Jump to ratings and reviews
Rate this book

റെസ്റ്റ് ഇൻ പീസ് | Rest In Peace

Rate this book
ഗോൾഡൻ റിട്ടയർമെന്റ് ഹോം എന്ന ലക്ഷ്വറി വൃദ്ധസദനം. അവിടുത്തെ അന്തേവാസികളിൽ ഭീതിനിറച്ച് തുടരെ നടക്കുന്ന കൊലപാതകങ്ങൾ. ഉദ്വെഗഭരിതമായ കഥാ മുഹൂർത്തങ്ങളിലൂടെ ഒരു കോസി മർഡർ മിസ്റ്ററി.

182 pages, Paperback

Published July 1, 2020

5 people are currently reading
128 people want to read

About the author

Lajo Jose

10 books175 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
12 (5%)
4 stars
62 (28%)
3 stars
101 (46%)
2 stars
28 (12%)
1 star
16 (7%)
Displaying 1 - 30 of 40 reviews
Profile Image for Ahtims.
1,678 reviews124 followers
December 30, 2020
3.5 stars rounding upto 4.
The story started great , kept me in thrall , but the final one fourth didn't live upto expectations .
This is my first Malayalam audio via Storytel ..and enjoyed the experience of listening to the vernacular rather than reading it slowly and hesitantly.
Two stories initially, which later merge ... and I loved getting a glimpse of the old age home. Who knows , with the current setup of many children working abroad , most of us may end up in a place like that .
This story deals with the suspicious deaths occuring one after the other in a posh old age home, and finally reveals us what exactly is the reason behind it.
Profile Image for Aravind Kesav.
43 reviews6 followers
February 11, 2021
RIP - ഇന്ന് ഞാൻ നാളെ നീ.

ലാജോ യുടെ നാലാമത്തെ നോവൽ.. ഇത്തവണ ഒരു കോസി മർഡർ മിസ്റ്ററി എന്ന ജോനറിലാണ് എഴുത്തുകാരൻ കൈ വെച്ചിരിക്കുന്നത്.

ചാച്ചന്റെ മരണശേഷം ഒരു വർഷം കഴിഞ്ഞ് ജെസ്സിയ്ക്ക് ഒരു ഡയറി ലഭിക്കുന്നു അതിൽ വൃദ്ധസദനത്തിലെ കൊലപാതകം എന്ന ശീര്ഷകത്തോട് കൂടി ചാച്ചൻ എഴുതിയ കഥയാണ്‌ ഉണ്ടായിരുന്നത്. ഗോൾഡൻ റിട്ടയർ ഹോം എന്ന വൃദ്ധസദനവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കൊലപാതകങ്ങളുടെയും ചുരുളഴിക്കുവാൻ അവിടുത്തെ അന്തേവാസി കൂടിയായ ഫ്രഡറിക്ക് ദേവസ്സി എന്ന റിട്ടയേർഡ് സൈനികൻ ഒരുങ്ങുന്നതുമായിരുന്നു കഥയുടെ ഉള്ളടക്കം. കഥയുടെ ഒരു ഘട്ടത്തിൽ ജെസ്സിയ്ക് മനസിലാക്കുന്നു, കഥയിൽ പറയുന്ന വൃദ്ധസദനം ചാച്ചൻ താമസിചിരുന്ന സ്ഥലം തന്നെയാണെന്നും വെറുമൊരു കഥ മാത്രമല്ല ചാച്ചന്റെ ആത്മഹത്യ യ്ക്കും ഈ കഥയ്ക്കും ബന്ധമുണ്ട് എന്ന് സംശയം തോന്നുന്ന ജെസ്സി സത്യാന്വേഷണത്തിനായി പുറപ്പെടുന്നു. 

ഹൈഡ്രേഞ്ചിയ യും, റൂത്തും സമ്മാനിച്ച ഒരു ഉദ്വേഗം നിറഞ്ഞ വായനാനുഭവം നൽകാൻ ഈ നോവലിന് സാധിച്ചില്ല . അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ എഴുത്തുകാരൻ വളരെ തിടുക്കപ്പെട്ട് കഥ പറഞ്ഞ് തീർക്കാൻ ശ്രമിക്കുന്നതായി തോന്നി. നിർണായക ഘട്ടങ്ങളിൽ വിശ്വാസനീയമായ സന്ദർഭങ്ങൾ ഒരുക്കി അവതരിപ്പിക്കുവാൻ ശ്രമിക്കാതെ രണ്ടോ മൂന്നോ വരികളിൽ പറഞ്ഞു തീർത്തത് ആസ്വാദനത്തെ നല്ല രീതിയിൽ ബാധിച്ചു. എങ്കിലും കോസി മർഡർ മിസ്റ്ററി എന്ന നിലയിൽ ഒരു മികച്ച അറ്റംപ്റ്റ് എന്ന് തന്നെ പറയാം .

