വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറാക്കണ്ണുകളുമായി ഒരു കഥാകാരൻ. തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിൻ്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു. വടക്കൻ കേരളത്തിൻ്റെ സാംസകാരിക ചിത്രങ്ങൾ. ഇവിടെ തോൽവികളുടെ തുരുത്തിൽ കുറേ മനുഷ്യർ. തോറ്റംപാട്ടിൻ്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്കടക്കഥകൾ. ചൂഷണത്തിന് വിധേയരാകുന്ന പെൺജീവിതങ്ങൾ. വിപ്ലവ പുഷ്പാഞ്ജലി, സെക്സ് ലാബ്, ചെക്കിപ്പൂത്തണ്ട, മൂങ്ങ, ഇത് ഭൂമിയാണ് തുടങ്ങിയ കഥകൾ വായനയുടെ ഹൃദയഭാരങ്ങൾ കൂടിയാകുന്നു.
The writing style is good.bookquotes collect ചെയ്യാൻ ഇഷ്ടമുള്ളവർക്ക് നന്നായി ഇഷ്ടപ്പെടാം. Plotlines are ok..author മനുഷ്യന്മാരെ നല്ലത് അല്ലെങ്കിൽ ചീത്ത എന്നീ രണ്ട് കളളികളിൽ മാത്രമാണ് കാണുന്നത് ആയി തോന്നി.
The beginning was not very engaging. In many instances, the lack of freshness in experiences and the repetitive use of words made it difficult to connect deeply with the situations. The language did not elevate the narratives as expected. However, towards the end, the three short stories stood out 🌱. Overall, Neelachadayan by Akhil reflects an earnest attempt, with glimpses of depth and promise—especially in the concluding stories—leaving the reader hopeful about the author’s evolving voice 🌟.
നീലച്ചടയൻ 8 കഥകൾ അടങ്ങുന്ന സമാഹരമാണ്.. വിപ്ലവ പുഷ്പാഞ്ജലി, സെക്സ് ലാബ്, ചെക്കിപ്പൂത്തണ്ട, മൂങ്ങ, ഇത് ഭൂമിയാണ്, നീലച്ചടയൻ, ശീതവാഹിനി, നരനായാട്ട് എന്നിവയാണ് സമാഹാരത്തിൽ ഉള്ളത്. വടക്കേ മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടു കഥകൾ എഴുതിയിട്ടുള്ളത്..
എനിക്ക് വ്യക്തിപരമായി ഈ കഥകൾ ഒന്നും തന്നെ ഇഷ്ടപ്പെട്ടില്ല. . . . 📚Book - നീലച്ചടയൻ ✒️Writer- അഖിൽ കെ 📜Publisher- Green books
ഒരു പുതുമുഖ എഴുത്തുകാരൻ്റെ ആദ്യ പുസ്തകം എന്ന നിലയിൽ നീലച്ചടയൻ വളരെ മുന്നിൽ നിൽക്കുന്ന ഒരു കഥാസമാഹാരമാണ്. വടക്കൻ മണ്ണിൻ്റെ ഭൂപ്രകൃതിയും സാംസ്കാരിക പൈതൃകവും മനോഹരമായി എഴുത്തുകാരൻ പകർത്തിയിട്ടുണ്ട്. വായനക്കാരൻ്റെ കണക്കുകൂട്ടൽ തെറ്റിച്ചാണ് ഒരോ കഥയുo അവസാനിക്കുന്നത് .തെയ്യം ഒരു പ്രധാന വിഷയമായി ഇതിലെ ഒന്നിലധികം കഥകളിൽ വരുന്നുണ്ട്. എഴുത്തുകാരൻ തന്റെ ചുറ്റുപാടുമായി എത്ര ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നമുക്ക് അവിടെ കാണാൻ കഴിയും.
നരനായാട്ട്, ഇത് ഭൂമിയാണ് എന്നീ രണ്ടു കഥകൾ ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല വായനാനുഭവം. ഇനിയും മികച്ച രചനകൾ എഴുതാൻ ശ്രീ അഖിലിനു സാധിക്കട്ടെ .
