What do you think?

ഒൻപതാം വീട്
അവരുടെ രൂപം ഞാനൊരിക്കലും മറക്കില്ല. കറുപ്പു തുണിയുടുത്ത്, കറുത്ത മുഖംമൂടി കെട്ടി, കറുത്ത വാളും പിടിച്ച് ഇരുട്ടുമായി ഒന്നായി നിന്ന് അഞ്ചുപേർ. വെടിയുണ്ടകളിൽ നിന്നും അവർ മിന്നൽപോലെ വെട്ടിയൊഴിഞ്ഞു. എന്റെ പടയാളികൾ അവർക്കു മുന്നിൽ അഞ്ചു നിമിഷം തികച്ചില്ല. എങ്കിലും വന്ന അഞ്ചുപേരിൽ ഒരാളെ ഞങ്ങൾക്കു വെട്ടിവീഴ്ത്താൻ പറ്റി. കൂട്ടത്തിലൊരാൾ കൊല്ലപ്പെട്ടത് അവരുടെ കോപം വർധിപ്പിക്കുക മാത്രമാണ് ചെയ്തത്. പിന്നീടുള്ള അവരുടെ പോരു കണ്ടാൽ അവർ മനുഷ്യരാണെന്ന് വിശ്വസിക്കുക പ്രയാസം. ബാക്കിയുള്ള നാലുപേർ എന്റെ അവശേഷിച്ച പത്തു പടയാളികളെ കൊന്നുതള്ളി.- മാർത്താണ്ഡവർമയുടെ കുലശേഖരപ്പട നയിച്ചിരുന്ന ഡിലനോയിയുടെ സ്വകാര്യ ഡയറിയിൽനിന്നുമുള്ള ഭാഗം.
136 pages, Paperback
Published January 1, 2020
About the author
Anoop Sasikumar
7 books32 followersBorn at Kottayam district in Kerala, India. Graduated as a Mechanical Engineer, and completed M.A., M.Phil., and Ph.D. in Economics from Hyderabad Central University. Currently a researcher and lecturer in Economics. Has published more than 25 research papers in various international journals.
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 17 of 17 reviews
June 21, 2021
അനൂപ് ശശികുമാറിൻ്റെ നോവലുകളെക്കുറിച്ച് ചില സുഹൃത്തുക്കൾ വഴിയും വായനാക്കുറിപ്പുകൾ വഴിയും ഒരുപാട് അറിയാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അദ്ദേഹത്തിൻ്റെ ഒരു നോവൽ വായിക്കാൻ സാധിച്ചത്. ഇന്ദുഗോപൻ്റെ "കൊല്ലപ്പാട്ടി ദയ"ക്ക് ശേഷം എസ് ഹരീഷിൻ്റെ "മീശ" വായിക്കാനെടുത്തെങ്കിലും ഒരാഴ്ചയിൽ കൂടുതലായിട്ടും അധികം മുന്നോട്ട് നീങ്ങാത്തതിനെത്തുടർന്ന് വായന നിർത്തിയാണ് ഈ നോവൽ വായന ആരംഭിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ വായിച്ചുതീർക്കാൻ സാധിച്ചു.
പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്രവും വർത്തമാനകാലവും ഒരുപോലെയാണ് ഈ നോവലിൽ മുന്നോട്ട് പോകുന്നത്. അദ്ധ്യായങ്ങൾ ഒന്നിടവിട്ട് ഇങ്ങനെയാണ് പോകുന്നതെങ്കിലും പഴയകാലപശ്ചാത്തലവും വർത്തമാനപശ്ചാത്തലവും എവിടെയും തമ്മിൽ കലരാതെ കൈയടക്കത്തോടെ തന്നെ എഴുതാനും വായനക്കാരിൽ ആകാംക്ഷ നിലനിർത്തുവാനും കഥാകൃത്തിന് സാധിച്ചിട്ടുണ്ടെന്നുള്ളത് ഏറെ അഭിനന്ദനമർഹിക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമയുടെയും എട്ടുവീട്ടിൽ പിള്ളമാരുടെയും കഥകൾ എവിടെയൊക്കെയോ കേട്ടിട്ടുണ്ടെങ്കിലും കുറച്ചുകൂടി ആഴത്തിലറിയാൻ സാധിച്ചത് ഈ പുസ്തകം വായിച്ചപ്പോഴാണ്. പൊതുവെ ചരിത്രം ഇഷ്ടമുള്ള എന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വിരുന്ന് തന്നെയായിരുന്നു ഈ പുസ്തകം. ആറ്റിങ്ങൽ, തിരുവനന്തപുരം, ഇരണിയൽ, നാഗർകോവിൽ എന്നിവിടങ്ങളാണ് പ്രധാനകഥാപശ്ചാത്തലങ്ങളായി വരുന്നത്. ചരിത്രപരമായ വസ്തുതകളും അറിവുകളും ഏറെയുള്ള ഈ പ്രദേശങ്ങൾ എൻ്റെ ഇഷ്ടസ്ഥലങ്ങൾ കൂടിയാണ്.
വർത്തമാനകാലകഥാപശ്ചാത്തലത്തിലെ കഥാപാത്രമായ അരുണിൻ്റെ അപ്പൂപ്പൻമാർ ഏറെ രസിപ്പിച്ചു. അവരുടെ സംഭാഷണങ്ങൾ നല്ലതുപോലെ ചിരിച്ചും ആസ്വദിച്ചും വായിക്കാൻ കഴിഞ്ഞു. രണ്ട് കാലഘട്ടങ്ങളിലൂടെ ഒരേ സമയം കടന്നുപോകുന്ന ചരിത്രത്തെ കൂട്ടുപിടിച്ചുകൊണ്ടെഴുതിയ ഈ ത്രില്ലർ നോവൽ ഒട്ടും മടുപ്പിക്കാത്തതും ആസ്വാദ്യകരവും ഉദ്വേകജനകവുമായ മികച്ച ഒരു വായനാനുഭവമായിരുന്നു സമ്മാനിച്ചത്.

December 20, 2025
നോവൽ അവതരിപ്പിക്കുന്ന പ്രമേയം, 18-ാം നൂറ്റാണ്ടിലെ തിരുവിതാംകൂർ ചരിത്രവും മാർത്താണ്ഡ വർമ്മയും എട്ടുവീട്ടിൽ പിള്ളമാരും തമ്മിലുള്ള അധികാര പോരാട്ടവുമാണ്, അത് കണക്കിലെടുക്കുമ്പോൾ ഇതിനെക്കാൾ മെച്ചപ്പെട്ടതാക്കാനുള്ള സാധ്യതയുണ്ടായിരുന്നു, ഒരു ആക്ഷൻ യോണറിൽ ഉണ്ടാവുന്ന സ്വഭാവിക പിഴവുകൾ ഉണ്ടെങ്കിലും, കഥ പല ഭാഗങ്ങളിലും ആകർഷകമായി മുന്നേറുന്നുണ്ട്, വ്യത്യസ്തമായ അവതരണ ശൈലി ഒരു പരിധിവരെ ഫലപ്രദമായിട്ടുണ്ട്, അതുകൊണ്ട് വായനാനുഭവം ആസ്വാദ്യകരമാകുന്നു. പൊതുവേ കണ്ടു വരാറുള്ള ആക്ഷൻ കഥകൾക്ക് വിപരീതമായി, ഇവിടെ ഹീറോസ് രണ്ട് അപ്പൂപ്പന്മാരാണ്. പുരാതന നിധിവേട്ട പോലെ ഒരുപാട് സ്പിൻ ഓഫ് കഥകൾ ഒരുക്കാൻ കെല്പുള്ള രണ്ട് ഉഗ്രൻ കഥാപാത്രങ്ങൾ.