ഹൈഡ്രേഞ്ചിയ പോലെ അവസാന താളുകളിൽ വരെ സസ്പെൻസ് നിലനിർത്തുന്ന ഒരു ത്രില്ലർ ലാജോ യിൽ നിന്നും പ്രതീക്ഷിക്കുന്നു.

©kesavan.
Profile Image for Meera S Venpala.
136 reviews11 followers
May 28, 2021
ഒരുപാട് കാലമായി കേൾക്കുന്ന പേരാണ് ഈ എഴുത്തുകാരൻ്റേത്. മലയാളത്തിൽ അധികം കൈവച്ചിട്ടില്ലാത്ത genre. Its indeed a page-turner.
Profile Image for Sreelekshmi Ramachandran.
294 reviews39 followers
Read
November 22, 2023
ക്രൈം ത്രില്ലറുകൾ എഴുതുന്ന എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ആവർത്തന വിരസത വരാൻ പാടില്ല എന്നുള്ളത് വെല്ലുവിളിയാണ്. ആ രീതിയിൽ ചിന്തിച്ചതു കൊണ്ടാവാം ലാജോ ജോസ് റെസ്റ്റ് ഇൻ പീസ് എന്ന നോവൽ cosy murder mystery ആയി രചിച്ചത്.
അതായത് രക്ത ചൊരിച്ചിലോ അമിതമായ വയലൻസോ ഒന്നുമില്ലാതെ കുറ്റം കണ്ടു പിടിക്കുന്ന രീതി.

സമ്പന്നതയുടെ അതിപ്രസരമുള്ള ഒരു luxury വൃദ്ധസദനത്തിലെ ഒരു അന്തേവാസി മരണപ്പെടുന്നു. പിന്നീട് അയാളുടെ പ്രേതത്തെ അവിടുള്ളവർ കാണുന്നു. പിന്നീട് മറ്റൊരു ദുരൂഹ മരണം കൂടി അവടെ നടക്കുന്നു. അതോടെ അനേകം ചോദ്യങ്ങൾ ഉയരുന്നു. പലരും സംശയത്തിന്റെ മുനയിലാകുന്നു.

Closed ആയ ഒരു സ്പെയിസിൽ മരണങ്ങൾ നടക്കുമ്പോൾ അതിൽ മരണപെട്ട ഒരാളുടെ മകൾ സത്യങ്ങൾ തേടി ഇറങ്ങുന്നു. തന്റെ അച്ഛന്റെ മരണത്തിനു പിന്നിൽ ആരാണ് ഉള്ളതെന്ന് അവൾക് അറിയണമായിരുന്നു..
ജെസ്സിക്ക ഫ്രഡറിക്ക് എന്ന ആ മകൾ നടത്തുന്ന അന്യോഷണമാണ് ഈ നോവൽ.

തുടക്കത്തിൽ പറഞ്ഞത് പോലെ ഒരു cosy thriller ആയതു കൊണ്ട് എല്ലാ വായനക്കാർകും ഇത് ഇഷ്ടപ്പെടണം എന്നില്ല. ചിലർക്ക് വിരസത തോന്നിയേക്കാം, ഇഴച്ചിൽ അനുഭവപ്പെട്ടേക്കാം. പക്ഷേ ഇത്തരം ഒരു വ്യത്യസ്തമായ genre തന്റെ എഴുത്തിൽ പരീക്ഷിച്ച എഴുത്തുകാരൻ അഭിനന്ദനം അർഹിക്കുന്നുണ്ട്.

ഒരു ട്രെയിൻ യാത്രയിൽ ഞാൻ വായിച്ച് തീർത്ത പുസ്തകമാണ് ഇത്.
.
.
.
📚Book - റെസ്റ്റ് ഇൻ പീസ്
✒️Writer- ലാജോ ജോസ്
📍publisher- മാതൃഭൂമി ബുക്ക്സ്
Profile Image for Sai Swaroop.
8 reviews4 followers
June 3, 2022
ഒരു ഓൾഡ് age ഹൗസും അതിൽ നടക്കുന്ന കൊലപാതകങ്ങളും അതിനെ പറ്റി fredrick എന്നായാളും അതിനെ ചുറ്റിപറ്റിയുള്ള സംഭവങ്ങളും ആണ് ഈ ബുക്കിൽ.

ആദ്യ പകുതി വരെ നല്ല engaging ആയിട്ടആണ് പോയത്. നല്ല ഡീറ്റൈലിങ് ഒക്കെ കൊടുത്തു വളരെ സമയം എടുത്തു ആണ് എഴുതിയിരിക്കുന്നത്. എന്നാൽ രണ്ടാം പകുതിയോടെ ഇത്തിരി റഷ് ആയി.

