നാരായണഗുരു മനുഷ്യരെ ഒരു പോലെ കാണാൻ ഉത്ബോധിപ്പിക്കുക മാത്രമല്ല ചെയ്തത്, ഉപനിഷത്തുകളുടെ സാർത്ഥകമായ വ്യാഖ്യാനങ്ങളിലൂടെ മനുഷ്യജന്മത്തിന്റെ മഹത്വവും ഉദാത്തതയും വെളിപ്പെടുത്തി. നാരായണഗുരു ഉഴുതുമറിച്ച മണ്ണിലാണ് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സമരപാതകൾ പോലും ഉയർന്നു വന്നത്. 'അഹം ബ്രഹ്മാസ്മി' എന്നല്ല നാരായണഗുരു പറഞ്ഞത്. ബ്രഹ്മം എല്ലാത്തിലും ഉള്ളതുപോലെ അപരനിലും ഉണ്ട് എന്നാണ്. അത്കൊണ്ട് ഞാൻ അപരനിലും ഉണ്ട്. 'ദൈവദശക'ത്തിന്റെ നൂറാം വാർഷികം ഇതിനകം വ്യാപകമായി ആചരിച്ചു കഴിഞ്ഞു. എം. കെ. സാനുവിന്റെ വ്യാഖ്യാനം.
Narayana Guru, was a philosopher, spiritual leader and social reformer in India. He led a reform movement against the injustice in the caste-ridden society of Kerala in order to promote spiritual enlightenment and social equality.
ഇന്നത്തെക്കാലത്ത് 'കാവ്യാത്മകമായ' കവിതകൾ തുലോം കുറവാണ്. ശ്രീനാരായണ ഗുരുവിന്റെ പാണ്ഡിത്യവും കാവ്യവാസനയും അദ്ദേഹത്തിന്റെ കൃതികളിലുടനീളം നമുക്ക് കാണാം. ആത്മീയതയിലൂന്നിയ നവോത്ഥാനമാണ് നാരായണഗുരുവിന്റെ പാത. ദൈവദശകം പൂർണ്ണമായും ഭക്ത്യതിഷ്ഠിതമായ എഴുത്താണ്. സഹോദരൻ അയ്യപ്പന്റെ 'സയൻസ് ദശകം' കൂടി ഉൾപ്പെടുത്തിയത് എന്തുകൊണ്ടും നന്നായി. പക്ഷേ ദീർഘമായ ഒരു വ്യാഖ്യാനം അവിടെ ഇല്ല. ദൈവദശകത്തിനോടൊപ്പം അല്പ്പം കൂടി ഗൌരവമായി സയൻസ് ദശകത്തെ സമീപിക്കാമായിരുന്നു എന്നു തോന്നി.
എം. കെ. സാനുവിന്റെ വ്യാഖ്യാനം മികച്ചു നിൽക്കുന്നു.