Jump to ratings and reviews
Rate this book

പുഴമീനുകളെ കൊല്ലുന്ന വിധം | Puzhameenukale Kollunna Vidham

Rate this book
മക്കളെക്കാത്ത് മോർച്ചറിയിൽ കിടക്കുന്ന ഭാസ്‌കരപിള്ളയുടെ സ്വാഭാവികമെന്നു കരുതിയ മരണത്തിന്റെ ചുരുൾ നിവർത്തുകയാണ് ബെന്യാമിനും യുവ എഴുത്തുകാരും. വ്യത്യസ്തരായ എഴുത്തുകാരുടെ വേറിട്ട ഭാവനകൾ സമ്മേളിക്കുന്ന ഈ കുറ്റാന്വേഷണ നോവൽ മലയാള നോവൽ സാഹിത്യത്തിലെ അപൂർവ്വതകളിലൊന്നാണ്.

114 pages

Published July 1, 2020

5 people are currently reading
64 people want to read

About the author

Benyamin

56 books811 followers
Benyamin (born 1971, Benny Daniel) is an Indian novelist and short story writer in Malayalam language from Nhettur, Kulanada, Pattanamtitta district of the south Indian state of Kerala. He is residing in the Kingdom of Bahrain since 1992, from the age of twenty, and his works appear regularly on Malayalam publications in Kerala.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
7 (5%)
4 stars
16 (12%)
3 stars
58 (43%)
2 stars
33 (24%)
1 star
19 (14%)
Displaying 1 - 18 of 18 reviews
Profile Image for Dr. Charu Panicker.
1,153 reviews75 followers
November 1, 2021
ബെന്യാമിനും 12 യുവ എഴുത്തുകാരും ചേർന്നെഴുതിയ കുറ്റാന്വേഷണ നോവൽ ആണിത്. Too Many Cooks Spoil The Broth എന്ന ചൊല്ല് ഈ പുസ്തകത്തെ സംബന്ധിച്ചെടുത്തോളം നൂറു ശതമാനം ശരിയാണ്. ചില അദ്ധ്യായങ്ങളിൽ കഥ മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ ചില അധ്യായങ്ങൾ ഓടിച്ചുവിട്ടു എന്തോ കാട്ടിക്കൂട്ടിയത് പോലെയായി. മികച്ച രീതിയിൽ എഴുതിയ അഞ്ചു സജിത്ത്, ആൻസി മോഹൻ മാത്യു, കാർത്തിക മോഹൻ, ശില്പ നിരവിൽപുഴ എന്നിവർ പുസ്തകത്തെ കുറച്ചുകൂടി ആസ്വാദകരമാക്കി. പുസ്തകം അവസാനത്തോടടുക്കുമ്പോൾ എന്തൊക്കെയോ ഒരു കാട്ടിക്കൂട്ടൽ ആയിപ്പോയി. ഓടിച്ചു വിട്ട് എന്തൊക്കെയോ പറഞ്ഞിരിക്കുന്നു.
Profile Image for Neethu Raghavan.
Author 5 books56 followers
October 16, 2020
ഒരാൾ ഒരു കഥ എഴുതുന്നു, വേറെ ഒരാൾ അതിന്റെ തുടർക്കഥ എഴുതുന്നു, ഇവർ രണ്ടുപേരും വിചാരിക്കാത്ത പാതയിലൂടെ മൂന്നാമതൊരു എഴുത്തുകാരൻ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നു. അങ്ങനെ ശ്രീ ബെന്യാമിനും 13 യുവ എഴുത്തുകാരും ചേർന്ന് ഒരുക്കിയ ഒരു മികച്ച ത്രില്ലർ ആണ് പുഴമീനുകളെ കൊല്ലുന്ന വിധം.
മക്കളെ കാത്തു മോർച്ചറിയിൽ കഴിയുന്ന ചെറിയച്ചൻ എന്ന ഭാസ്കരപിള്ളയേയും ഭാര്യ കുഞ്ഞമ്മയെയും വില്ലേജ് ഓഫീസറായ ജയെന്ദ്രനെയും കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത് ? മോർച്ചറിയിൽ എത്തിയ ഭാസ്കരപിള്ള ശരിക്കും മരിച്ചിരുന്നോ? ജയെന്ദ്രന്റെ തോന്നലുകൾ ശരിയായിരുന്നോ?
പുഴമീനുകളെ കൊല്ലുന്നതെങ്ങിനെയാണ് ?

