Jump to ratings and reviews
Rate this book

വിലായത്ത് ബുദ്ധ | Vilayath Budha

Rate this book
മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥ.

Unknown Binding

116 people are currently reading
828 people want to read

About the author

G.R. Indugopan

45 books112 followers
G.R.Indugopan, is a noted young writer in Malayalam literature who has written nine books, mostly novels. Regarded as a novelist with scientific bend, his Ice -196 C is the first technology novel in malalayam, based on nanotechnology and published by DC books. Muthalayani 100% Muthala deals with the issues of globalization. His other famous novel Manaljeevikal, focuses on the sad plight of people staying in the mineral sand mining areas of Kollam Chavara area. Iruttu Pathradhipar is a collection of short stories. He has bagged several noted awards like Abudabi Shakthi, Kumkumam, Ashan prize etc.
He is also the script writer of the Sreenivasan starred film, Chithariyavar, directed by Lalji. Recently he has scripted and directed the movie called Ottakkayyan where the director paints the screen with dark side of human nature to hint at the rotting core of this society.
He works as the senior sub editor of the Malayala Manorama daily. He lives in Trivandrum, Kerala, with his family.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
235 (27%)
4 stars
402 (47%)
3 stars
173 (20%)
2 stars
20 (2%)
1 star
16 (1%)
Displaying 1 - 30 of 83 reviews
Profile Image for Nandakishore Mridula.
1,348 reviews2,696 followers
September 18, 2020
"ഒരു മഞ്ഞുതുള്ളിയിൽ നീലവാനം,
ഒരു കുഞ്ഞുപൂവിൽ ഒരു വസന്തം... "

ഓ. എൻ. വിയുടെ ഈ പാട്ടിലെ വരികൾ സൂക്ഷ്മത്തിൽ എങ്ങനെ സ്ഥൂലത്തെ ദർശിക്കാം എന്നാണു പറയുന്നത്. അതു കവിയുടെ സിദ്ധിയാണ്. തൻ്റെ വരികളിലൂടെ ആ അനന്തചക്രവാളം അയാൾ നമുക്കു കാട്ടിത്തരും. കൃതഹസ്തതയോടെ എഴുതപ്പെട്ട എന്തും ഈ കവിതാധർമ്മം നിർവ്വഹിക്കുന്നു: കഥയാവട്ടെ, നോവലാവട്ടെ, നാടകമാവട്ടെ, മുദ്രാവാക്യമാവട്ടെ.

ജി. ആർ. ഇന്ദുഗോപൻ രചിച്ച "വിലായത്ത് ബുദ്ധ" അത്തരമൊരു കൃതിയാണ്. ഏതാണ്ട് നൂറിൽത്താഴെ പേജുകളിൽ, മറയൂരിലെ രണ്ടു (അ) സാധാരണ വ്യക്തികളുടെ തികച്ചും വ്യക്തിപരമായ സംഘർഷത്തിലൂടെ ചുരുളഴിയുന്ന ഈ കുഞ്ഞു നോവലിൻ്റെ കാൻവാസ് വളരെ വലുതാണ്.

സ്കൂൾ ജോലിയിൽ നിന്നു വിരമിച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഭാസ്കരൻ മാഷ്, തയ്യൽക്കാരൻ ഉതുപ്പാനെ കാണാൻ പോകുന്ന വഴി, നാട്ടിൽ അത്രതന്നെ സൽപ്പേരില്ലാത്ത ചെമ്പകത്തിൻ്റെ പറമ്പിലൂടെ ഒരു കുറുക്കുവഴി കണ്ടെത്തുന്നത് അയാൾക്കു വിനയായി ഭവിക്കുന്നു. കക്കൂസ് ടാങ്കിൻ്റെ സ്ലാബ് പൊട്ടി മാഷ് വീഴുന്നത് അമേദ്യത്തിലേക്കാണ്. ആരും കരകയറ്റാനില്ലാതെ അവിടെ മണിക്കൂറുകൾ കഴിച്ചുകൂട്ടേണ്ടി വരുന്ന അയാൾ രക്ഷപ്പെടുന്നുണ്ടെങ്കിലും നല്ല പേര് കളഞ്ഞു കുളിക്കുന്നു. ചെമ്പകത്തിൻ്റെ സെപ്ടിക് ടാങ്കിൽ വീണ "തൂവെള്ള" ഭാസ്കരൻ "തീട്ടം'' ഭാസ്കരനാകുന്നു; രാഷ്ട്രീയ ഭാവി നഷ്ടപ്പെടുന്നു; ഒരിക്കലും കഴുകിക്കളയാനാവാത്ത ദുർഗ്ഗന്ധവുമായി ജീവിക്കുന്നു.

ഇതു മരിക്കുമ്പോഴെങ്കിലും മാറ്റണമെന്ന് മാഷിന് നിർബ്ബന്ധമുണ്ട്. അതിനായി അയാൾ തൻ്റെ വീട്ടിൽ ഒരു ചന്ദനം നട്ടു വളർത്തുന്നുണ്ട് - തൻ്റെ ശവദാനത്തിനായി ഉപയോഗിക്കാൻ. അത് വെട്ടിക്കത്തിക്കാൻ വനസംരക്ഷണ വകുപ്പിൽ നിന്നും പ്രത്യേക അനുമതിയും നേടിയിട്ടുണ്ട്.

അപ്പോഴാണ് ചന്ദനക്കള്ളക്കടത്തുകാരനായ ഡബിൾ മോഹനൻ്റെ രംഗപ്രവേശം. താൻ മനസ്സുവെയ്ക്കുന്ന ഏതു മരവും അധികൃതരുടെ മൂക്കിൻകീഴിലൂടെ കടത്തിക്കൊണ്ടു പോകുന്ന സമർത്ഥൻ. സ്കൂളിൽ പഠിക്കുന്ന കാലത്തെ ഭാസ്കരൻ മാഷുടെ ക്രൂരമായ മർദ്ദനമാണ് അയാളെ ഈ വഴിയിലേക്കു തിരിച്ചുവിട്ടത്. തൻ്റെ മുൻ അദ്ധ്യാപകൻ്റെ വീട്ടുമുറ്റത്തെ ചന്ദനമരത്തിലാണ് ഇപ്പോഴയാളുടെ കണ്ണ്.

മോഹനൻ്റെ കാമിനിയായ, ചെമ്പകത്തിൻ്റെ മകൾ ചൈതന്യമാണ് ഇനിയൊരു കഥാപാത്രം. മറയൂർ ശർക്കരയിൽ ചന്ദനമുട്ടികൾ പൊതിഞ്ഞുവിൽക്കാൻ ചങ്കൂറ്റം കാണിക്കുന്ന അവൾക്കു വേണ്ടി ആട്ടുമല എന്ന അപ്രാപ്യ ഗിരിശൃംഗത്തിലേക്ക് വഴിവെട്ടുന്ന ശ്രമകരമായ ദൗത്യം മോഹനൻ ഏറ്റെടുക്കുന്നു. മോഹനൻ ശിവനാണെങ്കിൽ ശക്തിയാണ് ചൈതന്യം.

എന്നാൽ ഈ നോവലിലെ ഏറ്റവും പ്രധാന കഥാപാത്രമാണ് ലക്ഷണമൊത്ത ആ ചന്ദനമരം - അതാണ്, ചന്ദനക്കടത്തുകാരുടെ ഭാഷയിൽ, "വിലായത്ത് ബുദ്ധ". വിദേശങ്ങളിലേക്കു കടത്താനുള്ള അസംഖ്യം ബുദ്ധവിഗ്രഹങ്ങൾ അതിൽ ഒളിച്ചിരിക്കുന്നത് മോഹനനു കാണാം. അതു കൊണ്ടു തന്നെ അയാൾ അതിനെ ഭക്ത്യാദരപുരസ്സരമാണ് നോക്കിക്കാണുന്നത്. എന്നാൽ ഭാസ്കരനാകട്ടെ, തന്നിൽപ്പുരണ്ട അമേദ്യത്തിൻ്റെ മണം മരണത്തിലെങ്കിലും ദുരീകരിക്കാനുള്ള ഒരുപാധി മാത്രമാണ് ആ മരം: പക്ഷെ അതു സംരക്ഷിക്കാൻ കൊലപാതകം നടത്താൻ വരെ അയാൾ മടിക്കില്ല.