അവസാനം ഒക്കെ ഒരുപാട് കാര്യങ്ങൾ കുറഞ്ഞ സമയം കൊണ്ട് തീർത്ത ഒരു ഫീൽ ആയിരുന്നു. ചില കാര്യങ്ങൾക്ക് ഒന്നും കൃത്യമായ ഒരു ഉത്തരം തരാനും എഴുത്തുകാരൻ ശ്രമിച്ചിട്ടില്ല.

മൊത്തത്തിൽ പറഞ്ഞാൽ ഒരു abv avg investigation ത്രില്ലെർ ആണ് Rest In Peace
Profile Image for Sanuj Najoom.
197 reviews30 followers
February 1, 2021
ലാജോ ജോസിന്റേതായി ഞാൻ വായിക്കുന്ന നാലാമത്തെ നോവലാണിത്. എസ്തർ ഇമ്മാനുവൽ സീരീസ്, റൂത്തിന്റെ ലോകം എന്നിവയിൽനിന്നും വ്യത്യസ്തമായ മറ്റൊരു രീതിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്.

ഫ്രെഡറിക്ക് ദേവസി എന്ന തന്റെ അപ്പൻ എഴുതിയ 'വൃദ്ധസദനത്തിലെ കൊലപാതകം' എന്ന നോവൽ ജെസ്സി തങ്ങളുടെ അബുദാബിയിലെ ഫ്ലാറ്റിലിരുന്ന് വായന തുടങ്ങുന്നിടത്താണ് ഉദ്വേഗഭരിതമായ ഈ നോവലിലേക്ക് നമ്മൾ ശരിക്കും കടക്കുന്നത്.
ഗോൾഡൻ റിട്ടയർമെന്റ് ഹോം എന്ന ലക്ഷ്വറി വൃദ്ധസദനത്തിൽ ഒന്നിനുപുറകെ ഒന്നായി സംഭവിക്കുന്ന സംശയാസ്പദമായ മരണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു നോവൽ ആയിരുന്നു അത്. വായന മുന്നോട്ടു പോകുന്തോറും തന്റെ അപ്പൻ താമസിക്കുന്ന അതെ വൃദ്ധസദനത്തിലെ കഥയാണോ ഇതെന്ന് അവൾക്കു സംശയം തോന്നിത്തുടങ്ങുന്നു. അതിലെ സത്യമെന്താണെന്ന് അവൾ അന്വേഷിച്ചിറങ്ങുകയും. അതിന്റെ പിന്നിലെ മരണകാരണങ്ങൾ എന്താണെന്ന് ഒടുവിൽ വെളിപ്പെടുത്തുകയും ചെയ്യുന്നു.

നോവലിന്റെ അവസാന ഭാഗത്തേക്ക്‌ വരുമ്പോ പെട്ടെന്നങ്ങ് തീർന്നുപോയപോലെ അനുഭവപ്പെട്ടു.ലളിതമായ ഈ കഥ പറച്ചിലും, പതിയെ പതിയെ കൊലയാളിയിലേക്ക് എത്തുന്ന രീതിയും, ശെരിക്കും ആ ഒരു യാത്ര അങ്ങനെ അങ്ങോട്ട് മുന്നോട്ട് പോയിരുന്നെകിൽ എന്നൊക്കെ തോന്നുന്നപോലെ. വളരേ ലളിതമായും സാധാരണമായും തുടങ്ങി സംതൃപ്തിയോടെ അവസാനിക്കുന്ന ഒരു ത്രില്ലർ എന്നു വിശേഷിപ്പിക്കാം
Profile Image for Rebecca.
332 reviews180 followers
September 5, 2020
Hmm. A bit disappointed. Appears to be all confused towards the last in spite of a promising start.
Profile Image for Dr. Charu Panicker.
1,167 reviews75 followers
September 4, 2021
വയലൻസ് ഒട്ടും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ക്രൈം ത്രില്ലർ നോവൽ. ഫ്രെഡറിക് ദേവസി എഴുതിയ വൃദ്ധസദനത്തിലെ കൊലപാതകം എന്ന നോവൽ, മകൾ ജെസ്സി അബുദാബിയിലെ ഫ്ലാറ്റിൽ ഇരുന്ന് വായിക്കാനിടത്താണ് കഥ തുടങ്ങുന്നത്. ഗോൾഡൻ റിട്ടയർമെന്റ് ഹോം എന്ന ലക്ഷ്വറി ഓൾഡേജ് ഹ��മിൽ നടക്കുന്ന സംശയാസ്പദമായ മരണങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. വായന മുന്നോട്ടുപോകുന്നതിന് അനുസരിച്ച് ഇത് വെറും കഥയാണോ അതോ സത��യമാണോ എന്നൊരു തോന്നൽ മകളിൽ ഉണ്ടാവുകയും അതിന്റെ പിന്നിലെ സത്യം തേടി പുറപ്പെടുകയും ചെയ്യുന്നു. ഒരു നല്ല ആസ്വാദനം തരുന്ന രീതിയിലുള്ള എഴുത്തും, അടുത്തത് എന്ത് സംഭവിക്കും എന്ന ആകാംക്ഷ നിലനിർത്തുന്ന രീതിയിലുള്ള ഒഴുകും ഈ പുസ്തകത്തിന് അവകാശപ്പെട്ടതാണ്. ഒരിടത്ത് പോലും വായനക്കാരെ നിരാശപ്പെടുത്താതിരിക്കാൻ എഴുത്തുകാരൻ പ്രത്യേകം ശ്രദ്ധിച്ചുവെങ്കിലും കൊലയാളി കൊല ചെയ്യാനുള്ള കാരണവും കൊലയാളിയേയും കുറച്ച് അംഗീകരിക്കാൻ പ്രയാസമായി എനിക്ക് അനുഭവപ്പെട്ടു.
Profile Image for Dijo Johns.
39 reviews3 followers
May 3, 2024
Cozy-Murder മിസ്റ്ററി ലേബലിൽ വന്ന് നിരാശ സമ്മാനിച്ച ഒരു ബുക്ക്‌. ഒത്തിരി പ്രതീക്ഷ വച്ച് വായിച്ചത് കൊണ്ട് നിരാശപ്പെടേണ്ടി വന്നു.
Profile Image for Liju John.
24 reviews3 followers
November 8, 2021
Genre : Crime / Investigation
Publishers : Mathrubhumi Books
No of Pages : 182

