the killer who trace out the writers and killing them. and leaving some lyrics of poetry. The police chief Derik John is after that killer. will he succeed in finding him? what is the reason of poetry killings? who is that killer?
എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകള്‍. വരികള്‍ക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമര്‍ത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവല്‍. വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികള്‍ ഈ പുസ്തകം പ്രയോഗിക്കുന്നില്ല. ദിനക്കുറിപ്പുകളിലൂടെയും, ഇന്റര്‍വ്യൂകളിലൂടെയും പത്രസമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ അയത്‌നലളിതമായി കഥയെ പ്രത്യേകമട്ടില്‍ കൊണ്ടു പോകാനാണ് ശ്രമം. തെളിമയുള്ള ഭാഷയും മികവുറ്റ എഡിറ്റിങ്ങും വഴി വായനാമുഹൂര്‍ത്തങ്ങളെ ചടുലവും ഉദ്വേഗഭരിതവുമാക്കി, വായനക്കാരെ ഒപ്പം നിര്‍ത്തുമെന്നുറപ്പാക്കാന്‍ സസൂക്ഷ്മമാണ് ശ്രീപാര്‍വതി ഈ പുസ്തകം എഴുതിയിട്ടുള്ളത്- ജി. ആര്‍. ഇന്ദുഗോപന്‍
ക്രൈം ത്രില്ലെർ വിഭാഗത്തിൽ പെടുന്ന നോവലാണ് പോയട്രി കില്ലർ. സാഹിത്യകാരന്മാരെ തിരഞ്ഞു പിടിച്ച് കൊലപെടുത്തുന്ന ഒരു സീരിയൽ കില്ലർ, ഓരോ മരണം നടന്നു കഴിഞ്ഞും കൊലയാളി തെളിവായി അവശേഷിപ്പിക്കുന്നത് ചില കവിതാ ശകലങ്ങളാണ്.. ഈ കൊലപാതക പരമ്പര അന്യോഷിക്കുന്ന ഡെറിക് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ അന്യോഷണ വഴികളിലൂടെയാണ് നോവൽ മുന്നോട്ടു പോകുന്നത്.
ഒരു ദിവസം കൊണ്ട് നമുക്ക് ഈ പുസ്തകം വായിച്ചു തീർക്കാം. വളരെ ലാളിത്യമുള്ള എഴുത്താണ്.. തുടക്കത്തിൽ വായനക്കാരനെ പിടിച്ചിരുത്താനുള്ള ചേരുവകൾ ചേർത്തിട്ടുമുണ്ട്. പക്ഷേ വായിച്ചു മുന്നിലേക്ക് വരുമ്പോൾ അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളോ ക്ലൈമാക്സൊ ഒന്നുമില്ല. ക്ലിഷേയായ പര്യവസാനം അല്പം നിരാശപ്പെടുത്തുകയും ചെയ്തു. . . . 📚Book - പോയട്രി കില്ലർ ✒️Writer- ശ്രീ പാർവതി 📜Publisher- dcbooks
✍🏻ശ്രീപാർവ്വതിയുടേതായി ഞാൻ ആദ്യമായി വായിക്കുന്ന നോവലാണിത്. ഒറ്റ ദിവസത്തിൽ വായിച്ചു തീർക്കാൻ സാധിക്കുന്ന മികച്ച ഒരു ക്രൈം ത്രില്ലറാണ്. . ✍🏻സാധാരണ കുറ്റകൃത്യങ്ങളിൽ നിന്നും വ്യത്യസ്തമായി എഴുത്തുകാരെ മാത്രം കൊലപ്പെടുത്തി കാവ്യശകലങ്ങൾ അടുത്ത കൊലപാതകത്തിലേക്കുള്ള സൂചനകൾ ആയി അവശേഷിപ്പിച്ചു പോകുന്ന കൊലയാളി. അതുകൊണ്ടു തന്നെ പോയട്രി കില്ലറെന്ന വിശേഷണം കൊലയാളിക്ക് ലഭിക്കുന്നു. അതെല്ലാം സമർത്ഥമായി കണ്ടുപിടിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ. എഴുത്ത് ഒരേ സമയം ചടുലവും ഉദ്വേകഭരിതവുമാക്കാൻ കഥാകാരിക്ക് സാധിച്ചിട്ടുണ്ട്. മറ്റു ക്രൈം ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമായി ഇതിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ്റെ കാഴ്ചപ്പാടിലാണ് കഥ മുന്നോട്ട് പോകുന്നത്.
Was good while reading as there was the curiosity toknow the motive behind bizarre killings. Once everything became known towards the end, there was a mild letdown feeling. Good for a one time read.
ഒറ്റ ഇരിപ്പിന് വായിച്ചു തീർക്കാൻ പറ്റിയ ഒരു ചെറിയ ക്രൈം ത്രില്ലർ. കവിതകളിലൂടെ സൂചന നൽകി കൊല്ലുന്ന കൊലയാളി. അവസാന അധ്യായം ഒരല്പം ധൃതിയിൽ ക്ലിഷേ ആയി തീർത്ത പോലെ തോന്നി.
