Jump to ratings and reviews
Rate this book

മുറിനാവ്

Rate this book
നാടിന്റെ സാംസ്‌കാരികബന്ധങ്ങളിൽ മറഞ്ഞുനിൽക്കുന്ന, മറവിയിൽപ്പെട്ടുപോയ, വലിയ ശബ്ദങ്ങളിൽ കേൾക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്. വർത്തമാനവും സമീപസ്ഥചരിത്രവും തള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നുണ്ട് ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടുമനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകൾ മെടഞ്ഞു ചേർക്കുന്നതിനിടയിൽ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂർ. അതാണ് ഈ ചരിത്രത്തിലെ ഇഴകൾ സന്ധിക്കുന്ന ഇടം. ആട്ടിപ്പായിക്കപ്പെട്ടവരുടെ, ഒളിച്ചുപോന്നവരുടെ, തള്ളപ്പെട്ടവരുടെ, മൂകരാക്കപ്പെട്ടവരുടെ അഭയകേന്ദ്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളായി പടർന്നുബന്ധപ്പെട്ട ചിന്താധാരകളും മതങ്ങളും ആചാരധാരകളും കഥകളും ഭാഷകളും ഒലിച്ചെത്തിക്കലരുന്ന ഒരിടം. അവിടെ നടക്കുന്ന കലമ്പലുകളെ പിന്തുടർന്ന് കല്യാണയിലേക്കും തമിഴകത്തേക്കും ലങ്കയിലേക്കും മലനാട്ടിലേക്കും ഒക്കെ വികസിക്കുന്ന ഒരു ഭൂമിശാസ്ത്രമുണ്ട് മുറിനാവിന്. നാമറിയുന്ന സാംസ്‌കാരികദേശത്തിന്റെ അബോധകരുക്കളിലേക്ക് സഞ്ചരിച്ച് അതിനെ ശിഥിലമാക്കുന്ന എഴുത്താണിത്. തത്ത്വചിന്താപരമായ ശ്രദ്ധയോടെ ജീവിതവിനിമയങ്ങളെ പിന്തുടരുകവഴി നമ്മുടെ സാഹിത്യവും സാഹിത്യചരിത്രവും പൊതുവേ കാണിച്ചുതരുന്നതിനപ്പുറത്ത് നിഴലത്തായ ഒരു കാലത്തെയും ലോകത്തെയും മുറിനാവ് വെളിപ്പെടുത്തുന്നു.