എന്നിലെ വായനക്കാരനിൽ/ പ്രേഷകനിൽ ഏറ്റവുമധികം താല്പര്യം ജനിപ്പിക്കുന്ന, എത്രയും പെട്ടെന്ന് വായിച്ച് തീർക്കാൻ/ കണ്ടുതീർക്കാൻ തക്കവണ്ണമുള്ള ആകാംഷ ജനിപ്പിക്കുന്ന ചുരുക്കം ചില ജേർണറുകളിൽ ഒന്നാണ് ക്രൈം മർഡർ മിസ്റ്ററി എന്നത്. ആയതിനാൽ അത്തരത്തിലുള്ള പുസ്തകങ്ങളും, സിനിമകളും ഒക്കെ തിരഞ്ഞുപിടിക്കാൻ സമയം മാറ്റിവെക്കാറുമുണ്ട്. അങ്ങനെയുള്ള ഒരു തിരച്ചിലിനിടയിൽ ഫേസ്ബുക്കിൽ ആരോ എഴുതിയ ‘റൂത്തിന്റെ ലോകം’ എന്ന പുസ്തകത്തിന്റെ റിവ്യൂ വായിക്കുമ്പോഴാണ് ലാജോ ജോസ് എന്ന കഥാകൃത്തിനെ കുറിച്ച് അറിയുന്നത്. എനിക്കിഷ്ടമുള്ള ജേർണറിൽ എഴുതുന്ന ഒരാളെന്ന നിലയിലും, ഒരു യുവ കഥാകൃത്തെന്ന നിലയിലും, അതിലും ഉപരിയായി ജോലിയും രാജിവെച്ച് പാഷന്റെ പുറകെ പോയ ഒരാൾ എന്ന നിലയിലും, അടുത്ത വായന അദ്ദേഹത്തിന്റെ പുസ്തകം തന്നെ ആകാമെന്ന തീരുമാനമാണ് റസ്റ്റ്‌ ഇൻ പീസെന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിലേക്ക് എത്തിക്കുന്നത്.

പ്രായമായവരും,സ്വന്തമായി ആരും തന്നെ ഇല്ലാത്തവരുമായ ആളുകൾ താമസിക്കുന്ന ഒരു അസിസ്റ്റഡ് ലിവിങ് ഫെസിലിറ്റിയിൽ തുടർച്ചയായി മരണങ്ങൾ സംഭവിക്കുന്നു. ആദ്യകാഴ്ചയിൽ സ്വാഭാവികമെന്ന് അധികാരികളാൽ വിലയിരുത്തപെട്ട ആ മരണങ്ങളിൽ ചിലർക്ക് മാത്രം എന്തൊക്കെയോ അപാകതകൾ തോന്നുന്നു. മനസ്സിൽ തോന്നിയ ചില സംശയങ്ങളുടെ പുറത്ത് ആ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ അവിടുത്തെ ചില അന്തേവാസികൾ തന്നെ നടത്തുന്ന ശ്രമങ്ങളാണ് ഈ കഥയുടെ ഇതിവൃത്തം.

