ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. തെരുവിന്റെ മക്കൾ തന്നെയാണിതിലെ മുഖ്യ കഥാപാത്രങ്ങളും. ഒന്നുമില്ലായ്മയുടെ പടുകുഴിയിൽ ജീവി ക്കുന്ന മനുഷ്യരുടെ വേദനയും സന്തോഷങ്ങളും നോവലിൽ വരച്ചുകാട്ടുന്നു. പത്ര ങ്ങളുടെ തലക്കെട്ടുകൾ ഉറക്കെ വായിച്ചുകൊണ്ട് വിപണനം നടത്തുന്ന കൃഷ്ണ ക്കുറുപ്പിലൂടെയാണ് തെരുവിന്റെ വിശാലമായ ലോകം അനാവരണം ചെയ്യുന്നത്. തെരു വിലെ സാധാരണ ജനങ്ങൾ തന്നെയാണിതിലെ മുഖ്യകഥാപാത്രങ്ങളും. ഇതിലെ കഥാ പാത്രങ്ങളായ ഓമഞ്ചിയും, രാമുണ്ണി മാസ്റ്ററും, ആയിശയും, മുരുകനും, മാലതിയും വികൃതിക്കൂട്ടങ്ങളും എല്ലാ തെരുവുകളിലുമുണ്ട്.
Sankarankutty Kunhiraman Pottekkatt (Malayalam: ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്), popularly known as S. K. Pottekkatt, was a famous Malayalam writer from Kerala, South India. He is the author of nearly sixty books which include ten novels, twenty-four collections of short stories, three anthologies of poems, eighteen travelogues, four plays, a collection of essays and a couple of books based on personal reminiscences. Pottekatt won the Jnanpith Award in 1980 for the novel Oru Desathinte Katha (The Story of a Locale). His works have been translated into English, Italian, Russian, German and Czech, besides all major Indian languages.
Mittayi Theruvu was one of my favourite haunts for stories during my days as a reporter in Kozhikode. Pottekkatt has set an entire book on the lives of many connected to thaat street, from the ragpickers to the shopkeepers and the unfortunate ones who are forced to sleep on the shop verandahs. And ofcourse the more fortunate ones whose lives are intertwined with those in the streets. My favourite character is ofcourse the man who makes a living by selling newspapers in the street, the man who picks out the one sleazy news story from the day's paper and screams it out to make the people buy it out of curiosity. Just the kind of method used by online media these days to get hits. But then, thats's the only humorous part about his story, which is otherwise one of failures, disappointment and poverty.
ഒരു തെരുവിന്റെ കഥയുടെ ആറ്റവും വലിയ പ്രേത്യകത ഇതൊരു തെരുവിന്റ കഥയാണ് എന്നുള്ളതാണ് ! ചുറ്റും നടക്കുന്ന ജീവിതങ്ങളെ വീക്ഷിച്ചു,ഒരു കേന്ദ്ര കഥാ പാത്രമായി തെരുവ് നിൽക്കുന്നതായിട്ടു തോന്നി; ജീവിതത്തിന്റെ ഒരു തുടർച്ചയായി.
തുടക്കം മുതൽ തന്നെ നമ്മൾ തെരുവിന്റെ ഒരു ഭാഗം ആവും. തെരുവിന്റെ മക്കൾ നമുക്ക് സുപരിചിതരാവും, നമ്മൾ അവരോടൊപ്പം തെരുവിൽ ജീവിക്കും.
ഇത്രയധികം കഥാപാത്രങ്ങളുടെ ജീവിതം നമ്മൾ വളരെ രസമായി ആസ്യധിച്ചു വായിച്ചു പോവും. വായിച്ചതിനു ശേഷവും കുരിപ്പിന്റെയും, ഓമജിയുടെയും, ഒക്കെ കാര്യങ്ങൾ ഓർത്തു നമ്മൾ ചിരിച്ചു പോകും.
ഈ കഥ വായിച്ചാൽ 60 വർഷം മുൻപുള്ള മിട്ടായി തെരുവിൽ നിങ്ങള്ക്ക് ജീവിക്കാം.
തെരുവിൻ്റെ കഥ/ദേശത്തിൻ്റെ കഥ, കൂടുതൽ ഇഷ്ടമേതെന്ന് മനസ്സിലാക്കാൻ ഈ പ്രായത്തിലിനി ബുദ്ധിമുട്ടുണ്ടാവില്ല എന്നു കരുതിയാണ് re-read ചെയ്തത്. ഒരു കാര്യോം ഉണ്ടായില്ല. 😂
"പാടത്തിനപ്പുറത്തു അകലെ, പറമ്പുകളിലെ യും, കുന്നിൻചേരുവുകളിലെയും, തെങ്ങിൻതോപ്പുകളുടെ പച്ച വിതാനങ്ങൾ പല പതനങ്ങളിലായി കാണുന്നു. അവയ്ക്കപ്പുറം ആകാശനീലിമയും മലനിരകളുടെ മങ്ങിയ കോലങ്ങളും അലിഞ്ഞുചേർന്ന ചക്രവാളമാണ്. രണ്ട് ലോകങ്ങളുടെ സമ്മേളനമാണ് ആ ചക്രവാളം. ഒന്ന് യാഥാർത്ഥ്യത്തിന്റേത് മറ്റേത് സങ്കൽപ്പത്തിന്റേത്. ആ ആകാശവും അതിന്റെ അഗാധശൂന്യതയ്ക്ക് ആവരണം ചാർത്തുന്ന നീലിമയും വെറും സങ്കല്പമാണ്. അങ്ങനെ പകുതി യാഥാർത്ഥ്യവും പകുതി സങ്കല്പവും ഒത്തുചേർന്ന ഒരു ചക്രവാളമാണ് മനുഷ്യജീവിതം."
