരുന്നു. നമ്മുടെയൊക്കെ നാടുകളുടെ ചരിത്രം ചികഞ്ഞുപോയാൽ നമ്മുടെ പൂർവികർ ഇതുപോലെയായിരിക്കും നാടുകളും സംസ്കാരങ്ങളും കെട്ടിപ്പടുത്തതെന്ന് മനസ്സിലാക്കാവുന്നതാണ്. മനുഷ്യവംശത്തിൻ്റെ ചരിത്രം തന്നെയാണ് ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ ഒരു ദേശത്തെയും അവിടത്തെ ജനങ്ങളെയും ഉദാഹരണമാക്കി കൊണ്ട് വായനക്കാരോട് പറയാൻ ശ്രമിച്ചതെന്ന് എനിക്ക് തോന്നുന്നു. ഈ കുറിപ്പിൽ തന്നെ ഞാൻ നേരത്തെ പറഞ്ഞപോലെ ഒരു നോവലെന്നതിലുപരി മനുഷ്യചരിത്രത്തിൻ്റെയും മനുഷ്യജീവിതത്തിൻ്റെയും നേർക്കാഴ്ചയാണ് ഈ പുസ്തകം.
Profile Image for Dhani.
14 reviews1 follower
November 1, 2024
മലയാളത്തിലെ ഡാർക്ക് ഹ്യൂമർ!! . ചോരയുടെയും, ചലത്തിന്റെയും, ലഹരിയുടെയും കറപുരണ്ട, സദാചാരത്തെ നോക്കി കൊഞ്ഞനം കുത്തുന്ന പച്ചയായ ജീവിതത്തെ വരച്ചിടുകയാണ് കഥാകാരൻ. പ്രധാന കഥാപാത്രങ്ങൾക്കും ഉപകഥാപാത്രങ്ങൾക്കും ചിലപ്പോഴൊക്കെ ഉറുമ്പിനും കാക്കയ്ക്കും പല്ലിക്കും, ഇലുമ്പൻ പുളിക്കും വരെ മൂലകഥയോ ഉപകഥയോ കൊടുത്തിട്ടുണ്ട്...എല്ലാത്തരം ബന്ധങ്ങളും സദാചാര ലംഘനങ്ങളും ലൈംഗീക രാഷ്ട്രീയ പ്രശ്നങ്ങളും ഹാസ്യത്തിന്റെ അകമ്പടിയായി വൃത്തിയായി എഴുതിവെച്ചിട്ടുണ്ട്..കൃത്യമായ സമയങ്ങളിൽ ഉണ്ടാവുന്ന അസഭ്യവര്ഷങ്ങളും അക്രമങ്ങളും വായനക്കാരനിൽ പൊട്ടിച്ചിരിയുണ്ടാക്കുവാൻ കെൽപ്പുള്ള രീതിയിലാണ് എഴുതിയിരിക്കുന്നത്. മനുഷ്യന് സമാധാനമായി ജീവിക്കുവാൻ പരുവത്തിൽ നമ്മുടെ സമൂഹത്തിനെ മാറ്റിയെടുക്കാൻ സാമൂഹ്യ പരിഷ്കർത്താക്കൾ എത്രമാത്രം കഷ്ട്ടപ്പെട്ടിട്ടുണ്ടാകുമെന്നും അവർക്ക്‌ അതിനാൽ അനുഭവിക്കേണ്ടി വന്ന നഷ്ടങ്ങളും ജെര്മിയസിലൂടെ നമുക്ക് കാണാം . ഭ്രാന്തനായി മുദ്രകുത്തപ്പെട്ട്, സ്മരണകളിൽ നിന്നുപോലും മറഞ്ഞുപോയ എത്രയോ മനുഷ്യസ്നേഹികളെയും ജെർമിയാസ് പ്രതിനിധീകരിക്കുന്നു. കൊച്ച, നീരു,ഭവാനിദൈവം, പോൾസാർ, കോടംകാച്ചി അപ്പച്ചൻ തുടങ്ങി ഓർമയിൽ തങ്ങി നിൽക്കുന്ന പേരും കഥയുമുള്ള ഒരുപിടി കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാണ് കൃതി അതേസമയം ചില കഥാപാത്രങ്ങൾ വിരസമായും തോന്നാതെയിരുന്നില്ല!
Profile Image for Anand.
81 reviews18 followers
June 6, 2025
വളരെ വർഷങ്ങൾക്കു മുമ്പ് പലവിധകാരണങ്ങളാൽ വടക്കൻ കേരളത്തിന്റെ കിഴക്കൻ മലകളിലേക്കു ഉണ്ടായ കുടിയേറ്റമാണ് നോവലിന്റെ പ്രമേയം. പെരുമ്പാടി എന്ന സ്ഥലത്തു വരുന്ന ആദ്യ കുടുംബം മുതൽ ഇങ്ങുവരെയുള്ള മനുഷ്യരുടെ കഥയാണ്. വായനയുടെ പകുതി എത്തിയപ്പോൾ തന്നെ , കഥാപാത്രങ്ങളും അവരിലൂടെ വരുന്ന ഉപകഥകളുടെയും കുത്തൊഴുക്കാണല്ലോ എന്നാണ് തോന്നിയത്. പക്ഷെ ഈ പലവിധങ്ങളായ ജീവിതങ്ങളിലൂടെ/കഥകളിലൂടെ മനുഷ്യന്റെ ചരിത്രം പറയാതെ പറഞ്ഞു വയ്ക്കുന്നുണ്ട് നോവലിസ്റ്റ്. പിന്നെ ഇടക്കൊക്കെ ഈ ഉപകഥകളും വായനയെ മുന്പോട്ടു കൊണ്ടുപോകുവാൻ സഹായിക്കുന്നുമുണ്ട്.
3.5/4
Profile Image for Mohammed Rasheen.
67 reviews135 followers
December 20, 2021
Excellent crazy work! lots of chuckle worthy situations,. pure (very basic) language., questions the concept of morality to it's core. though the books has got an overall humor mood there are moments which will sting your heart and some will leave you very disturbed. highly recommend.
Profile Image for Subin PT.
32 reviews4 followers
September 25, 2024
വിഷകന്യകയും വേരുകളും ഒന്നിച്ച് വായിച്ച ഒരു ഫീൽ. ചിലപ്പോൾ ആ പ്രദേശങ്ങൾ പരിചിതമായതിൽ നിന്ന് വന്നതും റിലേറ്റബിളായ പലതും കണ്ടതും കൊണ്ടുണ്ടായ സ്നേഹമാവാം.
7 reviews
January 13, 2021
ഈ പുറ്റ് ൽ വിനോയ്‌ ഒളിപ്പിച്ചു വച്ചിരിക്കുന്നത്, ഒരുപാട് ജീവിതങ്ങൾ ആണ്, ആഴമുള്ള കഥാപാത്രങ്ങൾ ആണ്. കഥ വികസിച്ച് എങ്ങോട്ട് എന്ന് തിരിയാതെ വരുമ്പോഴും, പെരുമ്പാടിയുടെ വികാസം ആഹ്ലാദം പകരുന്നതാണ്. കുറേക്കൂടി ചർച്ചയാക്കപ്പെടേണ്ട സൃഷിയാണ് എന്നതിൽ സംശയമില്ല.