October 1, 2021
പതിനെട്ടാം നൂറ്റാണ്ടും സമകാലിക സംഭവങ്ങളും കോർത്തിണക്കിയ നോവൽ. ഒന്നിടവിട്ട അദ്ധ്യായങ്ങൾ ഞങ്ങൾ രണ്ട് കാലഘട്ടത്തെയും മാറി മാറി സൂചിപ്പിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച മാർത്താണ്ഡവർമ്മ മഹാരാജാവും എട്ടുവീട്ടിൽ പിള്ളമാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ പറ്റി ഇതിൽ കൂടെ അറിയാൻ സാധിച്ചു. പുസ്തക വായനക്ക് ശേഷം പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന കാര്യങ്ങൾ അന്വേഷിച്ചു കണ്ടു പിടിക്കാനുള്ള ഒരു ആഗ്രഹം വായനക്കാരിൽ ഉണ്ടാകുന്നു. പതിനെട്ടാം നൂറ്റാണ്ടും സമകാലികവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പുസ്തകം വായിച്ച് തന്നെ മനസ്സിലാക്കുന്നതാവും അതിന്റെ രസം. വർത്തമാനകാലത്തിൽ പറഞ്ഞിരിക്കുന്നത് അരുണിന്റേയും അപ്പൂപ്പന്മാരുടേയും സമീരയുടേയും കാര്യമാണ്. എല്ലാ പുസ്തകങ്ങളിൽ നിന്ന് വിചിത്രമായി ഇതിൽ വല്യപ്പൂപ്പനാണ് താരം. വളരെ രസകരമായി വായിക്കാവുന്ന ചെറിയ ചെറിയ ആകാംക്ഷകൾ തരുന്ന കുഞ്ഞു പുസ്തകമാണിത്.
December 26, 2020
പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്രത്തിൽ നമ്മൾ കേട്ടിട്ടുള്ള മാർത്താണ്ഡവർമ്മയും തമ്പിമാരും എട്ടുവീട്ടിൽപിള്ളമാരുടേയുമൊക്കെ ചരിത്രവസ്തുതകളെ ചേർത്തുവെച്ചുകൊണ്ട് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരുവതാംകൂറിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന മികച്ചൊരു ത്രില്ലറാണ് ഒൻപതാം വീട്. ഒരു പത്രവാർത്തയിൽ തുടങ്ങുകയും പ്രതീക്ഷിക്കാതെ സുഹൃത്തിൽ നിന്നും ഒരു താലിയോല ലഭിക്കുകയും അത് പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നതാണ് കഥാരീതി.
കേന്ദ്ര കഥാപാത്രമായ അരുണിന്റെ അപ്പൂപ്പന്റെയും വല്യപ്പന്റെയും വാദങ്ങളും വാഗ്വാദങ്ങളും നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.ഏച്ചുകെട്ടലോ വൃത്തികേടോ തോന്നാത്ത വിധത്തിൽ തനി തിരുവനന്തപുരം ഭാഷാ ശൈലിയിൽ വളരെ ലളിതമായി കഥ പറഞ്ഞു പോകുന്നു അവരുടെ ഭാഗങ്ങൾ. രണ്ടാളെയും നല്ല പുലികളായി തന്നെയാണ് കഥയിലുടനീളം കാണാൻ കഴിയുന്നത്.
അതേസമയം ചരിത്രം പറയുമ്പോൾ ഭാഷ ഉപയോഗിച്ചിരിക്കുന്ന രീതി മറ്റൊന്നായിരുന്നു.
വളരെ കൃത്യതയോടെ കൂടിയുള്ള ഭാഷ വിനിയോഗമാണ് പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്രത്തിലൂടെ നമ്മളെ കൊണ്ടുപോകുമ്പോൾ അനൂപ് എഴുതിയിരിക്കുന്നത്.