ഇങ്ങനെ ഉള്ള കഥകൾ പിന്തുടർന്ന് പോവേണ്ട രഹസ്യ സ്വഭാവം ഉടനീളം പുലർത്തുവാനും, പ്രത്യേകിച്ച് അവസാനഭാഗങ്ങളിലേക്കെത്തുമ്പോൾ വായിക്കുന്ന ആളിൽ വല്ലാത്തൊരുതരം ജിജ്ഞാസ നിറക്കുവാനും കഥാകാരന്റെ എഴുത്തിന്റെ ഒഴുക്കിന് സാധിച്ചിട്ടുണ്ട്. തുടക്കം തന്നെ പ്രധാനകഥയിലേക്ക് ദൃതിയിൽ ചാടികയറാതെ മറ്റൊരാളുടെ വ്യൂപോയിന്റിലൂടെ, പതിയെ പതിയെ വായനക്കാരനെ കഥയുടെ ഉള്ളിലേക്കിറക്കാനുള്ള ശ്രമങ്ങൾ മനോഹരമായി തോന്നി. കഥയെയും, കഥാപാത്രങ്ങളെയും പ്രേക്ഷകന് പരിചിതമാക്കിയതിന് ശേഷം കഥനടക്കുന്ന ആ ക്ലോസ്ഡ് സ്പെയ്സിൽ നിന്നുള്ള പുറത്തേക്കിറക്കമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഈ കഥയുടെ ടെണിംഗ് പോയിന്റ്.

ഒരു സിനിമ കാണുന്ന രീതിയിൽ വിശേഷിപ്പിച്ചാൽ ശരാശരിയിൽ നിൽക്കുന്ന ആദ്യപകുതിയിൽ നിന്ന് ചടുലമായ രണ്ടാംപകുതിയിലേക്കുള്ള ഗിയർ മാറ്റം പുസ്തകത്തിന്റെ ആകെ മൊത്തം ആസ്വാദനത്തെയും നല്ല രീതിയിൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ അപസർപ്പക നോവലുകളെ മികച്ച രീതിയിൽ വായനക്കാരിൽ എത്തിച്ച കോട്ടയം പുഷ്പനാദിന് ശേഷം അദ്ദേഹത്തിന്റെ കൃതികളിൽ നിറഞ്ഞുനിൽക്കുന്ന, അനായാസകരമാംവിധം രഹസ്യസ്വഭാവം സൃഷ്ടിക്കാൻ ഉള്ളൊരു വൈഭവം ലാജോ ജോസിലും ഉള്ളതായി തോന്നി.

മൊത്തം വായനയിൽ ഇടയ്ക്കെങ്കിലും ചെറിയൊരു കല്ലുകടിയായി തോന്നിയത് കഥയുടെ തുടക്കത്തിൽ ഉണ്ടാവുന്ന ചില ആശയക്കുഴപ്പങ്ങളായിരുന്നു. അതിപ്പോ എനിക്ക് മാത്രം ഉണ്ടായതാണോ എന്ന സംശയവും ഇല്ലാതില്ല. എങ്കിലും വൃദ്ധസദനം പോലെ ഒരുപാട് കഥാപാത്രങ്ങൾ അണിനിരക്കുന്ന ഒരു ക്ലോസ് സ്പേസിൽ അരങ്ങേറുന്ന കഥ ആയതുകൊണ്ടും, അപ്രധാനമായ കുറേ കഥാപാത്രങ്ങൾ വരുന്നതുകൊണ്ടും, എല്ലാവർക്കും ഇടം നൽകാനുള്ള എഴുത്തുകാരന്റെ ശ്രമങ്ങൾ, എന്നിലെ വായനക്കാരനിൽ ചെറുതല്ലാത്ത ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നു.