8 ചെറുകഥകളുടെ സമാഹാരം. ഇതിലെ രണ്ട് കഥകൾ തെയ്യത്തിനെ പ്രാധാന്യവും ഐതിഹ്യങ്ങളും തെയ്യം കെട്ടിയാടുന്ന ആളുകളുടെ ബുദ്ധിമുട്ടുകളും വ്യക്തമാക്കുന്നവയാണ്. ചെക്കിപൂത്തണ്ട, ഇത് ഭൂമിയാണ് എന്നിവയാണവ. മൂങ്ങയും സെക്സ് ലാബും വളരെ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന കഥകളാണ്. നരനായാട്ട്, നീലച്ചടയൻ, വിപ്ലവ പുഷ്പാഞ്ജലി, ശീതവാഹിനി എന്നിവയാണ് മറ്റു കഥകൾ.
പുതുതായി ഈ പുസ്തകത്തെ കുറിച്ച് ഒന്നും തന്നെ ആർക്കും പറയാൻ ഉണ്ടാകില്ല. കാരണം അത്ര അധികം റിവ്യൂസ് വന്നു കഴിഞ്ഞു ഇതിനെ കുറിച്ച്. പിന്നെ എന്തിന് ഒന്നു കൂടെ എന്ന് ചോദിച്ചാൽ; ഞാൻ ഉൾപ്പടെ പലരും സാമൂഹിക മാധ്യമങ്ങളിലെ റിവ്യൂസ് നോക്കിയാണ് അടുത്ത പുസ്തകം സെലക്ട് ചെയ്യുന്നത്, അവർക്കു സഹായകം ആകാനും ( the more the merrier എന്നല്ലേ), പിന്നെ പുസ്തകത്തിനോട് ഉള്ള അപ്പ്രീസിയേഷൻ കാണിക്കുവാനും വേണ്ടിയാണ് ഈ കസറത്.
പുസ്തകത്തെ കുറിച്ചുള്ള ഹൈപ്പ് കുറച്ചു ഓവർ ആണല്ലോ എന്ന ചിന്തയോടെ ആണ് പുസ്തകം വായിക്കുവാൻ എടുത്തത് എന്നാൽ ആ ഹൈപ്പ് അർഹിക്കുന്ന ഒരു പുസ്തകം ആണ് ഇത്. ഒരു യുവ കഥാകൃത്തിന്റെ ആദ്യ സംരംഭം ആണ് എന്നുള്ളത് അതിന്റെ മാറ്റു കൂട്ടുന്നു. 8 ചെറുകഥകൾ അടങ്ങുന്ന ഒരു പുസ്തകം ആണ് നീലച്ചടയൻ. എല്ലാ കഥകളും നല്ലത് എന്ന് പറയാൻ ആകില്ല. എന്നാലും ഈ പുസ്തകം തന്ന വായനസുഖം മതിപ് ഉളവാക്കുന്നത് ആണ്.
കഥകൾക്ക് സർപ്രൈസ് അവസാനങ്ങൾ നൽകാൻ കഥാകിർത്തു ശ്രമിച്ചിട്ടുണ്ട് എന്ന് മാത്രമല്ല നല്ല രീതിയിൽ വിജയിച്ചിട്ടുമുണ്ട്. പലതും ഓ ഹെനറി കഥകൾക്കു സാമാനം ആണു, അപ്രതീക്ഷിതമായി അവസാനിക്കുന്നവ ( O Henry on steroids, പുള്ളി ദൈനദിന ജീവിതതെ കുറിച്ച് ആണു എഴുതാറു.). പക്ഷെ ഈ ഒരു പാട്ടേർൺ പുറകോട്ടുള്ള കഥകളെ കുറച്ചെങ്കിലും പ്രെഡിക്റ്റബിൾ ആക്കുന്നുണ്ട്.
