പ്രണയവും വിരഹവും മഴയായി പെയ്തിറങ്ങുമ്പോൾ സിദ്ധാർഥിനും ആരതിക്കും കൂട്ടിന് ആ മഴയിൽ കുതിർന്ന ചെമ്പകപൂക്കളുടെയും മുല്ല മൊട്ടുകളുടെയും ഗന്ധമുള്ള കൗമാരകാലം. ഒരു മഴക്കാലം സങ്കടങ്ങൾ നൽകി പെയ്‌തു തോരുമ്പോൾ പെയ്യാൻ വെമ്പി നിന്ന മറ്റൊരു മഴക്കാലം സ്‌നേഹവും പ്രണയവും സ്വരുകൂട്ടി വച്ച് അവരെ കാത്തിരിക്കുന്നുണ്ടായിരിന്നു.
ഒരു മഴക്കാലം പെയ്തു തോർന്ന സുഖം വായിച്ചു കഴിഞ്ഞപ്പോൾ... സിദ്ധുവും ആരതി യും ചെമ്പകവും മുല്ല യും ഒക്കെ കണ്മുന്നിൽ തെളിഞ്ഞു വന്നു. ഇനിയും ഒരുപാട് സൃഷ്ടികൾ ആ തൂലികയിൽ നിന്നും പിറവി കൊള്ളട്ടെ... ആശംസകൾ