എസ് കെ പൊറ്റെക്കാട്ടിന്റെ ഒരു തെരുവിന്റെ കഥ എന്ന നോവൽ വായനക്കാരനു മുന്നിൽ തുറന്നുകാട്ടുന്നത് ഒരു തെരുവിനെയാണ് അവിടെ ആ തെരുവിൽ ജീവിച്ചും മണ്ണടിഞ്ഞു പോയ മനുഷ്യരെ പറ്റിയും വായനക്കാരനു മുന്നിൽ തുറന്നുകാട്ടുന്നു. അനേകം കഥാപാത്രങ്ങളുടെ ജീവിതം വായനക്കാർക്ക് മുന്നിൽ വളരെ രസകരമായി എഴുത്തുകാരൻ അവതരിപ്പിച്ചിട്ടുണ്ട്. നോവൽ വായിച്ച് കഴിഞ്ഞശേഷവും പല കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കും ഉദാഹരണത്തിന് : ഓമാഞ്ചി, കുറുപ്പ്, രാധ എന്നീ കഥാപാത്രങ്ങൾ. ഈ നോവൽ വായിച്ചാൽ 60 വർഷം മുൻപുള്ള മിഠായിത്തെരുവിൽ ജീവിതം കഴിച്ചുകൂട്ടിയ ആളുകളുടെ കൂടെ ജീവിച്ച പ്രതീതി വായനക്കാരനു ലഭിക്കുന്നു. മിഠായിതെരുവ് എന്നാണ് പേരെങ്കിലും കയ്പ്പേറിയതായിരുന്നു പല കഥാപാത്രങ്ങളുടെ ജീവിതവും അനുഭവങ്ങളും. അപ്പോഴും ചിരിക്കാനും, ആനന്ദിക്കാനും ജീവിതത്തെ പ്രണയിക്കാനും അവർ മറന്നിരുന്നില്ല.
"സമുദായം വിസർജിച്ച ജീവിത പിണ്ഡങ്ങളുടെ തൊട്ടിയാണ് തെരുവ്. എച്ചിലിലകൾ, ചീഞ്ഞ പച്ചക്കറി, കെട്ട പഴങ്ങൾ, ഉടഞ്ഞ പിഞ്ഞാണങ്ങൾ, പിഞ്ഞിയ പൊതിക്കടലാസുകൾ ഇവയൊക്കെ കുപ്പത്തൊട്ടിയിൽ എറിയപ്പെടുന്നു. അത്തരത്തിലയിതീർന്ന മനുഷ്യ ജീവിതങ്ങൾ ഈ തെരുവിലും. ഇവിടെ വേദനകളുണ്ട്, അനുഭവങ്ങളുണ്ട്, നെടുവീർപ്പുകളുണ്ട്, നേരമ്പോക്കുകളുണ്ട്, പൊട്ടിക്കരച്ചിലുകളുണ്ട്, പാട്ടും കളിയുമുണ്ട്, പട്ടിണിയുണ്ട്, പുലയാട്ടുണ്ട്, സ്വാർത്ഥയുണ്ട്, സഹാനുഭൂതിയുണ്ട് ഇവിടെ സ്വാതന്ത്ര്യവും സമത്വവുമുണ്ട്. പട്ടിക്കും മനുഷ്യനും ഒരേ കുപ്പത്തൊട്ടിയിൽ നിന്നും ഭക്ഷിക്കാം, ഒരേ പീടികക്കോലായിൽ കെട്ടിപ്പിച്ചു കിടന്നുറങ്ങാം..."
"നമ്മുടെ സാമൂഹികവിധികളൊ സദാചാരബോധമൊ അവർക്ക് ബാധകമല്ല. അവർക്ക് ആനന്ദം ഉണ്ട്. പീടികവ്രാന്തയിലൊ വ്രിക്ഷച്ചുവട്ടിലൊ ജനിച്ച്, കൂപ്പകൂനയിൽ വളർന്ന്, ഓവ്ചാലിൽ കിടന്ന് ചാകുന്ന ആക്കൂട്ടരുടെ ജീവിതം ഒരു തുറന്ന സത്യം ആണ്. ഇല്ലായ്മയുടെ സത്യം. അവർക്ക് ഒളിപ്പിച്ച് വക്കാനൊ മറച്ച് പിടിക്കാനൊ ഒന്നും ഇല്ല. നാട്യവും ആവശ്യമില്ല. അവരെ അങ്ങനെ തെരുവ് കീടങ്ങളാക്കിവിട്ട സമുദായത്തോട് അവർക്ക് വിദ്വേഷവും ഇല്ല"(Sudhakaran's letter to Malathi)
മിഠായി തെരുവിലേക്ക് കയറി ചെല്ലുന്ന വഴിയിൽ ഇപ്പോഴും കാണാം, തെരുവിലെ ജീവികളെയും ജീവിതങ്ങളെയും വീക്ഷിച്ചുകൊണ്ട് തന്റെ അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിൽ കഴിയുന്ന എസ്. കെ. പൊറ്റക്കാടിനെ. പലപ്പോഴും ഞാനും അദ്ദേഹത്തിന്റെ കഥാപാത്രമായി മാറിയിട്ടുണ്ടോ?
എറണാകുളം പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഞാൻ തെരുവിന്റെ കഥ വായിക്കാൻ എടുത്തത്. കയ്യിലെടുത്തപ്പോൾ തന്നെ മനസിലായി ഈ പുസ്തകത്തിനു ഏറെ പഴക്കമുണ്ട്.. ശരിക്കും പറഞ്ഞാൽ ഇതൊരു പഴയ വായനയുമാണ്. പഴയ ആളുകളുടെ, ഒരു പഴയ തെരുവിന്റെ, പഴമകൾ ഏറെയുള്ള കഥ.