എന്നെ അദ്‌ഭുതപെടുത്തിയ മറ്റൊരു കാര്യം ഇതിലെ മൂന്നാമത്തെ കഥയും namesake ഉം ആയ നീലച്ചടയൻ എന്ന കഥയാണ്. കഞ്ചാവിന്റ ലഹരിയെ റൊമാന്റിസൈസ് ചെയ്യും എന്ന മുൻവിധിയോടെ വായിച്ചു തുടങ്ങിയ കഥ, അത് എന്നെ ലേശം ആസ്വസ്‌ഥാനക്കി എങ്കിലും, proved me pleasantly wrong. ഈ പുസ്തകത്തിലെ എന്റെ ഫേവറേയ്റ്റ് കഥയും അത് തന്നെ.
കാസറഗോഡ് ഉള്ള ഏട്ടത്തിയമ്മയുടെ കുടുംബത്തിലെ തെയ്യം ഒരിക്കൽ കൂടിട്ടുണ്ടെങ്കിലും അതിന്റെ പുറകിലുള്ള മനുഷ്യരുടെ വികാരവിചാരങ്ങൾ ഇതിൽ നിന്നും കുറച്ചൊക്കെ മനസ്സിലായി എന്ന ഒരു തോന്നൽ വായനക്കാരനിൽ കാഥികൻ ഉണ്ടാക്കി.
മൂന്ന് കാര്യങ്ങൾ ആണു ഈ പുസ്തകത്തിൽ എല്ലാ കഥകൾക്കും കോമൺ ആയി ഉള്ളത്.
1. ഭൂപ്രകൃതിയുടെ വർണന. നല്ല ഡീറ്റൈൽ ആയി ഉള്ള ആ എഴുത്തു വായിക്കുന്നവരുടെ മനസ്സിൽ അന്നാടിന്റെ (കണ്ണൂർ ) ഒരു ചിത്രം തന്നെ വരച്ചു തരും. പുൽപാടങ്ങളും അമ്പലങ്ങളും വിജനമായ തെരുവുകളും വായനക്കാരനെ ഒരു യാത്രക്ക് കൂട്ടികൊണ്ട് പോകാൻ നിൽക്കുന്ന പോലെ.
2. അപകർഷത്താ ബോധം. ഈ കഥകളിലെ എല്ലാ പ്രധാന കഥാപാത്രങ്ങൾക്കും ഉള്ള ഒരു കോമൺ സ്വഭാവ സവിശേഷത ആയി തോന്നിയത് അതാണ്. ഈ പുസ്തകം മുൻപോട്ടു പോകുന്നത് തന്നെ അതിലുടെ ആണെന്ന് തോന്നുന്നുണ്ട്, കുറെ മനുഷ്യർ അവരുടെ കുറവുകളുമായി പോരടിക്കുന്നു ചിലർ അതിജീവിക്കുന്നു ചിലർ തോറ്റു പോകുന്നു. ഒരുപക്ഷെ എനിക്ക് മാത്രം തോന്നിയത് ആകാം. കൂടുതൽ കഥകളിലും ഒരു പോസിറ്റീവ് എൻഡിങ് നൽകിയത് ഒരു പ്ലസ് ആയി തോന്നി.
3. സ്ത്രീ ലൈംഗികത. ഇന്നത്തെ സമൂഹത്തിൽ പോലും സ്ത്രീകളെ ലൈംഗിക വസ്തുക്കൾ മാത്രമായി കാണുന്ന പുരുഷ സ്വഭാവത്തെ തന്മയത്വത്തോടെ അഖിൽ വിവരിക്കുന്നുണ്ട്. എന്നാൽ പലടത്തും സമൂഹത്തിന്റെ ചട്ടകുടിൽ നിന്നും മാറി കഥ നയച്ചു ഒരു ഹീറോ ആകുന്നുണ്ട് കാഥികൻ. മഹാത്മാ ഗാന്ധി പറഞ്ഞ “If we could change ourselves, the tendencies in the world would also change" (misquoted as be the change you want to see in the world) വാക്കുകൾ ആകാം ആശയത്തിന് പിറകിൽ.
എന്നാൽ ചെറിയ ഒരു കണ്ണിൽ കരട് പോലെ തോന്നിച്ചത് മുങ്ങാ എന്ന കഥ ആണു. അതുവരെ ഒരു plausible റിയാലിറ്റി ആയി മുൻപോട്ട് പോയ പുസ്തകം ഒരു probable fantasy തലത്തിൽ കയറിയത് നിരാശപെടുത്തി, എനിക്ക് മാത്രം ആകാം.