ആദ്യാവസാനം വായനക്കാരെ ത്രില്ലടിപ്പിക്കുന്ന ഒരു പുസ്തകം. നഗരത്തിൽ തുടരെയായി നടക്കുന്ന അഞ്ച് കൊലപാതകങ്ങൾ. സംഭവസ്ഥലത്തു നിന്നും അടുത്ത കൊലപാതകത്തിന്റെ തീയതി പറയും വിധം കവിതാശകലങ്ങൾ ലഭിക്കുന്നു.
ഡിസി ബുക്ക്സ് ആണ് പ്രസാധകർ.
ശ്രീപാർവ്വതിയുടെ മറ്റു പുസ്തകങ്ങൾ കൂടി വായിക്കുവാൻ ഈ പുസ്തകം എന്നെ പ്രേരിപ്പിക്കുന്നുണ്ട്.
ഇതിലെ കേന്ദ്രകഥാപാത്രമായ എസ് പി ഡെറിക് ജോൺസന്റെ പേർസണൽ ലൈഫ് വിവരിക്കുമ്പോൾ അദ്ദേഹത്തിനുള്ള ഒരു ബന്ധം..അതിന്റെ വിവരണം ഒഴിവാക്കാമായിരുന്നു എന്നെനിക്ക് തോന്നി.
കാരണം ഒരു പ്രധാന കഥാപാത്രം ഇങ്ങനെ ഒരു ബന്ധം നിലനിർത്തുമ്പോൾ ഇത്തരം ബന്ധങ്ങളെ സമൂഹത്തിനു മുന്നിൽ ന്യായീകരിക്കുന്നത് പോലെ എനിക്ക് അനുഭവപെട്ടു.
നല്ലൊരു വായനാനുഭവം. വളരെ പെട്ടെന്ന് തന്നെ വായിച്ചു തീരാവുന്ന എഴുത്ത്. എങ്കിലും കഥാപാത്രങ്ങളുടെ ഡീറ്റെലിങ് കുറച്ചുക്കൂടി ആവശ്യമുണ്ടായിരുന്നു എന്നു തോന്നുന്നു.
രസകരമായ ഒരു ക്രൈം ത്രില്ലർ, ക്രൈം സീനുകളിൽ കവിതയുമായി ബന്ധപ്പെട്ട അഞ്ച് കൊലപാതകങ്ങളുടെ ഒരു പരമ്പര. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീക്ഷണത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. അല്ലാതെ കൊലപാതകിയുടെയോ കൊല്ലപ്പെട്ട വ്യക്തിയുടെയോ കാഴ്ചപ്പാടിൽ നിന്നല്ല; ഇത് കഥയെ കൂടുതൽ രസകരമാക്കുന്നു. ഡെറിക്ക് ജോണിന് ഒരു കവിതയുടെ നാല് വരി എഴുതിയിട്ടുള്ള ഒരുപോസ്റ് കാർഡ് ലഭിക്കുന്നു. അദ്ദേഹം അത് അവഗണിക്കുകയും ദിവസങ്ങൾ കടന്നുപോകുകയും ചെയ്യുന്നു. ഒരു സുപ്രഭാതത്തിൽ, ഒരു കൊലപാതക വാർത്ത കേൾക്കുന്നു, അവിടെ നാല് വരി കവിതയുള്ള മറ്റൊരു കാർഡ് കണ്ടെത്തി. കൊലപാതക പരമ്പരയുടെ തുടക്കമായിരുന്നു അത്. കൊല നടത്തുന്ന മാതൃക കണ്ടെത്താൻ ഉദ്യോഗസ്ഥൻ ശ്രമിക്കുന്നു; എന്നാൽ അവസാനത്തെ രണ്ട് കൊലപാതകങ്ങളിൽ, കൊലയാളി കൊലപാതക രീതിയിൽ മാറ്റങ്ങൾ വരുത്തി എല്ലാവരേയും ആശയക്കുഴപ്പത്തിലാക്കുന്നു. ഡെറിക്കിന്റെ കാമുകി മായ, കവിതയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ഒരു നിഗൂഢതകളുള്ള കഥാപാത്രമായാണ് അവതരിപ്പിച്ചിരുക്കുന്നത്. അവസാനമായി കൊല്ലപ്പെടുന്ന പെൺകുട്ടി, ഡെറിക്കിന്റെ ഭാര്യ സൂസന്നയുടെ സുഹൃത്താണ്. അവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോ? അതോ ഏതെങ്കിലും തരത്തിലുള്ള പ്രതികാരത്തിന് ഡെറിക്ക് സാക്ഷിയാകുകയാണോ? മറ്റൊരു നിഗൂഢതകളുള്ള പെൺകുട്ടി വരുന്നു, ആമില - ഒരു ഓൺലൈൻ ജേണലിസ്റ്റ്, കേസുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങൾക്കും വേണ്ടി ഡെറിക്കിനെ പിന്തുടരുന്നു. ഒരുപാട് സംശയങ്ങൾ, അവസാനം ഒരു വ്യക്തമായ ഉത്തരം! കവിത ഇവിടെ അവസാനിക്കുന്നു!!