1960 ലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. എത്ര ഹൃദയസ്പർശിയായ എഴുത്താണ് പൊറ്റക്കാടിന്റേത്..! 64 വർഷങ്ങൾക്കു മുൻപ് ഈ ഭൂമിയിൽ ജനിച്ചു ജീവിച്ചു മരിച്ചു മണ്ണടിഞ്ഞു പോയ കുറെ മനുഷ്യർ.. അവരുടെ ജീവിതത്തിന് സാക്ഷിയായ ഒരു തെരുവ്.. ഈ പുസ്തകം വായിക്കുമ്പോൾ നമ്മളും കാലങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിക്കും...
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കണ്ണ് നനയിക്കാനും കഴിയുന്ന ഈ പുസ്തകം അമൂല്യമാണ്.. ഇത് എല്ലാവരും വായിച്ചിരിക്കേണ്ട ഒന്ന് കൂടിയാണ്.. . . . 📚Book - ഒരു തെരുവിന്റെ കഥ ✒️Writer- എസ് കെ പൊറ്റക്കാട്
Another master piece from S.K.Pottekkatt. An awesome read. The story depicts a street in Malabar (I think it is Mittayi Theruvu, not sure though) and the people who are regular visitors of the street. The novel implicitly says the only truth is death.
ഒരു തെരുവിന്റെ കഥ എസ്.കെ.പൊറ്റെക്കാട്ട് അറുപതുകളിലെ കോഴിക്കോട്ടെ മിഠായി തെരുവിലേക്ക് എഴുത്തുകാരന്റെ കൈയ്യും പിടിച്ചു ഒരു യാ��്രയാണ് ഈ നോവൽ.തുടക്കം മുതൽ തന്നെ നമ്മൾകൂടി തെരുവിന്റെ ഭാഗമാകുന്ന എഴുത്തുകാരന്റെ ഇന്ദ്രജാലം.മനുഷ്യന്റെ ജീവിത യാഥാർഥ്യങ്ങളുടെ നേർചിത്രമാണ് ഓരോ തെരുവും അതുതന്നെയാണ് ഈ നോവലിന്റെ പ്രേത്യേകതയും . ഇപ്പോൾ നമ്മൾ കാണുന്ന ഏതൊരു പട്ടണത്തിനും കാണും ഇതുപോലൊരു ഭൂതകാലവും.അതിനാൽ തന്നെ കഥയിവിടെ തീരുന്നതായി തോന്നിയില്ല,കാലങ്ങൾ കഴിയും തോറും പഴയ കാല്പാടുകളെ മായ്ച്ചുകണ്ടു പുതിയ കാല്പാടുകൾ മുന്നേറുക തന്നെ ചെയ്യും. മിഠായി തെരുവിൽ ചെല്ലുമ്പോൾ കാണാം തലയെടുപ്പോടെ നിൽക്കുന്ന എസ്.കെ.പൊറ്റെക്കാട്ട് നെയും തെരുവിന്റെ കഥയിലെ കഥാപാത്രങ്ങളെയും
One of its kind. This book tells the story of the famous Mitaay Theruv or the SM Street at Kozhikode. While reading this we become one among the different people who live on the streets. We will surely enjoy the life of these abandoned people. A very well framed and character rich book from SK Pottekkatt.
The kind of story that stays with you even after you finish reading it. All the characters, their emotions, and even the most trivial things have been described in such a beautiful way. It does get a bit slow at times, but it is worth the patience.The ending just broke my heart. Life, beyond death. This will remain the best book I've read this year.
Oru theruvinte kadha (The story of a street), as the name implies is the tale of a street, located in real life as Mittayi theruvu (Sweetmeat Street), in the Kasaragod district in Kerala.
Malayalam writers, like their counterparts in India, as well as around the world, have a penchant of falling in love with a particular place or local where they were born or spent a lot of their life in. Be it the fabled land of Khasak in O.V. Vijayan’s ‘Khasankinte Ithihasam ഖസാക്കിന്റെ ഇതിഹാസം Khasakkinte Ithihasam (The Legends of Khasak)’, or current day Mahe, immortalized by M. Mukundan in ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ Mayyazhippuzhayude Theerangalil’ (On the banks of the River Mayyazhi). Add to that another, from Malayalam’s beloved globetrotting travel writer S.K. Pottekkatt.
Strangely I’m reminded of a phrase from the 2012 cult classic ‘Dredd’, describing Mega City One,
‘You know what Megacity one is, Dredd? It’s an f***ing meat grinder. People go in one end, meat comes out the other. All we do is turn the handle’.
Weird comparison right?
But in a way, in a much less grotesque and more sobering manner the street where the tale, or tales are being told is a microcosm, a revolving door of human mannequins. Stage actors, who play the lead roles in the plays of their own life, and once their performance is done, vacate it for the next performer.
The street is indeed a conglomeration of countless such colorful characters. Those compatriots who grew in a rustic pre-information era locality might relate to what I am referring to. Everyone of us had that one person in the locality, an eccentric character through birth or circumstance, who was the object of novelty. The ‘Omanjis’, the ‘Thatta kaiyan Kittans’, ‘The Shravu Aayishas’, ‘Koonan Kanarans’ and such. Pottekkatt, either through his real life interactions of imagination, consolidated their stories into an interconnected weave.