പ്രതീക്ഷിച്ചതിലും കൂടുതൽ തിരിച്ചു നൽകിയ പുസ്തകത്തോടും കാഥികനോടും അവസാനം ബഹുമാനം മാത്രം.
💚ആർ. രാജശ്രീയുടെ "കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത" എന്ന നോവലിന് ശേഷം ഈയടുത്തായി ഫേസ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങളിൽ ഏറെയധികം പറഞ്ഞുകേട്ട ഒരു പുസ്തകമാണ് "നീലച്ചടയൻ". പുസ്തകം ഇറങ്ങി കുറച്ച് ദിവസങ്ങളിൽ തന്നെ ജനപ്രീതി നേടിയ ഒരു പുസ്തകം. അന്ന് മുതലുള്ള ആകാംക്ഷക്ക് അറുതി വരുത്തിക്കൊണ്ട് പുസ്തകം ഒറ്റ ദിവസം കൊണ്ട് തന്നെ വായിച്ച് തീർക്കുകയും ചെയ്തു. . 💚ചെക്കിപ്പൂത്തണ്ട, നരനായാട്ട്, നീലച്ചടയൻ, ഇത് ഭൂമിയാണ്, വിപ്ലവപുഷ്പാഞ്ചലി, മൂങ്ങ, ശീതവാഹിനി, സെക്സ് ലാബ് എന്നിങ്ങനെ 8 കഥകളുടെ ഒരു കഥാസമാഹാരമാണ് ഈ പുസ്തകം. എഴുത്തുകാരനായ അഖിലിൻ്റെ ആദ്യപുസ്തകമാണെന്ന് വിശ്വസിക്കാൻ സാധിക്കാത്ത തരത്തിലുള്ള എഴുത്ത്. തെയ്യം എന്ന കലാരൂപം ടെലിവിഷനിലൊക്കെ കണ്ടിട്ടുണ്ടെന്നുള്ളതല്ലാതെ കൂടുതൽ അറിവുണ്ടായിരുന്നില്ല. ഈ പുസ്തകത്തിലൂടെ തെയ്യം എന്ന കലാരൂപത്തെക്കുറിച്ച് കൂടുതലറിയാനും തെയ്യം കെട്ടിയാടുന്നവരുടെ ജീവിതവ്യഥകളെ അടുത്തറിയാനും സാധിച്ചു. . 💚തെയ്യങ്ങളുടെ ആഘോഷങ്ങളും അവ ഉറഞ്ഞാടുന്നവരുടെ വ്യഥകളും വടക്കൻ മലബാറിലെ ഗ്രാമീണജീവിതവും സംസ്കാരവും പലവിധ ചൂഷണങ്ങൾക്ക് വിധേയരാവേണ്ടി വരുന്ന പെൺജീവിതങ്ങളുടെ സങ്കടങ്ങളും ആണ് മിക്ക കഥകളിലും നിറഞ്ഞു നിൽക്കുന്നത്. മേൽപറഞ്ഞവയെല്ലാം ഒരുപോലെ അനായാസമായി എഴുതി ഫലിപ്പിക്കാൻ സാധിച്ചത് എഴുത്തുകാരൻ്റെ എടുത്തുപറയേണ്ട സവിശേഷത തന്നെയാണ്. പുസ്തകത്തെക്കുറിച്ച് എത്രത്തോളം ഹൈപ്പ് ഉണ്ടെങ്കിലും അതെല്ലാം അർഹിക്കുന്നത് തന്നെയാണെന്ന് വായനക്ക് ശേഷം എനിക്ക് ബോധ്യപ്പെട്ടു. ആമുഖത്തിൽ എഴുത്തുകാരൻ പറഞ്ഞതുപോലെ, "തൽക്കാലം നമ്മൾ പിരിയുന്നു. മറ്റൌരു കാലത്തിൽ മറ്റൊരു പുസ്തകത്തിൽ ഇതുപോലൊരു പേജിൽ വീണ്ടും..വീണ്ടും കണ്ടുമുട്ടാൻ മാത്രമായി". അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു.