കുടിയേറ്റകഥകൾ കേട്ട് വളർന്നത് കൊണ്ടാവാം, പേജുകൾ മറിഞ്ഞത് അറിഞ്ഞതേയില്ല.
Profile Image for Dr. Charu Panicker.
1,151 reviews74 followers
September 3, 2021
വിനോയ് തോമസ് എഴുതിയ രണ്ടാമത്തെ നോവലാണ് പുറ്റ്. വളരെ വ്യത്യസ്തമായ പെരുമ്പാടിക്കാരുടെ കഥ. ഇവരെ വ്യത്യസ്തരാക്കുന്നത് മറ്റൊന്നും കൊണ്ടല്ല, ഇവർ പല നാടുകളിൽ നിന്ന് പാലായനം ചെയ്തു അവിടെ എത്തിച്ചേർന്നവരാണ്. കണ്ണൂരിലെ പെരുമ്പാടി എന്ന ഒരു മലയോര ഗ്രാമത്തിൽ കുടിയേറിവന്ന് കൂട്ടം കൂടി ജീവിക്കുന്ന കുറെ മനുഷ്യരുടെ കഥയാണ് പുറ്റ് പറയുന്നത്. പെരുമ്പാടി എന്ന ഗ്രാമത്തിലെ ഏതു പ്രശ്നത്തിനും പരിഹാരം കാണുന്ന സ്ഥലമാണ് നവീകരണ ഭവനം. അവിടുത്തെ മുഖ്യകാർമ്മികനാണ് പോൾസാർ. പെരുമ്പാടികാരുടെ പ്രശ്നങ്ങൾ എല്ലാം അവരുടെ ജീവിതവുമായി ചുറ്റിപ്പറ്റിയാണ്. അത് പരിഹരിക്കാന്‍ അവര്‍ക്ക് എപ്പോഴും ഒരു മാധ്യസ്ഥന്റെ സഹായം ആവശ്യമാണ്. ഏത് കാര്യത്തിനും നാട്ടുകാരുടെ അവസാന പ്രതീക്ഷ പോൾ സാറും നവീകരണ ഭാവനവുമാണ്. പിന്നീട് ജർമിയാസും അവിടേക്ക് എത്തിച്ചേരുന്നു. ഈ മധ്യസ്ഥതയിലൂടെ നമ്മൾ പെരുമ്പാടിക്കാരുടെ ജീവിതത്തെ അടുത്ത് അറിയുന്നു. കപടതയുടെ മുഖം അണിയാതെ വളരെ പച്ചയായ ജീവിതാവിഷ്കാരമാണ് ഇവിടെ കാണാൻ കഴിയുക. പച്ചത്തെറികളും, നമുക്ക് ചിന്തിക്കുവാൻ പോലും കഴിയാത്ത ഹിതവും അവിഹിതവുമായ ബന്ധങ്ങളും പുറ്റിലുണ്ട്.
Profile Image for Aboobacker.
155 reviews1 follower
June 1, 2021
പുറ്റ്: വിനോയ് തോമസ്