We are told an anthology of tales, of the rich and the poor, or the educated and illiterate, of those happy and those suffering, some struggling to make it through each day, others leading a carefree life. All of these threads whose nexus is the street, all either live there, pass through it, or are connected to it in some inexorable way. Be it the street urchins who turn the market into their lodgings once dusk settles, and scamper around it when the sun is up in search of food remains and money. Or the uber rich, who have no reason to venture into the street, but, in the cover of darkness, approach it while masquerading themselves, in search of the pleasures of the human flesh, and trying to satiate some unspeakable dark desires.
Another constant shared by all of the characters, is the inexplicable advent of death, the tactless stage clown, who manifests itself at the most inconvenient times. It takes away a player in the stage, while the rest are indifferent to this loss, having been turned numb by the unpredictability of existence. Or rather, it would be more appropriate to say that they are concerned with more immediate issues, such as finding the day’s sustenance, and meeting the familial woes of life, or even those who have it all, trying to fill something lacking in their hearts.
While we start with tales from different characters, in time the person who would serve as our window into the street is made apparent, as the newspaper salesman, Krishna Kurup, or Kurup for short, and ‘Vishamastiti’ owing to his penchant for embellishing the stories in the papers to make them sell out. Much of the stories which we spectate are either directly involving him, or have him as a spectator, much like us.
In each chapter, we learn of a new character, with different personalities, whose entire life is summarized quite briefly and snippets are given as windows into their lives. Oftentimes, their stories intersect, ending in misery for one, and fortune for the other.
The stories end as abruptly as they start, with yet another day at the street, for these tales have been advent even before we started reading, and will continue much after us. Such is the human condition.
എസ.കേ. പൊറ്റക്കാട്ടിന്റെ മറ്റൊരു ക്ലാസ്സിക്....... തെരുവിനെ, തെരുവിലെ മനുഷ്യരെ, അഴുക്കില്ലത്തെ ഭംഗിയായി ആവിഷ്കരിച്ച നോവൽ . ഈ തെരുവിൽ വേദനകൾ ഉണ്ട്, സന്തോഷമുണ്ട്, സങ്കടമുണ്ട്, കളിയുണ്ട്, ചിരിയുണ്ട്,പട്ടിണിയും പരിവട്ടവും ഉണ്ട്, പകയുണ്ട്, രക്തചൊരിച്ചിൽ ഉണ്ട്, ലൈംഗിക വൈകൃതങ്ങൾ ഉണ്ട് ,സഹാനുഭൂതിയും നിസഹായാവസ്ഥയുമുണ്ട്, ഇവിടെ സ്വാതന്ത്രയവും, സമത്ത്വവും സമത്ത്വമില്ലായമയുണ്ട്. നഗരത്തിലെ അഴുക്കുചാലുകളിലെ കഥാപാത്രങ്ങളുടെ വികാരങ്ങളും വിചാരങ്ങളും വളരെ ഭംഗിയായി വരച്ചുകാട്ടിയിരിക്കുന്നു. കഥാപാത്രങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയാണീ തെരുവ്.... രക്തവും മാംസവും ഉള്ള മനുഷ്യജീവികൾ... ജീവിതമെന്ന നാടകത്തിൽ തങ്ങളുടെ വേഷങ്ങൾ ജീവിച്ച് മരണമെന്ന സത്യത്തിലേക്ക് അന്തർദ്ധാനം ചെയ്യുന്ന ജീവികൾ...കാലം കടന്നുപോകുമ്പോൾ ഇവർ നിലനിന്നിരുന്നുവെന്ന അടയാളങ്ങൾ പുതിയ വേഷങ്ങൾ മായ്ക്കുന്നു... അങ്ങനെ അത് തുടരുന്നു..... തുടർന്നുകൊണ്ടേ ഇരിക്കുന്നു.......പക്ഷെ തെരുവ് ഇപ്പോഴും ഇളിച്ചു കൊണ്ട് നിലകൊള്ളുന്നു... തെരുവിന് അറിയാം അവിടെ ചമഞ്ഞാടിയ വേഷങ്ങളെ...... ഈ പുതിയ കാലത്തു വായിച്ചാലും ഈ തെരുവിലെ കഥ നിരർത്ഥകമായി തോന്നുകയില്ല
നോവലിന് ഒന്നേ പറയാനുള്ളു മരണമാണ് ഏറ്റവും വലിയ സത്യം....!
നോവലിൽ നിന്ന്
“നമ്മുടെ സാമൂഹികവിധികളൊ സദാചാരബോധമൊ അവർക്ക് ബാധകമല്ല. അവർക്ക് ആനന്ദം ഉണ്ട്. പീടികവ്രാന്തയിലൊ വ്രിക്ഷച്ചുവട്ടിലൊ ജനിച്ച്, കൂപ്പകൂനയിൽ വളർന്ന്, ഓവ്ചാലിൽ കിടന്ന് ചാകുന്ന ആക്കൂട്ടരുടെ ജീവിതം ഒരു തുറന്ന സത്യം ആണ്. ഇല്ലായ്മയുടെ സത്യം. അവർക്ക് ഒളിപ്പിച്ച് വക്കാനൊ മറച്ച് പിടിക്കാനൊ ഒന്നും ഇല്ല. നാട്യവും ആവശ്യമില്ല. അവരെ അങ്ങനെ തെരുവ് കീടങ്ങളാക്കിവിട്ട സമുദായത്തോട് അവർക്ക് വിദ്വേഷവും ഇല്ല”…….
ദേശങ്ങളുടെ കഥാകാരന്‍ 1940 കളിലെ കോഴിക്കോടന്‍ തെരുവിന്‍റെ കഥ വിവരിച്ചപ്പോള്‍ യഥാര്‍ത്യങ്ങള്‍ വാക്കുകളിലൂടെ ചലച്ചിത്രം പോലെ ഒഴുകി നീങ്ങി. ആ കാല്‍ഘട്ടത്തിലെ ജീവിത രീതിയും, കാപട്യങ്ങളും, തെരുവിലെ അരാജകത്വവും, നന്മകളും , യുദ്ധത്തിന്‍റെ കെടുതികളും എല്ലാം മായാത്ത ചിത്രം കണക്കെ ഇന്നും ഓര്‍മയിലുണ്ട്.
