പാലി ഹില്ലിലെ ബസ്സപകടത്തില്‍ മരണപ്പെട്ടത് ഇരുപത്തിയഞ്ച് പേര്‍. അതില്‍ രക്ഷപ്പെട്ട യുവതിയാണ് കഥയിലെ ചോദ്യചിഹ്നമായി മാറുന്നത്. അവളുടെ കൂടെ യാത്ര ചെയ്തിരുന്ന ഭര്‍ത്താവിന്‍റെ മൃതശരീരം എങ്ങനെ അപ്രത്യക്ഷമായി? പ്രഥമദൃഷ്ട്യാ അതൊരു സാധാരണ വാഹന അപകടം മാത്രമായിരുന്നു. പക്ഷേ, അതിനു പിന്നിലുള്ള ദുരൂഹതകള്‍ സംഭവങ്ങളുടെ ഗതി മാറ്റുന്നു.
തെറ്റില്ലാത്ത വിധം ലളിതമായ, ഒറ്റയിരുപ്പിനു വായിച്ചു തീർക്കാവുന്ന പുസ്തകം. മെഡിക്കൊലീഗൽ ത്രില്ലർ എന്ന് പറഞ്ഞെങ്കിലും അത്രമാത്രം മെഡിക്കൽ രീതിയോ ഒന്നും ഉപയോഗിച്ച് കണ്ടില്ല, കുറച്ച് സൈക്കോളജി അസുഖവിവരങ്ങൾ മാത്രം. ബിറ്റ്കോയിൻ ഇടപാടുകളുടെ കഥ എന്ന രീതിയിൽ എഴുതി തുടങ്ങി പിന്നെയത് ഒരു പ്രതികാരത്തിലേക്ക് മാറിപ്പോയതും അതും പ്രതികാരത്തിനുള്ള കാരണങ്ങൾ നന്നായി അവതരിപ്പിക്കാത്തതും ആ പ്രതികാരാവസ്ഥയ്ക്ക് അത്ര കാഠിന്യം തോന്നിപ്പിച്ചില്ല. പിന്നെ നായകനായ അലക്സ് കഥയ്ക്ക് അവസാനം ചെയ്ത് കാര്യങ്ങളോടൊന്നും യോജിക്കാൻ കഴിഞ്ഞില്ല. ഒരുപക്ഷെ കുറെ എഡിറ്റിംഗ് ചെയ്യേണ്ടി വന്നു എന്ന് എഴുത്തുകാരൻ ആമുഖത്തിൽ പറഞ്ഞപോലെ എഡിറ്റിംഗിൽ ഈ ഭാഗങ്ങളൊക്കെ നഷ്ടപ്പെട്ടതാകാം എന്ന് കരുതുന്നു.
വായന - 52/2021📖 പുസ്തകം📖 - പ്രഥമദൃഷ്ട്യാ രചയിതാവ്✍🏻 - നിഖിലേഷ് മേനോൻ പ്രസാധകർ📚 - ഗ്രീൻ ബുക്സ് തരം📖 - ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📚📅 - മാർച്ച് 2020 താളുകൾ📄 - 128 വില - ₹160/-
📌ഡോക്ടർ നിഖിലേഷ് മേനോൻ്റെ പ്രഥമദൃഷ്ട്യാ, അഗോചരം എന്നീ ക്രൈം ത്രില്ലർ നോവലുകൾ വായിക്കണം എന്ന് കഴിഞ്ഞ കുറെ നാളുകളായി ആഗ്രഹിക്കുന്നതാണ്. പ്രത്യേകിച്ചും ഈ പുസ്തകത്തിൻ്റെ കവറിൽ തന്നെ ബിറ്റ്കോയിൻ പണമിടപാട് ശൃംഖലയുടെ പാശ്ചാത്തലത്തിൽ എഴുതിയ ക്രൈം ത്രില്ലർ ആണെന്ന വിശേഷണം പുസ്തകത്തിൻ്റെ ചിത്രങ്ങളിൽ കണ്ട നാൾ മുതൽ. യൂട്യൂബ് വ്ലോഗിങ് ചാനലായ ബേപ്പൂർ സുൽത്താൻ എന്ന ചാനലിൽ ഒരു തവണ ബിറ്റ്കോയിൻ പണമിടപാടുകളെ കുറിച്ചൊരു വീഡിയോ കണ്ടപ്പോഴാണ് ബിറ്റ്കോയിൻ എന്താണെന്ന് ആഴത്തിൽ അറിയാൻ സാധിച്ചത്.