An interesting crime thriller, a series of five murders related to poetry in crime scenes. The story goes on from the point of view of the police officer investigating the case. But not from the point of view of the murderer or the murdered person; This makes the story more interesting. Derrick John receives a postcard with four lines of poetry. He ignores it and the days go by. One morning, he hears the news of a murder and there he finds another card with 4 lines of poem in it. It was the beginning of serial killing. The officer tries to connect dots with the pattern of killing; but in the last two murders, the killer goes away from the pattern which confuses everyone. Derick's lover, Maya has been defined as a mysterious character who loves poem and literature. The last killing of the series is a friend of his wife, Susanna. Are they involved in the killing? Or is he witnessing any kind of revenge? There comes another mysterious girl, named Amila, who is an online journalist who follows him for every bit of information regarding the case. Lots of suspicions but one clear answer at the end! The poetry ends here!!
This entire review has been hidden because of spoilers.
പോയട്രി കില്ലർ (2020) ശ്രീ പാർവ്വതി ഇയടുത്ത കാലത്ത് ഇറങ്ങിയ ഒരു ക്രൈം ത്രില്ലർ ആണ് ശ്രീ പാർവതിയുടെ പോയട്രി കില്ലർ ജില്ലയുടെ ചുമതല ഉള്ള എസ് പി ആയ ഡെറിക്കിന് ഒരു സീരിയൽ കില്ലറെ അന്വഷിക്കേണ്ടി വരുന്നു. കൊന്നതിന് ശേഷം ഇരകളുടെ മരണ ശേഷമുള്ള നഗ്ന ചിത്രങ്ങളും കവിതാ ശകലങ്ങളും വിതറുന്ന തരത്തിലുള്ള ഒരു സീരിയൽ കില്ലർ. തരക്കേടില്ലാത്ത തരത്തിലുള്ള ഒരു ക്രൈം ത്രില്ലർ എഴുതുവാൻ ശ്രീ പാർവ്വതിക്ക് കഴിഞ്ഞിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ആയ ഡെറിക്ക് ഇരുട്ടിൽ തപ്പുന്ന പോലെയാണ് എനിക്ക് തോന്നിയത്. ഒരു സുപ്രധാന തെളിവ് അപഗ്രഥനം നടത്തുവാൻ അദ്ദേഹം അന്വേഷണത്തിൻ്റെ ആദ്യഘട്ടങ്ങളിൽ തയ്യറാവുന്നില്ല. ചിലപ്പോൾ മനപൂർവം പാത്രസൃഷ്ടി അങ്ങനെയായിരിക്കാം. വ്യത്യസ്തമായ ക്രൈം ത്രില്ലർ ആയിരിക്കെ തന്നെ മോട്ടീവ് സ്ഥിരം ക്ളീഷെ തന്നെ ആയിപ്പോയി. ഇതൊക്കെ മാറ്റി നിർത്തിയാൽ നല്ല ഒരു ക്രൈം ത്രില്ലർ ആണ്. 7 അധ്യായങ്ങളും 125 പേജുകളുമുള്ള ഈ പുസ്തകം 150 വിലയായി പുറത്തിറക്കിയത് DC ബുക്സാണ്.
അടുത്തടുത്തായി നടക്കുന്ന 3 കൊലപാതകങ്ങൾ, കൊല്ലപ്പെടുന്നതോ കഥാകാരന്മാർ. പ്രഥമദൃഷ്ട്യാ ഇവർ തമ്മിൽ ആകെ ഉള്ള രണ്ടു സാമ്യങ്ങൾ മാത്രം- മൃതശരീരങ്ങൾ നഗ്നമായുരുന്നു. പിന്നെ അതിന്റെ സമീപത്തു നിന്നും മനോഹരമായ കവിതകൾ ലഭിച്ചിരുന്നു. ഡെറിക് എന്ന ഉദ്യോഗസ്ഥൻ എവിടെ തുടങ്ങണം എന്ന് അറിയാതെ നിൽകുമ്പോഴാണ് അടുത്ത കൊലപാതകം കൂടെ. നഗ്നമായ് തന്നെ മൃതദേഹം, അടുത്ത് ഒരു കവിത, പക്ഷെ ഒരു മാറ്റമുണ്ടായുരുന്നു. ഒരുപക്ഷേ ആ മാറ്റം ആണ് ഡറിക്കിനെ സത്യത്തിലേക്ക് എത്തിച്ചത്.