2023 ലെ അവസാന വായനയും വായനക്കുറിപ്പുമാണ് നീലച്ചടയൻ.
വളരെ താത്പര്യത്തോടുകൂടി വായിച്ചു തീർത്ത കഥകൾ. ഒരുപാട് വായനക്കുറിപ്പുകൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഈ ബുക്ക് എനിക്ക് വായിക്കുവാൻ സാധിച്ചത്. വളരെ നല്ലൊരു വ്യത്യസ്തമായ വായനാനുഭവം ആയിരുന്നു എട്ട് കഥകളും സമ്മാനിച്ചത്.
ആഘോഷരാവുകളിൽ ഉറഞ്ഞുതുള്ളുന്ന തെയ്യക്കോലങ്ങളും, ആ കോലത്തിനൂള്ളിൽ ഒളിഞ്ഞിരിക്കുന്ന മനസ്സുകളുടേയും അവരുടെ കുടുംബങ്ങളുടെയും കഠിനവ്യഥകളും തുറന്നുകാട്ടിയതിനൊപ്പം വടക്കൻ കേരളത്തിലെ സാംസ്കാരിക പൈതൃകങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
വിശ്വാസങ്ങളും, ആചാരങ്ങളും, യുക്തിവാദങ്ങളും നിറഞ്ഞ “ചെക്കിപൂത്തണ്ട.” നിയമപാലകരുടെ നിയമരീതികളുടെ പരിണിതഫലങ്ങളും, ശേഷം സാഹചര്യങ്ങൾ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്ത “നരനായാട്ട്”. ബന്ധങ്ങൾ പോലും കാമവിചാരങ്ങൾക്ക് തടസ്സമാവില്ല എന്നതും അത് പൂർത്തീകരിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാവുമെന്ന് ഓർമപ്പെടുത്തുന്ന “നീലച്ചടയൻ”. ചൂഷണത്തിന് ഇരയാവുകയും ശേഷം അത് തന്നെ ജീവിതപ്രതിസന്ധികളിൽ മുന്നോട്ട് നീങ്ങാനുള്ള മാർഗ്ഗമായും സ്വീകരിക്കുന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ “സെക്സ് ലാബ്”. ബന്ധങ്ങളുടെ മൂല്യങ്ങളും, ആത്മാർത്ഥതയും, വഞ്ചനയും, പ്രതികാരങ്ങളും പറഞ്ഞ “വിപ്ലവപുഷ്പാഞ്ജലി”യും, “മൂങ്ങ”യും, “ശിതവാഹിനി”യും. ഏറ്റവും എനിക്ക് ഇഷ്ടമായത് “ഇത് ഭൂമിയാണ്” എന്ന കഥയാണ്.
ആഖ്യാനശൈലികൊണ്ട് ഒട്ടും മടുപ്പിക്കാത്ത വളരെ നല്ല കഥകൾ. എല്ലാ കഥകളുടേയും ഉള്ളിൽ നിന്ന് ആ സംഭവങ്ങൾ ഒക്കെ ഞാൻ അടുത്ത് കണ്ടതുപോലെ. ഇനിയും ഇതുപോലെ മനോഹരമായി എഴുതാൻ ശ്രീ അഖിലിന് സാധിക്കട്ടെ.
