Jump to ratings and reviews
Rate this book

ദാമിയന്റെ അതിഥികൾ | Damiyante Adhithikal

Rate this book
തെക്കേ അമേരിക്കയിലെ സ്പാനിഷ് അധിനിവേശകാലത്തെ ചരിത്രഗാഥയാണിത്. അധിനിവേശത്തോടൊപ്പം സ്വര്‍ണവേട്ടയും അവരുടെ പരമലക്ഷ്യമായിരുന്നു. ഇന്‍കാ സാമ്രാജ്യത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ് അവര്‍ അധികാരം പിടിച്ചെടുത്തത്. സ്വര്‍ണ്ണവേട്ടക്കാരായ ഒരുകൂട്ടം നാവികരുടെ നിണമണിഞ്ഞ കഥകളാണ് ഈ നോവല്‍. ക്രൂരതകളുടെ ശവപ്പറമ്പെന്നാണ് സ്പാനിഷ് കോളനി വാഴ്ചയെ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്

362 pages, Paperback

Published January 1, 2020

4 people are currently reading
75 people want to read

About the author

Arun Arsha

3 books2 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
24 (46%)
4 stars
21 (40%)
3 stars
7 (13%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 19 of 19 reviews
Profile Image for DrJeevan KY.
144 reviews48 followers
February 16, 2022
വായന📖 - 4/2022
പുസ്തകം📖 - ദാമിയൻ്റെ അതിഥികൾ
രചയിതാവ്✍🏻 - അരുൺ ആർഷ
പ്രസാധകർ📚 - ഗ്രീൻ ബുക്സ്
തരം📖 - അഡ്വഞ്ചറസ്, ഹിസ്റ്റോറിക്കൽ ഫിക്ഷൻ
ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📅📚 - ജനുവരി 2020
താളുകൾ📄 - 360
വില - ₹435/-

📍കുറെ നാളുകൾക്ക് ശേഷമാണ് മനസ്സ് നിറഞ്ഞ് ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷൻ വായിക്കുന്നത്. ടി.ഡി രാമകൃഷ്ണൻ്റെയും വിഷ്ണു എം.സി യുടെയും എല്ലാം ഹിസ്റ്റോറിക്കൽ ഫിക്ഷനുകൾ മുമ്പ് വായിച്ചിട്ടുണ്ട്. വായിക്കാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഴോണർ കൂടിയാണ് ഹിസ്റ്റോറിക്കൽ ഫിക്ഷനുകൾ. എഴുത്തുകാരൻ്റെ തന്നെ ആദ്യപുസ്തകമായ ഓഷ് വിറ്റ്സിലെ ചുവന്ന പോരാളിയും ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷൻ തന്നെയായിരുന്നു. എങ്കിലും അതിൽ എഴുതപ്പെട്ട കാലഘട്ടം അധികം പുറകോട്ടു പോയിരുന്നില്ല. ഹിറ്റ്ലറുടെയും അയാളുടെ നാസിപ്പടയുടെയും കാലഘട്ടവും അവരുടെ ക്രൂരതകളും എല്ലാം നമുക്ക് ഏറെക്കുറെ സുപരിചിതമാണല്ലോ.

📍എന്നാൽ ഈ നോവലിലൂടെ എഴുത്തുകാരൻ വായനക്കാരെ കൊണ്ടുപോകുന്നത് 1400 കളിലേക്കും 1500 കളിലെക്കും ആണ്. ചില യൂട്യൂബ് വീഡിയോകളിലൂടെയും ചരിത്രസംബന്ധമായ ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും ഒക്കെ വായിച്ചും കേട്ടും മാത്രം പരിചയമുള്ള ഇൻകാ സാമ്രാജ്യത്തെക്കുറിച്ചും തെക്കേ അമേരിക്കയുടെ മേൽ ഉണ്ടായിട്ടുള്ള സ്പാനിഷ് അധിനിവേശങ്ങളെക്കുറിച്ചും എല്ലാം ഒരിടത്തും മടുപ്പ് തോന്നിപ്പിക്കാതെയും വായനയുടെ രസച്ചരട് പൊട്ടിക്കാതെയും എന്നാൽ അത്യന്തം രസകരവും ഉദ്വേകഭരിതവും ആയിത്തന്നെ എഴുത്തുകാരൻ അന്നത്തെ കാലഘട്ടത്തെയും ആ ചരിത്രഗാഥയെയും ഈ നോവലിലൂടെ നമുക്ക് മുന്നിൽ കൊണ്ടുവന്നിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ വൻ മുതൽമുടക്കിൽ ചെയ്ത ഒരു ഹോളിവുഡ് ലെവൽ ചരിത്രസിനിമ കണ്ടുകഴിഞ്ഞ പ്രതീതിയാണ് വായനാനന്തരം ഇപ്പോഴും എനിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാൽ തന്നെ മനസ്സിലാക്കാമല്ലോ ഈ നോവലിൻ്റെ പ്രസക്തി എത്രത്തോളം ഉണ്ടെന്നുള്ളത്.