ഒരു സാധാരണ കുറ്റാന്വേഷണം. പക്ഷെ എനിക്ക് ഇവിടെ ഇഷ്ടമായത് അവതരണം തന്നെ ആണ്. ലളിതമായ ഭാഷയിലാണ് എല്ലാം അവതരിപ്പിച്ചിരിക്കുന്നത്..കൊലപാതകം മുതൽ മാനഭംഗം എന്നു വേണ്ട മനുഷ്യ ബന്ധങ്ങളെ വരെ. ഭാര്യയ്ക്കും കാമുകിക്കും ഇടയിൽ ഉള്ള ഡറിക്കിനെ ഒട്ടും മോശകാരനാക്കാതെയാണ് ഇതിൽ കാണിച്ചിരിക്കുന്നത്. അയാൾ രണ്ടുപേർക്കും ഒരുപോലെ സ്നേഹം കൊടുക്കുന്നു.സമൂഹത്തിൽ ഒരുപക്ഷേ അത് സ്വീകാര്യം അല്ല. ഇവിടെ ഡറിക്കിന് അയാളുടേതായ ന്യായങ്ങളുണ്ട്. സമൂഹത്തിൽ ഒരു തിന്മനടന്നാൽ വേണ്ടപ്പെട്ടവർ മുൻകൈ എടുത്തില്ലെങ്കിൽ പീഡിതർക്ക് നീതി ലഭിക്കാൻ അവിടെ പുതിയ അവതാരം ഉണ്ടാകും എന്ന ഒരു സൂചിക കൂടിയാണ് ഈ നോവൽ
ഒരു കുഞ്ഞു സീരിയൽ കില്ലിംഗ് മർഡർ മിസ്റ്ററി. ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തീർക്കാവുന്ന ഒരു മനോഹരമായ കുറ്റാന്വേഷണ നോവൽ. വലിച്ചു നീട്ടലുകൾ ഇല്ലാതെ ഉള്ള ആഖ്യാന രീതി പ്രത്യേകം ശ്രദ്ധ ആകർഷിച്ചു. അനാവശ്യ നാടകീയതകൾ സൃഷ്ടിച്ചു വായനക്കാരെ വഴി തെറ്റിക്കുവാൻ ഉള്ള ശ്രമങ്ങൾ ഉണ്ടായില്ല എന്നുള്ളതും എടുത്തു പറയേണ്ട ഒരു വസ്തുത ആണ്. കഥാപാത്ര വിശദീകരണങ്ങൾക്ക് മുതിർന്നിട്ടില്ല എന്ന എഴുത്തുകാരിയുടെ മുൻകൂർ ജാമ്യം വ്യക്തിപരമായി സുഖപ്രദം ആയി തോന്നിയില്ലെങ്കിലും, അത് തുറന്നു പറഞ്ഞ ആ സത്യസന്ധത വളരെ അധികം ഇഷ്ടപെട്ടു. കൂടുതൽ പ്രതീക്ഷകൾ ഇല്ലാതെ വായിക്കാനിരുന്നാൽ ഒരു മികച്ച വായനാനുഭവം തന്നെ പ്രതീക്ഷിക്കാം.
ക്രൈം വിഭാഗത്തിൽ ഫാസ്റ്റ് റീഡ് ടൈപ്പിൽ വരുന്ന പുസ്തകമാണ് ശ്രീപാർവതിയുടെ പോയിട്രീ കില്ലർ...
സീരിയൽ കൊലപാതകങ്ങളുടെ കഥയാണ് ഈ പുസ്തകം പറയുന്നതെങ്കിലും കൊലപാതകങ്ങളുടെ എക്സിക്യൂഷൻ രീതിയിലുള്ള പുതുമയും കവിതകളും കോർത്തിണക്കിയുള്ള അവതരണവും ഭംഗിയായി.... എഴുത്തുകാരെ തേടി പിടിച്ചു വകയിരുത്തുന്ന കൊലപാതകി അവിടെ ഉപേക്ഷിക്കുന്ന കവിതാ ശകലങ്ങൾ അതൊക്കെ തികച്ചും ഭംഗിയായിരുന്നു...
എറിക് എന്ന ഉദ്യോഗസ്ഥന്റെ ഓരോ ചലനങ്ങളും സൂക്ഷ്മായി പകർത്തി കഥാപത്ര രൂപീകരണത്തിലും ശ്രദ്ധ പുലർത്തിയിട്ടുണ്ട്... എന്നിരുന്നാലും മാനുഷികമായ പ്രതേകതകൾ അല്ലാതെ അനേഷണ ഉദ്യോഗസ്ഥന്റെ നീരീക്ഷണപാടവമോ ഒന്നും ഈ ഉദ്യോഗസ്ഥൻ പുലർത്തുന്നില്ല...
മായ, സൂസന്ന, മാലതി എന്നിവർ അടങ്ങുന്ന വൻ കഥാപാത്ര നിര തന്നെ നോവലിൽ അണി നിരക്കുന്നുണ്ട് ..