ഒരോ എഴുത്തുകാരന്റെ ശൈലിയും വ്യത്യസ്ഥമാണ്. ചിലർ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ ചിലർ കഥാസന്ദർഭങ്ങൾ മനോഹരമാക്കുന്നു..വേറെ ചിലർ വരികൾ കൊണ്ട് കാവ്യാത്മകമാക്കുന്നു. പക്ഷെ എല്ലാവരും ചേർന്ന് ഒരു ദുരൂഹതയുടെ ചുരുളുകൾ നിവർത്തുന്നു...ഭാസ്കരപിള്ളയുടെ മരണം..
Profile Image for Manoj Unnikrishnan.
218 reviews21 followers
May 6, 2024
കഥയുടെയും എഴുത്തുകാരന്റെയും പേരുകളും, പ്രതിപാദ്യ വിഷയത്തെക്കുറിച്ചുള്ള കൗതുകവും മുൻവിധിയും പലപ്പോളും നമ്മളെ ചില പുസ്തകങ്ങൾ വാങ്ങാനും പെട്ടെന്നു വായിച്ചു തീർക്കാനും പ്രേരിപ്പിക്കുകയും, വായിച്ചു കഴിഞ്ഞാൽ ഈ സാഹസം വേണ്ടിയിരുന്നില്ല എന്ന് തോന്നിക്കുകയും ചെയ്യാറില്ലേ? പുഴമീനുകളെ കൊല്ലുന്ന വിധം എനിക്ക് അത്തരമൊരു അനുഭവമാണ് തന്നത്.

ലോക്ക്ഡൗൺ കാലത്ത് ബെന്യാമിൻ അമരക്കാരനായി ഡിസി ബുക്‌സ് സംഘടിപ്പിച്ച ‘കഥയമമ’ തുടർക്കഥയുടെ പുസ്തകരൂപം എന്ന പേരിൽ വന്ന ഈ നോവൽ ശെരിക്കും ഒരു പരീക്ഷണം തന്നെയാണ്. എന്നാൽ ആ പരീക്ഷണം നല്ലൊരു കുറ്റാന്വേഷണ നോവൽ വായനാനുഭവം തന്നോ എന്നതാണ് എന്റെ സംശയം. ബെന്യാമിനൊപ്പം കിംഗ് ജോൺസ്, ആൻസി മോഹൻ മാത്യു, അഞ്ജു സജിത്ത്, അമൽ സുരേന്ദ്രൻ, വിഷ്ണു വി. ദേവ്, ജിതേഷ് ആസാദ്, അനു പി. ഇടവ, കാർത്തിക മോഹനൻ, നിസാർ മൊയ്‌തീൻ പുതുവന, ശില്പ നിരവിൽപ്പുഴ, ടി വി രാഹുൽ രാജ്, ശ്രീലാൽ എന്നിവരാണ് അധ്യായങ്ങൾ മെനഞ്ഞെടുത്തിരിക്കുന്നത്. പലരുടെയും ഭാവനകൾ കടന്നു വന്നതിനാൽ ഇടയ്ക്കുള്ള കഥാഗതിയിൽ അനാവശ്യമായ കഥാപാത്രങ്ങളും സന്ദർഭങ്ങളും കടന്നു വന്നിട്ടുണ്ട്.