📍തെക്കേ അമേരിക്കയിലെ സ്പാനിഷ് അധിനിവേശത്തിൻ്റെ ചരിത്രവസ്തുതകൾ ആയതുകൊണ്ട് തന്നെ ഈ പുസ്തകം ഒരു വിവർത്തനകൃതിയെ അനുസ്മരിപ്പിക്കും. എന്നാൽ ഒരു മലയാളി എഴുത്തുകാരൻ്റെ മനസ്സിൽ വിരിഞ്ഞ കഥയാണ് ഇതെന്ന് പറഞ്ഞാൽ ഈ പുസ്തകം വായിച്ചുതീർന്നതിന് ശേഷവും നമ്മൾ അതിശയിച്ചുപോകും. ചരിത്രവും ഭാവനയും എല്ലാം കൊണ്ടും എഴുത്തുകാരൻ ഇങ്ങനെയൊരു പുസ്തകം എഴുതിയപ്പോൾ നമുക്ക് ലഭിച്ചത് ഏറ്റവും മികച്ചത് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷൻ ആണ്.

📍വളരെ മികച്ച ഒരു കൃതിയായിരിക്കെത്തന്നെ ഈ പുസ്തകം എന്തുകൊണ്ടോ അധികം വായിക്കപ്പെട്ട് കാണുന്നില്ല. സിനിമകളിൽ അണ്ടർറേറ്റഡ് ആയ വളരെ മികച്ച സിനിമകൾ ഉണ്ടെന്നുള്ളത് പലർക്കും അറിയുന്ന ഒരു കാര്യമായിരിക്കും. എന്നാൽ പുസ്തകങ്ങളുടെ കൂട്ടത്തിലും അങ്ങനെയൊക്കെ ഉണ്ടെന്ന് ഇങ്ങനെയുള്ള പുസ്തകങ്ങൾ വായിക്കുമ്പോഴും അതിനെപ്പറ്റി ചർച്ച ചെയ്യുമ്പോഴും ആണ് അറിയുന്നത്.

📍സ്പാനിഷ് നാവികരുടെയും പ്രഭുക്കന്മാരുടെയും അധികാരമോഹവും അധിനിവേശവും സ്വർണ്ണവേട്ടയും എല്ലാമാണ് ഈ പുസ്തകത്തിൻ്റെ ഇതിവൃത്തം. മൂന്ന് ഭാഗങ്ങളായാണ് നോവൽ എഴുതിയിരിക്കുന്നത്. ഓരോ ഭാഗങ്ങളിലും വളരെ കുറച്ച് താളുകൾ മാത്രമുള്ള ചെറുഅദ്ധ്യായങ്ങളായി എഴുതിയിരിക്കുന്നത് കൊണ്ട് വായന കുറച്ചുകൂടി രസകരമായിരുന്നു. മൂന്ന് ഭാഗങ്ങളിലും മൂന്ന് കാലഘട്ടങ്ങൾ ആണ് പറഞ്ഞുപോവുന്നത്. അതുകൊണ്ട് തന്നെ ഓരോ ഭാഗങ്ങളും അവസാനിച്ച് അടുത്ത ഭാഗം തുടങ്ങുമ്പോൾ തുടക്കത്തിൽ മുൻഭാഗവുമായി ബന്ധമില്ലെന്ന് തോന്നുമെങ്കിലും വായന പുരോഗമിക്കവെ മുൻഭാഗവുമായി എഴുത്തുകാരൻ പലയിടങ്ങളിലായി കൂടിച്ചേർക്കുന്നുണ്ട്. അതോടുകൂടി നമുക്ക് നേരത്തെ ഉണ്ടായിരുന്ന ആശയക്കുഴപ്പം അകലുന്നു.