ലളിതമായ ഭാഷയിൽ കഥ പറഞ്ഞു പോകുന്ന രീതിയാണ് പുലർത്തിയതെങ്കിലും ഇടയ്ക്ക് വലിച്ചു നീട്ടലുകൾ ഇത്തിരി ബോറടിപ്പിച്ചിട്ടുണ്ട്...
അവസാനഭാഗങ്ങളിൽ കുറച്ചു കൂടി വ്യക്തത ആകാമായിരുന്നു എന്ന് തോന്നി.. ഒപ്പം യാത്ര ചെയ്ത ആൾ എങ്ങനെയാണ് തെളിവുകൾ ഒക്കെ നശിപ്പിച്ചത് എന്നുള്ള ചോദ്യം ബാക്കി നിൽക്കുന്നതോടൊപ്പം സീരിയൽ കൊലപാതകത്തിനുള്ള മൊറ്റീവ് സ്ഥിരം ക്ലിഷേ സിനിമകളെ പോലെ ആയിരുന്നു എന്നുള്ള അഭിപ്രായം എനിക്കുണ്ട്...
എന്നിരുന്നാലും ആവേശത്തോടെ കേട്ടിരിക്കാനും എളുപ്പത്തിൽ ഒരു ഫാസ്റ് റീഡ് ക്രൈം എക്സ്പീരിയൻസ് തരാനും ഈ പുസ്തകത്തിനു കഴിയുന്നുണ്ട്...
എഡിറ്റിംഗ് ൽ കൂടുതൽ ശ്രദ്ധ പുലർത്താമെന്നുള്ള അഭിപ്രായവും പങ്കു വച്ചു കൊണ്ട്..
ഒരു റീവ്യൂ പോലും വായിക്കാതെ, പുസ്തകത്തിന്റെ ചുരുക്കം പോലും വായിക്കാതെ വായിച്ചു തുടങ്ങിയ ഒരു പുസ്തകമാണിത് .എന്നെ ആകർഷിച്ചത് ആകട്ടെ ശ്രീപാർവ്വതി എന്ന പേരും ആ കവർ ചിത്രവുമാണ്. കവർ ഡിസൈൻ കൊണ്ട് തന്നെ കൊലയാളി ഒരു ഒരു പെണ്ണ് ആണെന്ന് മനസ്സിൽ ഒരു ധാരണ ഉണ്ടായിരുന്നെങ്കിലും അത് വായനാനുഭവത്തെ ലവലേശം ബാധിച്ചില്ല. ചടുലതയുള്ള ആഖ്യാനശൈലി ഒരിക്കലും ബോറടിപ്പിച്ചില്ല. അതുകൊണ്ടുതന്നെ ഒരു ദിവസത്തിൽ താഴെ മാത്രം കൊണ്ട് ഉണ്ട് വായന പൂർത്തിയാക്കാൻ സാധിച്ചു. . എറണാകുളം നഗരത്തിലെ പലഭാഗങ്ങളിലായി നടക്കുന്ന കൊലപാതകങ്ങൾ . കൊല്ലപ്പെടുന്നത് ആകട്ടെ സാഹിത്യകാരന്മാരും. എല്ലാ കൊലപാതകങ്ങളിലും ഉള്ള സാമ്യം നഗ്നമായ മൃതശരീരങ്ങളും പ്രശസ്തമായ ഇംഗ്ലീഷ് കവിതാശകലങ്ങളും. തെളിവുകളുടെ ഈ കണ്ണികൾ തമ്മിൽ ബന്ധിപ്പിച്ച് കുറ്റവാളിയിലേക്ക് എത്തുന്ന എസ് പി ടെറിക് ജോൺ. അവസാനം വരെ യഥാർത്ഥ കുറ്റവാളിയെ നമ്മിൽ നിന്നും മറച്ചു വയ്ക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞു. കുറ്റം ചെയ്യാനുള്ള മോട്ടീവ് സ്വല്പം ക്ലിഷേ ആണെങ്കിലും രചനാശൈലി കൊണ്ട് ആ കുറവിനെ മറികടക്കാൻ ഒരു പരിധി വരെ വരെ സാധിച്ചിട്ടുണ്ട്.