ഭാസ്കരൻ മാഷുടേയും ഡബിൾ മോഹനൻ്റേയും ചെമ്പകത്തിൻ്റേയും ചൈതന്യത്തിൻ്റേയും എല്ലാത്തിലുമുപരി വിലായത്ത് ബുദ്ധയുടേയും കഥ ഒരു ഹിച്കോക്ക് സിനിമപോലെ പിരിമുറുക്കമുള്ളതാണ്. വളരെ ചുരുക്കം വാചകങ്ങളിലാണ് ഇന്ദുഗോപൻ ഇതാഖ്യാനം ചെയ്യുന്നത്. കഥയിലെ വിടവുകൾ വേണ്ട രീതിയിൽ നികത്തേണ്ട ജോലി അനുവാചകനു വിട്ടുകൊടുക്കയാണ് അദ്ദേഹം - സിനിമയിലെ ജംപ്കട്ടുകൾ പോലെ. എഴുതാപ്പുറങ്ങളിലെ കഥ എഴുതിയ പുറങ്ങളിലേക്കാളും പ്രാധാന്യം ഉൾക്കൊള്ളുന്നു.

ആഴമുള്ള വായനയിൽ ചന്ദനമരത്തിൽ ഒളിഞ്ഞിരിക്കുന്ന ബുദ്ധവിഗ്രഹങ്ങൾ പോലെ രൂപകങ്ങൾ ഈ ചെറുനോവലിൽ തെളിഞ്ഞുവരും. ചെമ്പകം എന്ന പേരിലെ സുഗന്ധം, ചന്ദനം പോലെ; എന്നാൽ അവളുടെ വീട്ടിൽ നിന്നു ഭാസ്കരനു കിട്ടുന്നതോ, നാറ്റം മാത്രം. ചന്ദനവും, മലവും രണ്ടും മഞ്ഞനിറം കൊണ്ട് അടയാളപ്പെടുത്തപ്പെടുന്നു, സ്വർണ്ണം പോലെ. സമൂഹത്തിലെ ഏറ്റവും വെറുക്കപ്പെട്ട പണി ചെയ്യുന്ന ചെമ്പകത്തിൻ്റെ മകളാണ് ചൈതന്യം - അവൾ അക്ഷരാർത്ഥത്തിൽ മോഹനൻ്റെ ചൈതന്യമാണ്. വിശകലനം ചെയ്യുംതോറും പുതിയ പുതിയ അർത്ഥങ്ങൾ തെളിഞ്ഞു വരുന്ന ജാലവിദ്യ ഈ കുഞ്ഞുപുസ്തകത്തിലുണ്ട്.

ശരിക്കും ഒരു മഞ്ഞുതുള്ളിയിൽ നീലവാനം പ്രതിഫലിപ്പിക്കുന്ന കരവിരുത്.
Profile Image for Hiran Venugopalan.
162 reviews90 followers
February 5, 2021
സിനിമാ തിരക്കഥ. കാസ്റ്റ് ചെയ്ത്, മനസിൽ വിഷ്വലിട്ട് കണ്ടാൽ ഒരു നല്ല സിനിമ മനസ്സിൽ കിട്ടും.
Profile Image for Abhilash.
Author 5 books284 followers
August 26, 2020
ഒരു ചെറുകഥയായി ഒതുങ്ങേണ്ട കഥാ തന്തുവിനെ വലിച്ചു നീട്ടി വാരികയ്ക്ക് വേണ്ടി നോവെല്ല വലിപ്പത്തിലാക്കിയ സംഗതിയാണ് ഈ പുസ്തകം. ഇന്ദുഗോപൻ അടുത്തെഴുതിയ ഒരു കഥപോലും ഞാൻ വായിയ്ക്കാതിരുന്നിട്ടില്ല, കാളിഗണ്ഡകി പോലുള്ള പരാജയങ്ങളിൽ നിന്ന് രാത്രിയിലൊരു സൈക്കിൾവാലയിലെ കഥകളിലൂടെ, അമ്മിണിപ്പിള്ള, ചോരക്കാലം തുടങ്ങിയ കഥകളിലൂടെ തന്റെ ആശയങ്ങൾക്കൊത്ത ഒരു (പെർഫെക്റ്റ്) എഴുത്തു രീതി കണ്ടെത്തിയ ഇന്ദുഗോപൻ എന്നെ തീർത്തും നിരാശനാക്കിയ ഒരു ഗിമ്മിക്കായിരുന്നു ഇത്. ഗോപനെ ദേവദാസിനും ഹരീഷിനും സന്തോഷിനും ഒപ്പം എടുത്തു പറയാറുണ്ട് ഞാൻ, അതുകൂടിയാണ് ഈ നിരാശയുടെ പിന്നിൽ.
Profile Image for Aravind Kesav.
37 reviews6 followers
February 12, 2021
വിലായത്ത് ബുദ്ധ.

അധ്യാപനം ഉപേക്ഷിച്ച ഭാസ്കരൻ സാർ നാട്ടിൽ ബഹുമാന്യനും നാട്ടുകാരുടെ റോൾ മോഡൽ കൂടിയാണ് , സാറിനെ നാട്ടുകാർ തൂവെള്ള ഭാസ്‌കരൻ എന്നായിരുന്നു വിളിച്ചിരുന്നത്. അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൽ വീണ് നാട്ടുകാർക്കിടയിൽ അപമാനിതനായ സർ അന്ന് മുതൽ തൂവെള്ള ഭാസ്കരനിൽ നിന്നും തീട്ടം ഭാസ്കരനായി.
തനിക്ക് ഉണ്ടായ മാനക്കേട് കഴുകിക്കളയണം എന്നതായി സാറിന്റെ ഏക ലക്ഷ്യം അതിനായി ചന്ദനത്തിന്റെ പട്ടടയിൽ തനിക്ക് എരിഞ്ഞു തീരണം അതിലൂടെ തീട്ടത്തിന്റെ ദുർഗന്തത്തിൽ നിന്നും ചന്ദനത്തിന്റെ സുഗന്ധം തന്റെ മേൽ ഉയരണം, സർ അതിനു വേണ്ടി തന്റെ വീട്ടിൽ ഒരു ചന്ദനം വളർത്തുവാൻ തുടങ്ങി. പക്ഷെ ഭാസ്കരൻ സാറിന്റെ ചന്ദനത്തിൽ മറ്റൊരാൾക്ക് കൂടി കണ്ണുണ്ടായിരുന്നു - മറയൂരിലെ പേര് കേട്ട ചന്ദനക്കടത്തുകാരനായ ഡബിൾ മോഹനന്. അയാൾ ഭാസ്കരൻ സാറിന്റെ ശിഷ്യൻ കൂടിയാണ്... തന്റെ ജീവിതത്തിൽ ഇത്ര ലക്ഷണമൊത്ത 'വിലായത്ത് ബുദ്ധ' എന്ന് ചന്ദനക്കടത്തുകാരുടെ ഇടയിൽ പറയുന്ന ഒരു ചന്ദനമരത്തിനെ കാണുന്നത് ആദ്യമായാണ്‌, അത്കൊണ്ട് എന്തൊക്കെ സംഭവിച്ചാലും അയാൾ ഇത് കൊണ്ട് പോയിരിക്കും എന്ന് ഭാസ്കരൻ സാറിനെ ഭീഷണി പ്പെടുത്തുന്നു. തുടർന്ന് ഇവർക്കിടയിൽ ഉണ്ടാകുന്ന സംഘര്ഷങ്ങളും ചെറുത്തുനിൽപ്പും മറ്റുമായി വളരെ രസകരമായ രീതിയിൽ ഇന്ദുഗോപൻ കഥയെ വികസിപ്പിക്കുന്നു .

പുസ്തകം താഴെ വയ്ക്കുവാൻ പോലും സമയം തരാത്ത രീതിയിലുള്ള കഥാകൃത്ത് ന്റെ ആഖ്യാന ശൈലി പ്രശംസിച്ചേ മതിയാകൂ, അത്രയേറെ രസകരമായാണ് ഇന്ദുഗോപൻ ഈ നോവൽ ഒരുക��കിയിരിക്കുന്നത്. അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ പോവുന്ന കഥയിൽ അടുത്തത് എന്ത് സംഭവിക്കും എന്ന ആശങ്ക ആദ്യാവസാനം നിലനിർത്തുന്നതിൽ കഥാകൃത്ത് വിജയിച്ചു. ഒരു ഘട്ടത്തിൽ പോലും നമ്മളെ ബോർ അടിപ്പിക്കില്ല അത്രത്തോളം എന്റർടൈനിങ് ആണ് കഥ.
പൂർണമായും സിനിമാറ്റിക് അനുഭവം തരുന്ന അവതരണം.