📍ചുരുക്കിപ്പറഞ്ഞാൽ ആയിരത്തിലധികം താളുകളിലായി എഴുതേണ്ടിവരുന്ന ഒരു ബൃഹത്തായ ഇതിഹാസത്തെയാണ് മുന്നൂറ്റിഅറുപത് താളുകളിലായി എഴുതിയിരിക്കുന്നത്. ഇങ്ങനെയൊരു പുസ്തകം എഴുതാൻ എത്രത്തോളം സമയവും പഠനവും പരിശ്രമങ്ങളും വേണമെന്നുള്ളത് പുസ്തകം വായിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം. കാരണം, നോവലിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവവികാസങ്ങൾ എല്ലാം തന്നെ വായനയിലുടനീളം ഞാൻ കൺമുന്നിൽ കാണുകയായിരുന്നു. എഴുത്തുകാരൻ്റെ തന്നെ മുൻകൃതിയായ "ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി"യെക്കാൾ വളരെ വളരെ മികച്ച ഒരു കൃതിയാണ് ദാമിയൻ്റെ അതിഥികൾ എന്നതിൽ സംശയമില്ല.
©Dr.Jeevan KY
Profile Image for Dr. Charu Panicker.
1,164 reviews75 followers
October 1, 2023
തെക്കേ അമേരിക്കയിലെ സ്പാനിഷ് അധിനിവേശ കാലത്തിലെ കഥയാണ് ഇതിൽ പറയുന്നത്. അധിനിവേശത്തോടൊപ്പം സ്വർണ്ണ വേട്ടയും ഇതിലുണ്ട്. സ്പാനിഷ് കോളനി വൽക്കരണത്തിന് കാരണമായത് നാവികർ പുതിയ സ്ഥലങ്ങൾ കണ്ടെത്തിയതും കൂടി ആയിരുന്നു. ഈയൊരു വിഷയത്തിലേക്ക് എത്തുന്നതിന് മുൻപുള്ള ഒരുപാട് തലമുറകളുടെ ചരിത്രം ഈ പുസ്തകത്തിന്റെ തുടക്കത്തിൽ പറഞ്ഞിരിക്കുന്നു. അതിന്റെ ആവശ്യകത ഉണ്ടായിരുന്നോ എന്നുള്ളതും പുസ്തകത്തിന്റെ തലക്കെട്ടും കഥയുമായുള്ള ബന്ധവും അത്ര പ്രാധാന്യം അർഹിക്കുന്നില്ല എന്നുള്ളതും ചോദ്യമായി അവശേഷിക്കുന്നു.
Profile Image for Jubair Usman.
39 reviews1 follower
August 14, 2020
This was so unexpected!
Loved almost every moment of the story. A true page turner indeed. This novel comes with a plethora of exciting characters and arcs. Some of the twists and turns were really bold and it reminded me of some popular shows (in a good way). I really liked the narrative style. It was really sharp and the subtlety he kept while narrating some incidents is truly commendable.

The author could have explored the backstories of some of the main characters a little more though. He could easily come up with a prequel/sequel.

Update:

കടലുകൾക്കും പർവ്വതനിരകൾക്കുമപ്പുറം മറഞ്ഞിരിക്കുന്ന ദൈവത്തിന്റെ ഖജനാവു തേടിയുള്ള നാവികരുടെ ഐതിഹാസിക യാത്രയാണ് 'ദാമിയന്റെ അതിഥികൾ'.

'സ്പെയിനിലെ അധിനിവേശകാലത്തെ സ്വർണ്ണവേട്ടയുടെ കഥ' എന്ന രീതിയിലുള്ള ബ്ലർബുമായി വരുന്ന മലയാള നോവലിൽ നിന്നും ഒരു ശരാശരി വായനക്കാരൻ പ്രതീക്ഷിക്കാൻ സാധ്യതയുള്ളതിനേക്കാൾ ഒരുപാടൊരുപാട് വലിയ സ്കെയിലുള്ള സൃഷ്ട്ടിയായിട്ടാണെനിക്കീ രചന അനുഭവപ്പെട്ടത്. ആവേശം കൊള്ളിക്കുന്ന നിരവധി കഥാപാത്രങ്ങളും സന്ദർഭങ്ങളുമെല്ലാമടങ്ങിയ ഈ രചനയെ 'എപ്പിക്ക്' എന്ന് അക്ഷരാർഥത്തിൽ വിശേഷിപ്പിക്കാവുന്നതാണ്.