📌 ബിറ്റ്കോയിൻ എന്താണെന്ന് ചിലർക്ക് അറിയാമായിരിക്കും, മറ്റു ചിലർ ഈ പേര് കേട്ടിട്ടുണ്ടെങ്കിലും എന്താണെന്ന് ഒരു അറിവും ഇല്ലായിരിക്കും, ചിലർ ഈ പേര് കേട്ടിട്ട് പോലും ഉണ്ടാവില്ല. പൊതു അറിവിലേക്കായി ബിറ്റ്കോയിനെക്കുറിച്ച് കുറച്ച് വാക്കുകൾ - ബിറ്റ് കോയിൻ എന്നത് ഒരു ക്രിപ്റ്റോ കറൻസി ആണ്. സാധാരണ പണം പോലെ ഖരരൂപത്തിൽ അല്ലാതെ ചില കോഡുകളാണ് കറൻസി ആയി ഉപയോഗിക്കുന്നത്. വിർച്വൽ പണം എന്ന് ചുരുക്കത്തിൽ പറയാം. ഒരു ബിറ്റ്കോയിൻ ഏഴ് ലക്ഷം ഇന്ത്യൻ റുപ്പിക്ക് തുല്യമാണെന്നാണ് പറയപ്പെടുന്നത്. ഗൂഗിൾ പേ, ഫോൺ പേ പോലെ ഓൺലൈൻ പണമിടപാട് ആണിതെങ്കിലും ബാങ്ക് അക്കൗണ്ടുമായി ഒരു തരത്തിലുള്ള ബന്ധവും ഇതിനുണ്ടായിരിക്കില്ല. വ്യവസ്ഥാപിത ബാങ്കിംഗ് ഇടപാടുകൾക്ക് ബദലായി നിലവിൽ വന്ന ഇത് പല രാജ്യങ്ങളിലും നിരോധിച്ച വിർച്വൽ പണമാണ്.
📌ബിറ്റ്കോയിൻ പണമിടപാട് ഒരു പ്രധാന കഥാപാശ്ചാത്തലമായി വരുന്ന ഈ നോവൽ പ്രണയത്തിൻ്റെയും പകയുടെയും കഥ പറയുന്ന പഴുതടച്ച ഒരു ക്രൈം ത്രില്ലർ ആണ്. മൂവാറ്റുപുഴക്ക് കിഴക്കായി കട്ടപ്പന മലയോര പാതയിൽ വണ്ണപ്പുറത്ത് നിന്നും ഏകദേശം പതിനാറ് കിലോമീറ്റർ കഴിഞ്ഞുള്ള ഹെയർ പിൻ ബെൻഡ് ആണ് പാലി ഹിൽ. അവിടെ വെച്ച് ഉണ്ടാവുന്ന ഒരു ബസ്സ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി തിരിച്ചുവന്ന റിയ സൂസൻ പിന്നീട് അലക്സ് മോറിസ് എന്നയാളുടെ പുനർജനി പുനരധിവാസ കേന്ദ്രത്തിൽ എത്തുന്നതോടെയാണ് കഥയുടെ തുടക്കം. അലക്സിൻ്റെ സുഹൃത്തായ സുധാകർ ആണ് റിയയെ അവിടെ എത്തിക്കുന്നത്.