മനുഷ്യനെന്ന സാമൂഹ്യ ജീവിയുടെ, നിർവചിക്കപ്പെട്ട സദാചാര സങ്കല്പങ്ങളിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്നതിൻ്റെ കഥകൾ വടക്കേ മലബാറിലെ കുടിയേറ്റ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയിരിക്കുന്നു. ഒട്ടും മുശിപ്പില്ലാതെ വായിച്ചു പോവാവുന്ന നോവൽ
7 reviews3 followers
January 16, 2022
കരിക്കോട്ടക്കരിയാണ് പുറ്റ് കാട്ടിത്തന്നത്. കുടിയേറ്റം കേന്ദ്രമായി വരുന്ന സമാന പശ്ചാത്തലമാകുമ്പോഴും പുറ്റ് വ്യത്യസ്ത മാകുന്നത് ആഖ്യാനത്തിലെ വ്യതിരിക്തത കൊണ്ടാണ്. നോവലിസ്റ്റിൻ്റെ മാത്രമായ ഒരു ശൈലി എന്നു പറയാനാകുന്ന ആഖ്യാനമല്ല ഈ കൃതിക്കുള്ളത്. ഉത്തരാധുനിക നോവലിൻറെ പൊതുസമവാക്യം ഇതിലുണ്ട്. തലമുറകളുടെ കഥ, ഒരു ദേശത്തിൻ്റെ പരിണാമം, ലൈംഗികത, സദാചാരം, കച്ചവടം, നീതി, ഗ്രന്ഥശാലകൾ, ആഘോഷങ്ങൾ, ആചാരങ്ങൾ, വിവാഹം, കുടുംബം, പാപബോധം, സംഘർഷം, മാനസികാരോഗ്യം തുടങ്ങി മനുഷ്യ ജീവിതത്തിൻ്റെ പച്ചയായ ആവിഷ്കാരം എന്ന നിലയിൽ കയറി ഇറങ്ങിപ്പോകാത്ത മനുഷ്യ വ്യവഹാരങ്ങൾ കുറവാണ്. ഇത്രയേറെ പറയുന്ന ഒരു കൃതി പാളിപ്പോകാൻ വളരെ എളുപ്പമാണ് എന്നിരിക്കെ, നോവലിസ്റ്റിൻ്റെ കയ്യടക്കം കയ്യടി അർഹിക്കുന്നു.

ഒരു സംഭവം പറഞ്ഞു തുടങ്ങുന്നു. അതിനിടയിൽ ഒരു പരാമർശം കടന്നുവരുന്നു. പരാമർശിക്കപ്പെട്ട വ്യക്തിയെയോ സംഭവത്തെയോ കുറിച്ചുള്ള ഫ്ലാഷ് ബാക്ക് അവിടെ വെച്ച് തുടങ്ങുന്നു. അങ്ങനെ പറഞ്ഞു തുടങ്ങി മറ്റൊരന്തരീക്ഷത്തിലേക്ക് സന്ദർഭത്തെ എത്തിക്കുന്നു. അത് പറഞ്ഞവസാനിപ്പിച്ചശേഷം വിദഗ്ധമായി പറഞ്ഞുവന്ന കഥ തുടരുന്നു. ഇതൊരു മാല പോലെ നോവൽ ഒടുങ്ങുന്നത് വരെ തുടരുന്നു. ഇതാണ് അഖ്യാനരീതി.