കഥാകൃത്ത് തിരഞ്ഞെടുത്ത ആഖ്യാന ശൈലി പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. പൂർണ്ണമായും വിദേശ പരിസരങ്ങളിൽ നടക്കുന്ന കഥയയെ, പ്രത്യേകിച്ച് സംഭാഷണങ്ങളെ, ഉടനീളം ഒതെന്റിക് ആയി നിലനിർത്തുകയെന്നത് ശ്രമകരമായ ജോലിയാണ്. ഒരു translated work നെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള കഥാകൃത്തിന്റെ ആഖ്യാനശൈലി ഈ 'പ്രശ്നത്തെ' അനായാസമായി മറികടക്കുന്നുണ്ട്.

കൃത്യമായ ഇടവേളകളിൽ വരുന്ന സൂചനകളും foreshadowing ഉം നമ്മെ സൂക്ഷ്മ വായനക്ക് പ്രേരിപ്പിക്കുന്നുണ്ട്. ഒരു അലസ വായന പല രംഗങ്ങളുടേയും ഇമ്പാക്റ്റ് കുറച്ചേക്കാം. ചില രംഗങ്ങൾ വിവരിക്കുന്നതിൽ നിലനിർത്തിയ subtlety യും വായനയെ രസിപ്പിക്കുന്നുണ്ട്.

Moral ambiguity നിലനിർത്തിക്കൊണ്ടുള്ള കഥാപാത്രനിർമ്മിതിയേയും പ്രശംസിക്കാതെ വയ്യ. സ്ഥിരം രാജപ്പാട്ട്-നന്മമര ട്ട്രോപ്പുകളിൽ പെട്ട് വിരസമായിപ്പോകാമായിരുന്ന കഥാപാത്രങ്ങളെ നിരന്തരം പരിണാമങ്ങൾക്കു വിധേയമാക്കി പുതുമ നിലനിർത്തുവാനും പതിവു നായക-വില്ലൻ സങ്കൽപ്പങ്ങളെ ഒരു പരിധി വര��� മറികടക്കുവാനും കഥാകൃത്തിനു കഴിയുന്നുണ്ട്.

രണ്ടു പ്രധാന കഥാപാത്രങ്ങൾക്കു മതിയായ ബാക്സ്റ്റോറി നൽകാത്തതും തലമുറകളോളം നീളുന്ന കഥക്ക് ചിലയിടത്ത് ആ കാലതാമസം അനുഭവപ്പെടാത്തതുമാണ് ഞാൻ കണ്ട ന്യൂനതകൾ. വളരെ കണ്ടന്റ് റിച്ചായ ഈ നോവൽ യഥാർഥത്തിൽ ഒരു trilogy ആയി അവതരിപ്പിക്കാവുന്നതായിരുന്നു. വിപണിയിലെ പരിമിതികൾ കണ്ടാകണം കഥാകൃത്ത് 360 പേജുകളിലേക്ക് ചുരുക്കിയത്.

അവസാനമായി, ഒരു കേവല പേജ് ട്ടേണറെന്നോ ജനപ്രിയ സാഹിത്യമെന്നോ ലാബെൽ ചെയ്ത് മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തേണ്ട കൃതിയല്ല 'ദാമിയന്റെ അതിഥികൾ'. ആ അതിർവരമ്പുകളെ ഭേദിക്കുവാൻ എന്തുകൊണ്ടും പ്രാപ്തമാണീ കൃതി.