കുറ്റാന്വേഷണ നോവൽ ആണെങ്കിലും ഇതിൽ പോലീസ് അല്ല കേസ് അന്വേഷിക്കുന്നത്. ഒരു ഡോക്ടറാണ്. പാലി ഹില്ലിലെ ഹെയർപിൻ വളവിൽ നടന്ന ബസ് അപകടത്തിൽ ഒരാൾ ഒഴിച്ച് ബാക്കി എല്ലാവരും മരിക്കുന്നു. ആ ഒരാൾ റിയയായിരുന്നു. അപകടത്തെത്തുടർന്ന് ഓർമ്മയ്ക്ക് പ്രശ്നം ഉണ്ടായ അവൾക്ക് വിവാഹം കഴിച്ചതാണെന്നും ഭർത്താവും തന്നോടൊപ്പം യാത്ര ചെയ്തിരുന്നും മാത്രമാണ് ഓർമ്മയുണ്ടായിരുന്നത്. അത്രയും വലിയ അപകടത്തിൽ അവൾ മാത്രം എങ്ങനെ രക്ഷപ്പെട്ടു? ഭർത്താവിന്റെ മൃതദേഹം മാത്രം അപ്രത്യക്ഷമായി? ഇങ്ങനെ കുറെ ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള യാത്രയാണ് ഈ പുസ്തകം.
ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന പുസ്തകം. അതിനപ്പുറം പോസിറ്റീവായി ഒന്നും തന്നെ എനിക്ക് തോന്നിയില്ല. മെഡിക്കോലീഗൽ ത്രില്ലെർ എന്നതിൽ നിന്ന് മാറി ഒരു പ്രതികാര കഥയായിട്ടാണ് തോന്നിയത്. അതിൽ തന്നെ ആ പ്രതികാരത്തിലേക്കു എത്തിച്ചതിൽ എന്തൊക്കെയോ മിസ്സിംഗ് ആയപോലെ.
ജോലിത്തിരക്കുകൾക്കും സീരിയസ് വായനകൾക്കും ഇടയിൽ അല്പം ഉല്ലാസത്തിനായി വായിക്കാവുന്ന ഒരു പുസ്തകമാണ് നിഖിലേഷ് മേനോൻ എഴുതി ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച 'പ്രഥമദൃഷ്ട്യാ' എന്ന കുറ്റാന്വേഷണ നോവൽ.പാലി ഹിൽ എന്ന ഹെയർ പിൻ വളവിൽ ഉണ്ടായ ബസ്സപകടത്തിനോടനുബന്ധിച്ചു നടക്കുന്ന ഒരു കുറ്റകുറ്റകൃത്യത്തിന്റെ കെട്ടഴിക്കാൻ ശ്രമിക്കുന്ന അപസർപ്പക കഥയാണ് പ്രഥമദൃഷ്ട്യാ.പോലീസ് ഡയറികളിൽ ഒന്നും കാര്യമായ ഇടം പിടിക്കാതെ പോയ ഈ കുറ്റകൃത്യത്തിന്റെ ചുരുളഴിക്കുന്ന അപസർപകൻ ഒരു സാധാരണ ബിസിനെസ്സ്കാരൻ ആണ്..പുസ്തകത്തിന്റെ ചട്ടയിൽ പറയുന്ന പോലെ ബിറ്റ്‌കോയിൻ പണമിടപാടിന്റെ പശ്ചാത്തലം ഒന്നും വലിയ രീതിയിൽ കഥയിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും താല്പര്യത്തോടെ ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന കാര്യത്തിൽ നിഖിലേഷ് വിജയിച്ചിരിക്കുന്നു..ഒരു ചെറിയ പ്രശ്നം തോന്നിയത് പുസ്തകത്തിൽ പറയുന്ന ചില മെഡിക്കൽ ടെമ്സ് ആണ്.. നിഖിലേഷ് ഒരു ഡോക്ടർ (അങ്ങിനെ ആണ് അറിയാൻ കഴിഞ്ഞത്) ആയതിനാൽ ഒരു പക്ഷെ ഈ പദങ്ങൾ ഒക്കെ മെഡിക്കൽ രംഗത്തുള്ളവർ സാധരണ ഉപയോഗിക്കുന്നതാവാം..
