Jump to ratings and reviews
Rate this book

സമയപ്രഭു | Samayaprabhu

Rate this book
ഭാഷ അദ്ഭുതകരമായ വ്യാപനശേഷിയോടെ എവിടെ പ്രയോഗിക്കുന്നുവോ അത് കവിതയാണെന്ന് കരുതുന്ന കല്പറ്റ നാരായണന്റെ കവിതകൾ. ' ഒഴിഞ്ഞ വൃക്ഷഛായയിൽ, ' സമയപ്രഭു' എന്നീ കവിതാ സമാഹാരങ്ങളിലെ കവിതകൾ ഈ പുസ്തകത്തിൽ ഒരുമിക്കുന്നു.

111 pages

Published January 1, 2014

Loading...
Loading...

About the author

Kalpatta Narayanan

16 books5 followers
Kalpatta Narayanan (born January, 1952) is an Indian novelist, short story writer, essayist, columnist, and a poet of Malayalam literature. He is known for his novel, Ithramathram and a number of poetry anthologies and other literary contributions. He is a recipient of several awards including Basheer Literary Award, Ayyappan Puraskaram and the Kerala Sahitya Akademi Award for Literary Criticism.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (40%)
4 stars
3 (60%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Lijozzz Bookzz.
84 reviews5 followers
May 3, 2025
കൽപ്പറ്റ നാരായണൻ മാഷിന്റെ കവിതകളോട് വല്ലാത്തൊരു ആകർഷണം തോന്നിയിട്ടുണ്ട്. അത് അദ്ദേഹം സൃഷ്ടിച്ച ആശയലോകവും ആവിഷ്കാര ശൈലിയുമാണ്. കവിതയിലൂടെ കൽപ്പറ്റ മാഷ് പങ്കുവെയ്ക്കുന്ന ചിന്തകൾ പലതും വായനക്കാരന്റെ ഹൃദയത്തെ വല്ലാതെ സ്പർശിക്കും എന്നതിൽ തർക്കമില്ല. അദ്ദേഹത്തിന്റെ “സമയപ്രഭു” എന്ന ഗ്രന്ഥം അസാധാരണമായ വായനാനുഭവമാണ് സമ്മാനിച്ചത്. മാതൃഭൂമി ബുക്സ് ആണ് പ്രസാദകർ.

ഹിമാലയം
ഹിമാലയം കണ്ടതോടെ
വലിപ്പത്തിന്‍റെ മാനദണ്ഡം മാറി.
വലിയ മഴയെന്നും
വലിയ വേദനയെന്നും
വലിയ സുഖമെന്നും പറഞ്ഞതില്‍ ഞാന്‍ ലജ്ജിച്ചു.
തിളച്ചുമറിയുന്ന വെള്ളം സഹിക്കാവുന്ന ചൂടുള്ളതായി
ആനയെ തൊഴുത്തില്‍ കെട്ടാം എന്നായി.

ദുര്‍വാശി
ദുര്‍വാശിക്കാരാണ് മരിച്ചവര്‍.
ഗംഗാജലം വായിലൊഴിച്ചാലും അവരിറക്കുകയില്ല.
നമ്മള്‍ തല ചുമരിലിടിച്ച് പൊളിച്ചാലും അവര്‍ ഗൗനിക്കുകയില്ല.
മടക്കിപ്പിടിച്ച വിരലുകള്‍ പൊട്ടിക്കാതെ നമുക്ക് നിവര്‍ത്താനാവില്ല.
മണ്ണ് വീഴുമ്പോഴോ തീ കയറുമ്പോഴോ മുഖമൊന്നു ചുളിയുകകൂടിയില്ല.
അവര്‍ ചെയ്യില്ല എന്നുറപ്പിച്ചത് ഇനി ചെയ്യില്ല; അത്രതന്നെ.

ഇതുപോലെയുള്ള അനേകം കവിതകൾ മലയാള സാഹിത്യലോകത്തിന് പങ്കുവെയ്ക്കുവാൻ കൽപ്പറ്റ മാഷിന് സാധിച്ചു. ആരോ വരച്ചുവെച്ച ഘടനകളിലൂടെ തന്റെ രചനാശൈലിയെ ചേർത്തു കെട്ടുവാൻ കൽപ്പറ്റ മാഷ് ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ കവിതാലോകം സൃഷ്ടിച്ചത് അദ്ദേഹം തന്നെയാണ്. അർത്ഥവത്തായ കവിതകളിലൂടെ വായനക്കാർക്കന്റെ ഹൃദയം നിറച്ച കൽപ്പറ്റ നാരായണൻ മാഷിനു നന്ദി.

✍🏻 ലിജോ കരിപ്പുഴ
Displaying 1 of 1 review