ധൃതരാഷ്ട്ര മഹാരാജാവിനു അന്തഃപുര ദാസിയിലുണ്ടായ മകനായ യുയുത്സുവിന്റെ ചരിത്രം. വൈശ്യപുത്രനെന്നു പരിഹസിച്ചു വിളിച്ച രാജകുമാരന്മാർക്കിടയിൽ നിന്നും സ്വന്തം ഇച്ഛാശക്തികൊണ്ട് വളർന്നു കുരുക്ഷേത്ര യുദ്ധം അതിജീവിച്ചു ഹസ്തിനപുരം സിംഹാസനം വരെ എത്തിച്ചേർന്ന ഒരു ധീരയോദ്ധാവിന്റെ അതിജീവനത്തിന്റെ കഥ.
One of the many biases that we have is that we generalise that all the 100 kauravas had same thoughts, same opinions. They had no seperate identities. (Iam talking about Vikarna, Mahabahu).
Then there is yuyutsu...
Story in one line: You can choose ur side (freewill) but it will surprise you how infrequent it is exercised
The social class iam in is not plaqued by poverty, so iam not raising my voice against it . Or. My people are oppressing some others ,but I haven't spoken a word against it .
(Mahabharatha was never a fight of dharma vs adharma...both groups stood for their own dharma.)
മഹാഭാരതത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട കഥാപാത്രമായ യുയുത്സുവിന്റെ ജീവിതം മാത്രം കേന്ദ്രീകരിച്ച ഈ നോവൽ പതിവ് മഹാഭാരത പുനരാഖ്യാനങ്ങളുടെ എല്ലാ പരിമിതികളും തകർത്തെറിയുന്നു.
ഇവിടെ കുരുക്ഷേത്രയുദ്ധം രണ്ട് താളുകളിൽ മാത്രം എന്ന് പറയുമ്പോൾ തന്നെ പുസ്തകത്തിൻ്റെ ഏകദേശ രൂപം നമുക്ക് കിട്ടും. യുദ്ധത്തിന്റെ ഭീകരതയോ അർജുനൻ്റെയൊ കർണൻ്റേയോ വീരഗാഥകൾ അല്ല. യുയുത്സുവിന്റെ ഏകാന്തതയും അവൻ്റെ പ്രണയവും അവൻ അനുഭവിച്ച പരിഹാസങ്ങളും മാത്രമാണ് നോവലിന്റെ ഹൃദയം. അളകനന്ദയോടുള്ള അവന്റെ നിശ്ശബ്ദവും ആഴമേറിയതുമായ പ്രണയം, ഒരുപക്ഷേ അമ്മയേക്കാൾ തന്നെ സ്നേഹിച്ച ഗാന്ധാരിയോടുള്ള ആഴമേറിയ ബന്ധം, വൈശ്യ പുത്രനായി അവനെ അവഹേളിക്കുന്ന കൗരവർ ഇതെല്ലാം നമുക്ക് കാണാം.
ധനർവിദ്യ അഭ്യസിക്കാൻ ഏകലവ്യൻ്റെ അടുക്കൽ യുയുത്സു പോകുന്നത് മുതലാണ് നോവൽ തുടങ്ങുന്നത്. തുടർന്ന് വിദർഭയുമായുള്ള ബന്ധം കാണിക്കുന്നു. അതിനിടയിൽ പാണ്ഡവരെയും കൗരവരേയും ഒന്നിച്ചുനിർത്താൻ യുയുത്സു ശ്രമിക്കുന്നുണ്ട്. ഇങ്ങനെ കഥ നടന്നു പോകുമ്പോൾ പാഞ്ചാലി വസ്ത്രക്ഷേപം നടക്കുന്നു , അതിനെതിരായി ശബ്ദമുയർത്തുന്ന ഒരേയൊരു വ്യക്തിയായിരുന്നുവെന്നും കഥാകൃത്ത് പറയുന്നു.
മഹാഭാരതത്തിന്റെ വലിയ യുദ്ധങ്ങൾക്കിടയിൽ അവഗണിക്കപ്പെട്ട ഒരു മനുഷ്യന്റെ ജീവിതം ഇത്ര ഹൃദയസ്പർശിയായി ആവിഷ്കരിക്കാൻ കഴിഞ്ഞത് ജയപ്രകാശ് പനൂരിന്റെ എഴുത്തിന്റെ മികവാണ്.
മഹാഭാരതത്തെ പുതിയൊരു കണ്ണിലൂടെ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു വായനയായിരിക്കും.