" 'എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒരു വാക്ക്... അതു മതി.. ഞാനുണ്ടാകും. രാമൻ എനിക്കെന്റെ സ്വന്തം മകനെപ്പോലെയാണ്'
കത്തിത്തീർന്ന ചിതയിൽനിന്നും കണ്ണുകളുയർത്തി ഉമ്മിണി മാർത്താണ്ഡവർമ്മയെ നോക്കി. അയാൾ സ്വയമറിയാതെ ഒരു ചുവടു വച്ചു."
ഏറ്റവും ഇഷ്ട്ടപെട്ട കഥാപാത്രവും ഉമ്മിണി തങ്ക തന്നെയാണ്.
ഒന്നിടവിട്ടു ഒരു അധ്യായം പതിനെട്ടാം നൂറ്റാണ്ടിലും അടുത്ത അദ്ധ്യായം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുമായി ത്രില്ലർ സ്വഭാവം പതിയെ പതിയെ വെളിവാക്കിക്കൊണ്ട് കഥ പുരോഗമുക്കുന്നു.
ലളിതമായ ഭാഷാശൈലിയിൽ കൂടി കഥ പറയുമ്പോഴും ഓരോരോ അദ്ധ്യായങ്ങൾ മുന്നോട്ടു പോകുമ്പോൾ ഉദ്വേഗജനകമായ ഒരു പ്രതീതി പടിപടിയായി കൂടിക്കൊണ്ടിരിക്കുന്നു. ഒരു സിനിമയുടെ ദ്രിശ്യങ്ങൾ എങ്ങനെയാണോ നമുക്ക് മുന്നിൽ വന്നു തെളിയുന്നത്, അത്ര വ്യക്തതയോടെയാണ് അനൂപ് ഇതിലെ ഓരോ അദ്ധ്യായങ്ങളും എഴുതി അവതരിപ്പിച്ചിരിക്കുന്നത്. തീർച്ചയായും ഇത് സിനിമയാവാൻ സാധ്യതയുണ്ട് എന്നു തന്നെ വിശ്വസിക്കട്ടെ.

October 17, 2020
പണ്ട് ബ്രാം സ്റ്റാക്കർ തൻെറ രചനാവൈഭവം കൊണ്ട് റൊമെനിയൻ രാജാവായിരുന്ന vlad iii അഥവാ vlad the impaler എന്ന രാജാവിനെ ആസ്പദമാക്കിയാണ് ഡ്രാക്കുള പ്രഭു എന്ന കഥാപാത്രത്തെ രുപപ്പെടുത്തിയത്. രാജാവിന്റെ പ്രധാന ഹോബി ആളുകളെ കുന്തത്തിൽ കയറ്റുക എന്ന പരിപാടി ആയിരുന്നു(ബാക്കി വിശദീകരിക്കുന്നില്ല). ആ നോവൽ വായിച്ചാസ്വദിക്കാത്ത ആരും ഗ്രൂപ്പിൽ ഉണ്ടാവാനിടയില്ല
ഇവിടെ പക്ഷെ യഥാർത്ഥത്തിലെ രാജാവ് തന്നെ കഥാപാത്രം ആയി വരികയും സാധാരണ ഹിസ്റ്റോറിക്കൽ ഫിക്ഷനുകളിൽ നിന്നും വിഭിന്നമായി രാജാവിനെ ഒരു നെഗറ്റീവ് കഥാപാത്രമായി അവതരിപ്പിക്കുകയും ചെയ്യുന്നു. സിവി രാമൻപിള്ളയെ ഒരു പ്രൊപ്പഗണ്ഡ എഴുത്തുകാരനായി ചിത്രീകരിക്കുന്നുമുണ്ട്. എന്നാൽ ഐവാൻഹോ വായിച്ച് ചാടിപ്പുറപ്പെട്ട് പല ചരിത്ര സത്യങ്ങളും അവഗണിച്ചാണ് മാർത്താണ്ഡ വർമ്മ സിവി എഴുതിയതെന്നുള്ളത് നോവലിസ്റ്റ്ൻെറെ വാദത്തിന് ചെറിയ ഒരു കരുത്ത് നൽകുന്നുണ്ട്. എത് ചരിത്രകാരൻമാർ എഴുതിയാലും ക്രൂരതയുടെ കാര്യത്തിൽ വീട്ട് വിഴ്ചയില്ലാത്ത ഭരണാധികാരി ആയിരുന്നു മാർത്താണ്ഡ വർമ്മ.
