അദിതിയുടെ ഓരോ കഥയും ഓരോ ആത്മാവാണ് . മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി വേദനയും സന്തോഷവും പ്രണയവും ഒരുപോലെ തന്ന് , അത് ഞാനല്ലേ , ഇത് എന്റെയും കൂടിയല്ലേ എന്ന് തോന്നിപ്പിക്കുന്ന ആത്മാവ് . ഓരോ നാട്ടുവഴികളും സ്വായം നടന്നപോലെ ഓരോ വീടുകളിലും താമസിച്ചപോലെ , ഓരോ കഥാപാത്രങ്ങളിലും ഒക്കെ നമ്മളെ തന്നെ കാണാൻ സാധിക്കുന്ന , ശരിക്കും നമ്മുടെ ആരൊക്കൊയോ ആണ് എന്ന് തോന്നി അതിൽ ജീവിപ്പിക്കുന്ന നിമിഷങ്ങൾ ആണ് ഓരോ കഥകളും . പറയാൻ വാക്കുകൾ ഇല്ല , അത്രക്കും മനോഹരം ആണ് . കാത്തിരിക്കുന്നു അടുത്ത ജീവിതത്തിനായി ...😊
ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട പെണ്കുട്ടി അവൾക്കും രണ്ടാനമ്മയ്ക്കും ഇടയിൽ ആരൊക്കെയോ വരുത്തി തീർത്ത അകലങ്ങൾ. അതിനു അറുതി വന്നതോ അച്ഛൻ അവരെ ഉപേക്ഷിച്ചു പോയപ്പോഴും. ആ വേദനയ്ക്കൊപ്പം പലതും അവളെ തേടി എത്തുന്നു. തുറന്നു പറയാത്ത കൗമാര പ്രണയവും നഷ്‌ടബോധം മുറിപ്പാട് തീർത്ത കൈതണ്ടയും നീറ്റുന്ന ഓർമകളും.
തിരികെ വന്നു ചേരുന്ന പ്രണയം അനുഭൂതി തന്നെ. പക്ഷേ അതിലും മനോഹരമാകുന്നു ആ അമ്മ മനസ്സ്.... അറിയാൻ വൈകി എങ്കിലും ഒട്ടും കുറയാതെ അതിലേക്ക് ചേരാൻ അവൾക്ക് കഴിഞ്ഞല്ലോ ഒപ്പം അച്ഛനും വന്നല്ലോ മനസ്സ്‌നിറഞ്ഞു..