പ്രതിലിപി യിൽ ഞാൻ അദിതി യുടെ കഥകൾ വായിക്കുന്നത്. എഴുതിയ ചില കഥകൾ പുസ്തകമാക്കി എന്ന് കണ്ടപ്പോൾ അത് വായിക്കാൻ കഴിയില്ലല്ലോ എന്ന സങ്കടം ആയിരുന്നു. അങ്ങനെ ആണ് തേടി പിടിച്ചു ഇവിടെ ഉണ്ടെന്ന് അറിയുന്നത്. എന്താണ് പറയേണ്ടത് എല്ലാ കഥകളെ യും പോലെ ഇതും മനോഹരം. പക്ഷെ ഒരിറ്റു കണ്ണുനീരിന്റെ അകമ്പടി യോടെ അല്ലാതെ ഇത് വായിച്ചു മുഴുമിപ്പിക്കാന് ആർക്കും കഴിയില്ല. അത്രയും മനസ്സിനെ സ്പർശിച്ചു. ഗോപിക യും വിഷ്ണു വും എന്നും ഒരു നോവായി മനസ്സിൽ ഉണ്ടാവും.
ഇങ്ങനെ അവസാനിക്കല്ലേ എന്ന് ഒരായിരം വട്ടം പ്രാർത്ഥിച്ചിട്ടുണ്ട് ... സന്തോഷത്തോടെ ... ഓർക്കാൻ ഒന്നും ഇല്ല . മനസ്സിൽ എന്നും ഗോപികയും വിഷ്ണുവും ഒരു നോവായി ഉണ്ടാവും .. ഒരുപാട് ഒരുപാട് കരഞ്ഞു ... ഇത് read ചെയ്ത് കരഞ്ഞവർ ഉണ്ടെങ്കിൽ അത് ചേച്ചിയുടെ വിജയം ആണ് .... ഒത്തിരി ഒത്തിരി .. നേഹത്തോടെ ...