This is also one of the most tragic and difficult books to read. The book narrates the premature death of each of the characters in a most difficult way. It was really difficult to go ahead and complete this book on account of above factors.
The novel which is written in such a humorous language that makes you heartbreak at the end for sure. The only book which made me into tears. Such a tragic ending. The language and the character names which the author uses is really a local type which we will really enjoy. As same as the title name, the story goes around a local Street and relating to the daily lives of the people in that streets. Their jokes, enjoyments, job, love, food, family, everything the author is picturizing beautifully. And we will also live as a character throughout the story. Still I can remember characters 'Radha and Omanji'. Will put in the must read books.
കേരളസാഹിത്യ അക്കാദമി നേടിയ കൃതിയാണ് ഒരു തെരുവിൻ്റെ കഥ. കോഴിക്കോട് മിഠായിതെരുവാണ് ഇതിലെ തെരുവ്. പക്ഷേ കാലം ഇതല്ല എന്നേയുള്ളൂ. തെരുവിന്റെ കള്ളത്തരങ്ങളും സന്തോഷങ്ങളും വേദനകളും പട്ടിണിയും കാമവും നിസ്സഹായാവസ്ഥയും അതുപോലെതന്നെ ഇതിൽ അവതരിപ്പിക്കുന്നു. ആ തെരുവിൽ ജീവിക്കുന്നവരുടെ കഥയാണിത്. ആ തെരുവിലെ ഓരോ കഥാപാത്രങ്ങളുടേയും ജീവിതം ഇതിൽ പറഞ്ഞു പോകുന്നു. വായനക്കും തെരുവിലെ ഒരു കാഴ്ചക്കാരനായി നമ്മളും ഒപ്പം നടക്കുന്നു. കൗശലങ്ങളോടെ പത്രം വിൽക്കുന്ന കുറുപ്പ്, സുധാകരൻ മുതലാളി, രാധ, കണ്ണ് കാണാത്ത മുരുകൻ, ലക്ഷ്മിയേട്ടത്തി, ഓമഞ്ചി, മാലതി തുടങ്ങിയ കഥാപാത്രങ്ങളും അവരെ സംബന്ധിച്ച് ഉണ്ടാകുന്ന സംഭവ വികാസങ്ങളും നിറഞ്ഞതാണ് ഈ നോവൽ. പഴയ കാലഘട്ടത്തിനെ അനുസ്മരിക്കുന്ന ഒരു എഴുത്ത്.
"ഒരു തെരുവിന്റെ കഥ ഈ പുസ്തകത്തിന്" ഏറ്റവും അനിയോജ്യമായ പേരാണ് . ഏന്തെന്നാൽ ഈ പുസ്തകം സംസാരിക്കുന്നത് ഒരു തെരുവിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥയാണ് . നമ്മൾ കേളകാതകഥകള് എല്ലാം നമുക്കെ വെറും കെട്ടുകഥകൾ എന്നപോലെ നാമറിയാത്ത ഒരു കാലത്തിന്റെയും സ്ഥലത്തിന്റെയും മനുഷ്യരുടെയും ജീവിതത്തിന്റെ ഒരു ഉലകാഴ്ചയാണ് ഈ പുസ്തകം . ഇത് കേവലം ഒരു നോവലിൽ ഒതുങ്ങിനുകൂതല്ല ഒരു നമാറിയാത്ത നാം അനുഭവിക്കാത്ത ഒരുകലത്തെ ജീവിത യാഥാർത്യങ്ങളാണിവ . വെറുതെ ഒരു ഒഴുക്കൻ മട്ടിൽ കഥ പറഞ്ഞുപോകാതെ എവിടെ തന്റെ ഓരോ കഥാപാത്രത്തിനും അതിന്റേതായ ഒരു വേകത്തിത്വം s k പൊറ്റക്കാട് കൊടുക്കുന്നുണ്ട് . സമന്തരമയി ഒട്ടനവധികഥകൾ ഒരുപോലെ കൊണ്ടുപോകാനും അവസാനം അവെയെ എല്ലാം ഒരു ബിന്ദുവിലേക്ക് ലയിപ്പിക്കാനും അദ്ദേഹത്തിനു കഴിയുന്നുണ്ട് .
ഇന്ന് നമ്മൾ അറിഞ്ഞോ അറിയാതെയോ നിലനിൽക്കുന്ന, നമ്മുടെ നഗരങ്ങൾ നിലകൊള്ളുന്ന മണ്ണിൽ ഒരിക്കൽ നില നിന്നിരുന്ന തെരുവുകളും, അവിടുത്തെ പച്ചയായ മനുഷ്യരും, അവരുടെ കൂടെ ഒരാളായി ജീവിച്ച അനുഭവം പകർന്നു നൽകിയ ഒരു രചന. ഈ പുസ്തകം രചിക്കാൻ എസ്.കെ. പൊറ്റെക്കാട്ടിനെ അനുഗ്രഹിച്ച പ്രപഞ്ച നാഥന് സർവ്വ സ്തുതി. ഒത്തിരി ഓർമകൾ സമ്മാനിച്ച്, വ്യത്യസ്തമായ വികാര വിചാരങ്ങളിലൂടെ കടന്നു പോയി. ഓർത്തിരിക്കാൻ ഒത്തിരി പേരുകളും. ഒരേ സമയം പല ജീവിതങ്ങൾ വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെ കാണിച്ച് തരാനും കഴിഞ്ഞു. തെറ്റു ശരികൾ ഇല്ല, കാഴ്പ്പാടുകൾ മാത്രം എന്ന് കാണിച്ച് തന്നു.