അത്രയധികം പ്രാധാന്യം ആവശ്യമില്ലാത്ത ആ ഒരു നെഗറ്റീവ് മാറ്റി നിർത്തി വീക്ഷിച്ചാൽ ഒരുപാട് വായനക്കാരെ അർഹിക്കുന്ന ഒരു പുസ്തകം തന്നെയാണ് റസ്റ്റ്‌ ഇൻ പീസ്. ലാജോ ജോസ് എന്ന കഥാകൃത്ത് അവസാനമായി എഴുതിയ പുസ്തകമാണ്, ഞാൻ ആദ്യമായി വായിച്ചെന്നതുകൊണ്ട്, ഒരു എഴുത്തുകാരനെന്ന നിലയിൽ ആദ്യ പുസ്തകത്തിൽ നിന്ന് ബാക്കിയുള്ളതിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം, നേരായ ദിശയിൽ വായിച്ചറിഞ്ഞ് മനസ്സിലാക്കാനുള്ള അവസരം നഷ്ടമാക്കിയതിൽ ചെറുതല്ലാത്തൊരു വിഷമം തോന്നുന്നുണ്ടെന്നതൊഴിച്ചാൽ റസ്റ്റ്‌ ഇൻ സമ്മാനിച്ചത് നല്ലൊരു വായനയാണ്. അദ്ദേഹം എഴുതി തീർത്തപുസ്തകങ്ങളും ഇനി എഴുതാനിരിക്കുന്നവയും എല്ലാ വായനക്കാരുടെയും പ്രതീക്ഷകളെ കവച്ചുവെക്കാൻ കഴിയുന്നവ ആകട്ടെ എന്നാമാർത്ഥമായി ആഗ്രഹിക്കുന്നു.
കൂടുതൽ വായനകൾക്ക്,
https://thejourneytowardsmyself01.wor...
Profile Image for Soya.
505 reviews
June 14, 2021
ലാജോ ജോസ് രചിച്ച ഒരു  cozy mystery നോവലാണ് റസ്റ്റ് ഇൻ പീസ്. ഒരു വൃദ്ധസദനത്തിൽ നടക്കുന്ന കൊലപാതകങ്ങളാണ് കഥയുടെ ഉറവിടം.  ജെസ്സിയുടെ ഫാദർ ആയ ഫ്രഡറിക് ഗോൾഡൻ റിട്ടയർമെന്റ് ഹോമിൽ ആണ് താമസിച്ചിരുന്നത്, അയാൾ താൻ എഴുതിയ ഒരു നോവൽ 'വൃദ്ധസദനത്തിലെ കൊലപാതകം' അവൾക്ക് അയച്ചു കൊടുക്കുന്നു.

85 വയസ്സായ അന്നമ്മ 55 വയസ്സായ ബുദ്ധി വളർച്ച ഇല്ലാത്ത ബ്രിട്ടോ എന്ന മകനോടൊപ്പം ആണ് ആ വൃദ്ധസദനത്തിൽ കഴിഞ്ഞു കൂടിയിരുന്നത്.  ഒരു ദിവസം രാവിലെ ബ്രിട്ടോ മരിച്ച നിലയിൽ കാണപ്പെടുന്നു.  ഏതാനും ദിവസം മുമ്പ് അവരുടെ പട്ടിയെയും ആരോ വിഷംകൊടുത്തു കൊന്നിരുന്നു. മകന്റെ മരണത്തിൽ സംശയം തോന്നിയ അന്നമ്മ ബോഡി പോസ്റ്റുമാർട്ടം ചെയ്യാൻ തീരുമാനിക്കുന്നു. റിപ്പോർട്ട് പ്രകാരം ഹാർട്ടറ്റാക്ക്‌ ആണ് മരണകാരണം. അന്നമ്മയും ഫ്രഡറിക്കും സുഹൃത്തുക്കളാണ്.ബ്രിട്ടോയുടെ മരണശേഷം അന്നമ്മ ആകെ തളർന്നിരുന്നു.മകന്റെ മരണത്തിന് രണ്ടാഴ്ച ശേഷം അന്നമ്മയും മരണപ്പെടുന്നു,  അതിനു കാരണവും ഹാർട്ട് അറ്റാക്ക് ആണ്.

ഫ്രഡറക്കിന് അന്നമ്മയുടെ മരണത്തിൽ സംശയം തോന്നുന്നു. അന്നമ്മയ്ക്ക് വായിക്കാൻ കൊടുത്ത പുസ്തകങ്ങളിൽനിന്ന് ഏതാനും കുറിപ്പുകൾ അയാൾക്ക് ലഭിക്കുന്നു.  വർഷങ്ങൾ നീണ്ട ഒരു പ്രതികാരത്തിന്റെ ഫലമാണ് ആ രണ്ടു മരണങ്ങളും എന്ന് അയാൾക്ക്‌ മനസ്സിലാക്കുന്നു.

ജെസീക്ക ഫ്രെഡറിക്ക് ചാച്ചൻ പൂർത്തിയാക്കാത്ത പുസ്തകത്തിലേക്ക്  കണ്ണോടിച്ചു. ഒരു വർഷം മുൻപുള്ള ചാച്ചൻന്റെ ആത്മഹത്യക്ക് പിന്നിൽ ഈ കഥകൾക്കെല്ലാം എന്തെങ്കിലും ബന്ധമുണ്ടോ. സത്യം അറിയാനായി ജെസ്സിക അബുദാബിയിൽ നിന്ന് അടുത്ത ഫ്ലൈറ്റിന് കേരളത്തിൽ ലാൻഡ് ചെയ്തു. അവിടെ ചെന്നപ്പോൾ വീണ്ടും  മരണങ്ങൾ ആ റിട്ടയർമെന്റ് ഹോമിൽ നടന്നിട്ടുണ്ട് എന്ന് അറിഞ്ഞു, റീന എന്ന ഫിസിയോതെറാപ്പിസ്റ്റ്, പിന്നെ ചാച്ചൻ സ്നേഹിച്ചിരുന്ന നതാശ എന്ന പെൺകുട്ടിയുടെ തിരോധാനവും.