ഭാസ്കരൻ പിള്ള അഥവാ കുഞ്ഞപ്പൻ എന്നൊരാളുടെ മരണത്തോടു കൂടെ ആരംഭിക്കുന്ന കഥ വിവിധ കഥാപാത്രങ്ങളിലൂടെ കഥ പറയുന്നു. ഒന്നല്ല, രണ്ടു മരണങ്ങൾ കടന്നു വരുന്നുണ്ട്. എന്നാൽ ആരാണ് എന്തിനാണ് ഈ കൊലപാതകങ്ങൾ ചെയ്തതെന്നുള്ള ഉദ്വേഗമൊന്നും സത്യത്തിൽ തോന്നിയില്ല. വേണ്ടിയിരുന്നില്ല ഈ പരീക്ഷണം.
Profile Image for Aswathy Ithalukal.
78 reviews24 followers
March 21, 2021
പുസ്തകം : പുഴ മീനുകളെ കൊല്ലുന്ന വിധം

എഴുതിയത് : ബെന്യാമിനും യുവ എഴുത്തുകാരും

വിഭാഗം : ക്രൈം

ജനപ്രിയ സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒന്നാണ് ക്രൈം.. ആരാധകർ ഏറെയുള്ളതും എന്നാൽ മലയാളത്തിൽ വളരെ കുറവ് പരീക്ഷണങ്ങൾ നടക്കുന്നതുമായ ഒരു വിഭാഗവും ഇതുതന്നെയാണ്...നമ്മൾ വായിക്കുന്ന മിക്കവാറും പുസ്തകങ്ങൾ എല്ലാം ഇംഗ്ലീഷ് ഭാഷയിൽ നിന്നുള്ള ക്രൈം പുസ്തകങ്ങളുടെ പ്രചോദനം ഉൾക്കൊണ്ട്‌ കൊണ്ടുള്ള എഴുത്തുകൾ ആകും.. യാഥാർഥ്യവുമായിട്ട് അവയ്ക്ക് ബന്ധമൊന്നും ഉണ്ടാകില്ല.. കഥാപരിസരവും കുറ്റവാളിയും ഒന്നും ഒരിക്കലും സുപരിചിതമായ ഒന്നായിരിക്കില്ല.. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഗ്രാമീണതയുടെ പച്ഛാത്തലത്തിൽ ബെന്യാമിനും യുവ എഴുത്തുകാരും ചേർന്നെഴുതിയ പുസ്തകമാണ് പുഴ മീനുകളെ കൊല്ലുന്ന വിധം...

കുറച്ചു പേർ ഒരുമിച്ചെഴുതിയത് കൊണ്ട് തന്നെ ഒഴുക്കുള്ള വായന ഇടയ്ക്ക് തടസപ്പെടുന്നുണ്ട്...നോവലിന്റെ പ്രധാന കഥാപാത്രങ്ങൾ ഭാസ്കരൻപിള്ളയും ജയേന്ദ്രനുമൊക്കെയാണ്...ഒത്തിരി കഥാപാത്രങ്ങൾ നോവലിൽ കടന്നു വരുന്നുണ്ടെങ്കിലും ചിലയിടങ്ങളിലെങ്കിലും കഥാപാത്രത്തിന് പൂർണതക്കുറവുണ്ടെന്നു പറയാതെ വയ്യ..

സാധാരണ ഗ്രാമ പ്രദേശത്തു നടക്കുന്ന കൊലപാതകങ്ങൾ അതിന്റെ അനേഷണവും കണ്ടെത്തലുകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളറകളിൽ.. ഒരുപാട് ടെക്നിക്കൽ വസ്തുതകൾ ഇല്ല.. കുഴപ്പിക്കുന്ന ഇംഗ്ലീഷ് പദ പ്രയോഗങ്ങളോ ഒന്നും തന്നെയില്ല..

എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഇവിടെയില്ല...ചിലത് വായനക്കാരൻ കണ്ടെത്തണം.. ചിലതൊക്കെ മനസിലാക്കാൻ വരികൾക്കിടയിലൂടെ വായിക്കണം.. പരീക്ഷണാടിസ്ഥാനത്തിൽ നോക്കിയാൽ മോശമല്ലാത്ത കൃതിയാണ്..മറ്റുള്ള ക്രൈം നോവലുകളുമായി (ഈയിടെ ഇറങ്ങിയിട്ടുള്ളവയുമായി ) താരതമ്യത്തിനു പറ്റുന്ന ഒന്നുമല്ല.. കഥയും കഥാപാത്രങ്ങളും അവതരണവും ഭാഷയും ഓരോ ഇടങ്ങളും ഓരോ നിലവാരം പുലർത്തുന്നു

ഇനിയും പരീക്ഷണങ്ങൾ ഉണ്ടാകട്ടെ

അശ്വതി ഇതളുകൾ
Profile Image for DrJeevan KY.
144 reviews46 followers
October 14, 2020
🐟ബെന്യാമിൻ മറ്റു ചില യുവ എഴുത്തുകാരുമായി ചേർന്ന് എഴുതിയ കുറ്റാന്വേഷണനോവൽ എന്ന വിശേഷണം തന്നെയാണ് എന്നെ ഈ നോവലിലേക്ക് ആകർഷിച്ച പ്രധാന ഘടകം. ആദ്യമായാണ് പല എഴുത്തുകാർ ചേർന്നെഴുതിയ ഒരു നോവൽ വായിക്കുന്നത്. നോവലിൻ്റെ തുടക്കവും ഒടുക്കവും ബെന്യാമിൻ തന്നെയാണ് എഴുതിയിരിക്കുന്നത്. ഈ പുസ്തകത്തിൻ്റെ മറ്റൊരു സവിശേഷതയായി തോന്നിയത് നോവലിൻ്റെ അവസാന അദ്ധ്യായം വായനക്കാർ തന്നെ പേജുകളുടെ അരിക് കീറി തുറന്നു വായിക്കാൻ വേണ്ടി മാറ്റി വച്ചിരിക്കുന്നു എന്നതാണ്. ഓരോ അദ്ധ്യായവും ഓരോ എഴുത്തുകാരാണ് എഴുതിയിരിക്കുന്നതെങ്കിലും വായനയുടെ ഒഴുക്ക് എവിടെയും നഷ്ടപ്പെടുന്നില്ലെന്നുള്ളതും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്.
.
🐟ചിറ്റപ്പൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭാസ്കരപ്പിള്ളയുടെ മരണവും അതിനെത്തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് നോവലിൻ്റെ ഇതിവൃത്തം. നോവലിലെ മറ്റൊരു കേന്ദ്രകഥാപാത്രമായ ജയേന്ദ്രൻ ഭാസ്കരപ്പിള്ള മരിച്ചിട്ടില്ലെന്ന് കണ്ടെത്തുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. പിന്നീടങ്ങോട്ട് താളുകൾ മറിക്കുമ്പോൾ വായനക്കാരെ ഉദ്വേകഭരിതരാക്കിക്കൊണ്ട് തന്നെയാണ് നോവൽ മുന്നോട്ടു പോകുന്നത്. ഒറ്റയിരിപ്പിൽ പിടിച്ചിരുത്തി വായിക്കാവുന്ന നോവലാണിത്.
.
🐟അവസാനഅദ്ധ്യായം പേജുകളുടെ അരികു കീറി വായിക്കുമ്പോൾ അപ്രതീക്ഷിതമായ വഴിത്തിരിവുകളാണ് കഥയിൽ ഉണ്ടാവുന്നത്. വായനക്കാരിൽ ഒരുപിടി ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്.
Profile Image for Deepa.
202 reviews19 followers
December 4, 2024
I took this book by just reading the name of the author- Benyamin- the author of many famous books like Aadujeevitham, Manjavayil Maranangal, Jasmine Days etc and also because the genre listed was crime.

It was also mentioned that this book is the result of an experiment by the Publishing house DC Books during Covid time in which Benyamin participated along with 13 other young writers to write a novel. However, the experiment fell short for me. It lacked something hugely and didn’t quite fit into my reading type.