നിഖിലേഷിന്റെ തൂലികയിൽ നിന്നു ഇനിയും രചനകൾ പ്രതീക്ഷിക്കുന്നു..
പിൻകുറിപ്പ്: പാലി ഹിൽ എന്നു കഥയുടെ തുടക്കത്തിൽ വായിച്ചപ്പോൾ മനസ്സിൽ വന്നത് ഇമ്രാൻ ഹഷ്മിക്ക് വീട് എടുക്കാൻ അനുമതി കൊടുക്കാത്ത മുംബയിലെ ഒരു ഭാഗത്തെ കുറിച്ചാണ്.. വായിച്ചു തീർന്നപ്പോൾ മനസ്സിൽ വന്നത് 'ഉത്തരം' എന്ന ചലച്ചിത്രവും ആണ്..
വളരെ വേഗത്തിൽ ഒറ്റയിരുപ്പിൽ തന്നെ വേണമെങ്കിൽ വായിച്ചു തീർക്കാവുന്ന ഒരു ചെറിയ നോവൽ. മലയാളത്തിലെ ആദ്യത്തെ മെഡിക്കോ ലീഗൽ ത്രില്ലർ എന്ന വിശേഷണം ഈ പുസ്തകത്തിനു എത്രത്തോളം ചേരുമെന്നതിൽ സംശയമുണ്ടെങ്കിലും, തെറ്റില്ലാത്ത വിധം, ലളിതമായി വളച്ചു കെട്ടലുകൾ ഇല്ലാതെ അവതരിപ്പിക്കപ്പെട്ട ഒരു അപസർപ്പക നോവൽ തന്നെ ആണ് പ്രഥമദൃഷ്‌ട്യാ. അലക്‌സ് മോറിസ് എന്ന അൺ ഓർത്തഡോക്സ് നായക സങ്കൽപ്പത്തെ വായനക്കാരിലേക്ക് മടുപ്പുളവാക്കാത്ത വിധം അവതരിപ്പിക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. ചെറിയ നോവൽ ആയതിനാലും ഒക്കെ തന്നെ ആവണം കഥാപാത്രങ്ങളുടെ വിശദമായ പശ്ചാത്തല സൃഷ്ടിയുടെ ഒരു അഭാവം വ്യക്തിപരമായി എനിക്ക് അനുഭവപ്പെട്ടു. ചുരുക്കം ചില സ്ഥലങ്ങളിൽ, പ്രത്യേകിച്ചു കഥാപരിസരം കേരളത്തിന് പുറത്തേക്കു എത്തിയ ഇടങ്ങളിൽ കുറച്ചു വലിച്ചു നീട്ടലുകൾ ഉള്ളതായും തോന്നി.
Spoiler Personally I would like to say that the writer had half succeeded in using the word "Bitcoin" as a bait !!
ഒരു തവണ നല്ല രസമായി വായിച്ചിരിക്കാവുന്ന നോവൽ തന്നെ ആണ് നിഖിലേഷിന്റെ ഈ കൃതി.
This entire review has been hidden because of spoilers.