ഭാസ്കരൻ സാർ , മോഹനൻ എന്നിവരാണ് രണ്ട് പ്രധാന കഥാപാത്രങ്ങൾ പക്ഷെ ബാക്കിയുള്ള കഥാപാത്രങ്ങള്ക്കും അവരുടേതായ ഒരു സ്‌പേസ് നൽകിക്കൊണ്ട് കൃത്യമായ വ്യക്തിത്വം നൽകി, ഒരു ചെറിയ കഥാപാത്രത്തെ മാറ്റിയാൽ പോലും കഥ അവിടെ നിന്നു പോകും അത്രത്തോളം കഥയുമായി ഇഴുകിച്ചേർന്നതാണ് കഥാപാത്രങ്ങൾ. സമൂഹത്തിന്റെ പൊള്ളത്തരങ്ങളെ കളിയാകുവാനും എഴുത്തുകാരൻ മറന്നിട്ടില്ല. സാമൂഹ്യ ജീവിയായി നിൽക്കുന്ന ഭാസ്കരൻ സാറിന് അതിൻമൂലം ഉണ്ടാകുന്ന നാണക്കേട് വളരെ വലുതാണ്.. എന്നാൽ നേർ വിപരീതമായി തന്റെ ചുറ്റിനുമുള്ള സമൂഹത്തിന് പുല്ല് വില നൽകി താൻ ഇങ്ങനെയാണ് തന്റെ താല്പര്യം ഇതാണ് താൻ ഇങ്ങനെയാണ് ജീവിക്കുന്നത് എന്ന രീതിയിൽ കഴിയുന്ന മോഹനൻ ആകട്ടെ തന്റെ ഇഷ്ടപ്രകാരം വ്യകതമായും സ്പഷ്ടമായും തീരുമാനങ്ങൾ എടുക്കുവാനും സാധിക്കുന്നുണ്ട്. സമൂഹത്തിന്റെ രണ്ട് വിഭിന്ന ചേരികളിൽ നിൽക്കുന്ന ഭാസ്കരനും മോഹനനും ഇടയിൽ ജയം ആർക്ക് എന്നതാണ് കഥ. ഇവരിൽ ആരുടെ ഭാഗത്താണ് ന്യായം എന്നോ, ആരാണ് ശരി ആരാണ് തെറ്റ് എന്നൊന്നും സമർധിക്കാൻ കഥാകൃത്ത് മുതിരുന്നില്ല.. അത് തന്നെയാണ് ഒരു പക്ഷെ ആസ്വാദനത്തെ ഇത്ര മികച്ചതാക്കുന്നത്.

ബുദ്ധം ശരണം ഗച്ചാമി.
ഹേ, വിലായത്ത് ബുദ്ധ !
അങ്ങ് അഹിംസ പറഞ്ഞ ആളല്ലേ ഞാൻ ഹിംസിക്കയില്ല.
എന്റെ നേർക്ക് വെടി പൊട്ടിച്ച് ഹിംസ നടത്തിയ ഇദ്ദേഹത്തിന്റെ
വീട്ടുമുറ്റത്ത് അങ്ങേയ്ക്ക് ഇനി നിൽക്കാനാവില്ല. വീണത് ചോരയാണ്.
അത് ഈ ഭൂമിയിൽ വീണ നേരംതന്നെ അങ്ങ് മനസുകൊണ്ട് ഷാങ്ഹായ് ലേക്കുള്ള കപ്പൽ കയറാൻ തീരുമാനിച്ചു കഴിഞ്ഞു.

- ഡബിൾ മോഹനൻ.

©kesavan
Profile Image for Praveen.
262 reviews68 followers
May 11, 2021
Coincidentally, my recent readings were more or less around social and political reformations.
“Vilaayath Buddha” by G.R. Indugopan can also be added to same leagues but the only difference being its fiction.

Superficially story appears to be a personal conflict between a retired school master and his student turned sandalwood smuggler. In short:

“A man nicknamed “Shit” (literally), grows a sandalwood tree , with the wish to have his dead body burned with that sandalwood so that (upon his death), at least after his death let the smell of shit fly away with the fragrance of sandalwood. On the other hand a smuggler plans to steel it.”

There are multiple undercurrent for this superficial story, it’s really a sarcastic lash on our society and its attitude towards people , color , smell etc. We would have seen enough literature people and color , I believe this is the second attempt in studying society’s attitude towards smell after Bong Joon-ho Oscar Winning “Parasite”.

A nice and though provoking short read.
Profile Image for Ink&Paper  .
182 reviews
November 29, 2020
It has been so long since I have read a Malayalam book, and Vilaayath Buddha seemed like the perfect read. Gladly, it didn't disappoint me. A really shot book, with even more small chapters, and illustrated pages, this book is a beautiful portrait of the various social classes of Kerala.

I think this book has a really big similarity to a Malayalam movie released a few years ago. A Malayalee, going through the book can really guess, which movie I am talking about.

A really simple plot, made great through a good writing, Vilaayath Buddha offers a unique experience for the readers.
Profile Image for Deepu George.
264 reviews30 followers
July 13, 2024
ഇന്തുഗോപന്റെ എല്ലാം നോവലുകളേം പോലെ നമ്മളെ കഥ നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി ആൾക്കൂട്ടത്തിനിടയിൽനിന്ന് കഥാഗതി നോക്കിക്കാണാൻ ക്ഷണിക്കുന്ന കഥനരീതി.
Profile Image for Balasankar C.
106 reviews35 followers
February 14, 2021
സിനിമയാക്കാതെ സച്ചി പോയത് നഷ്ടമായിപ്പോയി.
Profile Image for Dr. Charu Panicker.
1,150 reviews76 followers
September 2, 2021
മറയൂരിലെ പശ്ചാത്തലമാക്കി എഴുതിയിരിക്കുന്ന നോവൽ. അധ്യാപകന്റേയും ശിഷ്യന്റേയും പച്ചയായ ജീവിതത്തിലൂടെ കടന്നു പോകുന്നു. തീട്ടം എന്ന ഇരട്ടപ്പേര് വീണ ഭാസ്കരൻ സാർ മരിക്കുമ്പോൾ എങ്കിലും തൻ്റെ ചീത്ത പേരിന്റെ നാറ്റം മാറികിട്ടാൻ ചന്ദനത്തടിയിൽ ദഹിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു. അദ്ദേഹം അതിനായി പരിപാലിച്ച് വളർത്തുന്ന ചന്ദനമരത്തെ തട്ടിയെടുക്കാൻ എത്തുന്ന മോഹനൻ എന്ന ശിഷ്യൻ. ഇവർ തമ്മിലുള്ള പോരും കരുതലുമാണ് ഇതിന്റെ കാതം. ഗുരുവിന്റേയും ശിഷ്യന്റേയും ജീവിത യാത്രകൾ ഏകദേശം ഒരുപോലെ ആണെന്ന് പറയാം. സ്നേഹവും പ്രതികാരവും നർമ്മവും കരുതലും രാഷ്ട്രീയവും എല്ലാം ഇതിലുണ്ട്.