പുറ്റിൽ അവതരിപ്പിച്ചിരിക്കുന്ന എല്ലാ കഥാപാത്രങ്ങൾക്കും സ്പഷ്ടമായ വ്യക്തിത്വമുണ്ട്. ആണിനും പെണ്ണിനും ട്രാൻസി്നും മരത്തിനും മൃഗത്തിനുമടക്കം കൃത്യമായ റോൾ ഉണ്ട്. കഥ മൊത്തത്തിൽ
ഇടയ്ക്കൊന്ന് വലിയുന്നുണ്ട്. എങ്കിലും, പെട്ടെന്ന് തന്നെ ആ മടുപ്പിനെ മറികടക്കും വിധം നാട്ടിൻപുറത്തെ രസികത്തം നിറഞ്ഞ നർമം കൊണ്ട് പൊതിഞ്ഞ് കഥാഗതി വേഗമാവുകയും ചെയ്യുന്നുണ്ട്.

മലയാള നോവൽ എവിടേക്ക്, എങ്ങനെ സഞ്ചരിക്കുന്നു എന്ന് അടയാളപ്പടുത്താൻ കൃതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
Profile Image for Sreelekshmi Ramachandran.
292 reviews33 followers
September 4, 2023
വിനോയ് തോമസിന്റെ ഞാൻ ആദ്യമായി വായിക്കുന്ന നോവലാണ് പുറ്റ്‌.
കണ്ണൂരിലെ പെരുമ്പാടി എന്ന ഒരു മലയോര ഗ്രാമത്തിൽ കുടിയേറി പാർത്ത കുറെ മനുഷ്യരുടെ കഥയാണ് പുറ്റ് പറയുന്നത്. പെരുമ്പാടിയിലെ ജനങ്ങളുടെ ഏതു പ്രശ്നത്തിനും പരിഹാരം കാണുന്ന സ്ഥലമാണ് നവീകരണ ഭവനം. അവിടുത്തെ ഗൃഹനാഥനാണ് പോൾ സാർ. പെരുമ്പാടിക്കാരുടെ പ്രശ്‌നങ്ങൾക്കെല്ലാം മധ്യസ്ഥനായി നിൽക്കുന്നത് പോൾ സാറാണ്. അദ്ദേഹത്തിന്റെ കാല ശേഷം ആ ചുമതല മകനായ ജറാമിയാസിലേക്ക് എത്തിപ്പെടുന്നു.
സ്വന്തം മകളെ ഗര്‍ഭിണിയാക്കി പെരുമ്പാടിയിലേക്ക് ഒളിച്ചോടിയെത്തിയ ചെറുകാനാ കാരണവരാണ് പോൾ സാറിന്റെയും ജറാമിയാസിന്റെയുമൊക്കെ പൂർവികൻ. അന്ന് തുടങ്ങിയ പാപം അവിടെ കൊണ്ട് അവസാനിച്ചില്ല, അത് പിന്നീടും തുടർന്നു...ജറാമിയാസ് വരെ അതിന് ഇരയാകുന്നുണ്ട്.

ഒരു മാലയിലെ മുത്തുകൾ കോർക്കുന്നത് പോലെയാണ് നോവലിന്റെ ആഖ്യാനരീതി.
ഒരു സംഭവം പറയുന്നു. അതിൽ വരുന്ന കഥാപാത്രത്തിന്റെയോ സ്ഥലത്തിന്റെയോ ഫ്ലാഷ്ബാക്കാണ് പിന്നീട് പറയുന്നത്. എന്നിട്ട് അതിനെ ഭംഗിയോടെ കഥയുമായി ബന്ധിപ്പിക്കുന്നു.

ഉറുമ്പ്, ചിതൽ എന്നീ ജീവജാലങ്ങൾ പുറ്റുണ്ടാക്കി അതിൽ അനേകം അറകളുണ്ടാക്കി ജീവിക്കുന്ന പോലെയാണ് ഈ നോവലിലെ കഥാപാത്രങ്ങളേയും എഴുത്തുകാരൻ ബിൽഡ് ചെയ്തിരിക്കുന്നത്.
കാടുപിടിച്ച് കിടന്നിരുന്ന ഒരു പ്രദേശത്ത് ഒരു വലിയ പുറ്റ് ഉണ്ടാക്കി അതിനകത്ത് അനേകം പാളികൾ ഉണ്ടാക്കി ജീവിക്കുകയാണ് പെരുമ്പാടിയിലെ ജനങ്ങൾ.