Each author has a different style of writing and when too many of them come together and imagine and continue the story started by one…It may not work! At least this one didn’t for me.

The books begins with the death of Bhaskara Pillai in the village and goes on to narrate the reason for his death (or did he actually die?) and the associated stories. There are few characters, deaths, an imaginary world, dream world and then real story.

Too many authors spoilt this one for sure!
Profile Image for Nihal A Saleem.
40 reviews5 followers
January 24, 2021
പല എഴുത്തുകാർ ചേർന്ന് എഴുതുന്ന കുറ്റാന്വേഷണ നോവൽ എന്ന USP ആണ് പുസ്തകത്തിലേക്ക് ആകർഷിച്ചത്.

കഥയിലേക്ക് സൂചന നൽകുന്ന ആദ്യ അധ്യായവും ഉപസംഹരിക്കുന്ന അവസാന രണ്ട് അധ്യായങ്ങളും എഴുതിയത് ബെന്യാമിൻ ആണ്. ഇടയിലുള്ള മറ്റ് അദ്ധ്യായങ്ങൾ പലതും കഥയെ വഴിമാറ്റാൻ ശ്രമിച്ചെങ്കിലും നേരത്തെ തീരുമാനിച്ചുറപ്പിച്ച പോലെ പുതിയൊരു കഥാപാത്രത്തെ കൊണ്ടുവന്ന് അയാൾക്ക് ഒരു ഫ്ലാഷ് ബാക്ക് കൊടുത്ത് ബെന്യാമിൻ കഥ അവസാനിപ്പിച്ചത് പോലെയാണ് തോന്നിയത്. അതുകൊണ്ടുതന്നെ വായനയ്ക്ക് ശേഷം ഇടയിലുള്ള പല ഭാഗങ്ങളും എന്തിനായിരുന്നുവെന്ന് ഒരാൾക്ക് തോന്നിയാൽ കുറ്റപ്പെടുത്താൻ കഴിയില്ല.
Profile Image for Sreelekshmi Ramachandran.
292 reviews33 followers
October 9, 2023
മക്കളെക്കാത്ത് മോർച്ചറിയിൽ കിടക്കുന്ന ഭാസ്‌കരപിള്ളയുടെ സ്വാഭാവികമെന്നു കരുതിയ മരണത്തിന്റെ ചുരുൾ നിവർത്തുകയാണ് ബെന്യാമിനും യുവ എഴുത്തുകാരും.
വ്യത്യസ്തരായ എഴുത്തുകാരുടെ വേറിട്ട ഭാവനകൾ സമ്മേളിക്കുന്ന കുറ്റാന്വേഷണ നോവൽ
.
.
.
Book- പുഴമീനുകളെ കൊല്ലുന്ന വിധം
Writer- @benny.benyamin
Publisher- dcbooks
Profile Image for Bimal Kumar.
115 reviews
August 12, 2024
The author first presents a storyline and introduces the characters, then attempts to redefine them by showing that they are not as initially portrayed but rather different in reality. However, this effort seems to fail miserably
2 reviews1 follower
June 13, 2021
എപ്പോഴും ഉളളത് പോലെ ഒരു പിടി ചോദ്യങ്ങളും ആയി അണ് നോവൽ അവസാനിപ്പിക്കുന്നത്. കുറെ അധികം എഴുത്തുകാർ ചേർന്ന് എഴുതിയത് പുതിയ ഒരു ശൈലി ആണെങ്കിലും അതിലും കുറച്ച് കല്ലുകടി തോന്നി.
Profile Image for Soya.
505 reviews
June 24, 2022
മക്കളെ കാത്തു മോർച്ചറിയിൽ കിടക്കുന്ന ഭാസ്കരപിള്ളയുടെ സ്വാഭാവികം എന്ന് കരുതിയ മരണത്തിൻറെ ചുരുൾ നിവർത്തുകയാണ് ബെന്യാമിൻ ഉം യുവ എഴുത്തുകാരും.