നഗരത്തിലെ പ്രമുഖനായ കവി ജെയിംസ് ഡാനിയേലിൽ തുടങ്ങുന്ന കൊലപാതകം. അതൊരു തുടർച്ചയെന്നോണം സമാനമായ സാഹചര്യത്തിൽ പിന്നെയും എഴുത്തുകാർ കൊല്ലപ്പെടുന്നു. കൊലയ്ക്കുശേഷം അവരെ കൊലയാളി നഗ്നരാക്കി ഉപേക്ഷിച്ചിരിക്കുന്നു. മരണപ്പെട്ടു കിടക്കുന്ന സ്ഥലത്തുനിന്നും കൊല്ലപ്പെട്ട വ്യക്തിയുടെ നഗ്നചിത്രങ്ങളും ചില കവിതാശകലങ്ങളും കണ്ടെത്തുന്നു. എസ് പി ഡെറിക് ജോണിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
കഥയുടെ ഇതിവൃത്തം പുതുമയേറിയ ഒന്നാണെന്ന് അഭിപ്രായമില്ല. എന്ന��ൽ കഥപറച്ചിൽ ഒരു പരിധിവരെ ആവേശകരവും, അവസാനഭാഗം പ്രവചനാതീതവുമായിരുന്നു. വിചിത്രമായ ഈ കൊലപാതകങ്ങളുടെ പിന്നിലെ ഉദ്ദേശം അറിയാനുള്ള കൗതുകം ഉള്ളതിനാൽ, വായനക്കാരെ പിടിച്ചിരുത്തി വായിക്കുന്ന തരം പുസ്തകമാണിത്. അതിന് തക്ക ലളിതമായ ഭാഷയുമാണ്. ചില ചോദ്യങ്ങൾ ബാക്കിയാകുമ്പോഴും നല്ലൊരു വായനാനുഭവം നൽകിയ പുസ്തകമാണ് ശ്രീപാർവതിയുടെ പോയിട്രീ കില്ലർ.
റീഡേഴ്സ് ബ്ലോക്ക് നേരിടുന്നവർ, അതിൽ നിന്ന് കരകയറാൻ ഒരു പുസ്‌തകത്തിനായി അന്വേഷിക്കുകയാണെങ്കിൽ, ഇതാ ഇത് നിങ്ങൾക്കായുള്ള പുസ്‌തകമാണ്!
ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന നോവൽ. സാഹിത്യകാര മാത്രം തിരഞ്ഞുപിടിച്ച് കൊല നടത്തിയതിനാൽ പോയട്രി കില്ലർ എന്ന വിശേഷണം ലഭിക്കുന്ന കൊലയാളി. ഓരോ കൊല നടത്തുമ്പോഴും അടുത്ത ഇരയെ കൊല്ലുന്ന ദിവസം കാവ്യശകലങ്ങളിലൂടെ മുന്നറിയിപ്പായി നൽകുന്നു. ഇത് അന്വേഷിക്കുന്ന പ്രഗത്ഭനായ പോലീസ് ഉദ്യോഗസ്ഥന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ മുഴുവൻ പറഞ്ഞു പോകുന്നത്. വെറുതെ ഒരു കഥ പറയുന്നതിനപ്പുറം ചില മുന്നറിയിപ്പുകളും നിലവിലെ ചില സാമൂഹ്യ അവസ്ഥകളും പങ്കുവയ്ക്കാൻ എഴുത്തുകാരി മറന്നിട്ടില്ല. വളരെ ആവേശത്തോടെ വായിച്ചുതീർക്കാൻ പറ്റിയ പുസ്തകങ്ങളിൽ ഒന്ന്.
*പോയട്രി കില്ലർ - ശ്രീ പാർവതി* Publication :DC Books ശ്രീ പാർവതിയുടെ പുതിയ നോവൽ. ഒരുപാട് നല്ല റിവ്യൂ വായിച്ചാണ് പുസ്തകം ഓർഡർ ചെയ്തത്. പ്രതീക്ഷ കാത്തുകൊണ്ട് നല്ലൊരു വായനാനുഭവം. എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കൊലപാതകങ്ങളും ഓരോ കൊലപാതകത്തിന് ശേഷവും പ്രശസ്തമായ ഇംഗ്ലീഷ് കവിതാ ശകലങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യുന്ന കൊലപാതകിയെ കണ്ടെത്താനുള്ള എസ് പി ഡെറിക് ജോണിന്റെ അന്വേഷണവുമാണ് നോവലിൽ. ത്രില്ലർ പ്രേമികൾക്ക് ഇഷ്ട്ടപെടുന്ന എല്ലാ വിഭവങ്ങളും ശാസ്ത്രീയമായ അടിത്തറയിൽ അവതരിപ്പിച്ചിരിക്കുന്നു.
"We were on the verge of greatness. We were this close" - Orson Krennic.