ചിലയിടങ്ങളിൽ ചില കഥകൾ കുത്തിതിരുകിയ ഒരു ഫീൽ തോന്നിയെങ്കിലും
വളരെ താല്പര്യ പൂർവ്വം ഞാൻ വായിച്ച് തീർത്ത നോവലാണ് വിനോയ് തോമസിന്റെ പുറ്റ്. അദ്ദേഹത്തിന്റെ മറ്റു രചനകൾ കൂടി വായിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
.
.
.
📚Book - പുറ്റ്
✒️Writer- വിനോയ് തോമസ്
📍publisher- dcbooks
Profile Image for Dhanush.
89 reviews11 followers
December 12, 2020
പുറ്റ് വായിച്ച് വച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സങ്കടമാണ് തോന്നിയത്‌. ��ത് പെരുമ്പാടിയുടെ കാര്യം ഓർത്തിട്ടായിരുന്നു.

വളരെ ബൃഹത്തായ ഒരു കാര്യമാണ് വിനോയ് എഴുതി വച്ചിരിക്കുന്നത്. നവീകരണഭവനം എന്ന പരമമായ കഥയുടെ ചരടിൽ നിന്ന് കുറേയേറേ കഥകളും ഉപകഥകളും, അവയിൽ നിന്ന് പിന്നെയും തെന്നി നീങ്ങുന്ന ഉപകഥകളിലേക്കും വികസിക്കുന്ന പുറ്റിൽ, ഒത്തിരി കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുകയും, അവയെ കഥയിലേക്ക് ഇടയ്ക്കിടയ്ക്ക് കൃത്യമായി ഭംഗിയായി ചേർക്കപെടുകയും ചെയ്യുന്നു. ഇതിലൊക്കെ തെളിഞ്ഞിരിക്കുന്നത് വിനോയ് എന്ന എഴുത്തുകാരന്റെ അസാമാന്യമായ ക്രാഫ്റ്റ് ആണ്. കരിക്കോട്ടക്കരിയോളമില്ലങ്കിലും, ചില നീണ്ട് കിടക���കുന്ന ചാപ്റ്ററുകൾ മുഷിവുണ്ടാക്കുന്നതാണെങ്കിലും കഥയിൽ നിന്ന് മറ്റൊരു കഥയിലേക്കും പിന്നെ തിരിച്ച് ആദ്യത്തെ കഥയിലേക്കുമൊക്കെ അനായാസേന നമ്മൾ എത്തിപ്പെടുന്നു. എടുത്ത് പറയേണ്ടുന്ന മറ്റൊന്ന് ഇതിലെ കഥാപാത്രങ്ങൾ ആണ്. ഓർമ്മ വന്നത് ഒരു പടമാണ്‌. ആഴ്ചപ്പതിപ്പിൽ എപ്പോഴോ വന്നത്‌. ഒരു നോവലിന്റെ എഴുത്ത്കാരൻ(എസ് കെ പൊറ്റെക്കാട്ട് എന്നാണ് ഓർമ്മ) അതിന്റെ കഥാപാത്രങ്ങളെയും അവരെ ഇണക്കി ചേർക്കുന്ന കണ്ണികളെയുമെല്ലാം പേപ്പറിൽ എഴുതി ഒട്ടിച്ച് വച്ചിരിക്കുന്നു. പ്രൊട്ടോഗണിസ്റ്റ് എന്ന് വിളിക്കാവുന്ന ജെറമിയാസിനെ സംബന്ധിച്ചാണ് കഥ നടക്കുന്നതെങ്കിലും അയാളുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റു കഥാപാത്രങ്ങളുടെ സൃഷ്ടിയിൽ വിനോയ് കാണിച്ചിരിക്കുന്ന വൈഭവം ഇത് പെരുമ്പാടിയുടെ കഥയാക്കുന്നു.

വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കപ്പെടേണ്ട എഴുത്താണ് പുറ്റിലേത്. തൃക്കോട്ടൂരിന്റെ കഥയെഴുതിയ യു എ ഖാദറെ പോലെ ഇരിട്ടി മലനിരകളിലെ കഥപറച്ചിലുകാരാനായി വിനോയ് വളർന്ന് വരും.
Profile Image for greeshma.
13 reviews4 followers
December 11, 2024