കഥാപാത്രങ്ങളെ ഇനിയുമൊരുപാട് explore ചെയ്യാനുള്ള‌ സാധ്യതകൾ നിലനിൽക്കുന്നതിനാൽ ഒരു സീക്വെലിനോ പ്രീക്വെലിനോ കഥാകൃത്തിനു ശ്രമിക്കാവുന്നതാണ്.
Profile Image for Akhil Gopinathan.
106 reviews19 followers
August 21, 2025
വലിയൊരു കാൻവാസിൽ വരയ്ക്കപ്പെട്ട ഒരു ചിത്രമാണിത്. ഓരോ മുക്കും മൂലയും അതിന്റേതായ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കീഴടക്കി ആധിപത്യം സാധിക്കുക എന്ന മനുഷ്യന്റെ ത്വരയെ മുൻനിർത്തിയാണ് കഥ പറയുന്നത്. അവിടേക്ക് ആഖ്യാന വിഷയമായി സ്പെയിനുകർ ലാറ്റിൻ അമേരിക്കയിലേക്ക് നടത്തിയ അധിനിവേശം കടന്നു വരുന്നു. ഒരുപാട് പഠിച്ച ശേഷമായിരിക്കണം ഈ നോവൽ എഴുതപ്പെട്ടത്, അത്രയ്ക്കും കൃത്യമായാണ് കാര്യങ്ങൾ പറഞ്ഞു പോകുന്നത്. എന്തായാലും അരുൺ ആർഷയുടേതായി ഞാൻ വായിക്കുന്ന ആദ്യ നോവൽ ഒട്ടും നിരാശപ്പെടുത്തിയില്ല.

മഞ്ഞലോഹത്തിന്ന് വേണ്ടി കപ്പലോടിച്ചവരുടെ കഥയാണ്. അത് നേരെ സ്‌പെയിനിൽ നിന്നും ഇൻകയിലേക്ക് പറഞ്ഞു പോവുകയല്ല ചെയ്യുന്നത്. മൂന്ന് ഭാഗങ്ങളിലായി മൂന്ന് തലമുറയുടെ ചരിത്രം പറയുന്നു. ഗോൺസാലസിൽ തുടങ്ങി അയാളുടെ ചെറുമകൻ പിസാരോയിൽ അവസാനിക്കുന്ന മൂന്നു അധ്യായങ്ങൾ. മൂന്നു അധ്യായങ്ങളിലും ഒരേ പോലെ നിൽക്കുന്ന രണ്ട് കഥാപാത്രങ്ങൾ ആണ് ദാമിയാനും ഭ്രാന്തൻ മെത്രാനും. ഒരു തരത്തിൽ പറഞ്ഞാൽ ഭ്രാന്തൻ മെത്രാനാണ് ഈ കഥയുടെ നട്ടെല്ല്. എല്ലാ കഥാപാത്രങ്ങളെയും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അയാൾ ബന്ധിപ്പിക്കുന്നു. ഇവരെ കൂടാതെ മഞ്ഞ ലോഹത്തിന് വേണ്ടി, അതിന്റെ മൂല്യമെന്തെന്ന് അറിയുക കൂടിയില്ലാത്ത ഒരു ജനതയെ മുഴുവൻ പിഴുതെറിയാൻ കെല്പുള്ള കുറെ കപ്പിത്താന്മാരും അവരുടെ നാവികരും പ്രഭുക്കന്മാരും ചേരുമ്പോൾ വേട്ട പൂർണമാകുന്നു.

മലയാളത്തിൽ ഇറങ്ങിയ ഗംഭീരമായ ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷൻ എന്ന് തന്നെ പറയാം. എഴുത്തിന്റെ ശൈലിയും എടുത്ത് പറയേണ്ടതാണ് , വളരെ മനോഹരം. ഒരു ഹോളിവുഡ് സിനിമ കണ്ട പ്രതീതിയാണ്.
Profile Image for N T C.
15 reviews4 followers
September 20, 2021
നാം ഇന്ന് ജീവിക്കുന്ന ലോകം എത്രയോ ഭേദം എന്നു നമ്മളെ ചിന്തിപ്പിക്കുന്ന ഒരു അസാധ്യ നോവൽ.കീഴടക്കുന്ന സ്പാനിഷ് നാവികർ ആകട്ടെ കീഴടക്കപ്പെടുന്ന ഇൻകകൾ ആകട്ടെ, മനുഷ്യന്റെ ആർത്തിക്കും ക്രൂരതയ്ക്കും വന്യതയ്ക്കും ഒരേ ഭാവം ആണ്.അറ്റലാന്റിക് സമുദ്രം സഹോദരങ്ങൾ തമ്മിൽ അടിച്ചു മരിക്കുന്ന മറ്റൊരു കുരുക്ഷേത്ര ഭൂമി ആകുന്നു..

സന്ദേശം സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നത് പോലെ "മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ"...