മിട്ടായി തെരുവിൽ പോയിട്ടിട്ടില്ല !അവിടുത്തെ തെരുവുമൂലയിലൂടെ നടന്നിട്ടില്ല .ഒരു തെരുവിന്റെ കഥ വായിച്ചു തീരുന്നതോടെ ഞാനും മിട്ടായിതെരുവ് കാരനാവുകയാണ് കുറുപ്പിന്റെയും , മുരുകന്റെയും ഓമഞ്ചിയുടെയും രാധയുടെയും കൂടെ...തെരുവിന്റെ കാപട്യങ്ങളും തിന്മകളും നന്മകളും അതിന്റെ ആത്മാവിന്റെ തൊട്ടെഴുതിയിരിക്കുന്നു. 1962 ഇൽ sk പൊറ്റക്കാടിനു കേരള സാഹിത്യ അക്കാദമി അവാർഡ് വാങ്ങിക്കൊടുത്ത സൃഷ്ടി .must read !!
The story has so many subplots and characters that could have been integrated and utilised better to create something very epic, like in the novel Lonesome Dove. SK falls short in that. However, his poignant and alluring writing style more than compensates for this and makes this book a very worthwhile read.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ SK പൊറ്റെക്കാട്ടിന്റെ നല്ലൊരു നോവലാണ് ഒരു തെരുവിന്റെ കഥ. നട്ടിൻപുറക്കാഴ്ചകൾ അലയടിക്കുന്ന കഥാ പാരയണമാണ് നോവലിൽ ഉടനീളം. ഈ കഥയിലെ കഥാപാത്രങ്ങൾ എല്ലാവരും മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. കുറുപ്പിനെയും മകൾ രാധയെയും ഈ നോവൽ വായിച്ച് തീരുമ്പോൾ മനസ്സിൽ ഒരു വിങ്ങലായി മാറും മികച്ചൊരു വായനാനുഭവം നൽകാൻ ഈ നോവലിന് സാധിച്ചു.
അയാൾ അന്ന് അവിടെ നിന്ന് പുറത്ത് ചാടിയത് ഒരു പുതിയ മനുഷ്യൻ ആയിട്ടാണ്. പേരും മാറ്റി, എസ്. എസ്. കെ. ടി എന്നാക്കി. എന്താണ് ആ അക്ഷരങ്ങളുടെ സൂചന എന്നു ചോദിച്ചാൽ അയാൾ അഭിമാനദ്യോതകമായൊരു ഗൗരവത്തോടെ പറയും: "സംഗീത സാഹിത്യ കോരുണ്ണി തങ്കം"(അയാളുടെ ആ പ്രേമദേവതയുടെ പേരാണ് തങ്കം).
one of the best work, the story goes through many life's and tell us what we are seeking for in the life. There is untold love, pain, death and everything we bear in our entire life. just like his other works he nailed it in narrating the characters and their life's.
പേരില്ലാത്ത ഒരു നഗരത്തിലെ ഒരു തെരുവിൽ താമസിക്കുന്ന ഒരു കൂട്ടം കഥാപാത്രങ്ങളെക്കുറിച്ചാണ് ഈ നോവൽ. മിക്ക കഥാപാത്രങ്ങളും സമൂഹത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ളവരാണ് - അനാഥർ, യാചകർ, വേശ്യകൾ. പലർക്കും ശാരീരികവും മാനസികവുമായ വൈകല്യങ്ങളുണ്ട്. മറ്റു ചിലർ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി തെരുവിലെത്തുന്നു. അവർക്ക് മുകളിൽ മാന്യരായ ദരിദ്രർ: ചില്ലറ കച്ചവടക്കാർ, പത്രം വിൽപനക്കാർ, തോഴിലില്ലാത്ത പരാന്നഭക്ഷികൾ. അവരുടെയും മുകളിൽ സമ്പന്നർ. പക്ഷെ ധനം ധൂർത്തടിക്കുന്ന ഇവർക്കും സദാചാരത്തിൽ അടിയുറച്ച ജീവിതചര്യ ഇല്ല; ധാർമികരൂപത്തിൽ ഇവരും വികലർ തന്നെ. പലരും "പകൽ മാന്യരാണ്" - പകൽ ഔന്നിത്യം നടിച്ചു രാത്രികളിൽ മായാ മൻസിലിലെ മുൻകിട വേശ്യകളെയോ തെരുവിലെ തിണ്ണപ്പെണ്ണുങ്ങളെയോ "ശൃംഗാരകുട്ടപ്പന്മാരെയോ" തേടിയെത്തുന്ന കപടനാടകക്കാർ.
പൊറ്റെക്കാടിൻടെ നോവലിൽ ഒരു മുഖ്യ കഥാപാത്രം എന്ന് പറയാൻ ആരും ഇല്ല: തെരുവ് തന്നെയാണ് മുഖ്യ കഥാപാത്രം. നോവൽ നാല്പത്തിയൊന്പത് ചെറു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ഭാഗത്തിലും ഒന്നോ രണ്ടോ കഥാപാത്രങ്ങളുടെ കഥയാണ് പ്രതിപാദന വിഷയം, പക്ഷെ മറ്റുപലരും ഉപകഥാപാത്രങ്ങളായി വരുകയും പോവുകയും ചെയ്യുന്നു. മറ്റൊരധ്യായത്തിൽ സ്ഥിതി നേരെ മറിച്ചാകും, ഉപകഥാപാത്രങ്ങൾ പ്രധാനരാവുന്നു, പ്രധാനർ ചെറുവേഷം ധരിക്കുന്നു. ജീവിതത്തിലെന്നപോലെ കഥാപാത്രങ്ങൾ ചെറുതും വലുതുമായ വേഷങ്ങൾ ധരിച്ചു രംഗത്തിറങ്ങുന്നു. പല കഥാതന്തുക്കൾ ചേർത്തുമെനഞ്ഞ ചിത്രകംമ്പളമാണ് ഒരു തെരുവിന്റെ കഥ. ഷെർവുഡ് ആൻഡേഴ്സണിന്റെ "വൈൻസ്ബർഗ്, ഒഹായോ" എന്ന കൃതിയോ, ബൽസാകിന്ടെ "ഹ്യൂമൻ കോമേഡി" നോവൽ ശൃംഖലയോ പോലത്തെ ഘടനയാണ് ഈ നോവലിന്റെ.