ചാച്ചൻന്റെ മരണവും നതാഷയുടെ തിരോധാനവും തമ്മിൽ ബന്ധമുണ്ടെന്ന്  ജെസ്സികക്ക് തോന്നി. പത്രപരസ്യം വഴി  നതാഷ എവിടെയുണ്ടെന്ന് ജെസ്സിക്ക അറിയുന്നു, ആത്മഹത്യ ചെയ്ത ചാച്ചനെയും നതാഷയുടെ ഒപ്പം ജെസീക്ക കണ്ടെത്തുന്നു. അവർ വഴി മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന  പ്രതികാരത്തിന്റെ അനന്തര ഫലമാണ് അന്നമ്മയുടെയും ബ്രിട്ടോ യുടേം മരണം എന്ന് ജെസീക്ക തിരിച്ചറിയുന്നു. ഭർത്താവായ ജോയിക്ക് ഡിവോഴ്സ് നൽകി ഇനിയുള്ള കാലം ചാച്ചന്റെ ഒപ്പം താമസിക്കാൻ ജെസ്സിക തീരുമാനിക്കുന്നു.

വളരെ നല്ല നറേഷൻ ആണ് ഈ നോവലിന്റെത്. മരണം എങ്ങനെയാണ് സംഭവിച്ചിരിക്കുന്നത് എന്ന് ഒരു ഐഡിയ  ആദ്യമേ കിട്ടുമെങ്കിലും, വായന വളരെ രസകരമായിരുന്നു.


Storytel
5 h 9min
Profile Image for Riya Joseph Kaithavanathara.
Author 5 books18 followers
October 14, 2025
#383 I'm in mood for reading more malayalam novels these days , I don't know if it's because it's my language but it's too soothing to listen . So here is another one from #lajojose . There are english translations available to some of his works , if the non-natives want to immerse themselves in reading some native crime thrillers!


BOOK : Rest in Peace
AUTHOR : @lajo.jose
HALLOWEEN READING: 11
GENRE: #CrimeThriller #suspense #fiction
RATING: 3.8

The book was very interesting with a mysterious element of the supernatural and also because of the hidden serial killer . The author was able to keep the suspense alive , until the very end. But I cannot digest the fact that a person could fake his death , because of that part I'm rating this book a 3.8. Even the famous and cruel Sukumara Kurup couldn't get away with the fact that he faked his death, even though he could still hide himself and for so long.
The story is all about the murders happening in an old age home that looks like natural deaths.


#rip
#restinpeace
#fictional
#fiction
#malayalam
#malayalamnovel
#reader
#reviewer
#readerssnapshot
#malayalamfiction
#crime
#serialkiller
#oldagehome
#complexrelationships
#complexpeople
#hatred
#story
#honestreview
#goodreads
#readerssnapshot
Profile Image for DrJeevan KY.
144 reviews48 followers
October 15, 2020
🎭"റൂത്തിൻ്റെ ലോകം" എന്ന നോവലാണ് ലാജോ ജോസിൻ്റേതായി ഞാനാദ്യമായി വായിക്കുന്ന നോവൽ. അദ്ദേഹത്തിൻ്റെ മറ്റു നോവലുകൾ ഒന്നും തന്നെ അന്ന് കൈയിലുണ്ടായിരുന്നില്ല. അതിനുശേഷം ഇത് വായിച്ചപ്പോൾ, മിസ്റ്ററി ത്രില്ലറുകൾക്കിടയിലും വ്യത്യസ്തത പരീക്ഷിക്കാൻ എഴുത്തുകാരൻ ശ്രദ്ധിച്ചിട്ടുണ്ടെന്നു മനസ്സിലായി. ലാജോയുടെ മറ്റു നോവലുകളെ അപേക്ഷിച്ച് ഇതൊരു കോസി മർഡർ മിസ്റ്ററിയാണ്. അതായത്, വയലൻസും സെക്സും കുറവുള്ളതും എന്നാൽ നമ്മുടെ നാട്ടിൽ/സമൂഹത്തിൽ നടക്കുന്നതുമായ കൊലപാതകങ്ങൾ.
.
🎭കഥ നടക്കുന്നത് ഒരു വൃദ്ധസദനത്തിലാണ്. അവിടുത്തെ അന്തേവാസിയായിരുന്ന ഫ്രഡറിക് ആത്മകഥാംശമുള്ള ഒരു നോവലെഴുതുന്നു. അത് അബുദാബിയിലുള്ള മകൾ ജെസ്സീക്കക്ക് ലഭിക്കുകയും അത് വായിച്ചുപോകവെ അതിലെ സംഭവങ്ങളെല്ലാം യഥാർഥത്തിൽ നടന്നതാണെന്നു അവൾ കണ്ടുപിടിക്കുന്നു. ആ സംഭവങ്ങളുടെ പിന്നിലുള്ള സത്യം ജെസ്സീക്ക അന്വേഷിക്കുന്നതിലൂടെയാണ് നോവൽ മുന്നോട്ടു പോകുന്നത്.
.
🎭അടുത്തതെന്തെന്നറിയാനുള്ള ആകാംക്ഷ വായനക്കാരനിൽ ജനിപ്പിക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ വായിച്ചു തീർക്കാവുന്ന ഒരു മിസ്റ്റീരിയസ് ത്രില്ലർ തന്നെയാണ് ഈ നോവലെന്ന് നിസ്സംശയം പറയാം.
Profile Image for Sarath Radhakrishnan .
7 reviews
May 10, 2025
After gripping reads like Hydrangea and Coffee House, Lajo Jose takes a different route with Rest in Peace, a cozy murder mystery set in an old age home.
The story avoids horrific details and instead focuses on uncovering whether a few deaths were natural or something more suspicious.