അസാധ്യ നോവൽ ആണ്.കൂടുതൽ വായിക്കപ്പെടേണ്ടതാണ്.360 പേജിൽ ചുരുക്കി കളഞ്ഞോ എന്ന സംശയം ബാക്കി..കാസ്റ്റയോണ് പ്രദേശത്തെ മനുഷ്യർക്കും കഥകൾക്കും കൊടുത്ത സമയവും വ്യാപ്തിയും ഇൻക യിലെ സംഭവങ്ങൾ ക്ക് കിട്ടിയോ എന്ന് സംശയം.

പുസ്തകത്തിന്റെ മുഖവില പുസ്തകം വാങ്ങുന്നതിൽ നിന്ന് വായനക്കാരെ പിറകോട്ടടിപ്പിക്കുന്നുണ്ടോ ! മതിയായ വായന ഈ പുസ്തകത്തിനു കിട്ടിയിട്ടില്ല എന്നും തോന്നുന്നു..

ഇന്നല്ലെങ്കിൽ നാളെ ഈ പുസ്തകം കൊണ്ടാടപ്പെടും.
Profile Image for Babu Vijayanath.
129 reviews9 followers
June 17, 2022
സ്പാനീഷ് പടയോട്ടങ്ങൾ ചോരപ്പുഴകൾ വീഴ്ത്തിയ കാലഘട്ടങ്ങളെ വിവരിക്കുന്ന ചരിത്ര നോവലാണ് അരുൺ ആർഷയുടെ ദാമിയന്റെ അതിഥികൾ. ഇന്കാ സാമ്രാജ്യത്തിന്റെ അവസാനകാലമാണ് ഇതിലെ പ്രധാന വിഷയം. നിരവധി ചരിത്രപുരുഷന്മാരും ചരിത്രസംഭവങ്ങളും നോവലിലൂടെ നമ്മളിലേക്കെത്തിച്ചേരുന്നു.


ക്ലാസിക്കും ക്രൂഡുമായ സവിശേഷമായ രചനാ ശൈലി,കഥാപാത്രങ്ങളുടെയും കഥാ സന്ദർഭങ്ങളുടെയും പ്ലേസ്മെന്റ് അങ്ങിനെ വളരെയധികം പ്രത്യേകതകളുള്ള നോവൽ. നിരൂപകരുടെ പ്രശംസയാർജിച്ചുവെങ്കിലും ഈ നോവലിന് യഥാർത്ഥത്തിൽ കിട്ടേണ്ട അംഗീകാരങ്ങൾ ലഭിച്ചുവോ എന്നത് സംശയമാണ്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട നോവൽ. മലയാള സാഹിത്യത്തെ പുത്തൻ ശൈലിയുമായി മുന്നോട്ട് നയിക്കാൻ പോകുന്നത് അരുൺ ആർഷയെപ്പൊലുള്ള എഴുത്തുകാരാണെന്ന് നിസംശയം പറയാം.

29 അധ്യായങ്ങളും 360 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് ഗ്രീൻ ബുക്സാണ്.
10 reviews1 follower
September 26, 2024
Classic Novel ..I recently finished this story, and I must say, it was an unexpected delight! Almost every moment had me glued to the pages, making it a true page-turner. The bold twists and turns kept me on the edge of my seat.
The narrative style was sharp and engaging, with a commendable subtlety that elevated the storytelling. The author’s ability to weave intricate incidents without heavy-handedness added depth to the reading experience. Overall, this story is a fantastic read, and I highly recommend it to anyone looking for an engrossing tale filled with surprises.
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
May 15, 2024
ഇൻകൻ സാമ്രാജ്യത്തെ മുച്ചൂടും മുടിച്ച സ്പാനിഷ് അധിനിവേശത്തിൻ്റെ കഥയാണ് (കഥയുടെ തുടക്കമാണ്) 'ദാമിയൻ്റെ അതിഥികൾ' പറയുന്നത്. പിസാറോ, ബാൽബോവ, അലമാഗ്രോ, ആൻഡഗോയ തുടങ്ങിയ കഥാപാത്രങ്ങളെ ഇൻ്റർനെറ്റിൽ തേടിയാൽ മഞ്ഞലോഹത്തിനു പിറകെ കപ്പോലോടിയ ചരിതങ്ങൾ ഒരുപാടു കാണാനാകും. ആ ചരിത്രങ്ങൾക്കിടയിലെ വിടവുകൾ ഭാവനയാൽ പൂരിപ്പിച്ചിട്ടുണ്ട് ഇവിടെ.

