മനുഷ്യന് കിട്ടാവുന്ന ഏറ്റവും നല്ല മരുന്ന് മറ്റൊരു മനുഷ്യനാണ്. കൂടെയുള്ളവരുടെ കൈത്തലമാണ് നമ്മുടെ കണ്ണീരിനുള്ള ഒരേയൊരു തൂവാല. മനുഷ്യരും ജീവിതവും ഇഴയടുപ്പങ്ങളും ചേർത്തുവെച്ച കുഞ്ഞുകുഞ്ഞു വിചാരങ്ങൾ .
ഒരു കവിതപോലെ മനോഹരമാണ് ഓരോ മതഗ്രന്ഥങ്ങളും... പക്ഷെ കവിതയെ പോലെ ഇതിന്റെ ക്രാന്തദർശിത്വവും നമുക്കുൾക്കൊള്ളാൻ പറ്റണമെന്നുമാത്രം... പി എം എ ഗഫൂർ fundamental religious approach ഇൽ നിന്നും വ്യതിചലിച്ചയാളാണ്. തീർച്ചയായും അദ്ദേഹത്തിന്റെ മതഗ്രന്ഥവ്യാഖ്യാനത്തിൽ ആ വിശാലതയുടെ ആഴവും പരപ്പും കാണാനാവും. Yes/no- dichotomy ഇൽ നിന്നും മത മൂല്യങ്ങളെ പരന്ന ജീവിത കാഴ്ചപാടുകളിലേക്ക് ഉയർത്തുന്നുണ്ട് ഈ രചന.