ഒരുപാട് ഇഷ്ടായി . കിച്ചുവും സ്വാതിയും എല്ലാം super . അഗ്രഹാരത്തിലെ വിവാഹത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു . സിദ്ധു ഒരു നോവായി മനസിൽ നിൽക്കുന്നു
ഫേസ്ബുക്ക് എഴുത്തുകളിലൂടെ ആണ് ഞാൻ അദിതിയുടെ കഥകൾ ആദ്യമായി വായിക്കുന്നത്. പഴയ കഥകൾ ഒക്കെ വായിക്കാൻ വേണ്ടി ഞാൻ പ്രതിലിപിയിൽ പ്രൊഫൈൽ തപ്പിപിടിച്ചു. പ്രതിലിപിയിൽ എഴുത്തുകാർ പലരും ഓണ്ലൈൻ എഴുത്തുകൾ മതിയാക്കി പുസ്തക പ്രസിദ്ധീകരണത്തിലേക്കു തിരിഞ്ഞതോടെ വിരൽത്തുമ്പിൽ ഉള്ള വായന നഷ്ടപ്പെട്ടത് ഒരു നഷ്ടബോധമായി ബാക്കി നിന്നു. അങ്ങനെയിരിക്കെയാണ് അദിതിയുടെ പുതിയ നോവൽ ആമസോണിൽ കണ്ടത്. അപ്പോൾ തന്നെ ഡൗൺലോഡ് ചെയ്ത് വായിച്ചു. പതിവ് പോലെ മനഃസംഘര്ഷങ്ങളെ തന്റെ മനോഹരമായ ശൈലിയിൽ എഴുതിയിട്ടുണ്ട്. പാലക്കാടൻ ആഗ്രഹാരങ്ങളിൽ പോയി വന്ന ഒരു പ്രതീതി. രഥോത്സവവും ബ്രാഹ്മണ വിവാഹവും എല്ലാം മനോഹരമായി എഴുതിയിരുന്നു. കുറെ നാളായി മനസിൽ കിടന്നു കറങ്ങുന്ന നലങ്കു എന്ന വാക്കിന്റെ അർത്ഥം എനിക്ക് ഈ പുസ്തകത്തിൽ നിന്നും കിട്ടി. പ്രതീക്ഷിക്കാവുന്ന അവസാനം ആണെങ്കിലും സ്വന്തം രചനാ ശൈലി കൊണ്ട് മനോഹരമാക്കാൻ എഴുത്തുകാരിക്കു കഴിഞ്ഞു