രണ്ടു കാലഘട്ടത്തിൽ നടക്കുന്ന ഒരു നോവൽ രണ്ടും ഒരേ കാര്യത്തെ അധികരിച്ച്. മാർത്താണ്ഡ വർമ്മയും എട്ടുവീട്ടിൽ പിള്ളമാരും തമ്മിലുള്ള സംഘർഷം. വളരെ മനോഹരമായ ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷൻ എഴുതിയിട്ടുണ്ട് നോവലിസ്റ്റ്. യഥാർത്ഥത്തിൽ ഡ്രാക്കുള ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന പലരെയും പോലെ മാർത്താണ്ഡവർമ്മയുടെ കഥ ഇതാണ് എന്ന് വരും തലമുറ വിശ്വാസിച്ചു പോവുന്ന തരത്തിലെ ചരിത്രത്തിനെ മാറ്റിയെഴുതുന്ന എഴുത്ത്. ക്രൈം ത്രില്ലർ,ട്രേഷർ ഹണ്ട് എന്നിരീതീയിലേക്ക് മാറിമാറിയുന്ന കഥ. നിസ്സാരസമയം കൊണ്ട് നോവൽ പ്രശസ്തമായതിൽ അത്ഭുതമില്ല.
മാർത്താണ്ഡവർമ്മ വില്ലനാവുമ്പോൾ സ്വഭാവികമായും പപ്പു തമ്പി, എട്ടുവീട്ടിൽ പിള്ളമാർ നായകരാവും . വർത്തമാനകാലത്ത് അരുൺ ,സമീറ,ബാലചന്ദ്രൻ തുടങ്ങിയവരിലൂടെ കഥ നീങ്ങി മാറിമറിഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ളൈമാക്സിലെത്തുന്നു. പക്ഷേ പെട്ടെന്ന് തീർന്നത് പോലെ തോന്നി. നോവൽ തീർച്ചയായും വായനക്കാരുടെ പ്രീതിപിടിച്ചു പറ്റാൻ സാധ്യതയുള്ള കൃതി.
20 അധ്യായങ്ങളും 134 പേജുകളുമുള്ള ഈ പുസ്തകം 170 വിലയായി പുറത്തിറക്കിയത് മാതൃഭൂമി ബുക്സാണ്.

June 11, 2026
പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 'ഒൻപതാം വീട്' നല്ലൊരു വായനാനുഭവമായിരുന്നു. ചരിത്രത്തെയും നിഗൂഢതകളെയും അതിമനോഹരമായി കോർത്തിണക്കിയ ഈ ലഘു നോവൽ തരക്കേടില്ലാത്ത വായന തന്നെയാണ്. അവസാന അധ്യായങ്ങളിൽ അല്പം സിനിമാറ്റിക് ശൈലിയിലുള്ള അതിരു കടന്ന ഭാവനകൾ കടന്നുവന്നെങ്കിലും, വായനയുടെ അവസാനം അതൊരു വലിയ നഷ്ടമായി തോന്നിയില്ല.