വിലായത്ത് ബുദ്ധ നല്ല മുന്തിയ ഇനം ചന്ദനമരം ആണ്. ഈ പുസ്തകം ഒരേസമയം ചന്ദനത്തിന്റെ ഗന്ധത്തിൽ നമ്മളെ പുളകിതരാക്കുകയും അമേദ്യത്തിന്റെ ദുർഗന്ധത്താൽ മനം മടുപ്പിക്കുകയും ചെയ്യുന്നു.
Profile Image for Meera S Venpala.
136 reviews13 followers
May 31, 2021
സിനിമയാക്കാൻ പോകുന്നുവെന്നറിഞ്ഞത് കൊണ്ടോ എന്തോ, സീനുകളായി സങ്കൽപ്പിച്ചാണ് വായിച്ചത്.എഴുത്ത് ആ ഭാവനയ്ക്ക് സഹായകരമാകുന്നതും. ലളിതമായി പറഞ്ഞ ഒരു സരസകഥ.
Profile Image for Robin Mathew.
76 reviews
January 2, 2025
വളരെ മികച്ച ഒരു വായന അനുഭവം തന്നെ ആയിരുന്നു വിലായത് ബുദ്ധ. അവതരണ രീതി കൊണ്ടും, ആഖ്യാനം കൊണ്ടും മികച്ചത്, സർവ്വസാധാരണ കണ്ടു പരിചയം ഉള്ള ബേസിക് പ്ലോട്ട് ആണേലും കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ ആയ ഭാസ്കരൻ സർ ഉം ഡബിൾ മോഹനനും വത്യസ്തത പുലർത്തി. ഇതൊരു ചലച്ചിത്രം അകാൻ ഉള്ള മികച്ച കഥ തന്നെ എന്നുള്ളതിൽ സംശയം ഇല്ല.
Profile Image for Neha P.
4 reviews
January 20, 2025
മറയൂരിലെ ഭാസ്ക്കരൻ സാറും തൻ്റെ ശിഷ്യനായ സാൻടൽ മോഹനനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന വേലകൾ...
This entire review has been hidden because of spoilers.
Profile Image for Sanuj Najoom.
197 reviews30 followers
January 12, 2021
വിലായത്ത് ബുദ്ധ വായിച്ചപ്പോൾ തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതാണ്.
  - സച്ചി,സംവിധായകൻ

ഇങ്ങനെ ഒരു കുറിപ്പ് ഈ പുസ്തകത്തിന്റെ മുന്നിൽ കൊടുത്തത് കൊണ്ടാവാം ഈ പുസ്തകം ഇത്ര ജനശ്രദ്ധ നേടിയത്. അതുമല്ലെങ്കിൽ ഇതിൽ വലിപ്പത്തിൽ എഴുതിയിരിക്കുന്ന 'ജി ആർ ഇന്ദുഗോപൻ' എന്ന പേര് ആവാം. അടുത്ത കാലങ്ങളിൽ ഇത്രയും മാർക്കറ്റ് വാല്യൂ ഉള്ള ഒരു പേര് വേറെയില്ല. അദ്ദേഹത്തിന്റെ കഥകളും നോവലുകളും വളരെ മികവു പുലർത്തിയിരുന്നു, ആരെയും പിടിച്ചിരുത്തി വായിപ്പിക്കുന്നതരം ഒരു പ്രത്യേകത കഥ പറയുന്ന രീതിയിൽ ഉണ്ടായിരുന്നു.

വിലായത്ത് ബുദ്ധ മറയൂരിലെ രണ്ട് വ്യക്തികൾക്കിടയിൽ ചന്ദനമരത്തിന്റെ പേരിൽ നടക്കുന്ന ചില സംഭവവികാസങ്ങളടങ്ങിയ കഥയാണ്. തനിക്കു വന്നുപെട്ട ഒരു വല്ലാത്ത ദുഷ്പേര് മാറ്റാൻ ഭാസ്കരൻ മാഷ് ഒരു മാർഗ്ഗം കണ്ടെത്തുകയും. അതിന് വിലങ്ങുതടിയായി പഴയ ശിഷ്യനായ മോഹനൻ വരികയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം.

ചെറിയ ഒരു കഥ അല്പം വലിച്ചു നീട്ടി നോവൽ ആക്കിയതായി  തോന്നുമെങ്കിലും, ഇന്ദുഗോപന്റെ കഥ പറച്ചിൽ വളരെ ആസ്വാദ്യകരമായിരുന്നു. എന്നാലും ഇതുവരെ വായിച്ച ഇന്ദുഗോപന്റെ പല കഥകളുടെയും അടുത്തെത���തിയിട്ടില്ല ഇതെന്ന് തോന്നിപോകുന്നു.

' അവനെ കണ്ടോ, ചന്ദനം. പരാന്നഭോജിയാ. എന്നുവെച്ചാ  സ്വന്തമായി ഭക്ഷണമെടുക്കില്ല. അടുത്ത് മറ്റേതെങ്കിലും മാന്യരായ മരം വേണം. വെള്ള അകിൽ അങ്ങനെയൊരു മരമാ.  ചന്ദനം സ്വന്തം വേര് കൂർപ്പിച്ച് അകിലിന്റെ വേരിൽ തുളച്ചുകയറും.  അവന്റെ അന്നം വിഴുങ്ങി വളരും; ആനന്ദിക്കും. ജനവും അങ്ങനാ. മറ്റുള്ളവരുടെ വേദന ഊറ്റിയെടുത്ത് വിഴുങ്ങിയാലേ  ദഹിക്കു. മുകളിൽനിന���നു നോക്കിയാൽ ചന്ദനം എത്ര പവിത്രമായ മരം. അതുപോലെയാണ് ജനവും ജനാധിപത്യവുമെല്ലാം. "
Profile Image for Sanas A M.
24 reviews4 followers
August 22, 2021
ഒരു സിനിമ കാണുന്ന പോലെ മനോഹരമായ ആവിഷ്കാരം.
Profile Image for Chris Abraham.
35 reviews19 followers
August 29, 2021
വേഗം വായിച്ചുതീർക്കാവുന്ന രസകരമായ ഒരു കഥ. നാട്ടിൻപുറത്തു അരങ്ങേറുന്ന ഒരു വാശിയുടെ കഥ. ഭാസ്കരൻ സാറും, സാർ പണ്ട് സ്കൂളിൽ പഠിപ്പിച്ചിട്ടുള്ള മോഹനനുമാണ് പ്രധാന കഥാപാത്രങ്ങൾ, എതിരാളികൾ. അവർക്കിടയിൽ നടക്കുന്ന ഒരു ചന്ദനമരത്തെ ചൊല്ലിയുള്ള തർക്കമാണ് കഥ. ഭാസ്കരൻ സാർ വിവരവും വിദ്യാഭ്യാസവും ഉള്ള മനുഷ്യനാണ്. നേരും നെറിയുമുള്ള ആളാണ്. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ആദർശധീരനാണ്. പക്ഷെ സ്വന്തം പ്രതിച്ഛായയുടെ ചില്ലുകൂട്ടില്‍ ജീവിക്കുന്ന ഒരു പാവവുമാണ്.

ഒരു നാൾ തന്റേതല്ലാത്ത കാരണത്താൽ ആ ചില്ലുകൂട് തകരുന്നു. പ്രതിച്ഛായ നഷ്ടപെട്ട ഭാസ്കരൻ സത്യത്തിൽ അന്നേ മരിച്ചു. പിന്നീടങ്ങോട്ടുള്ള ജീവിതം മരണത്തിനുവേണ്ടിയുള്ള ഒരു നീണ്ട കാത്തിരിപ്പാണ്. സമൂഹത്തിൽ നിന്നെല്ലാം ഉൾവലിഞ്ഞ അയാൾ ഊണിലും ഉറക്കത്തിലും തന്റെ മരണവും മരണത്തിലൂടെയെങ്കിലും വീണ്ടെടുക്കണം എന്ന് കരുതുന്ന തന്റെ പ്രതിച്ഛായയും സ്വപ്നം കണ്ട് ദിവസങ്ങൾ തള്ളിനീക്കുന്നു. ഒരു തരം ഡിപ്രെഷൻ. ഇങ്ങനെയുള്ള ഭാസ്കരൻ സാർ അവിചാരിതമായ സംഭവങ്ങളിലൂടെ, നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ആളുകൾ നിമിത്തം, ജീവിതത്തിലോട്ട് - പഴയ പ്രതാപത്തിലോട്ട് - തിരിച്ചുവരുന്ന കഥയാണ് 'വിലായത്ത് ബുദ്ധ'. ഭാസ്കരന്റെ ഡിപ്രെഷന്റെ ഒരു വേറിട്ട സൈക്കൊസോഷ്യൽ ചികിത്സ തന്നെയാണ് കഥയുടെ ക്ലൈമാക്സും ആന്റിക്ലൈമാക്സും.