വെറുതെ ഒരു പൂരണമല്ല, ഒഴുക്കുള്ള മനോഹരമായ ആഖ്യാനമാണ്. കാസ്റ്റെലോണിലെ തെരുവുകളും ദാമിയൻ്റെ സത്രവും മുതൽ ക്ഷോഭിച്ച കടലിനപ്പുറത്ത് ആൻഡിസ് പർവ്വതങ്ങളുടെ മടത്തട്ടിലെ ഇൻകൻ സാമ്രാജ്യവും വരെ വൃത്തിയായി വരച്ചിട്ടിട്ടുണ്ട്. ഒരാളുടെ കഥയെ മറ്റൊരാളുടേതുമായി തുന്നിച്ചേർത്തു ചരിത്രമാക്കാനെന്നവണ്ണം ഒരു സൂത്രധാരൻ്റെ രൂപത്തിൽ ഭ്രാന്തൻ മെത്രാൻ എന്ന കഥാപാത്രവുമുണ്ട്. ഉപകഥകളിലൂടെയുള്ള കഥാപാത്രനിർമ്മിതി പ്രത്യേകപ്രശംസയർഹിക്കുന്നു.

'കോൺക്വിസ്റ്റഡോർ' എന്നു തിരഞ്ഞാൽ പെറുവും മെക്സിക്കോയും കീഴടക്കിയ സ്പാനിഷ് സ്വർണ്ണവേട്ടക്കാരെക്കുറിച്ചായിരിക്കും തെളിഞ്ഞു വരിക. ആ കാലത്തെക്കുറിച്ച് ധാരാളം സിനിമകളും നോവലുകളും ഇറങ്ങിയിട്ടുണ്ടെങ്കിലും (Love, Death+ Robotsലെ ജിബാരോ എന്ന എപ്പിസോഡായിരുന്നു വായനയിലുടനീളം മനസ്സിൽ തെളിഞ്ഞത്) മലയാളത്തിൽ അങ്ങനെയൊരു പുസ്തകമുണ്ടെന്നത് കൗതുകമായിരുന്നു. ഈ പുസ്തകത്തിന് അതിന് അർഹതപ്പെട്ട വായന ലഭിക്കുന്നുണ്ടോ എന്നു സംശയമുണ്ട്.
5 reviews1 follower
May 21, 2024
മലയാളത്തിൽ ഇറങ്ങിയ ഗംഭീരമായ ഒരു പുസ്തകം. ഇത് മലയാളത്തിൽതന്നെ എഴുതിയതാണോ എന്നു സംശയം ഉളവാക്കുന്ന ആഖ്യാന ശൈലി. കഴിഞ്ഞ പത്തുവർഷത്തിൽ മലയാളത്തിൽ ഇറങ്ങിയ മികച്ച അഞ്ച് പുസ്തകങ്ങളിൽ ഒന്ന് എന്നുപറഞ്ഞാലും അതിശയോക്തിയല്ല
Profile Image for Nihal A Saleem.
41 reviews4 followers
March 18, 2025
ഹിസ്റ്റോറിക്കൽ ഫിക്ഷനാണ്. മൂന്ന് ഭാഗങ്ങളിലായി മൂന്ന് തലമുറയുടെ ചരിത്രം പറയുന്നു. മലയാളത്തിൽ വായിച്ചിട്ടുള്ളത്തിൽ വെച്ച് മികച്ച നോവലുകളിലൊന്ന്.
This book deserves greater recognition and appreciation.
Profile Image for Harikrishna Varma.k.
4 reviews1 follower
August 18, 2020
A work definitely worth to be read by atleast 10 generations.. cudos to the author.. He has teleported the readers to the time of MonteChristo and Mobydick.., 🌹🌹🥰
Profile Image for Sreejesh P..
Author 2 books
June 17, 2022
ഗംഭീരം, ഇത്ര ത്രില്ലിംഗ് ആയിട്ടുള്ള ഒരു പുസ്തകവായനാനുഭവം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.
Profile Image for Ajin Sam.
1 review
October 7, 2022
One of the best book I've read so far.
Author has much potential.
1 review
April 9, 2023
Incredible novel beyond words. This book need more appreciation and recognition.
Profile Image for Dijo Johns.
39 reviews3 followers
November 21, 2022
എങ്ങനെ പറഞ്ഞു തുടങ്ങിയാലും ഗംഭീരം എന്നല്ലാതെ ഒരു വാക്കും എന്റെ മനസ്സിലേക്ക് വരുന്നില്ല. ചോരക്കളി തന്നെയാണ് ഈ ബുക്കിലുള്ളത്. മഞ്ഞ ലോഹത്തിന്റെ പിറകെ നടന്ന് ചോര കൊണ്ട് കളിച്ച് എല്ലാം നഷ്ടപ്പെടുത്തി ഒന്നുമല്ലാതായി പോയ/നേടിയെടുത്തിട്ടും അനുഭവിക്കാൻ ഭാഗ്യം തുണക്കാതെ പോയ/എല്ലാം നേടിയെന്ന ധാരണയിൽ മുന്നോട്ട് പോയ 15/16 നൂറ്റാണ്ടിലെ സ്പാനിഷ് കപ്പിത്താന്മാരുടെ കഥയാണിത്. ഒപ്പം കാരണമെന്തെന്നറിയാതെ എരിഞ്ഞടങ്ങിയ കുറെ ആത്മാക്കളുടെയും. മഞ്ഞ ലോഹത്തിന് വേണ്ടി മുന്നിൽ കണ്ടവയെ എല്ലാം വെട്ടിപ്പിടിച്ച് ഉന്മൂലനം ചെയ്യുമ്പോൾ അതേ വിധി തങ്ങളേയും കാത്തിരിക്കുന്നു എന്ന ധാരണ ലവലേശം ആർക്കും ഉണ്ടായിരുന്നില്ല.

