ഡോ. എം. ഗംഗാധരന്‍ രചിച്ച മലബാര്‍ കലാപം 1921-22 എന്ന പുസ്തകത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. മലബാര്‍ കലാപത്തിലെ മറ്റു വിപ്ലവകാരികളെയും കലാപത്തിലേക്കു ജനങ്ങളെ നയിച്ച കാരണങ്ങളെയും സ്വഭാവത്തെയും ഈ പുസ്തകത്തിലൂടെ എം ഗംഗാധരന്‍ അവതരിപ്പിക്കുന്നു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികവേളയില്‍ കലാപത്തെക്കുറിച്ച് വീണ്ടുമുയരുന്ന ചര്‍ച്ചകള്‍ക്ക് വസ്തുതപരമായ പിന്‍ബലം നല്‍കുവാന്‍ ഈ പുസ്തകത്തിന് കഴിയും
മലബാർ കലാപത്തെ കുറിച്ചുള്ള oru കൈപുസ്തകം എന്ന രീതിയിൽ ഈ പുസ്തകത്തെ സമീപിക്കാം . മലബാർ കലാപത്തിന്റെ കാരണങ്ങൾ കുറിച്ചുള്ള ഒരു നിഷ്പക്ഷ വീക്ഷണം നൽകാൻ ഇതിനു സാധിക്കുന്നുണ്ട് എന്ന് തോന്നുന്നു...
മലബാര്‍ കലാപം 192122 എന്ന പുസ്തകത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഈ പുസ്തകത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. മലബാര്‍ കലാപത്തിലെ മറ്റു വിപ്ലവകാരികളെയും കലാപത്തിലേക്കു ജനങ്ങളെ നയിച്ച കാരണങ്ങളെയും സ്വഭാവത്തെയും ഈ പുസ്തകത്തിൽ കാണാം. ഖിലാഫത്ത് പ്രസ്ഥാനത്തെ പറ്റിയും കുഞ്ഞഹമ്മദ് ഹാജിയേയുമാണ് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അക്കാലത്ത് ഉണ്ടായിരുന്ന ആളുകൾ എഴുതിയിരിക്കുന്ന കാര്യങ്ങൾ കൂടെ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. വ്യാജം എന്താണെന്നും ശരി എന്താണെന്നും, അവ ശരിയെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും വളരെ കൃത്യമായി സമർത്ഥിച്ചിരിക്കുന്നു.