ഭാസ്കരൻ സാറും മോഹനനും യുദ്ധം ചെയ്യുന്നത് ഒരു അപൂർവമായ ചന്ദനമരത്തിനുവേണ്ടിയാണ്. അതിന് വിശേഷപ്പെട്ട ഒരു മരം എന്നതിനപ്പുറം കഥയിൽ വേറെ എന്തെങ്കിലും പ്രസക്തി ഉണ്ടോ എന്ന് നമുക്ക് ചിലപ്പോൾ സംശയം തോന്നും. ചില സൂചനകൾ കഥാകാരൻ തരുന്നുമുണ്ട്. ചന്ദനം ഒരു പരാന്നഭോജിയാണുപോലും. സ്വന്തമായി ഭക്ഷണമെടുക്കില്ല. അടുത്ത് മറ്റേതെങ്കിലും മാന്യരായ മരമുണ്ടെങ്കിൽ ചന്ദനം സ്വന്തം വേര് കൂർപ്പിച്ച് അതിന്റെ വേരിൽ തുളച്ചുകയറും. അതിന്റെ അന്നം വിഴുങ്ങി വളരും. ജനവും അങ്ങനെയാണെന്ന് കഥാകാരൻ പറയുന്നു. മറ്റുള്ളവന്റെ വേദന ഊറ്റിയെടുത്ത് വിഴുങ്ങിയാലേ ദഹിക്കൂ. ഭാസ്കരൻ സാറിന് ജീവനായിരുന്നു ആ ചന്ദനമരം. ഒരിക്കൽ ജനസമ്മതി നഷ്ടപെട്ടത് മരണതുല്യമായി കരുതിയ മനുഷ്യനാണ്. ജനത്തെ ചന്ദനമരത്തോട് ഉപമിച്ചത് വഴി രണ്ടിനും പുറമേയുള്ള പ്രൗഢിയേയുള്ളൂ; സ്വന്തം ജീവന്റെ വില കൊടുക്കാൻ മാത്രം ഒന്നുമില്ല എന്നാണോ കഥാകാരൻ ഉദ്ദേശിച്ചതെന്ന സംശയം ബാക്കിവയ്ക്കുന്നു.
Profile Image for Lijozzz Bookzz.
84 reviews3 followers
May 13, 2025
ആദ്യവരികൾ മുതൽ അവസാനവരികൾ വരെ ഒരുപോലെ വായനക്കാരനെ പിടിച്ചിരുത്താൻ തക്ക മാസ്മരികതയുള്ള എഴുത്തുകളാണ് ജി ആർ ഇന്ദുഗോപന്റേത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “വിലായത്ത് ബുദ്ധ” അതിനൊരു ഉദാഹരണമാണ്. സമൂഹത്തിന്റെ കപടസദാചാരത്തോടുള്ള കലഹമാണ് ഈ നോവൽ. യാഥാർഥ്യം മനസ്സിലാക്കാതെ കഥകൾ നെയ്യുന്ന സാമൂഹിക മനഃശാസ്ത്രം അവതരിപ്പിക്കുകമാത്രമല്ല, സഹിത്യധർമ്മം പൂർണ്ണമായി ഉൾകൊണ്ട് ആ പ്രവണതയെ ഇന്ദുഗോപൻ വിമർശിക്കുകയും ചെയ്യുന്നു. സത്യം തിരിച്ചറിയാതെ സമൂഹം ചാർത്തിതന്ന ദുർഗന്ധം വഹിക്കുന്ന പേര് മാറ്റുവാൻ കഴിയില്ല തിരിച്ചറിവിൽ വെന്തുരുകുന്ന ഭാസ്കരൻമാഷ് തന്റെ മരണമെങ്കിലും സുഗന്ധപൂരിതമാകണമെന്ന ആശയോടെ തന്റെ ചിത എരിക്കുവാൻ വളർത്തിപരിപാലിക്കുന്ന ചന്ദനമരത്തെ ചുറ്റിപ്പറ്റിയാണ് ഈ നോവലിന്റെ പ്രമേയം. ഒരു വ്യക്തിയെ നിരന്തരമായി അപമാനപ്പെടുത്തുന്നതിൽ സമൂഹം കാട്ടുന്ന വ്യഗ്രതയെ ഇന്ദുഗോപൻ വിമർശിക്കുന്നു. അതേപോലെതന്നെ തന്റെ കാമുകിയുടെ പേരുദോഷം തീർക്കാൻ മോഹനൻ എന്ന ചന്ദനമോഷ്ടാവ് നടത്തുന്ന പരിശ്രമങ്ങളും സമൂഹത്തിന്റെ ഈയൊരു കപടതയോടുള്ള കലഹമാണ്. എഴുത്തുകളുടെ ലോകത്തുനിന്നും ഭാവനയുടെ തിരശ്ശീലകൾ സൃഷ്ടിക്കുന്ന വായനാനുഭവം സമ്മാനിച്ച ജി ആർ ഇന്ദുഗോപന് നന്ദി..
Profile Image for Nithin Jacob Thomas.
8 reviews31 followers
March 9, 2021
Kollaam. Illustrations are good too. But it is better without the couple of reviews at the end.
Profile Image for EJ.
69 reviews14 followers
August 3, 2022
Short. Quick-paced. Visual. Cinematic. Engaging.
Profile Image for Pradeep E.
182 reviews12 followers
April 18, 2025
GR Indugopan's 'Vilayatha Buddha' pits two strong determined characters - a young cheeky sandalwood smuggler and his retired teacher who wants to redeem his lost reputation as they face off against the backdrop of a sandalwood tree that means different things to each of them. Would be interested to see how this conflict translates on to the big screen, which is currently in the works..
Profile Image for BAGGIO JOSE.
5 reviews
May 23, 2025
ചെറിയൊരു കഥ. ഒറ്റയിരുപ്പിന് വായിച്ച് തീർക്കാം. സമൂഹത്തിലെ പല ടൈപ്പ് മനുഷ്യന്മാർ അവരുടെ സ്വഭാവത്തിലെ unexpected ആയിട്ടുള്ള മാറ്റങ്ങൾ.. അങ്ങനെ interesting ആയിട്ടൊരു കഥ ആണ്.
Profile Image for Anto James.
15 reviews4 followers
November 16, 2020
ഒരു പാവം മനുഷ്യന്റെ ചന്ദനമരം ഉന്നം വെയ്ക്കുന്ന ഒരു ഗുണ്ടയും അയാളുടെ വെപ്പാട്ടിയും. ഇതാണ് കഥാതന്തു. മനുഷ്യരുടെ ധാർഷ്ട്യത്തെയോ ക്രിമിനൽ പ്രവർത്തികളെയോ ആഘോഷിക്കുന്നതും glorify ചെയ്യുന്നതും കലയിലും സാഹിത്യത്തിലും പുതുമയല്ല. യഥാർത്ഥ ജീവിതത്തിൽ മനുഷ്യർ ഇതൊക്കെ അംഗീകരിച്ചു കൊടുക്കില്ലെങ്കിലും സിനിമയിലും സാഹിത്യത്തിലും യുക്തിക്ക് വല്യ പ്രസക്തി ഇല്ലാത്തതിനാൽ ഇമ്മാതിരി കാര്യങ്ങൾ exciting ആയ അനുഭവങ്ങൾ പലർക്കും നൽകിയേക്കാം. അതുകൊണ്ട് അതിലെ മനുഷ്യാവകാശങ്ങളോ ധർമ്മാധർമ്മങ്ങളോ നോക്കാതെ, ചുമ്മാ ഒരു easy read ന് മാത്രം വായിക്കാം. ഇന്ദുഗോപന്റെ എഴുത്താകട്ടെ കുറച്ചു കാലമായി ഈ ഒരു genre തന്നെയാണ് ലൈൻ. 'ഈഗോയുടെ വിജയം' സച്ചിയുടെ ഒരു ഇഷ്ട സബ്ജക്ട് ആയതുകൊണ്ട് അയാൾ ഇത് സിനിമയാക്കാൻ തീരുമാനിച്ചിരുന്നതിൽ അത്ഭുതവുമില്ല. പക്ഷെ ഘടനാപരമായി പടിഞ്ഞാറേക്കൊല്ലം പോലെയുള്ളവ നേടിയ ആ ഒരു anti hero writing success പോലും ഈ പുസ്തകത്തിൽ കാണാൻ സാധിച്ചില്ല. അവസാനത്തെ തരക്കേടില്ലാത്ത ഒരു ട്വിസ്റ്റ് ഉളളതുകൊണ്ട് മാത്രം, വേണേൽ ഒരു ചെറുകഥയാക്കാം എന്ന് പറയാവുന്നതിനെ, വലിച്ചു നീട്ടി കുറച്ചു മസാലയുമൊക്കെയിട്ട് നോവൽ പരുവത്തിലാക്കിയതാണ് പ്രധാന കാരണം. വലിച്ചുനീട്ടിയതിൽ തന്നെ കട്ട് ചെയ്തു മാറ്റിയ പോലെ പെട്ടെന്ന് വന്നുപോകുന്ന ചില കഥാസന്ദർഭങ്ങളും. പിന്നെ ���ാജ്മഹൽ പ്രേമവും ബുദ്ധനുമൊക്കെ സ്‌ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ചു കണ്ട ബോറൻ ഡയലോഗുകളും. ട്വിങ്കിൾ റോസ പുസ്തകം പോലെ അതിഭാവന വരുത്തിവച്ച പൈങ്കിളി മാസ്സ് എന്ന ട്രാഷ് അല്ലെങ്കിലും ഇന്ദുഗോപന്റെ ഏറ്റവും മോശം വർക്കുകളിൽ ഒന്നാണ് 'വിലായത്ത് ബുദ്ധ'. ഫാൻസ്‌ കൂടിയപ്പോൾ ഇന്ദുഗോപൻ quality വിട്ട് ഫീച്ചർ എഴുത്ത് തുടങ്ങിയെന്നു തോന്നുന്നു. ഭൂമിശ്‌മശാനവും കൊടിയടയാളവും അമ്മിണിപ്പിള്ളയും കൊല്ലപ്പാട്ടി ദയയുമൊക്കെ എഴുതി മനസ്സിൽ ഇടം നേടിയ ഇന്ദുഗോപൻ കരിന്തിരി കത്തി പോയിരിക്കുന്നു.
Profile Image for Hrishi.
72 reviews49 followers
December 14, 2020
നല്ല ഒരു സിനിമയാവാൻ സാദ്ധ്യതയുണ്ട്‌‌. ഒരു തിരക്കഥയുടെ മുൻരൂപം എന്ന രീതിയിലാണ് വായിച്ചത്.
Profile Image for Pradeep VK.
22 reviews3 followers
September 28, 2020
🔺"എടീ ഷാജഹാൻ താജ്മഹള് പണിഞ്ഞു കൊടുത്തതിലും വലിയ സംഭവമായിരിക്കും ഇത്. അയാൾ എന്നതാ ചെയ്തത്. ഖജനാവീന്ന് നാട്ടുകാർ കഷ്ടപ്പെട്ട കാശ് എടുത്തല്ലായിരുന്നോ നിർമാണം. എന്നിട്ട് ചുമ്മാ കള്ളും കുടിച്ചോണ്ട് കിടക്കുകയല്ലാരുന്നോ . ഞാനങ്ങനാന്നോ . ഞാനെന്റെ ഉയിരു കൊടുത്താ മല കയറാൻ പോകുന്നത്. ആ മലയുടെ പള്ള നിറയെ നനഞ്ഞ പാറയാ . അത് കൊത്തിനിരത്താൻ സാജുവിന്റെ ഒരു ജെസിബിയും തമിഴ്നാടു പഞ്ചായത്ത് ധനസഹായമായി തന്ന ഒന്നരലക്ഷം രൂപയുമാ ആകെയുള്ളത്. താജ്മഹളൊക്കെ കുറെക്കഴിഞ്ഞ് തകരും. ഈ മല തകരുകേല; എത്ര കോടി കൊല്ലം കഴിഞ്ഞാലും. ഇനി നീ ചോലയ്ക്കലെ ചെമ്പകത്തിന്റെ നാറിയ ബാക്കിയാകില്ല." - ഡബിൾ മോഹനൻ🔻