വായന - 61
ഡിസി ബുക്സ്
112p,130 rs
28 reviews1 follower
October 2, 2023
Started in a brilliant way but eventually in the middle lost the interest.
Profile Image for Growing....
38 reviews
July 10, 2024
They could have executed it in a better way.Felt like a rushed one.Its nothing but many rushed up stories put together as one.The beginning was good but later it became meaningless.
Profile Image for Manoj Kumar.
66 reviews1 follower
November 25, 2020
പലര്‍ ചേര്‍ന്നെഴുതുമ്പോള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച ത്രില്‍ കിട്ടിയില്ല.
സ്വയം പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്നറിയാവുന്നത് കൊണ്ടാണോ ഒരു എഴുത്തുകാരന്‍റെയും പൂര്‍ണ്ണമായ സ്കില്ലിന്‍റെ ഉപയോഗം നടന്നിട്ടുണ്ടാവില്ല
Profile Image for Dhaya.
24 reviews
June 9, 2021
ഒരു കുറ്റാന്വേഷണ നോവൽ എന്ന മുഖവരയിൽ തുടങ്ങുന്ന കഥ ബെന്യാമിനും മറ്റു പതിമൂന്നു യുവ എഴുത്തുകാരും ചേർന്ന് എഴുത്തിയതാണ്. ലോക്ക് ഡോൺ കാലയളവിൽ ആരംഭിച്ച ഈ സംരംഭം ഒരു നല്ല തുടക്കം തന്നെയാണ്.

ആദ്യ ഭാഗം ബെന്യാമിന്റെ കഥ പറച്ചിൽ ആണ്. പിന്നീട് ആ കഥയുടെ ഘടകങ്ങളെ ചേർത്ത് ആ പതിമൂന്നുപേർ അവരുടെ സർഗാത്മചിന്തയിൽ പൂരിപ്പിച്ച കഥാഭാഗമാണ്. അവസാനം കഥയുടെ തുടക്കം കുറിച്ച ബെന്യാമിൻ തന്നെ കഥ അവസാനിപ്പിക്കുന്നു.

എങ്കിലും എന്തുകൊണ്ടോ ഈ നോവൽ എനിക്ക് വലിയ വായനാനുഭവം തന്നില്ല. കാരണം പതിമൂന്നു എഴുത്തുകാരുടെ കഥാശൈലിയും, കഥ പറച്ചിലും വ്യത്യസ്തമായിരുന്നു. വായനക്കാർക്ക് ഒരിക്കലും മാറിമറിയുന്ന എഴുത്തു ശൈലി ആകർഷണീയം ആയിരിക്കില്ല.

ഇതല്ലാതെ എനിക്ക് തോന്നിയത് , എഡിറ്റിങ്ങിൽ കുറച്ചു കൂടി ബെന്യാമിൻ ശ്രദ്ധിക്കണമായിരുന്നു എന്നതാണ്. കഥയുടെ ഓരോ ഭാഗങ്ങളിലും ജയേന്ദ്രന്റെ ട്രാൻസ്ഫറിന്റെ എണ്ണം മാറുന്നുണ്ട്. പിന്നെ ചിറ്റപ്പനെ തന്നെ പല പേരുകളായിട്ടും കുഞ്ഞമ്മയുടെ പേരുകളും മാറുന്നുണ്ട്. അതു കൂടാതെ കഥയിൽ എന്താണ് നടക്കുന്നത് എന്നത് വായന പുരോഗമിക്കുമ്പോൾ വായനക്കാർക്ക് വലിയ സംശയത്തിന് എടവരുതുന്നുണ്ട്. അതാണോ ഇനി എഴുത്തുക്കാരന്റെ ലക്ഷ്യമെന്നത് അറിയില്ല. ആണെങ്കിൽ ആ ദൗത്യത്തിൽ അദ്ദേഹം വിജയിച്ചു.
This entire review has been hidden because of spoilers.
Displaying 1 - 18 of 18 reviews

Can't find what you're looking for?

Get help and learn more about the design.