“കരിക്കോട്ടക്കരി " എന്ന നോവലിലൂടെ മലയാളസാഹിത്യത്തിൽ ചുവടുവച്ചു sri വിനോയ് തോമസിന്റെ നോവൽ "പുറ്റ് ", പേരുപോലെ തന്നെ പുറ്റിനുള്ളിലെ കുഞ്ഞു മാളങ്ങളായി ജീവിക്കുന്ന അനേകം മനുഷ്യരുടെ ജീവിതകഥയാണ് .
കണ്ണൂരിലെ പെരുമ്പാടി എന്ന പ്രദേശത്തിലെ കുടിയേറ്റക്കാരുടെ ജീവിതം ഓരോ ഘട്ടങ്ങളിലായി എഴുത്തുകാരൻ ഏറെ അനുഭവസമ്പത്തോടെ ആഴത്തിൽ നമുക്ക് മുന്നിൽ വരച്ചിടുന്നു . 10 ൽ അധികം കഥാപാത്രങ്ങളും മതേതരത്വവും നോവലിന്റെ സവിശേഷതയാണ് .
മൺപുറ്റിലെ ഉറുമ്പകളുടെ പോലെ അവരവരുടേതായ ഓരോ അറകളിലും മനുഷ്യർ ജീവിക്കുന്നത് കാണാം. തന്റെ അപ്പന്റെ പരമ്പരയായി മനുഷ്യരുടെ പ്രശ്നങ്ങൾക്ക് തീർപ്പുനൽകുന്ന "നവീകരണഭാവനത്തിലെ"ജെറമിയാസ് കഥാന്ത്യത്തിൽ നേരിടുന്ന , കാണുന്ന മാറ്റങ്ങളുടെ ചെന്നിക്കുത്ത് ആധുനിക സാമൂഹ്യവളർച്ചയുടെ കണ്ണിയാണ് .
കടന്നുപോകുന്ന നീരു , വത്സമ്മ , ലൂയിസ് , അരുൺ , ഭവാനി ദൈവം , പ്രസന്നൻ , എന്നിവരെല്ലാം കാലം അവശേഷിപിച്ച മുറിവുകളുടെയും മാറ്റത്തിന്റെയും പ്രതീകങ്ങളാണ് .
പച്ചയായ ജീവിതമാണ് ഈ കഥയുടെ പ്രമേയം . "കയർ ", "ഒരു ദേശത്തിന്റെ കഥ " , "മനുഷ്യന് ഒരു ആമുഖം " എന്നിവയിൽ എഴുത്തുകാർ പ്രകടമാക്കിയിട്ടുള്ള കരവിരുത് പോലെ പലയിടത്തും മുഷിച്ചിലില്ലാതെ വായന കൊണ്ടുപോകുന്നുണ്ടായിരുന്നു .
ഏറെ ഭംഗിയോടെ എഴുത്തുകാരൻ പ്രയോഗിച്ച പല ഭാവനാശകലങ്ങൾ മനസ്സിൽ തങ്ങിനില്കുന്നവയാണ് (പശുക്കൾ തമ്മിലെ സംഭാഷണരംഗം )
Profile Image for Justin VS.
4 reviews
October 4, 2025
Puttu is one of the best works to happen in modern Malayalam literature. Filled with dark, unsettling humour, it speaks about some harsh truths of human nature. We created family, religion, and morality to appear more civilized, but in reality, all these are superficial and fragile. Humans have always carried the instincts of a primitive ape. Whether you like it or not, you cannot escape the fate that nature has written for you.

The novel is loud in its storytelling, yet subtle in its socio-political commentary. Muthal was my first read of Vinoy Thomas, a commendable work that portrayed the economic relationships humans built to keep social life in rhythm, with humour as its strongest flavour.

Coming to Puttu, it follows a very unique style of narration,non-linear, weaving together the lives of people from different strata of society. At its core, the novel shows how shallow and illusory our social systems truly are.

If you are not a fan of Ram Co Anandi or Premanagaram, you are already blessed with good taste in literature. You can make that taste richer by reading writers like Vinoy Thomas.
Profile Image for Lijozzz Bookzz.
84 reviews4 followers
May 4, 2025
കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ വിനോയ് തോമസിന്റെ മനോഹരമായ നോവലാണ് “പുറ്റ്.” ഏകദേശം നാനൂറിനടുത്ത് താളുകളുള്ള ഗ്രന്ഥമാണെങ്കിലും ഒട്ടും വിരസതയില്ലാതെ വായിച്ചു തീർത്ത ഒരു ഗ്രന്ഥമാണ് ഈ നോവൽ. ഈ നോവലിൽ കേവലം ഒരു കഥാപ്രമേയമല്ല അവതരിപ്പിച്ചിരിക്കുന്നത് മറിച്ച് കഥകളുടെ ഒരു കൂട്ടമാണ് ഈ നോവലിൽ ഉൾച്ചേർന്നിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളോട് കൂട്ടിയിണച്ച് അനേകം ഉപകഥകൾ ഈ ഗ്രന്ഥത്തിൽ ഉൾച്ചേർന്നിരിക്കുന്നു. പെരുമ്പാടി എന്ന കുടിയേറ്റ ഗ്രാമത്തിലെ നവീകരണഭവനത്തെ ചുറ്റിപ്പറ്റിയാണ് ഈ നോവൽ മുന്നോട്ടുപോകുന്നത്. ആ നാട്ടിലെ പ്രശ്നങ്ങളുടെയെല്ലാം മദ്ധ്യസ്ഥനായിരുന്നു പോൾസാർ. ആ നാട്ടിലെ പോലീസും കോടതിയുമെല്ലാം അയാളായിരുന്നു എന്ന് പറയാം. അയാളോടൊപ്പം അയാളുടെ മകൻ ജറമിയാസും അപ്പനെപ്പോലെതന്നെ നാടിന്റെ മദ്ധ്യസ്ഥപദവിയിൽ എത്തുന്നു. നാടിന്റെ തർക്കങ്ങളിൽ എല്ലാം പരിഹാരം കല്പിക്കുമ്പോഴും കപടത നിറഞ്ഞ ജീവിതം അവർക്കുള്ളിൽ തികട്ടിക്കൊണ്ടിരിക്കുന്നതായി നമുക്ക് കാണാം. സമൂഹം അടിച്ചേൽപ്പിച്ച സദാചാരചിന്തകളെ വിനോയ് തോമസ് പൂർണ്ണമായി വലിച്ചുകീറുന്നു. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന ഓരോ കഥാപാത്രങ്ങളും നാം കണ്ടുമറയുന്ന ഓരോ ജീവിതങ്ങളാണ്. അസാധാരണമായ വായനാനുഭവം സമ്മാനിക്കുന്ന നല്ല ഒരു നോവൽ.
Profile Image for Vipin Pk.
12 reviews3 followers
February 2, 2021
പുറ്റു