3/4th of the book was brilliant. No words wasted. No unnecessary flowery language or any of that. It was like some of those brilliant thriller movies like memories of murder, la isla minima. Some flourishes of literary charm. It was all wasted in the finale with an ending that felt like "prank bro". (was not a prank but very serious but still)
പോയട്രി കില്ലർ അത് ഞാൻ തന്നെ നല്ല ടൈറ്റിൽ. എറണാകുളം ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായ ഡെറിക്ക് ആണ് മുഖ്യകഥാപാത്രം. ഫെബ്രുവരി ഒന്നിന് ജെയിംസ് ഡാനിയൽ എന്ന പ്രസിദ്ധനായ എഴുത്തുകാരൻ കൊലപ്പെടുന്നു. അയാൾ മരിച്ചു കിടന്ന സ്ഥലത്ത് നിന്ന് ടി എസ് എലിയെറ്റ് എഴുതിയ ഒരു കവിതയുടെ ഏതാനും വരികൾ കാണപ്പെടുന്നു. ഒരു മാസത്തിനുശേഷം മാർച്ച് ഒന്നിന് ഭാസി എന്ന സാഹിത്യകാരനും കൊല്ലപ്പെടുന്നു. മുൻപു നടന്ന മരണം പോലെ പൊട്ടാസ്യം സയനൈഡ് ഉള്ളിൽ ചെന്നാണ് ഭാസിയും മരണപ്പെട്ടിരിക്കുന്നത്. കൂടാതെ ബെഞ്ചമിൻ എഴുതിയ കവിതയുടെ ഏതാനും വരികൾ അയാളുടെ വീടിന്റെ ചുവരിൽ കാണപ്പെട്ടു. സാഹിത്യകാരന്മാരെ തെരഞ്ഞു പിടിച്ചു കൊല്ലുന്ന ഒരു സീരിയൽ കില്ലർ ആണ് പിന്നിലെന്ന് പോലീസ് തിരിച്ചറിയുന്നു.
മെയ് മാസം ആദ്യം ഒരു സാഹിത്യകാരൻ കൂടി കൊല്ലപ്പെട്ടു, അരുൺ ദാസ് എന്ന യുവകവി. മരണത്തിന്റെ പാറ്റേൺ എല്ലാം സെയിം ആയിരുന്നു. നഗ്നത, പ്രതിയുടെ ഏതാനും ചിത്രങ്ങൾ ചുറ്റും ഇട്ടിരിക്കുന്നു, കൂടാതെ കവിത ശകലവും. മൂന്ന് കവിതകളും കൂട്ടി വായിച്ചപ്പോൾ അതിൽ ഒരു മെസ്സേജ് ഉണ്ടെന്ന് ഡെറിക്ന് ബോധ്യമായി. കൊലയാളി തന്റെ അടുത്ത കൊലപാതകം നടത്താൻ പോകുന്ന സമയം ഓരോ കവിതയിലും പരാമർശിച്ചിട്ടുണ്ട്. അത് പ്രകാരം ജൂൺ ഒന്നിനാണ് അടുത്ത കൊലപാതകം. പോലീസ് പരമാവധി ശ്രമിച്ചിട്ടും അന്നും സെയിം പാറ്റേണിൽ കൊലപാതകം നടന്നു, കബീർ ഹുസൈൻ, ഒരു ബിസിനസുകാരൻ.
ഈ നാല് കൊലപാതകങ്ങളെയും കണക്ട് ചെയ്യുന്ന ലിങ്ക് ഏതെന്ന് ഡെറിക്ക് ന് എത്ര ആലോചിച്ചിട്ടും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. കൊലയാളിയുടെ കവിത പ്രകാരം അടുത്ത കൊലപാതകം ഓഗസ്റ്റിലാണ്. അന്നും പതിവുപോലെ ഒരു കൊലപാതകം നടന്നു, വീണ നാഥ്, നഗരത്തിലെ ഒരു സെയിൽസ് ഗേൾ. പതിവിനു വിപരീതമായി ബോഡി നഗ്നമായിരുന്നില്ല, മാത്രമല്ല The poetry ends here എന്ന കുറിപ്പും അവിടെനിന്ന് ലഭിച്ചു. കൊലപാതക പരമ്പര അതോടെ അവസാനിച്ചു എന്ന് വ്യക്തമായി.
ഈ അഞ്ചു കൊലപാതകങ്ങളെയും കണക്ട് ചെയ്യുന്ന ഒന്ന് കൊൽക്കത്തയിൽ 2010 march ഒന്നിൽ കബീർ ഹുസൈന്റെ ഹോട്ടലിൽ വച്ച് നടന്നിട്ടുണ്ട്. കൊൽക്കത്തയിൽ ആ ഹോട്ടലിൽ റിസപ്ഷനിസ്റ്റായിരുന്ന മാലതി എന്ന യുവതിയെ കൊല്ലപ്പെട്ട ആ അഞ്ച് കുറ്റവാളികൾ ചേർന്ന് പീഡിപ്പിച്ചു. സ്വന്തം കുടുംബം നശിപ്പിച്ച കുറ്റവാളികളെ ആമിലയും സഹോദരനും കൂടി കൊലപ്പെടുത്തുകയായിരുന്നു.
Derrek John has just taken charge as the head of the police force in the district. The novel begins with Derrek the SP being able to quickly find the real accused in a murder case through an anonymous letter he receives in his post. Derrek has a wife and child and a girlfriend. He can be seen to be handling both relations quite nicely.