📗 വിലായത്ത് ബുദ്ധ ( ജി ആർ ഇന്ദുഗോപൻ ) /
നോവൽ / മാതൃഭൂമി ബുക്സ് / 127 Pages / Rs. 180/-

🔸ഇന്ദുഗോപന്റെ രചനകളുടെ ശക്തിയെയും സൗന്ദര്യത്തെയും പറ്റി വർണിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഓരോ വരിയും ആറ്റിക്കുറുക്കി ഒട്ടും കുറവോ കൂടുതലോ ഇല്ലാതെ പറയേണ്ടത് വ്യക്തമായും മനോഹരമായും പറയുന്ന എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. പുതിയ നോവലായ വിലായത്ത് ബുദ്ധയിലും അദ്ദേഹം തന്റെ മാജിക് ആവർത്തിക്കുന്നു. ഗൗതമബുദ്ധന്റെ മുഖത്ത് വിരിയുന്ന സൗമ്യതയും ബുദ്ധഭിക്ഷുക്കളുടെ കൈകളിലെ ആയുധവും തമ്മിലുള്ളത് പോലെ വൈരുദ്ധ്യങ്ങളിലെ താദാദ്മ്യമാണ് ഈ നോവലിന്റെ കരുത്ത്.

🔸ഒരു ഗുരുവിനും അയാളുടെ ശിഷ്യനും ഇടയിൽ നടക്കുന്ന ക്ലാഷ് വിഷയമാക്കിയ ഈ നോവൽ സംവിധായകൻ സച്ചി സിനിമയാക്കാൻ തീരുമാനിച്ചിരുന്നതാണ്. അദ്ദേഹത്തെക്കുറിച്ചുള്ള ഇന്ദുഗോപന്റെ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പോടെയാണ് നോവൽ ആരംഭിക്കുന്നത്. വളരെ പുതുമ നിറഞ്ഞതും രസകരവും ഒരുപാട് അർത്ഥതലങ്ങളും ഉള്ളതാണ് വിലായത്ത് ബുദ്ധയുടെ കഥാപരിസരം. ചന്ദനമരങ്ങളുടെ നാടായ മറയൂരിന്റെ പശ്ചാത്തലത്തിൽ തീട്ടം ഭാസ്കരൻ എന്ന മുൻ അദ്ധ്യാപകനും അയാളുടെ ശിഷ്യനായിരുന്ന ചന്ദനക്കൊളളക്കാരൻ ഡബിൾ മോഹനനും തമ്മിലുള്ള കൊമ്പുകോർക്കൽ അതീവ ഹൃദ്യമായി ഇന്ദുഗോപന്റെ തൂലിക പകർത്തിയിരിക്കുന്നു.

🔸ഭാസ്കരനും മോഹനനും കൂടാതെ സ്ത്രീ കഥാപാത്രങ്ങളായ ചൈതന്യവും ചെമ്പകവും ശക്തമായ സാന്നിദ്ധ്യമായി നോവലിൽ നിറഞ്ഞ് നില്ക്കുന്നു. നോവൽ വായിക്കുമ്പോൾ സച്ചി ഇത് സിനിമയാക്കിയിരുന്നെങ്കിൽ അയ്യപ്പനും കോശിയും പോലെ ഒരു ഉഗ്രൻ ചിത്രം നമുക്ക് ലഭിക്കുമായിരുന്നു എന്ന് തോന്നി. അയ്യപ്പനും കോശിയിലേയും കണ്ണമ്മയെപ്പോലെ ഒരു ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു ചൈതന്യവും. അത് പോലെ ഡബിൾ മോഹനനായി പൃഥ്വിരാജിനെ സങ്കല്പിച്ചാണ് നോവൽ വായിച്ചത്. സച്ചിയെപ്പോലെ കഴിവുള്ള ഒരു സംവിധായകന് കേറി മേയാനുള്ള എല്ലാ സ്കോപ്പും ഉള്ള ഒരു കഥയാണ് ഈ നോവലിന് .