416 pages, Paperback

Published June 11, 2020

2 people are currently reading
21 people want to read

About the author

Manoj Kuroor

10 books15 followers
Manoj was born at Kottayam, to chenda exponent Kuroor Cheriya Vasudevan Namboothiri and Sreedevi Andarjanam. He is the grandson of Kathakali artist Kuroor Vasudevan Namboothiri.[1] Manoj learnt Thayambaka and Kathakali melam from his father and then from Aayamkudi Kuttappa Marar. Manoj has been playing chenda for Kathakali since 1989.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (18%)
4 stars
3 (27%)
3 stars
4 (36%)
2 stars
2 (18%)
1 star
0 (0%)
Displaying 1 - 5 of 5 reviews
Profile Image for Dr. Charu Panicker.
1,177 reviews75 followers
January 16, 2023
എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടു മനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകൾ ഇതിൽ ഇഴുകിചേർത്ത് പറയുന്നുണ്ട്. എല്ലാവരാലും അവഗണിക്കപ്പെടുന്ന കുമാരൻ അവളൂർ എന്ന സ്ഥലത്ത് എത്തുകയും നാമാവശേഷമായി കൊണ്ടിരിക്കുന്ന ഒരു ഭാഷയെ നിലനിർത്താൻ താളിയോലകളിൽ എഴുതി വെക്കുകയും അത് അലങ്കാരന് ലഭിക്കുകയും അത് വായിച്ചെടുക്കാൻ വേണ്ടി കുമരൻ സഞ്ചരിച്ച പാതിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു. ഇതിനോടൊപ്പം തന്നെ അ കാലഘട്ടങ്ങളേയും വായനക്കാർക്ക് മുമ്പിൽ എത്തിക്കുന്നു.
Profile Image for DrJeevan KY.
144 reviews48 followers
May 29, 2021
"നിലം പൂത്ത് മലർന്ന നാൾ" എന്ന പുസ്തകത്തിൻ്റെ രചയിതാവായ മനോജ് കുറൂറിൻ്റെ മറ്റൊരു നോവലാണ് "മുറിനാവ്". പലർക്കും വായനയുടെ തുടക്കത്തിൽ ചെറിയ തടസ്സം നേരിടുകയും പിന്നീട് ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നൊരു നോവലാണ് നിലം പൂത്ത് മലർന്ന നാൾ. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം തുടക്കം മുതലേ തന്നെ വായനയുടെ രസച്ചരട് വിട്ടുപോകാതെയുള്ള വായനാനുഭവമായിരുന്നു. എന്നാൽ, ഈ നോവലിലേക്ക് വരുമ്പോൾ തുടക്കത്തിൽ വലിയ കുഴപ്പമില്ലാതെയിരിക്കുകയും പിന്നീടുള്ള വായനയിൽ കുറച്ച് സങ്കീർണത തോന്നിപ്പിക്കുകയും ചെയ്തെങ്കിലും വായിച്ചവസാനിപ്പിച്ചപ്പോൾ ഏറെ ഇഷ്ടപ്പെട്ട ഒരു പുസ്തകമായി മനസ്സിൽ തങ്ങി നിൽക്കുകയാണ് മുറിനാവ് എന്ന പുസ്തകവും അതിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും എല്ലാം.

ആദ്യനോവലിനേക്കാൾ കുറച്ചുകൂടി സങ്കീർണമായൊരു വിഷയമാണ് ഈ നോവലിൻ്റേത്. ആ പുസ്തകത്തിൽ, പഴയകാല കേരളത്തിൻ്റെ നമ്മളിലാരും തന്നെ അറിഞ്ഞിരിക്കാനിടയില്ലാത്ത ഒരു കാലഘട്ടമായിരുന്നു എഴുത്തുകാരൻ നമുക്ക് മുന്നിൽ അവതരിപ്പിച്ചതെങ്കിൽ, ഈ നോവലിലേക്ക് വരുമ്പോൾ രണ്ട് നൂറ്റാണ്ടുകളിലെ കഥയും കഥാപശ്ചാത്തലവും കേരളീയജീവിതവുമാണ് കടന്നുവരുന്നത്. എട്ടാം നൂറ്റാണ്ടിലെയും പന്ത്രണ്ടാം നൂറ്റാണ്ടിലെയും ജീവിതസാഹചര്യങ്ങളെ വായനക്കാരിൽ മടുപ്പുണ്ടാക്കാതെ ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുള്ള നോവലിസ്റ്റിൻ്റെ കഴിവ് ഏറെ പ്രശംസനീയമാണ്. നമ്മുടെയൊക്കെ പൂർവികർക്കുപോലും അറിയാനിടയില്ലാത്തതും എവിടെ അന്വേഷിച്ചാലും കണ്ടെത്താൻ കുറച്ച് പ്രയാസവുമുള്ള കാലഘട്ടത്തിലേക്ക് നമ്മെയെല്ലാം കൂട്ടിക്കൊണ്ടുപോയി മറ്റൊരു ലോകത്തെത്തിക്കുകയാണ് അദ്ദേഹം.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കുമരൻ്റെയും പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അലങ്കാരൻ്റെയും കഥയാണ് പ്രത്യക്ഷത്തിൽ ഈ നോവൽ. എന്നാൽ, അവരിലൂടെ നാമറിയുന്നത് നമ്മുടെ തന്നെ ചരിത്രമാണ്. എല്ലാവരാലും ഭ്രഷ്ടരാക്കപ്പെട്ടവരുടെയും മൂകരാക്കപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും അഭയകേന്ദ്രമായ അവളൂർ എന്ന ഒരു ദേശത്തേക്ക് യാദൃശ്ചികമായി എത്തപ്പെടുകയാണ് കുമരൻ. ആ യാത്രയിലുടനീളവും അവിടെ എത്തിയതിനു ശേഷവും കണ്ടുമുട്ടുകയും നേരിടേണ്ടിവരുകയും ചെയ്യുന്ന പലവിധ ആളുകളിലൂടെയും പക്ഷിമൃഗാദികളിലൂടെയും വനത്തിലൂടെയും കുമരന് മുന്നിൽ വെളിപ്പെട്ടുവരുന്നത് ഒട്ടേറെ പുതുമയാർന്ന ജീവിതരീതിയും ഭാഷയും സംസ്കാരവും എല്ലാമാണ്. മറ്റുചില കാരണങ്ങളാൽ അവളൂരിലെ അപൂർവഭാഷ എന്നന്നേക്കുമായി നാമാവശേഷമായേക്കുമോ എന്ന ആശങ്കയാൽ കുമരൻ ആ ഭാഷ നിഘണ്ടുരൂപത്തിൽ താളിയോലഗ്രന്ഥങ്ങളിൽ രേഖപ്പെടുത്താനുള്ള ദൗത്യമേറ്റെടുക്കുന്നു. വർഷങ്ങൾക്കു ശേഷം അലങ്കാരന് കുമരൻ്റെ എഴുത്തോല ലഭിക്കുകയും അതിലെ അർത്ഥം കണ്ടെത്തുന്നതിനായി കുമരൻ പണ്ട് സഞ്ചരിച്ച അതേ പാതയിൽ സഞ്ചരിച്ച് അവളൂരിലെത്തിച്ചേരുകയും ചെയ്യുന്നു.