While the premise holds promise, the pacing is quite slow, and the narrative lacks the tension or twists that usually keep readers hooked. The large number of characters with similar sounding names makes it difficult to stay connected with the story. Though the author builds up to a suspenseful climax, it doesn’t deliver the impact one might expect.

Overall, Rest in Peace is a light, one time read. It may appeal to those looking for a gentler mystery, but it doesn’t quite match the thrill of Lajo Jose’s earlier works.
Profile Image for Nihal A Saleem.
41 reviews4 followers
July 19, 2020
ഒറ്റയിരിപ്പിന് വായിച്ച് തീർക്കാവുന്ന പേജ് ടേണർ. എഴുത്തുകാരന്റെ മുൻ രചനകളെ പോലെ തന്നെ ഒരു റഷ്ഡ് എൻഡിങ് ചെറിയ കല്ലുകടി ആണെങ്കിലും ത്രിൽ അടിപ്പിക്കുന്നതിൽ വിജയിക്കുന്നുണ്ട്.
കൂടുതൽ മികച്ച നോവലുകൾക്കായി കാത്തിരിക്കുന്നു.
Profile Image for Amarnath.
254 reviews11 followers
December 31, 2021
A classy cosy mystery. Lajo shows development as a mystery writer.The writing has become more streamlined and enjoyable.

The third act felt to be kind of over the top at certain places.

The author is able to keep the mystery alive. Definitely a one to try as a palate cleanser.
Profile Image for Smitha.
91 reviews
October 16, 2023
A simple and cozy murder mystery. With simple narrations and a promising start, the book progressed well until towards the end. The ending felt too rushed and the reasons for thd murder didnt seem very convincing. Could have made the reveal better and convincing. Overall a great attempt!
Profile Image for PRANAV PRASAD.
189 reviews
April 10, 2022
Good quality story line with enough suspense and a cozy way of story telling. Okay read.
Profile Image for Bobby Abraham.
54 reviews2 followers
July 13, 2022
A good attempt. Though the story is confusing at times, it was still able to make me read it through the end. The narrators in Storytel were great as well.
Profile Image for Manoharan.
79 reviews6 followers
Read
August 25, 2022
ലാ ജോ ജോസിന്റ മറ്റൊരു ഡിക്റ്റക്ടീവ് നോവൽ. പുതുമയൊന്നുമില്ല
Profile Image for Gowri.
36 reviews12 followers
September 6, 2023
ലാജോ ജോസിന്റെ ആദ്യ രണ്ട് പുസ്തകങ്ങൾ വായിച്ചിട്ട് ഇതിലേക്ക് വരുമ്പോൾ അവയെപോലെ ഈ പുസ്തകം ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞില്ല.

1 star rating
Profile Image for Kelvin K.
73 reviews3 followers
October 27, 2024
ലാജോ ജോസിന്റെ മറ്റു നോവലുകൾ പോലെ പിടിച്ചു തിരുത്തിയില്ല എന്നാണ് എന്റെ അഭിപ്രായം... അപ്പൻ മകൾ സ്നേഹം.. ഒരു ഓൾഡ് അജ് ഹോമിലെ കൊലപാതകങ്ങൾ.. പക ... അങ്ങിനെ അങ്ങിനെ മിക്സ്..
Profile Image for Ajith  Sarma.
20 reviews
June 12, 2025
A murder mystery novel , where a series of murders are happening in an old age home and being put across a novel to the heroine, who is having a disturbed family life.
Displaying 1 - 30 of 40 reviews

Can't find what you're looking for?

Get help and learn more about the design.