അരുൺ എന്ന കഥാപാത്രത്തിലൂടെയാണ് നോവലിലേക്ക് പ്രവേശിക്കുന്നത്. ആദ്യ അധ്യായത്തിൽ അരുണിനെയും അവന്റെ കുടുംബത്തെയും നമ്മൾ പരിചയപ്പെടുന്നു. അച്ഛൻ, അമ്മ, പിന്നെ നോവലിലെ യഥാർത്ഥ നായകർ എന്ന് വിശേഷിപ്പിക്കാവുന്ന അപ്പൂപ്പനും വല്യപ്പൂപ്പനും അടങ്ങുന്നതാണ് ആ കുടുംബം. എന്നാൽ രണ്ടാമത്തെ അധ്യായം ദശാബ്ദങ്ങൾ പിന്നോട്ട് പോകുന്നു. തിരുവിതാംകൂറിൽ മാർത്താണ്ഡവർമ്മ അധികാരത്തിൽ വരുന്ന കാലഘട്ടത്തിലേക്ക് ആണ് സഞ്ചരിക്കുന്നത്. പിന്നീട് അങ്ങോട്ട് ഓരോ അധ്യായങ്ങളും വർത്തമാനകാലവും ഭൂതകാലവും ഇടവിട്ടു പറഞ്ഞാണ് മുന്നോട്ടുപോകുന്നത്.
അരുണിന് ലഭിക്കുന്ന കുറച്ച് താളിയോലകൾ ഡീകോഡ് ചെയ്ത് അതിലെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാനുള്ള അരുണിന്റെയും അപ്പൂപ്പന്മാരുടെയും ശ്രമങ്ങളാണ് നോവലിനെ മുന്നോട്ട് നയിക്കുന്നത്. അതിലൂടെ തെളിയുന്ന ചരിത്രത്തിന്റെ കാണാപ്പുറങ്ങൾ ശരിക്കും ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കെൽപ്പുള്ളതാണ്. ആ താളിയോലകൾ വെളിപ്പെടുത്തുന്ന സത്യങ്ങൾ അരുൺ പ്രതീക്ഷിച്ചതിലും വലിയൊരു പ്രഹരമായിരുന്നു എന്ന് പറയേണ്ടി വരും.
ഈ നോവലിലെ ഭാഷാപ്രയോഗങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നു. വർത്തമാനകാലത്തെ കഥ പറയുമ്പോൾ തിരുവനന്തപുരം ശൈലിയും, പതിനെട്ടാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ പഴയ മലയാളവും എഴുത്തുകാരൻ വളരെ മനോഹരമായി ഉപയോഗിച്ചിട്ടുണ്ട്.

February 9, 2021
ചരിത്രവും മിത്തും ഇടകലർന്ന ഒരു നോവലാണിത്. 1729 കാലഘട്ടത്തിൽ മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ കുടുംബത്തെ നശിപ്പിച്ച് അവരുടെ താളിയോലകൾ കൈക്കലാക്കി നിധി കണ്ടെത്താൻ ശ്രമിക്കുന്നു. വർമ്മയെ തകർത്തു ഒമ്പതാം വീട്ടുകാർ ആ നിധി കൈക്കലാക്കാൻ ശ്രമിക്കുന്നു കൂടാതെ എട്ടുവീട്ടിൽ കുടുംബത്തെ നശിപ്പിച്ചതിന് പകരം വീട്ടാൻ ശ്രമിക്കുന്നു.
ചരിത്രം അന്വേഷിക്കുവാൻ മൂന്നാം നൂറ്റാണ്ടിൽ അരുൺ ഉം സുഹൃത്തായ സമീരയും അരുൺ ന്റെ രണ്ടു മുത്തച്ഛന്മാരും ശ്രമിക്കുന്നു. മാർത്താണ്ഡവർമ്മയുടെ പുതിയ തലമുറയായ കുലശേഖരപട ചേരമാൻപെരുമാളുടെ വാളിന് വേണ്ടി ഒമ്പതാം വീട്ടിൽ കുടുംബത്തെ ആക്രമിക്കാൻ ശ്രമിക്കുന്നു.
ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര നോവലുമായി ഒരു ചെറിയ സാമ്യം ഈ നോവലിനുണ്ട്.