മേൽപ്പറഞ്ഞതാണ് കഥാപശ്ചാത്തലമെങ്കിലും ഇതിനിടയിൽ ഇവിടെ മുൻപുണ്ടായിരുന്ന മതങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചും പലവിധ ചരിത്രങ്ങളും പറഞ്ഞുപോകുന്നതിനാൽ ഒട്ടേറെ പുതിയ അറിവ് ഈ നോവലിലൂടെ ലഭിച്ചു. ബുദ്ധമതം, ജൈനമതം, ആജീവികമതം എന്നിങ്ങനെ മുൻപ് കേട്ടിട്ടുള്ളതും കേട്ടില്ലാത്തതുമായ സംസ്കാരങ്ങളെ അടുത്തറിയാൻ സാധിച്ചു. ആദ്യനോവലിനേക്കാൾ വലിയ, ബൃഹത്തായ നോവലായതിനാൽ വായിക്കാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സമയം വേണ്ടിവന്നു.
292 reviews3 followers
July 25, 2024
The novel introduces a time period which is not discussed in detail in literature. After "Nilam pootthu Malarnnanaal" author is trying to uncover much more complex story from 8th and 12th century. Since the author uses words that was used commonly in that time period and also due to complexity reader needs to put in more effort into it. It's really a historical novel which opens up a time period when Budha, Jaina, Aajeevika religions other than Brahminism and the way they were intended on destroying each other. I really enjoyed reading this book.
Profile Image for Manoharan.
82 reviews6 followers
Read
July 4, 2022
പ്രാചീന സംസ്കൃതിയും സംസ്കാരവും തേടിയുള്ള ഒരു യാത്ര. അവളൂർ എന്ന നാട്ടിലെ കുമരൻ എഴുതിയ നിഘണ്ടുവിന്റെ പൊരുളറിയാനുള്ള അലങ്കാരന്റെ യാത്രയാണീ നോവൽ. സാങ്കൽപികമായ ഒരു ദേശവും ഭാഷയും സൃഷ്ടിക്കുന്നു നോവലിസ്റ്റ്
Displaying 1 - 5 of 5 reviews

Can't find what you're looking for?

Get help and learn more about the design.