ഒരു കുറ്റാന്വേഷണ നോവലാണ് എന്നാൽ ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥൻ അല്ല അന്വേഷകൻ . പാലി ഹിൽസിൽ നടന്ന ഒരു ബസ് അപകടത്തിൽ ഒരു ആളൊഴികെ എല്ലാവരും മരിക്കുകയും, ജീവിച്ചിരിക്കുന്ന ആ ഒരാളുടെ ഓർമ നഷ്ടപ്പെടുകയും ചെയ്യുന്നു. റിയ എന്ന ആ സ്ത്രീയുമായി ബന്ധപ്പെട്ട ദുരൂഹതകൾ കണ്ടെത്തുവാൻ സുധാകർ തന്റെ സുഹൃത്തയായ (നായകൻ) അലെക്സിനോടൊപ്പം ഇറങ്ങി പുറപ്പെടുന്നു. തുടർന്ന് റിയയിലേക്ക് അലക്സ് എത്തുമോ എന്നുള്ളതാണ് വിഷയം.
പുസ്തകത്തിന്റെ കവറിൽ കണ്ട ബിറ്റ്കോയിൻ , പ്രണയം , പശ്ചാത്താപം എന്നിവയൊന്നും എവിടെയും കാര്യമായി കണ്ടില്ല. പിന്നീട ഇടയ്ക്ക് ഇടയ്ക്ക് നായകൻറെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ബ്രാക്കറ്റിൽ ഇട്ടു പറയുന്നതും അരോചകമായി തോന്നി. അതുപോലെ ക്ലൈമാക്സ്, കുറച്ചുകൂടെ നല്ല രീതിയിൽ അവസാനിക്കും എന്നാണ് കരുതിയിരുന്നത് കാരണം ഇടയ്ക്ക് സംഭിവിക്കുന്ന ട്വിസ്റ്റുകൾ നല്ലതായിരുന്നു.
"ശരിതെറ്റുകൾ എങ്ങനെ നിർവ്വചിക്കപ്പെട്ടാലും ഒന്ന് എനിക്കറിയാം വലിയൊരു നന്മയ്ക്കു വഴിയടയാതിരിക്കാൻ ചില നേരങ്ങളിൽ തിന്മയെ കണ്ടില്ലെന്നു നടിക്കേണ്ടിവരും"
ഇടുക്കി ജില്ലയിലെ പാലി ഹിൽ എന്ന സ്ഥലത്തു വച്ച് ഒരു ബസ് അപകടത്തിൽ പെടുന്നു. ഒരു സ്ത്രീ ഒഴികെ ബസ്സിൽ സഞ്ചാരിച്ച 29 പേരും മരണപ്പെടുന്നു. ദിവസങ്ങളോളം ഐ.സി.യു വിൽ കോമയിൽ ആയിരുന്ന ആ സ്ത്രീ കണ്ണ് തുറന്ന് സംസാരിച്ചു തുടങ്ങിയപ്പോൾ അവർക്ക് അപകടത്തെപ്പറ്റിയോ അതു നടന്ന സാഹചര്യത്തെക്കുറിച്ചൊ കൃത്യമായി ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. മാത്രവുമ്മല്ല അപകടം മൂലം തലച്ചോറിന് ഉണ്ടായിരിക്കുന്ന ക്ഷതം നിമിത്തം ഇണ്ടായ വിഭ്രമം മൂലം തന്റെ ഭൂതകാലത്തെ കുറിച്ച് ഓർക്കാൻ സാധിക്കുന്നില്ല. തന്നോടൊപ്പം ഭർത്താവും യാത്ര ചെയ്തിരുന്നു എന്ന് അവർ തറപ്പിച്ചു പറയുന്നു. എന്നാൽ മരണപ്പെട്ടവരുടെ മൃതശരീരങ്ങൾക്കിടയിലൊ അപകടം നടന്നിടത്തൊ യുവതിയുടെ ഭർത്താവിന്റെ ശരീരം ലഭിക്കുന്നില്ല.