On the 1st of March, a famous poet and writer is found dead on the side of a road. His body seems to have been pulled out of the car and is in the nude. There are pictures of this nude dead body all around the area where the body has been found along with 4 lines from a famous English poem. What do these lines mean and who committed a murder in this fashion? This is the first victim by the “Poetry Killer” (as named by the police department) and the hunt for the murderer begins by Derrek John and his most capable team of police officers. A month passes by, and the police have no hints or clues pertaining to this murder. And on 1st April the next murder takes place- same fashion- same style- nude body on the roadside, pictures of the dead body all around and 4 lines from another English poem. Although Derrek and his team doubts this to be a serial killer, they don’t have any convincing evidence for this theory. Both the victims were well known in the literary world and seemed to have had public spats too in the past! The next month and one more murder and the following month another murder. The Poetry Killer is on a rampage, and it is now debated that the murders cannot be serial killing but pre planned revenge murders cause in addition to another literary person a businessman has also been killed.
Will Derrek and his team be able to identify the Poetry Killer and his motive? Read the novel to find out more.
I liked the main plot and the whole investigation, although some places fell very flat. A quick read.
The plot of "Poetry Killer" is undeniably intriguing. A string of murders where the victims are found stripped with lines of poetry beside them. It’s a concept that hooks you right from the start and promises a gripping ride.
The concept immediately draws you in, and even the book cover subtly plays with your mind, making you wonder: Could the killer be a woman?
But as the story unfolds, the execution starts to falter. The pace slows, the suspense weakens, and the grip it had in the beginning loosens. The climax does give a reason behind the killings, but it doesn’t hit hard enough. Too many loopholes and a lack of depth make you question: Was that it?
This is a story that could have been much more with tighter plotting and stronger writing. A missed opportunity, but still an interesting concept.
ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന പിരിമുറുക്കമുള്ള സീരിയൽ കില്ലർ മിസ്റ്ററി. വായനയിൽ നിന്ന് അകന്നു നിൽക്കുന്നവരെ വീണ്ടും പുസ്തകങ്ങളുടെ മാസ്മരിക ലോകത്തിലേക്ക് ആനയിക്കാൻ, ഏതൊരു സാധാരണക്കാരനും അനായാസം ആസ്വദിക്കാവുന്ന ഈ നോവലിന് സാധിച്ചേക്കും. അതുകൊണ്ടു തന്നെ ഇതിലെ ചില യുക്തിരാഹിത്യങ്ങൾ കണ്ടില്ലെന്നു വെയ്ക്കാം. എന്നിരുന്നാലും കൊല ചെയ്യാനുള്ള കാരണം പതിവിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ആയിരുന്നെങ്കിൽ കുറച്ചുംകൂടി നന്നായേനെ . തീർത്തും അപ്രസക്തമായ ഭാഗങ്ങൾക്ക് അമിതപ്രാധാന്യം കൊടുത്തു ആസ്വാദകരുടെ ശ്രദ്ധ വഴി തിരിച്ചുവിടുന്ന, സിനിമയിലും മറ്റും കണ്ടു പരിചിതമായ ശൈലി ആണ് എഴുത്തുകാരി ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇത് വളരെ ലളിതമായ ഭാഷയിൽ രചിച്ച നോവലിനെ കൂടുതൽ ജനപ്രിയമാക്കാൻ സഹായിച്ചേക്കും. സസ്പെൻസ് അറിഞ്ഞതിനു ശേഷം വീണ്ടും പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ പഴുതുകൾ കണ്ടെത്തിയെന്ന് വരാം. എങ്കിലും മിസ്റ്ററി നോവലുകൾ ഇഷ്ടപ്പെടുന്നവരുടെ ശ്രദ്ധയാകർഷിക്കുന്നതിൽ ഈ നോവൽ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്
A fairly good crime thriller. I liked the motive and the murderer's validation for the crime. I also liked it when the murderer broke patterns and confused the police.
Since I read this book after watching movies like Anjampathira(Malayalam), Chup(Hindi), etc I couldn't experience the wow factor/ a lot of intrigue.
Two things I personally didn't like in the plot -glorification or romanticization of an extra marital affair -exhaustive search for Polaroid camera owners in Kochi. What if the person bought it online?
Took some time to read coz of the time constraints. Author’s way of style is pretty good and the narration was also fast paced. But the way she used the language could have been better. The mystery was pretty well set and after the final murder it was clear about the intentions and was predictable towards the end. The backdrop of the story was also very familiar and old. Overall a good one to read. I would give 3.5 on 5
A crime thriller where a serial killer leaves poems at murder scenes in Kochi. It's got a unique twist, blending poetry with suspense, which keeps you on your toes. Derrick John, the SP, is a highlight with his relatable struggles, adding depth to the investigation. The setting in Kochi gives it a real vibe, but the ending? Kinda felt like a letdown, a bit too predictable. Characters outside of Derrick could've used more development, and the killer's motive was a tad cliché.
എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകള്‍. വരികള്‍ക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമര്‍ത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവല്‍.