Summary This story revolves around some amazing down to earth people who have all the innocence and virtues of the beautiful Valluvanad. Unfortunately, they land in some difficult circumstances. How they tackle it forms the crux of this novel.
വള്ളുവനാടിന്റെ സൗന്ദര്യം കൊണ്ടും, സ്നേഹിക്കാൻ മാത്രമറിയുന്ന കുറച്ചു മനുഷ്യരുടെ ഹൃദയനിർമ്മലത കൊണ്ടും സമ്പന്നമാണീ കൃതി.
ഈ പുസ്തകത്തിൽ എന്നെ സ്വാധീനിച്ച മൂന്ന് ആശയങ്ങൾ
1) ആരാണ് നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ അവകാശി? എന്റെ ജീവിതം എന്റെ മാത്രമാണ്. അത് എനിക്ക് ഇഷ്ടം പോലെ ജീവിക്കും. അതിനെക്കുറിച്ച് ചോദിക്കുവാൻ നിങ്ങൾക്ക് യാതൊരു വക അവകാശവുമില്ല എന്ന ചിന്ത ഇന്നത്തെ അണു കുടുംബങ്ങളിലെ കുട്ടികളെ പ്രശ്നങ്ങളിലേക്ക് മാത്രമാണ് നയിച്ചിട്ടുള്ളതെന്ന് നമ്മുടെ സമൂഹം നമുക്ക് പലകുറി കാണിച്ച് തന്നിട്ടുള്ളതാണ്.
"എന്റെ ജീവിതം എന്റെ മാത്രമാണെന്ന് തോന്നിയിട്ടില്ല. ഈ നിമിഷം വരെ.. അത് എന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന എന്റെ അച്ഛനും അമ്മയും എല്ലാവരും ഉൾപ്പെടുന്നതാണ്." എന്ന് ചിന്തിക്കുവാനുള്ള നൻമയും ഹൃദയവിശാലതയും ഉണ്ടെങ്കിൽ തകർന്നു പോകുവാൻ സാധ്യതയുള്ള പല സന്ദർഭങ്ങളും പ്രായത്തിൽ കവിഞ്ഞ പക്വതയോടെ നമുക്ക് നേരിടാൻ സാധിക്കുമെന്ന് ഈ നോവൽ കാണിച്ചു തരുന്നു.
2) ഒരാളുടെ വ്യക്തിത്വം നമുക്കെങ്ങനെ മനസ്സിലാക്കാം? “Personality is who we are and what we do when everybody is watching.”
“Character is what we are and what we do when nobody is watching.”
ഒരാളെ മനസ്സിലാക്കേണ്ടതും അറിയേണ്ടതും മറ്റൊരാളുടെ നാവിൽ നിന്നല്ല. അയാളുമായി അടുത്തിടപഴകിയാണ്. അയാൾ ഏങ്ങനെയാണ് വികലാംഗരോടും, വയസ്സായവരോടും, കീഴ്ജോലിക്കാരോടും പെരുമാറുന്നതെന്ന് നോക്കുക. അതാണ് അയാളുടെ യഥാർത്ഥ വ്യക്തിത്വം എന്ന് നിസ്സംശയം പറയാം.
3) നമുക്കുള്ളതാണെങ്കിൽ എവിടെ പോയാലും അത് നമ്മുടെ കയ്യിലേക്ക് തന്നെ തിരിച്ചെത്തും നമ്മൾ തെറ്റുകളൊന്നും ചെയ്തിട്ടില്ലെങ്കിൽ, നമ്മൾക്കർഹതപ്പെട്ടത് നമ്മൾക്ക് തന്നെ ലഭിക്കുമെന്ന് ഈ നോവൽ നമുക്ക് അതിലെ കഥാപാത്രങ്ങളിലൂടെ കാണിച്ച് തരുന്നു.
ഈ പുസ്തകത്തിലെ എനിക്ക് പ്രിയപ്പെട്ട മൂന്ന് വരികൾ
“ചില ഓർമ്മകൾ അങ്ങനെയാണ്. മായ്ക്കുന്തോറും കൂടുതൽ തെളിഞ്ഞു വരും. അങ്ങനെ അല്ലായിരുന്നുവെങ്കിൽ ഈ പഴയ സാധനങ്ങൾക്ക് പകരം പുതിയവ ഇവിടെ എന്നോ സ്‌ഥാനം പിടിച്ചിട്ടുണ്ടാവും."
" തങ്ങളുടെ മകന്റെ ജീവിതം നന്നാക്കുവാൻ വേണ്ടി എല്ലാം മറച്ച് വച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്ത് അവരെ ഒരു പരീക്ഷണ വസ്തുവാക്കുന്നത് ഒരു സ്ത്രീയോടു ചെയ്യാവുന്ന ഏറ്റവും ക്രൂരമായ പ്രവർത്തികളിലൊന്നാണ്."
" ആത്മാർത്ഥമായി നമമളെ സ്നേഹിക്കുന്ന മാതാപിതാക്കൾ നമ്മളുടെ നൻമ മാത്രം കരുതി നൽകുന്ന ഉപദേശം അനുസരിക്കുകയാണെങ്കിൽ എത്രയൊക്കെ പരീക്ഷണങ്ങൾ നേരിട്ടാലും ആത്യന്തികമായി ദൈവം നമുക്ക് ഏറ്റവും മികച്ചത് തിരിച്ചു നൽകുക തന്നെ ചെയ്യും."
റേറ്റിംഗ് 4/5 വള്ളുവനാടിന്റെ സ്നേഹവും മനോഹാരിതയും ഒപ്പിയെടുത്ത ഈ കൃതി ഒരു നല്ല വായനാ അനുഭവം നൽകുമെന്ന് നിസ്സംശയം പറയാം.