ടൂറിസ്റ്റ് ബസ്സിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ അതിൽ അങ്ങനെ രണ്ടു പേർ യാത്ര ചെയ്തതായി രേഖപ്പെടുത്തിയിട്ടില്ല. പോലീസ് ദിവസങ്ങളോളം അന്വേഷിട്ടും ആകെ ലഭിച്ച തുമ്പ് യുവതിയുടെയെന്ന് കരുതപ്പെടുന്ന ഒരു പാസ് ബുക്കാണ്. എന്നാൽ അതു വെച്ച് മാത്രം മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ പോലീസ് കേസ് ക്ലോസ് ചെയ്യാൻ നോക്കുന്നു. ടൈംസ് ഓഫ് ഭാരതിൻ്റെ സൗത്ത് ബ്യൂറോ ചീഫ് സുധാകറും സുഹൃത്ത് മനഃശാസ്ത്രജ്ഞനായ അലക്സ് മോറിസ്സും കൂടി ഈ കേസ് അന്വേഷിക്കാൻ ഇറങ്ങുന്നു.
വായിച്ചു തുടങ്ങിയപ്പോൾ 'ഇന്നലെ' എന്ന സിനിമ ഓർമ്മ വന്നെങ്കിലും പേജുകൾ കഴിയുന്തോറും കഥ വേറൊരു രീതിയിൽ ആണ് മുന്നോട്ടു പോകുന്നത് എന്ന് മനസ്സിലായി. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ കഴിയുന്ന നല്ലൊരു കുറ്റാന്വേഷണ നോവൽ തന്നെയാണ് ഇതെന്ന് പറയാം. സിനിമാക്കഥ ആയിട്ടാണ് ഈ നോവലിൻ്റെ തുടക്കം എന്ന് രചയിതാവ് തന്നെ പറയുന്നു. വരും നാളുകളിൽ ഈ നോവൽ സിനിമ ആകും എന്ന് പ്രതീക്ഷിക്കുന്നു.
The writing was a bit funny. The author should write a funny book. Too far fetched, too dramatic story. Bitcoin..Ooh i am scared. Some of the goan and English words have been butchered.
നിഖിലേഷ് മേനോന്റെ രണ്ടാമത്തെ കുറ്റാന്വേഷണ നോവൽ ആണ് വായിക്കുന്നത്. 'ഇന്നലെ' എന്ന സിനിമയുടെ ഓർമ്മ ഉണർത്തുന്നതാണ് ഈ നോവൽ.
പാലി ഹില്ലിലെ ബസ്സപകടത്തിൽ 25 പേർ മരിച്ചു,റിയ എന്ന ഒരു യുവതി മാത്രം പരിക്കുകളോടെ രക്ഷപ്പെട്ടു. പക്ഷേ അവളുടെ ഓർമശക്തി നഷ്ടപ്പെട്ടിരുന്നു. അലക്സിന്റെ പുനർജനി റിഹാബിലിറ്റേഷൻ സെന്റർ ലേക്ക് അവളെ മാറ്റുന്നു. താൻ വിവാഹിതയാണ് എന്ന ഓർമ്മ മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷേ അപകടം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും ആരും അവളെ അന്വേഷിച്ചു വന്നില്ല.
റിയ ആ ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്തിട്ടില്ല എന്ന് അന്വേഷണത്തിൽ തെളിയുന്നു. അവളെ മറ്റൊരിടത്ത് വെച്ച് അപായപ്പെടുത്തി തെളിവു നശിപ്പിക്കാൻ ആ ബസ്സ് അപകടസ്ഥലത്ത് കൊണ്ടു ചെന്നിട്ടതാണെന്ന് മനസ്സിലാക്കുന്നു.
റിയയുടെ യഥാർത്ഥ ശത്രു ആരാണെന്ന് അറിയാനുള്ള അന്വേഷണം 20 വർഷം മുൻപുള്ള ഗോവയിലെ ഒരു ക്രൈം കേസിൽ കൊണ്ടുചെന്നെത്തിക്കുന്നു.☠️
വളരെ എൻജോയ് ചെയ്തു വായിക്കാൻ പറ്റുന്ന ഒരു കുറ്റാന്വേഷണ നോവലാണിത്.🎃