ഒരു മുഖ്യ കഥാപാത്രം എന്ന് പറയാൻ ആരും ഇല്ലെങ്കിലും ചില കഥാപാത്രങ്ങൾ വീണ്ടും വീണ്ടും വായനക്കാരന്റെ മുൻപിൽ പ്രത്യക്ഷപ്പെടുന്നു. അവയിൽ ഒരുവനാണ് കൃഷ്ണ കുറുപ്പ്. പത്രം വിറ്റുകിട്ടുന്ന അല്പം കാശുകൊണ്ട് വീട് പുലർത്തുന്നു. ഒന്നാം ഭാര്യയിൽ ജനിച്ച അച്ഛന്റെ വാത്സല്യഭാജനമായ ഒരു മകളുണ്ട്, രാധ. തന്ടെ പൂന്തോട്ടത്തെ സ്നേഹിക്കുന്ന കൊച്ചു സുന്ദരി: അവളുടെ കഥയാണ് വായനക്കാരിൽ ഏറ്റവും കദനം ഉയർത്തുന്നത്. (സ്പോയ്ലർ അലെർട്).
മറ്റൊരു മുഖ്യകഥാപാത്രം എന്നു പറയാവുന്നവനാണ് ഓമഞ്ചി. ലാസർ സാർ എന്ന് കൂടി അറിയപ്പെടുന്ന ഒറ്റയാനായ ഒരു പ്രത്യേകതരം മനുഷ്യൻ. നാനാതരം പച്ചിലകൾ പെറുക്കി വേവിച്ചു ഭക്ഷിക്കുക, ഞാറാഴ്ച തോറും മുറവിടത്തെ എണ്ണ തേച്ചു കുളിക്കുക, ദൂരക്കുഴൽ വെച്ച് കുളത്തിൽ കുളിക്കാനെത്തുന്ന സ്ത്രീകളെ നോക്കി രസിക്കുക, മാസത്തിലൊരിക്കൽ "വ്യായാമത്തിനു" (വേശ്യ വേഴ്ചക്ക്) പോവുക, അതിന്ടെ ചെലവ് കൃത്യമായി എഴുതിവെക്കുക എന്നിങ്ങനെ ഓമഞ്ചിക്ക് പല പ്രത്യേക സ്വഭാവങ്ങളുണ്ട്. അയാൾക്കും പൂന്തോട്ടം ഒരു കമ്പമാണ്. രാധയും ഓമഞ്ചിയും തമ്മിൽ അടുക്കുവാനും അത് ഉപകരിക്കുന്നു.
സുധാകരൻ മുതലാളി വായനക്കാരിൽ സഹാനുഭൂതി ഉണർത്തുന്ന ഒരു കഥാപാത്രമാണ്. ചെറുപ്പത്തിൽ വളരെ സാമ്പത്തിക ദൗർബല്യം അനുഭവിച്ച സുധാകരൻ പ്രയത്‌നം കൊണ്ടോ, ഭാഗ്യം കൊണ്ടോ, ബുദ്ധി കൊണ്ടോ സമൂഹത്തിലെ ഒന്നാം തരത്തിൽ എത്തുന്നു. എന്നാലും മികച്ചവർ അയാളെ തഴയുകയാണ് ചെയ്യുന്നത്. സുധാകരന് യഥേഷ്ടം പണമുണ്ട്, എന്നാൽ തന്നെ പണ്ട് നിന്ദിച്ചവരെ മറക്കുവാനോ സ്വന്തം സൗഭാഗ്യം ആസ്വദിക്കുവാനോ ഉള്ള മനസ്ഥിതി അയാൾക്കില്ല. പഴയ അപമാനങ്ങൾ ഓർമ്മവെച്ചു വേശ്യകളിലും വിദേശ മദ്യത്തിലും പണം ചിലവാക്കി അവിവാഹിതനായി കഴിഞ്ഞുകൂടുന്നു.
പൊറ്റെക്കാടിൻടെ ചെറു കഥാപാത്രങ്ങൾക്കു പോലും അവരുടേതായ പ്രത്ത്യേകതകൾ ഉണ്ട്. ഉദാഹരണത്തിന് മാലിനി മേനോൻ രാധയ്ക് വേണ്ടി ഡ്രസ്സ് വാങ്ങാൻ പോവുന്ന സമയത്തു തയ്യൽകാരൻ ഒരു മുറിമൂക്കനാണ് - അയാളുടെ ശബ്ദം 'ങ്ങ,' 'ങ്ങ' എന്നാണ് പുറത്തുവരുക. കഥാവിവരണത്തിനു ഈ വിശദാംശങ്ങളുടെ ആവശ്യം ഉണ്ടോ? ഇല്ല. എന്നാലും ഇത് കഥാപാത്രത്തിന്റെ വർണ്ണനയ്ക് മാറ്റുകൂട്ടുന്ന പ്രത്ത്യേകതകളാണ്. ഇവ കൊണ്ട് കഥാപാത്രങ്ങൾ ജീവൻ നേടി വായനക്കാരന്റെ മുൻപിൽ അവതരിക്കുന്നു.