🔸നോവൽ എന്ന് പറയുന്നെങ്കിലും ഇന്ദുഗോപന്റെ മറ്റ് കഥകളെപ്പോലെ ഒരു വലിയ കഥയുടെ വലിപ്പമേ വിലായത്ത് ബുദ്ധയ്ക്കുള്ളു. 127 പേജുകളിൽ മൂന്നിലൊരു ഭാഗവും ആമുഖവും പഠനവും ആസ്വാദനവും ഒക്കെ ആണ്. പുസ്തകങ്ങളുടെ ക്വാളിറ്റിയിലും എഡിറ്റിംഗിലും വിട്ട് വീഴ്ച ചെയ്യാത്ത മാതൃഭൂമി മനോഹരമായി നല്ല ക്വാളിറ്റിയിൽ തന്നെയാണ് ബുക്ക് അച്ചടിച്ചിരിക്കുന്നത്. കഥയുടെ രംഗങ്ങൾ ചിത്രങ്ങളിലൂടെ വിഷ്വലൈസ് ചെയ്തിരിക്കുന്നതും നോവലിന്റെ പുറംചട്ടയും എല്ലാം മനോഹരമായിരുന്നു. പക്ഷേ ഇതൊന്നും ഇല്ലാതെ നോവൽ മാത്രം എല്ലാ പേജുകളിലും പ്രിൻറ് ചെയ്തിരുന്നുവെങ്കിൽ പകുതി പേജുകളിൽ മൊത്തം ഒതുങ്ങുമായിരുന്നു എന്നതും സത്യമാണ്. ഓരോ സമയത്തെയും മാർക്കറ്റിനനുസരിച്ചുള്ള പുസ്തകത്തിന്റെ രൂപകല്പന മാതൃഭൂമിയെ ആരും പഠിപ്പിക്കണ്ടല്ലോ.


©️ PRADEEP V K
Profile Image for DrJeevan KY.
144 reviews46 followers
October 14, 2020
🌳"ബുദ്ധം ശരണം ഗച്ഛാമി. ഹേ, വിലായത്ത് ബുദ്ധാ! അങ്ങ് അഹിംസ പറഞ്ഞ ആളല്ലേ. ഞാൻ ഹിംസക്കില്ല. എൻ്റെ നേർക്ക് വെടി പൊട്ടിച്ച് ഹിംസ നടത്തിയ ഇദ്ദേഹത്തിൻ്റെ വീട്ടുമുറ്റത്ത് അങ്ങേയ്ക് ഇനി നില്ക്കാനാവില്ല. വീണത് ചോരയാണ്. അത് ഈ ഭൂമിയിൽ വീണ നേരംതന്നെ അങ്ങ് മനസ്സുകൊണ്ട് ഷാങ്ഹായിയിലേക്കുള്ള കപ്പൽ കയറാൻ തീരുമാനിച്ചുകഴിഞ്ഞു.."
- ഡബിൾ മോഹനൻ.
ഈ പുസ്തകത്തെപ്പറ്റി ആരോ പറഞ്ഞതുപോലെ ഒരു സ്റ്റേഷനിലും നിർത്താതെ പായുന്ന ഒരു തീവണ്ടിയിലേക്ക് വായനക്കാർ കയറുകയും അവസാനത്തിലല്ലാതെ ഇറങ്ങാനും സാധിക്കാത്ത ഒരനുഭൂതിയാണ് എനിക്കും ഈ നോവൽ വായിച്ചപ്പോൾ ഉണ്ടായത്.
.
🌳വളരെ ലളിതമായി പറഞ്ഞുപോവുന്ന കഥയായിരിക്കെത്തന്നെ വരികളിൽ പല മാനങ്ങൾ ഒളിപ്പിച്ചുകൊണ്ടുള്ള എഴുത്ത് ഇന്ദുഗോപൻ എന്ന എഴുത്തുകാരൻ്റെ ഒരു പ്രത്യേകതയായി എനിക്ക് തോന്നി. പുസ്തകത്തിൻ്റെ കവർ പേജിലും തുടർന്നുള്ള ആമുഖത്തിലും സംവിധായകൻ സച്ചിയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. "അയ്യപ്പനും കോശിയും" എന്ന സിനിമക്കു ശേഷം അദ്ദേഹം ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. സച്ചിയുടെ മരണശേഷമുള്ള നടൻ പ്രിത്വിരാജിൻ്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ "ഒടുവിൽ നിങ്ങൾ ചന്ദനക്കഥയുടെ ക്ലൈമാകാസ് എന്നോട് പറയാതെയാണല്ലോ പോയത്" എന്ന് പ്രിത്വിരാജ് തന്നെ കുറിച്ചിരുന്നു. ഇന്നദ്ദേഹം നമുക്കിടയിലുണ്ടായിരുന്നെങ്കിൽ "അയ്യപ്പനും കോശിയും" പോലെ ഒട്ടും മടുപ്പില്ലാതെ കാണാവുന്ന ഒരു സിനിമ ഉണ്ടാവുമായിരുന്നു. സംവിധായകൻ രാജേഷ് പിള്ളയുടെ വിയോഗത്തിനു ശേഷം മറ്റു ചിലർ ഏറ്റെടുത്ത് സിനിമ ഇറക്കിയ പോലെ വിലായത്ത് ബുദ്ധയും ഒരു സിനിമയായി വരുമെന്ന് പ്രതീക്ഷിക്കാം. അതിനു വേണ്ടി ഏറെ ആഗ്രഹിക്കുകയും ചെയ്യുന്നു.
.
🌳കഥയിലേക്ക് വന്നാൽ മറയൂരിലെ ശർക്കരനിർമാണ തൊഴിലാളികളിലൂടെയും ചന്ദനമരങ്ങൾക്കിടയിലൂടെയും അവിടെ നടക്കുന്ന ചെറിയൊരു പ്രതികാരത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും ഉള്ള ഒരു സഞ്ചാരമായിരുന്നു ഈ പുസ്തകം. വായനയിലുടനീളം ചന്ദനത്തിൻ്റെയും ശർക്കരയുടെയും ഗന്ധം ഞാനനുഭവിക്കുകയായിരുന്നു. അതിന് സാധിച്ച ഇന്ദുഗോപൻ്റെ എഴുത്ത് എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. ചന്ദനമരങ്ങൾക്കിടയിൽ ഏറ്റവും വിലകൂടിയതും ബുദ്ധപ്രതിമാനിർമാണത്തിനായി കയറ്റിയയക്കുകയും ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന അപൂർവ്വയിനം ചന്ദനം തൻ്റെ വീട്ടുവളപ്പിൽ ഒരു പ്രത്യേക കാരണത്താൽ ഭാസ്കരൻ മാഷ് വളർത്തുകയും അത് മോഷ്ടിക്കാനായി മാഷിൻ്റെ പഴയ ശിഷ്യനും ചന്ദനക്കടത്തുകാരനുമായ ഡബിൾ മോഹനൻ ശ്രമിക്കുയും ചെയ്യുന്നു. വിലായത്ത് ബുദ്ധ എന്നാൽ വിദേശത്ത് പോകുന്ന ബുദ്ധ എന്നാണ് അർത്ഥം. വ���ലായത്ത് ബുദ്ധയുടെ തടിക്ക് മറ്റ് ചന്ദനത്തടികളെ അപേക്ഷിച്ച് ബുദ്ധപ്രതിമാനിർമാണത്തിന് അനായാസമായി ഉപയോഗിക്കാമെന്ന പ്രത്യേകതയുണ്ട്.
.
🌳പകയും പ്രണയവും പ്രതികാരവും അധികാരവും എല്ലാം ചേർന്ന സാധാരണ മനുഷ്യജീവിതത്തിൻ്റെ നേർക്കാഴ്ചയാണ് വിലായത്ത് ബുദ്ധ. മലയാള സാഹിത്യത്തിൽ ചർച്ചയാകാൻ വേണ്ടുന്ന അനേകം ചെറുശില്പങ്ങൾ അടങ്ങുന്ന അസ്സൽ വൃക്ഷം. സുഗന്ധപൂരിതമായ കാതലുള്ള ഒന്ന്(കടപ്പാട്).
Profile Image for Athul Suresh.
29 reviews
December 2, 2021
ബുദ്ധം ശരണം ഗച്ഛാമി.
ഹേ, വിലായത്ത് ബുദ്ധാ!
അങ്ങ് അഹിംസ പറഞ്ഞ ആളല്ലേ.
ഞാൻ ഹിംസയ്ക്കില്ല.
എന്റെ നേർക്ക് വെടി പൊട്ടിച്ച് ഹിംസ നടത്തിയ ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് അങ്ങേയ്ക്ക് ഇനി നിൽക്കാനാവില്ല. വീണത് ചോരയാണ്. അത്‌ ഈ ഭൂമിയിൽ വീണ നേരംതന്നെ അങ്ങ് മനസ്സുകൊണ്ട് ഷാങ്‌ഹായിലേക്കുള്ള കപ്പൽ കയറാൻ തീരുമാനിച്ചു കഴിഞ്ഞു...



