ഇതിഹാസങ്ങൾ ഒളിച്ചുവച്ച രഹസ്യങ്ങളുടെ മഹാഭാരത കലവറയിൽനിന്ന് ഒരു പുതുനോവൽ കൂടി - നാഗഫണം. ലോകം മനുഷ്യരുടേതു മാത്രമല്ലെന്ന തിരിച്ചറിവിലൂടെ വിസ്മയങ്ങളുടെ നാഗലോകത്തേക്കു വാതിൽ തുറക്കുന്ന നോവലിലൂടെ അനന്തനും വാസുകിയും തക്ഷകനും കാർക്കോടകനുമെല്ലാം ഒരിക്കൽക്കൂടി മലയാളിയുടെ ഭാവനാലോകത്തിലേക്ക് എത്തുന്നു.
The life of the indigenous tribe of the Nagas when told as an aftermath to the Mahabharata. It is a path which is less explored and this made a world of difference in the freshness it gave to storytelling.
പുരാണങ്ങളിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നാഗലോകവുമായി ബന്ധപ്പെടുത്തി എഴുതിയിരിക്കുന്ന നോവലാണിത്. ശാപങ്ങളുടേയും പാപങ്ങളുടേയും കണക്ക് പുസ്തകമായി ഇതിനെ കരുതാം. പുസ്തകം ആരംഭിക്കുന്നത് അഭിമന്യുവിന്റെ മകൻ പരീക്ഷിത് ഭരിക്കുന്ന ഹസ്തിനപുരിയിൽ ആണ്. പരീക്ഷിത്ത് രാജാവിന് നായാട്ടിനിടെ തന്റെ ചോദ്യത്തിനുത്തരം തരാതെ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന മുനിയുടെ ദേഹത്തു ഒരു ചത്ത പാമ്പിനെ കോരിയിടുന്നു. ഇത് കണ്ട അദ്ദേഹത്തിൻ്റെ മകൻ പരീക്ഷിത്തിനെ ശപിക്കുന്നു. ഏഴുനാളിനകം പാമ്പു കടിയേറ്റു മരിക്കും എന്നായിരുന്നു അത്. പരീക്ഷിത്തിന്റെ ഭാര്യയായ മാദ്രവതി ശാപം ഫലിക്കാതിരിക്കാൻ സമുദ്രത്തിനു നടുവിലെ ഒറ്റക്കാലിൽ തീർത്ത പ്രതിരോധക്കോട്ട പണിയിപ്പിക്കുന്നു. പക്ഷേ വിധിയെ തടുക്കാൻ ആർക്കും ആയില്ല. പരീക്ഷിത്തിന്റെ മകൻ ജനമേജയൻ തന്റെ അച്ഛനെ കൊന്നവരുടെ വംശം മുടിപ്പിക്കാൻ ഇറങ്ങി തിരക്കുന്നു. നാഗലോകത്തെ അനന്തനും കാർക്കോടകനും വാസുകിയും തക്ഷകനും ഇടയ്ക്കിടെ കഥയിലേക്ക് ആവശ്യാനുസരണം കടന്നുവരുന്നുണ്ട്.
Haven't read many mythical/historical fantasies in Malayalam. One of the first such reads for me turned gold, this book will be a great motivation to explore more from the author and in the genre in Malayalam. Good engaging novel with a very interesting premise and time period.
മഹാഭാരതകഥകളെ ആസ്പദമാക്കി നിരവധിനോവലുകൾ മലയാളത്തിലെഴുതിയിട്ടുണ്ട്. അതിലൊന്നാണ് വ്യത്യസ്തമായ വിഷയങ്ങളിലെഴുതുന്ന രാജീവ് ശിവശങ്കറിന്റെ നാഗഫണം. പരീക്ഷിത്തിനെ തക്ഷകൻ വധിക്കുമെന്ന ശാപവും തുടർന്ന് നടന്ന കഥകളുമാണ് നോവലിന്റെ ഇതിവൃത്തം. എന്നാൽ ഇത് പ്രധാനമായും നാഗങ്ങളെ ആസ്പദമാക്കിയാണ് എഴുതിയിരിക്കുന്നത്. നാഗങ്ങളുടെയും ഹസ്തിനാപുരിയിലെത്തിയ മറ്റൊരു ശാപത്തിന്റെയും കഥപറയുന്ന നോവൽ. ജനമേജയന്റെ കഥകളിലൂടെയാണ് നോവൽ ഇതൾ വിരിയുന്നത്. മഹാഭാരതസംബന്ധിയായ പുസ്തകങ്ങൾ വായിക്കുന്നവർ വായിക്കുക. 18 അധ്യായങ്ങളും 183 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് DC ബുക്സാണ് . കശ്യപനെ പരീക്ഷിച്ചതാണ് ഉദ്ദേശിച്ചതെങ്കിലും കവർ കണ്ടിട്ട് ബൈബിളിലെ സർപ്പവും വിലക്കപ്പെട്ട കനിയുമായാണെനിക്ക് തോന്നിയത്.
ഹസ്ത്തിനപുരിയിലെ അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത് ന്റെ കാലഘട്ടം ആണ് പുസ്തകം പറയുന്നത്.. തന്റെ പ്രവർത്തി മൂലം പരീക്ഷിതിനു കിട്ടുന്ന ശാപവും, അതിനേ തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് പുസ്തകം പറയുന്നത്.. തകഷകൻ നും അനന്തനും വാസുകിയും എല്ലാം ഇതിൽ കഥാപാത്രങ്ങളായി വരുന്നുണ്ട്.. പാപവും ശാപവും പകയും പ്രതികാരവും ഉൾപ്പെടുന്നതാണ് പുസ്തകം..