ചെറു കഥാപാത്രങ്ങളുടെ പട്ടിക നീണ്ടതാണ്: പീടികത്തിണ്ണകളിൽ അന്തിയുറങ്ങുന്ന അനാഥരായ ഞൊണ്ടി പറങ്ങോടനും, അധ്രുവും, കൂട്ടരും. ചെറു മോഷണങ്ങളിൽ നിന്ന് തെമ്മാടിയും ഗുണ്ടയും അവസാനം കൊലപാതകിയും ആയി മാറുന്ന സാന്ദോ കറുപ്പൻ; കുരുടനായ മകന്റെ കൈയ്യ്‌പിടിച്ചു തെണ്ടാനിറങ്ങുന്ന കാളിയമ്മ; അവരുടെ മകൻ, തെണ്ടിനേടിയ പണം അറുപിശുക്കുകൊണ്ടു സ്വർണമാക്കി കുഴിച്ചിടുന്ന മുരുകൻ; അയേഷയും അവളുടെ വടക്കൻ മാപ്പിളയും; പക്ഷപാതം കൊണ്ട് വികലമായ മുഖത്തോടുകൂടിയ അടിച്ചുവാരി മമ്മദ്; അജീർണം കൊണ്ട് ഒരിറ്റു ഭക്ഷണം കഴിക്കാൻ പറ്റാത്ത ഡോക്ടർ വാസു; പാവം അംധ്രുവിനെ പീഡിപ്പിച്ചു സേട്ടുവിന്റെ സ്വർണം കവർന്നെന്ന വ്യാജകുറ്റസമ്മതം വാങ്ങിയ പോലീസുകാരൻ ഊക്കൂനായർ; ജനങ്ങളെ കബളിപ്പിച്ചു പണമുണ്ടാക്കുന്ന ബാപ്പു വൈദ്യർ (രാധയെ അയാളാണ് അവസാനം ചികിതസിച്ചതു); സന്താനം ഇല്ലെന്നപേരിൽ ഭർത്താവു രണ്ടാം കല്യാണം ചെയ്യാൻ തയ്യാറായപ്പോൾ സമുദ്രത്തിൽ ജീവത്യാഗം ചെയ്യാൻ പുറപ്പെട്ട ലക്ഷ്മിയേടത്തി; ചെറു കവിയും തങ്കത്തിനെ വ്യഥാ സ്നേഹിച്ചവനുമായ സംസ്‌കൃത പണ്ഡിതൻ "സംഗീത സാഹിത്യ കോരുന്നി തങ്കം" (S. S. K. T); സ്ത്രീകളുടെ പിന്കഴുത്തു കണ്ടാൽ ലൈംഗിക സുഖം അനുഭവിക്കുന്ന മൂരി ഡോക്ടർ; അങ്ങനെ പട്ടിക നീണ്ടു പോകുന്നു.
ഏറ്റവും ഹൃദയസ്പർശിയായ കഥ റിക്ഷാക്കാരൻ പൈലിയുടെയാണ്. എന്നും കോളേജിൽ കൊണ്ടുവിടുന്ന സുന്ദരിയായ ചെറുപ്പക്കാരിയാണ് അവന്ടെ ജീവിതത്തിലെ ഏക സന്തോഷം. ഒരിക്കലും അവളെ പ്രാപിക്കാൻ ഒക്കുകില്ല എന്നറിയാമെങ്കിലും അവളുടെ വളകിലുക്കവും മുല്ലപ്പൂമണവും അയാളെ അല്പം സമയത്തേക്കെങ്കിലും മറ്റൊരു ലോകത്തിലേക്കെതിരേൽക്കുന്നു. "പൈലി ഒരിക്കലെങ്കിലും എന്റെ നാട്ടിൽ വരണം," അവൾ പറയുന്നു. അവസാനം പൈലി അവളുടെ നടുവരെ പോകുക തന്നെ ചെയ്യുന്നു. പക്ഷെ വിചിത്രവും അഭൗമവുമായ ഒരു സന്ദർഭത്തിൽ.
പൊറ്റെക്കാടിനെ വർണ്ണനകൾ അസാമാന്യങ്ങളാണ്. ആടിയും ഉലഞ്ഞും മണികിലുക്കിയും വരുന്ന 'ജഡ്ക'-യെ പൊറ്റക്കാട് 'കാബൂളി നർത്തകി'-യോടുപമിക്കുന്നു. തെരുവിന്നരികിലെ കമ്പി തൂൺ ഏതോ ഗന്ധർവനോ യോഗിയോ പോലെ ദൂരങ്ങളുമായി സംഭാഷണത്തിലേർപ്പെട്ടു കൈകൾ ആകാശത്തേക്കുയർത്തി തല പൊക്കിപ്പിടിച്ചു നിൽക്കുന്നു. അതുപോലെ 'മായാ മനസിലിലെ' പ്രഭാപൂരം വിരിക്കുന്ന സ്ഫടിക ജാലകവും തൂക്കുവിളക്കും (chandelier). അത് പുറത്തെ ഇരുളിൽ നിന്ന് നോക്കി ഇത് സ്വർഗമാണോ എന്ന് വിസ്മയിക്കുന്ന കൃഷ്ണ കുറുപ്പ്. ദൃക്‌സാക്ഷി വിവരണങ്ങൾ പോലെ തോന്നിക്കുന്ന ഈ വർണ്ണനകൾ ഈ നോവലിനെ അവിസ്മരണീയമാക്കുന്നു.