ചില പുസ്തകങ്ങൾ നമുക്ക് ചില നിമിഷങ്ങൾ സമ്മാനിക്കും , ചിലതു അല്പകാലത്തേയ്ക്കു മാത്രം മറ്റു ചിലതു ഏറെ കാലം നീണ്ടു നിൽക്കും , പുറ്റിൽ നിന്നും നേടുന്നത് ഒരു നീണ്ട യാത്ര ആണ് , കുടിയേറ്റക്കാരുടെ അനുഭവങ്ങൾ അനേകം പാടി കേട്ടിട്ടുണ്ടെങ്കിലും വിനോയ് തോമസ് നമ്മെ മനുഷ്യ സാധ്യതകളിലൂടെ ആഴത്തിൽ കൊണ്ട് പോവുകയാണ്

ഒരു വശത്തു മാലിന്യം അടിഞ്ഞു കൂടുന്ന പോലെ പല നാട്ടിൽ നിന്നും പല പ്രശനങ്ങളിൽ പെട്ട് ഒരു പ്രത്യാശയോടെ വന്നെത്തുന്ന ഒഴിവാക്കപ്പെട്ട അല്ലെങ്കിൽ ഒഴിഞ്ഞു പോന്ന കുറെ ജീവനുകൾ അവയിൽ നിന്നും യാത്ര തുടങ്ങി , തലമുറകൾക്കപ്പുറം നഷ്ട്ടമായേക്കാവുന്ന നാട്ടുഭംഗിയിൽ ചെന്ന് നിൽക്കുകയാണ് ഇവിടെ.

പെരുമ്പാടി എന്ന സ്ഥലത്തേക്കും ഞാനും കുടിയേറിയ പോലെ ഇരുന്നു വായനാനുഭവം , ഇന്ന് ഈ നിമിഷവും പെരുമ്പാടിയിൽ തന്നെ , നവീകരണഭാവനവും , ജെറമിയാസും , നീര് ജോസഫ്ഉം ,കൊച്ച രാഘവനും , അടക്കം ആ നാട്ടിൽ തന്നെ കറങ്ങി നടക്കുകയാണ് മനസ്സ് .

അടികുറിപ്പായി
ഇതൊരു നോവലോ കഥയോ അല്ല , അനുഭവങ്ങൾ ആണ് നഗ്നമായ കാഴ്ചകൾ ആണ് .
Profile Image for Pratheesh Gangadharan.
3 reviews1 follower
September 12, 2025
കണ്ണൂർ ജില്ലയിലെ പെരുമ്പാടി എന്ന സ്ഥലത്തെ രണ്ട് തലമുറകളുടെ കഥ.
പുറ്റ് എന്നാൽ ചിതൽ പുറ്റ് തന്നെ, അതിനകത്തെ നൂറ് നൂറ് അറകളിലായി തിങ്ങി നിറഞ്ഞ് ജീവിച്ചവരുടെ, അവരുടെ തന്നെ ഭാഷയിലുള്ള കഥകളാണ്. അതിൽ പച്ചത്തെറിയുണ്ട്, ഹിതവും അവിഹിതവുമുണ്ട്, പൊരുത്തവും പൊരുത്തക്കേടുമുണ്ട്, ആഭാസവും അശ്ലീലവുമുണ്ട്.
നവീകരണ ഭവനവും : ജർമിയാസ്, നീരു, കൊച്ച. വത്സ, ഭവാനി ദൈവം, പ്രസന്നൻ, ലൂയീസ് തുടങ്ങി നൂറുകണക്കിന് കഥാപാത്രങ്ങളും അവരുടേയും അവരിലൂടെയുമുള്ള അത്രയും തന്നെ ഉപകഥകളും നന്നായി രസിപ്പിക്കുന്നുണ്ട് എങ്കിൽത്തന്നെയും മേൽ കാര്യങ്ങൾ കൊണ്ടു തന്നെ ചിലയിടങ്ങളിൽ, പ്രത്യേകിച്ച് അവസാന ഭാഗങ്ങളിൽ, മുഷിപ്പുളവാക്കുകയും ഏച്ചു കെട്ടിയ പ്രതീതിയുണർത്തുകയും ചെയ്യുന്നുണ്ട്.