വ്യത്യസ്തമായ 8 കഥകളടങ്ങിയ കഥാസമാഹാരമാണ് നീലച്ചടയൻ. വളരെ കഴിവുള്ള ഒരെഴുത്തുകാരനാണു അഖിൽ എന്നു ഈ കഥകൾ വായിക്കുമ്പോൾ ബോധ്യമാകുന്നുണ്ട്. ചെക്കിപ്പൂത്തണ്ട എന്ന കഥയിലൂടെ തെയ്യത്തിന്റെ വിശ്വാസപരവും കലാപരവുമായതും, സുന്ദരവും വിഷമകരവുമായതുമായ കഥാപരിസരം നമ്മുക്ക് കാട്ടിത്തരുന്നു. നീലച്ചടയൻ എന്ന കഥയിലെത്തിയപ്പോൾ കഥയുടെ ഒടുക്കത്തിലെത്തും വരെ ഉള്ളിൽ ഒരു വിങ്ങൽ നിലനിന്നിരുന്നു. നരനായാട്ട് , വിപ്ലവപുഷ്പാഞ്ജലി, സെക്സ് ലാബ്, ശീതവാഹിനി എന്നീ കഥകൾ ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ നിലനിർത്തിതന്നെ മുന്നോട്ട് പോയി. മൂങ്ങ എന്ന കഥ വളരെ സ്വഭാവികമായി തുടങ്ങി സ്വഭാവികമായി തന്നെ തീർന്നു എന്ന് വേണം പറയാൻ. ഇത് ഭൂമിയാണ് എന്ന കഥയിൽ അഖിൽ ഉൾക്കൊള്ളിച്ചിട്ടുള്ള രാഷ്ട്രീയത്തോട് പൂർണ്ണ യോജിപ്പാണുള്ളത് . ഇനിയും കഥയോ നോവലോ അങ്ങനെയൊരു രാഷ്ട്രീയ സാഹചര്യത്തിൽ അഖിലിൽ നിന്നും വരാൻ സാധ്യതയുണ്ട് എന്ന് പല കഥകളിലും സൂചന നൽകുന്നുണ്ട്.
കഥകളിൽ ചിലയിടങ്ങളിൽ ഒരു ഇന്ദുഗോപൻ രീതിയിലെ കഥ പറച്ചിൽ അനുഭവിച്ചു. അഖ്യാനത്തിലേക്കു വായനക്കാരനെയും പങ്ക് ചേർക്കുംപോലെ നമ്മളും കഥയിൽ ഒരാളായി ആ കഥ നടക്കുന്ന പരിസരത്തൊക്കെയായി നമ്മളെയും അഖിൽ അനായാസം അലയാൻ വിടുന്നുണ്ട്. ഇനിയും നല്ല കഥകളും നോവലുകളും അഖിലിൽ നിന്നുണ്ടാകുമെന്ന് തന്നെ വിശ്വസിക്കുന്നു.
മനസ്സിനെ പിടിച്ചുലക്കുന്ന എട്ടു വ്യത്യസ്ത കഥകൾ. കഥാകാരൻ പറഞ്ഞവസാനിച്ചിടത്തു നിന്നും വായനക്കാരന്റെ ചിന്തകൾ ആരംഭിക്കുന്നു. കഥാപാത്രങ്ങൾ വീണ്ടും തങ്ങളുടെ വേഷം കെട്ടിയാടുന്നു. നിസ്സഹായതയുടെ.... യാഥാർത്ഥ്യത്തിന്റെ ചൂടുപകരുന്ന മുഹൂർത്തങ്ങൾ. പല ജീവിതങ്ങൾക്കിടയിൽ മൂകസാക്ഷിയായി പോകുന്ന വായനക്കാരൻ. ആ ഹൃദയഭാരം പേറാതെ നീലച്ചടയൻ വായിക്കുക അസാധ്യം.
കണ്ണൂരിൻ്റെ തെയ്യ പ്രതാപത്തിൻ്റെ നിഴൽ പറ്റി എഴുതിയിരിക്കുന്ന കഥകളാണ് ഭൂരിഭാഗവും. 'ചെക്കിപ്പൂത്തണ്ട'എന്ന കഥയാണ് ഏറ്റവും മികച്ചതെന്ന് തോന്നിയത്. 'ഇത് ഭൂമിയാണ്' എന്ന കഥയും നന്നായിരുന്നു. മറ്റു കഥകളിൽ മുഴച്ച് നിൽക്കുന്ന അവിഹിതവും വയലൻസും വായനയെ ക്ലേശകരമാക്കി. എന്നിരുന്നാലും പോലും കഥാകാരൻ്റെ ഭാഷയും എഴുത്തും അഭിനന്ദനാർഹം തന്നെ.
A compilation of eight short stories. Akhil takes us through a ride of northern kerala in his first book. Ithu bhoomiyanu, Naranayattu and Chekkippoothanda are my favorites.