സിനിമയാക്കാൻ പോകുന്നുവെന്നറിഞ്ഞത് കൊണ്ടോ എന്തോ, സീനുകളായി സങ്കൽപ്പിച്ചാണ് വായിച്ചത്.എഴുത്ത് ആ ഭാവനയ്ക്ക് സഹായകരമാകുന്നതുമായിരുന്നു.


വിലായത്ത് ബുദ്ധ മറയൂരിലെ രണ്ട് വ്യക്തികൾക്കിടയിൽ ചന്ദനമരത്തിന്റെ പേരിൽ നടക്കുന്ന ചില സംഭവവികാസങ്ങളടങ്ങിയ കഥയാണ്. തനിക്കു വന്നുപെട്ട ഒരു വല്ലാത്ത ദുഷ്പേര് മാറ്റാൻ ഭാസ്കരൻ മാഷ് ഒരു മാർഗ്ഗം കണ്ടെത്തുകയും. അതിന് വിലങ്ങുതടിയായി പഴയ ശിഷ്യനായ മോഹനൻ വരികയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം.


ഭാസ്കരൻ സാർ , മോഹനൻ എന്നിവരാണ് രണ്ട് പ്രധാന കഥാപാത്രങ്ങൾ പക്ഷെ ബാക്കിയുള്ള കഥാപാത്രങ്ങള്ക്കും അവരുടേതായ ഒരു സ്‌പേസ് നൽകിക്കൊണ്ട് കൃത്യമായ വ്യക്തിത്വം നൽകി, ഒരു ചെറിയ കഥാപാത്രത്തെ മാറ്റിയാൽ പോലും കഥ അവിടെ നിന്നു പോകും അത്രത്തോളം കഥയുമായി ഇഴുകിച്ചേർന്നതാണ് കഥാപാത്രങ്ങൾ. സമൂഹത്തിന്റെ പൊള്ളത്തരങ്ങളെ കളിയാകുവാനും എഴുത്തുകാരൻ മറന്നിട്ടില്ല.


വിലായത്ത് ബുദ്ധ വായിച്ചപ്പോൾത്തന്നെ സച്ചിക്ക് സിനിമയാക്കണമെന്ന് തോന്നിയതിൽ ഒരത്ഭുതം തോന്നിയില്ല. വ്യക്തി തർക്കങ്ങൾ ഏറ്റവും മികച്ചതും ശക്തവുമായി സിനിമ ചെയ്ത് സംവിധായകരിൽ മുൻ പന്തിയിൽ തന്നെ സച്ചി ഉണ്ടാക്കും , അയ്യപ്പനും കോശിയും എന്ന ചിത്രം തന്നെ അതിന് വലിയ ഉദാഹരണമാണ്. സച്ചിയുടെ ആഗ്രഹം പോലെ തന്നെ വിലായത്ത് ബുദ്ധ മികച്ച ഒരു ചിത്രമാകാൻ ജയൻ നമ്പ്യാർക്കും , പ്രിത്വിരാജിനും , ജി ആർ ഇന്ദുഗോപനും കഴിയട്ടെ. നോവലിനെകാൾ മികച്ചതും വേറിട്ടതുമായ ഒരു ക്ലൈമാക്സ്‌ അടക്കം ബിഗ് സ്‌ക്രീനിൽ കാണാനായി കാത്തിരിക്കുന്നു.



🖋️ അതുൽ സുരേഷ്
Profile Image for Jubair Usman.
38 reviews1 follower
August 22, 2020
സംവിധായകൻ സച്ചി ഈ കഥ സിനിമയാക്കാൻ ആഗ്രഹിച്ചതിൽ അത്ഭുതമേതുമില്ല. ആ പ്രൊജക്ട് നടന്നിരുന്നെങ്കിൽ 'അയ്യപ്പനും കോശിയും' എന്ന തന്റെ അവസാന സിനിമക്കൊരു മികച്ച spiritual sequel ആയി അത് പരിണമിച്ചേനെ.

സച്ചിയുടെ അവസാന സിനിമകളിലെന്നപോലെ
അധികാര ശ്രേണിയിൽ വ്യത്യസ്ത നിലകളിൽ വിഹരിക്കുന്ന വ്യക്തികൾക്കിടയിൽ ഉടലെടുക്കുന്ന സംഘർഷവും ഉരസലുകളുമെല്ലാമാണ് ഈ കഥയുടേയും ഇതിവൃത്തം. അധ്യാപകനും പഞ്ചായത്ത് പ്രസിഡണ്ടുമായ ഭാസ്കരൻ മാഷിനു ഒരു ദുരനുഭവം നേരിടേണ്ടി വരുന്നു. ആ സംഭവത്താൽ തിരി കൊളുത്തപ്പെടുന്ന ചെയ്ൻ റിയാക്ഷൻ ചെന്നവസാനിക്കുന്നത് മാഷും അദ്ദേഹത്തിന്റെ ചില 'എതിരാളികളും' തമ്മിലുള്ള വീറും വാശിയുമേറിയ ഒരു ഗംഭീര ഫേസ്-ഓഫിലാണ്. ഈ 'സെറ്റ്പീസുകളെ' അനായാസേന പടുത്തുയർത്തുന്നതിലാണ് ഇന്ദുഗോപന്റെ ക്രാഫ്റ്റ് കാണാൻ കഴിയുന്നത്. അയാൾ എവിടെയും wordy ആകുന്നില്ല.
ക്ലാസ്/എക്കണോമിക്കൽ ഡിഫറൻസിനെ കുറിച്ചെല്ലാം രണ്ടു-മൂന്ന് പേജ് പ്രീച്ച് ചെയ്യാൻ വകുപ്പുള്ളയിടങ്ങളിൽ അയാൾ താരതമ്യേന പരിമിതമായ വിവരണവും സംഭാഷണങ്ങളും ചേർത്ത് കഥയെ അതിന്റെ ഒഴുക്കിലങ്ങ് പറയുകയാണ്.

ഇന്ദുഗോപൻ കഥകൾ വായനക്കാർക്കു നൽകുന്ന വാഗ്ദാനം അത്ര പരിചിതമൊന്നുമല്ലാത്ത പശ്ചാത്തലവും 'തഴക്കം വന്ന കഥ പറച്ചിലുകാരനെ കേൾക്കുക' എന്ന സുന്ദരൻ അനുഭൂതിയും ആണെന്ന് തോന്നാറുണ്ട്. വിലായത്ത് ബുദ്ധയും ഈ വാഗ്ദാനം മനോഹരമായി നിറവേറ്റുന്നുണ്ട്.
Profile Image for Sreelekshmi Ramachandran.
291 reviews32 followers
October 2, 2023
"ഹേ, വിലായത്ത് ബുദ്ധാ !
അങ്ങ് അഹിംസ പറഞ്ഞ ആളല്ലേ. ഞാന്‍ ഹിംസയ്ക്കില്ല.. "

മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥ.

സംഘര്‍ഷങ്ങളാല്‍ സമൃദ്ധമാണ് വിലായത്ത് ബുദ്ധ. അവ ജീവിതത്തിന്റെ അടിസ്ഥാനത്തെ കുലുക്കിയുണര്‍ത്തുന്നില്ലെങ്കിലും ചെറുതല്ലാത്ത രസവും സന്തോഷവും ആകാംക്ഷയും ഉത്കണ്ഠയും ഉണര്‍ത്തി വായനയെ ആഹ്ലാദപൂര്‍ണമാക്കുന്നു. കഥയുടെ രസത്തില്‍ മാത്രം നിര്‍ത്തണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാം. അതല്ല, ജീവിതത്തിന്റെ അടിസ്ഥാന സമസ്യകളെക്കുറിച്ച് ആലോചിക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള വഴിയും വിലായത്ത് ബുദ്ധ തുറക്കുന്നുണ്ട്. ഈ നിഗൂഢത തന്നെയാണ് വിലായത്ത് ബുദ്ധയുടെ ആകര്‍ഷണീയത.
.
.
.
📚Book-വിലായത്ത് ബുദ്ധ
✒️Writer-ജി. ആർ. ഇന്ദുഗോപൻ
🖇️Publisher- mathrubhumi books
Displaying 1 - 30 of 83 reviews

Can't find what you're looking for?

Get help and learn more about the design.