നാഡീവിജ്ഞാനം പാരമ്പര്യമായി ലഭിച്ച മശോയി കുടുംബത്തിലെ ജീവൻ മശോയിയുടെ വ്യത്യസ്ത കാലങ്ങളിലെ സഞ്ചാരവും അനുഭവങ്ങളും മാജിക്കൽ റിയലിസത്തോട് ചേർന്നു നിൽക്കുന്ന ചാരുതയിൽ ആഖ്യാനം ചെയ്തിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം പുരോഗതി പ്രാപിച്ചപ്പോഴും ഗ്രാമീണരുടെ വിശ്വസ്ത വൈദ്യരീതിയായ നാഡീവിജ്ഞാനത്തിൻ്റെ പ്രയോഗവും അതിനെ ആധുനിക ഡോക്ടർ ഒരു പ്രത്യേക സാഹചര്യത്തിൽ അംഗീകരിക്കുന്നിടത്തുമാണ് കഥാന്ത്യം. - അബൂബക്കർ സിദ്ദീഖ് എം ഒറ്റത്തറ