ചെക്കിപ്പൂത്തണ്ട നരനായാട്ട് നീലച്ചടയൻ ഇത് ഭൂമിയാണ് വിപ്ലവപുഷ്പാഞ്ജലി മൂങ്ങ ശീതവാഹിനി സെക്സ് ലാബ്
സ്വന്തം നാട്ടുകാരനായ അഖിൽ കെ.യുടെ നീലച്ചടയൻ എന്ന കഥാസമാഹാരം -
അഖിലിന്റെ നീലച്ചടയൻ എട്ടാം പതിപ്പിലേക്ക്(ഗ്രീൻ ബുക്സ് ) കടന്നെങ്കിലും ഞാൻ ഈ കഥാസമാഹാരത്തെ കുറിച്ച് അറിഞ്ഞത് ഈയിടെ ഒരു സുഹൃത്തിലൂടെയാണ്.
വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മേലെ യുക്തിവാദ നിയമക്കുരുക്കുകൾ വീഴുമ്പോൾ സംഭവിക്കുന്ന വിഹ്വലതകൾ തുറന്നുകാട്ടുകയാണ് 'ചെക്കിപ്പൂത്തണ്ട ' . തെയ്യക്കോലത്തിന്റെ തട്ടു വാങ്ങാനും അതിൽ നിർവൃതി അടയാനും ശ്രമിക്കുന്ന ഒരു കൂട്ടം വിശ്വാസികളുടെ നേരെയാണ് മനുഷ്യവകാശ കമ്മീഷൻ തന്റെ കൊടുവാൾ വച്ചത്.തെയ്യം ആളുകളെ തല്ലി എന്ന വാർത്ത കമ്മീഷനെ സ്വയം കേസെടുക്കാൻ പ്രേരിപ്പിച്ചു , ഫലമോ തെയ്യക്കോലം കെട്ടിയവൻ പോലീസ് പിടിയിലും .ഒടുവിൽ ...വിശ്വാസത്തെ തളർത്താൻ ഏതൊരു യുക്തിവാദത്തിനും സാധിക്കില്ല എന്ന പ്രഖ്യാപനത്തടെയാണ് കഥ അവസാനിക്കുന്നത്. തെയ്യക്കേസ് വിചാരണാസദസ്സിലേക്ക് ഓടിക്കയറി വരുന്ന തെയ്യക്കോലത്തിന്റെ തട്ടുവാങ്ങാൻ കലക്ടറും ഉണ്ടായിരുന്നു എന്നു പറയുന്നിടത്ത് വിശ്വാസത്തിന്റെ വിജയം ആഘോഷിക്കുകയാണ് കഥാകൃത്ത് .
നിയമം നടത്തേണ്ട നിയമപാലകർ തന്നെ നിയമം തെറ്റിച്ചാൽ ഉണ്ടാകുന്ന പരിണിത ഫലങ്ങളാണ് നരനായാട്ട് . ഒരാളും ഭൂമിയിൽ മോശക്കാരനായി ജനിക്കുന്നില്ല ... സാഹചര്യങ്ങൾ എത്തിക്കുന്നതാണ്.മൂന്നു നരന്ത് പയ്യന്മാർ സ്ഥലം എസ്.ഐയെ സ്കെച്ച് ചെയ്യുന്നതും അതുകൊണ്ടുതന്നെ. ജീവിതത്തെ പൊലിപ്പിച്ചെടുക്കാനുള്ള പെടാപ്പാടിൽ അവിചാരിതമായിചില ഏടാകൂടങ്ങളിൽ പെട്ട് തകർന്നടിയുന്ന ജീവിതങ്ങളെ വൈകാരികതയോടുകൂടി തന്നെ കഥാകൃത്ത് ഈ കഥയിലൂടെ അവതരിപ്പിക്കുന്നുണ്ട്.
