2003 ലെ കേരളസാഹിത്യ അക്കാദമി അവാർഡ് കഥയ്ക് നേടിയ കൃതിയാണ്. പ്രകൃതിയുടെയും നേർമ്മയുടെയും കഥകൾ കാൽപ്പനികമായ് അവതരിപ്പിക്കുന്ന കഥകൾ. പി ഉദയഭാനുവിൻ്റെ ഭൂമിയുടെ രാഷ്ട്രീയം എന്ന ഈ പുസ്തകത്തിനെപ്പറ്റിയുള്ള പഠനം തുടക്കത്തിലുണ്ട്
ഭ്രാന്തൻമാരെ ഹൃദയത്തിലേറ്റി സംരക്ഷിച്ച കാവും ഭാഗത്തെ ഭ്രാന്തൻമാരൂടെ കഥ പറയുന്ന "ഭ്രാന്തിനെപ്പറ്റി ഒരുപന്യാസം" ഐം എം എ തൃശ്ശൂർ സംഘടിപ്പിച്ച ഉത്തരാധുനിക ശരീരം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു സാഹിത്യത്തിൽ പി എച്ച് ഡി ഉള്ള അധ്യാപകൻ്റെ രസകരമായ പ്രസംഗം ആണ് അടുത്ത കഥയായ "ഉത്തരാധുനിക ശരീരം" സ്വാതന്ത്ര്യത്തിന് മുമ്പുള്ള പട്ടാളക്കാരൻ്റെ കഥ പറയുന്ന സ്വാതന്ത്ര്യം,യുദ്ധം,മരണം പുരാവശേഷം എന്ന കഥ ഗതകാലത്തിൻറെസമരണയാണ്. തലമുറകൾ എന്ന കഥ സാഹിത്യത്തിലെ ഉത്തരാധുനികത, ആധുനികത എന്നിവയിലെ കലഹം സൂചിപ്പിക്കുന്നതാണ് പ്രകൃതിയുടെ കഥ പറയുന്ന വെയിൽമരങ്ങൾ ആരൂടെതുമല്ലാത്ത ഭൂമി മതഭ്രാന്തിൻ്റെ നിരർത്ഥകയെ ചൂണ്ടിക്കാട്ടുന്ന കഥയാണ്. നിഴലുകളിലെ സമയം , സമയം അവസാനിക്കാറായ ഒരു മനുഷ്യജീവിതത്തിൻറെ കഥയാണ്. മനുഷ്യമനസ്സിൻ്റെ വ്യതിരിക്തതഭാവങ്ങൾ പ്രണയവും വഞ്ചനയും പറയുന്ന ഡ്രാക്കുള അമ്മയെകളഞ്ഞ സന്യാസി അമ്മയെ അമ്മയായ് കാണുന്നവരുടെ കഥകളാണ് അമ്മയില്ലാത്ത വീട്,അമ്മ ദൈവങ്ങൾ എന്നിവ പൂർവ്വകാലം മറന്നതിൻ്റെ കഥ പറയുന്ന ഓർമ്മ വായനക്കാരില്ലാത്ത ലൈബ്രറിയുടെ കഥ പറയുന്ന വാക്കുകളിലെ ശേഷിപ്പ് തുരുത്തിൻ്റെയും വേലായിയുടെയും കഥ പറയുന്ന ചൂണ്ട് വിരൽ മടങ്ങുന്നു. വിക്കൽ മാറി ലൗഡ് സ്പീക്കർ ആവുന്ന കഥയാണ് ജലസന്ധി പർദ പ്രണയത്തിന്റെ മതബോധം പറയുന്ന കഥയാണ്.
104 പേജുകളുള്ള ഈ പുസ്തകം 90 വിലയായി പുറത്തിറക്കിയത് ഡീസീ ബുക്സാണ്