പര്യവേഷണങ്ങൾ ഓരോന്നും പരാജയപ്പെടുമ്പോളും തോൽക്കാതെ മുന്നോട്ട് പോകാനുള്ള കപ്പിത്താന്മാരുടെ ശുഭാപ്തിവിശ്വാസം പക്ഷെ ഒരിക്കലും നല്ല ഒരു ലക്ഷണം ആയിരുന്നില്ല, മറിച്ച് മഞ്ഞ ലോഹത്തിന് വേണ്ടി, അതിന്റെ മൂല്യമെന്തെന്ന് അറിയുക കൂടിയില്ലാത്ത ഒരു ജനതയെ മുഴുവൻ പിഴുതെറിയാൻ കെല്പുള്ള ഒന്നായിരുന്നു.

പര്യവേഷണത്തിന്റെ ആകാംഷയുടെ ഒപ്പം സ്പാനിഷ് അധിനിവേശത്തിന്റെ ചോര പുരണ്ട വശവും എഴുത്തുകാരൻ ഇവിടെ കാട്ടിത്തരുന്നുണ്ട്.

ഭ്രാന്തൻ മെത്രാനാണ് ഈ കഥയുടെ നട്ടെല്ല്. തുടക്കം മുതൽ ഒടുക്കം വരെ മാറ്റമേതുമില്ലാതെ, തന്റെ ഭ്രാന്തൻ ജല്പനങ്ങൾ കൊണ്ട് വായനക്കാരെ ചിന്തയിലേക്ക് തള്ളിവിടുന്ന, വളഞ്ഞു മെലിഞ്ഞ കറുത്ത ളോഹ ധരിച്ച ജരാ നരകൾ ബാധിച്ച ഭ്രാന്തൻ മെത്രാനാണ് ഇവിടെ നായകൻ. ചുറ്റുമുള്ള ആളുകൾ അയാളുടെ ചതുരംഗത്തിലെ വെറും കരുക്കൾ മാത്രം.

ഭ്രാന്തൻ മെത്രാന്റെയും മറ്റ് കപ്പിത്തന്മാരുടെയും കൂടെയുള്ള പര്യവേഷണത്തിന് തയ്യാറെങ്കിൽ ഉറപ്പായും വായിക്കാം.

തീർച്ചയായും Underrated എന്നതിന് ഉദാഹരണമാണ് ഈ നോവൽ. നല്ല പോലെ ഇഷ്ടപ്പെട്ടു 💖
Displaying 1 - 19 of 19 reviews

Can't find what you're looking for?

Get help and learn more about the design.