ദേശത്തിൻ്റെ കഥ പോലെ, ഖസാക്ക് പോലെ, മയ്യഴി പോലെ ഏറെ വായിക്കപ്പെടേണ്ട നോവൽ തന്നെയാണ് പുറ്റ്.
Profile Image for VipIn ChanDran.
82 reviews3 followers
October 4, 2022
ഇടതൂർന്ന അനേകം ജീവിതങ്ങളിലേക്ക് ഇരുകൈയ്യും നീട്ടിയിറങ്ങി എഴുത്തുകാരൻ വരിഞ്ഞുമുറുക്കിയെടുത്തതാണ് പുറ്റ്‌. പക്ഷേ ഇരുകൈക്കും നെഞ്ചിനും ഇടയിൽ ചുറ്റിപ്പിടിച്ചതിലും എത്രയോ അധികമാവാം കൈവിട്ടുപോയത് എന്നൊരു ചോദ്യം പുറ്റിന്റെ അവസാന പേജ് വായിച്ചുതീർന്നപ്പോൾ ഉള്ളിലുയരുകയും ചെയ്തു.
24 reviews1 follower
July 23, 2023
Ambitious, superb craft, amazing sense of wit, enjoyable read, with some parts looking disconnected from the whole, some chapters look like they are there to complete the author’s views on some institutions and not for the novel. Nevertheless, Pambadi will stay in your imagination for some time.
5 reviews1 follower
May 21, 2024
കിടിലൻ പുസ്തകം. ഇത് സാധാരണ രീതിയിൽ കഥപറഞ്ഞുപോകലാണല്ലോ എന്നു വിചാരിക്കുമ്പോഴാണ് ഞെട്ടിച്ചുകൊണ്ട് നമുക്കൊക്കെ സങ്കല്പിക്കാൻ പറ്റാത്ത തരത്തിലുള്ള ചില "വിളയാട്ടങ്ങൾ" വന്നുപോകുന്നത്. ഭാവനയും ചരിത്രവും ചേർന്നുള്ള ഒരു ഗംഭീര എഴുത്ത്.
Profile Image for Sarath Dileep.
9 reviews
October 13, 2025
തന്നെക്കാൾ ഭാരം ചുമക്കുന്ന ഉറുമ്പുകൾക്ക് അവരുടെ താവളമായ പുറ്റ് ലേക്കുള്ള യാത്രയിൽ തടസ്സമാകുന്ന കല്ലിനെ ഒഴിവാക്കാൻ ചുറ്റി പോകാവുന്നതേ ഒള്ളൂ .പക്ഷെ,അവ ഭാരവും വലിച്ചു കല്ലിനുമുകളിലൂടെ വലിഞ്ഞുകേറി പോകും..

പുറ്റ് (വിനോയ് തോമസ്)
Profile Image for Robin Mathew.
76 reviews1 follower
August 26, 2024
എനിക്ക് വളരെ അധികം ഇഷ്ട്ടം തോന്നിയ ഒരു പുസ്തകവും എഴുത്തു രീതിയും, ഒരു പച്ചആയ/അപരിക്ഷിതർആയ സമുഹൂഹത്തിന്റെ ഒരു കഥ മനോഹരമായ സങ്കല്പത്തിലൂയോടെ സൃഷ്ട്ടിച്ചിരിക്കുന്നു.
Profile Image for Jith.
21 reviews
March 1, 2025
The book started off in an engaging way, but as it progressed, the introduction of new characters felt rushed, with their stories being dropped too quickly. Characters like the nuns and Shukoor seemed unnecessarily include .
Displaying 1 - 30 of 31 reviews

Can't find what you're looking for?

Get help and learn more about the design.