നിയന്ത്രണങ്ങൾക്കുo അപ്പുറത്ത് കാമനകൾ വളരുമ്പോൾ ഉണ്ടാകുന്ന മൂല്യച്യുതിയാണ് നീലച്ചടയനിൽ പറഞ്ഞുവെക്കുന്നതെങ്കിൽ ചൂഷണത്തിന് വിധേയമാകുന്ന പെൺജീവിതം പങ്കുവെക്കുകയാണ് സെക്സ് ലാബ്. ചുരുക്കത്തിൽ സുഖത്തിനു പിറകെ പായുന്ന ന്യൂജൻ മനുഷ്യാണാം മനുഷ്യത്വം എന്ന ആപ്ത വാക്യം തീർത്തും മറന്നു പോകുന്നതിലുള്ള നിരാശയാണ് ഈ രണ്ടു കഥകളിലും കഥാകാരൻ നമ്മളുമായി പങ്കുവെക്കുന്നത്.
നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമായ തെയ്യം .... അത് കെട്ടുന്നത് ഭാഗ്യവും അതിലുപരി വംശീയ പൈതൃകവുമായി കാണുന്ന ചില സമൂഹമുണ്ട് കേരളത്തിൽ. അവരുടെ ജീവിതവുമായി കാലങ്ങളേറെയായി ഇഴുക്കി ച്ചേർന്നിരിക്കുന്നു ഇത്തരം അനുഷ്ഠാനങ്ങൾ .അതുകൊണ്ടുതന്നെ ജീവിതത്തിൽ എത്ര കഷ്ടപ്പാടുണ്ടായാലും തങ്ങളുടെ കുലത്തൊഴിൽ വിട്ടുപോകാൻ ഇവർക്ക് കഴിഞ്ഞിരുന്നുമില്ല. ഫലമോ ......നിത്യ നരക ജീവിതവും.തോറ്റുപോയ ഒരു സാധാരണ മനുഷ്യൻ തെയ്യമായി പുകൾപെറ്റ കഥകൾ കഥയിലല്ലാതെ ജീവിതത്തിലെങ്ങും ഇവർ ഇതുവരെ വിജയിച്ചിട്ടില്ല എന്ന കഥാകാരന്റെ ആത്മഗതം ആസ്വാദകരെ ഏറെ അസ്വസ്ഥരാക്കും എന്നതിൽ സംശയമില്ല. വിപ്ലവ പുഷ്പാഞ്ജലി, മൂങ്ങ, ശീതവാഹിനി തുടങ്ങിയ കഥകൾ നമുക്കിന്ന് അന്യമായി കൊണ്ടിരിക്കുന്ന മൂല്യബോധങ്ങളെ ചോദ്യം ചെയ്യുന്നവ തന്നെ.
ഒരു തുടക്കക്കാരന്റെ പരിമിതികൾ ചിലയിടങ്ങളിൽ ചില കഥകളിൽ കാണാമെങ്കിലും തലയും വാലും ഇല്ലാത്ത ഇന്നത്തെ ചില കഥകൾക്കുള്ള ഒരു കൊട്ട് തന്നെയാണ് നീലച്ചടയൻ എന്നാണ് എന്റെ പക്ഷം. ലളിതമായി ...തനി പച്ചയായി .... കാര്യങ്ങൾ നേരെ ചൊവ്വേ പറഞ്ഞു പോകുന്നുണ്ട് കഥാകാരൻ ...ഇന്നത്തെ പല കഥകൾക്കും ഇല്ലാത്തതും അത് തന്നെ .... ആദ്യ കഥകളായ ചെക്കിപ്പൂത്തണ്ട, നരനായാട്ട് എന്നിവ വായിച്ചാൽ കഥാകാരൻ ശരിക്കും ഒരു ഇരുത്തം വന്ന കഥാകാരനായി തന്നെ മാറിയിട്ടുണ്ട് എന്ന് കാണാം. ലൈംഗികതയുടെ അതിപ്രസരം ചിലയിടങ്ങളിൽ കാണാമെങ്കിലും പച്ചയായ ആവിഷ്കരണത്തിന്റെ ഒരു വകഭേദമായി മാത്രം അതിനെ കണ്ടാൽ മതി ...ഇന്നത്തെ ചില കഥകൾ വായിച്ചു അന്തവും കുന്തവും തിരിയാതെ അലയുന്ന ആസ്വാദകർക്ക് നീലച്ചടയൻ എന്തുകൊണ്ടും ആശ്വാസം ഉണ്ടാക്കും ... ഉറപ്പ്.