മാതൃഭൂമി ബുക്സ്
136p, 170rs

March 22, 2021
I am conflicted here. It has stuff and it is mildly interesting but it is just that, mildly interesting. There is no character development as such. There are characters, of course, but they have no flesh and blood to speak of ,no meat to cling onto. They resemble skeletons left in the open .And that's a bit sad actually. He should have given a wee bit more time to develop them and that could have given a tinge of empathy to the whole proceedings. Right now there is some action and some intrigue but not enough, not enough at all. It comes to the "historical thriller" category ,which is one gold mine of a genre but what it lacks is the 'depth' such a genre demands. Sad f0r me.
March 25, 2026
ഹൊൻ്റമ്മോ🙏🙏🙏
മാർത്താണ്ഡവർമ്മ മുതൽ ആർതറിൻ്റെ വാൾ വരെ എത്തി നിക്കുന്ന ഒരു ഫസ്റ്റ് ക്ലാസ് ദുരന്തം ! ചരിത്ര പുരുഷന്മാരെ ആവിഷ്ക്കാര സ്വാതന്ത്രമെന്ന ഓമനപ്പേരിൽ തോന്നിയ പോലെ വികലമാക്കുമ്പോൾ മിനിമം ലോജിക്കെങ്കിലും വേണം എന്നത് സാമാന്യ മര്യാദയല്ലെ ? അതിന് പറ്റില്ലെങ്കിൽ ചരിത്രത്തെയും ചരിത്ര പുരുഷന്മാരെയും എടുത്തുപയോഗിക്കാതിരിക്കണം. ശിക്കാരി ശംഭുവിൽ ലോജിക്കിൻ്റെ ആവശ്യമില്ലല്ലോ ! ! സംഭവം തീർന്നിട്ടില്ല തോന്നുന്നു. രണ്ടാം ഭാഗത്തിന് വേണ്ട ചൂണ്ടയിട്ട് വെച്ചിട്ടുണ്ട്.
ഇതെന്നെ അബദ്ധം പറ്റി പോയതാണ്. പിന്നാണ് രണ്ടാം ഭാഗം .... 🙏

October 28, 2020
നോവലിൻ്റെ ടാഗലൈൻ തന്നെ "ചരിത്രത്തെ കൂട്ടുപിടിച്ചെഴുതിയ നോവൽ" എന്നാണു. തുടക്കം വളരെ നന്നായി വർത്തമാനകാല സാഹചര്യവും ചരിത്രാൻവേഷണവും ഇടകലർത്തി ചരിത്രത്തിൽ നിന്നുള്ള ചില സംഭവങ്ങളും ചേർത്ത് ആ കൂട്ട് വളരെ ഭംഗിയാക്കി. പക്ഷേ നോവലിൻ്റെ അവസാനമായപ്പോഴേക്കും ചരിത്രം കൂട്ടുവെട്ടി പോയതുപോലെ തോന്നി. പക്ഷേ നോവലിസ്റ്റിൻ്റെ കയ്യടക്കമുള്ള കഥപറച്ചിൽ വായനക്കാരനെ അധികം മുഷിപ്പിച്ചില്ല എന്നു മാത്രമല്ല, കുറച്ച് ത്രില്ലർ ചേരുവകൾ നോവലിൽ പിടിച്ചുനിർത്തി.
April 6, 2022
ഒറ്റയിരിപ്പിന് വായിച്ചു തീർക്കാവുന്ന രസികൻ നോവലാണ്. ഹിസ്റ്റോറിക്കൽ ഫിക്ഷൻ എന്നല്ല കോൺസ്പിറസി തിയറി എന്നു പറയാവുന്ന പുസ്തകമാണ്.
ക്ലൈമാക്സ് ഒരൽപം തിടുക്കത്തിൽ അങ്ങു കഴിച്ചതായിതോന്നി. ടെയിൽ എൻഡിൽ ചെറിയൊരു പടക്കം ഫിറ്റു ചെയ്തിട്ടുണ്ട്. ജാഗ്രതൈ.

January 9, 2025
Nice writing style, seamlessly weaving together historical events and contemporary narratives. I could get a fascinating glimpse into the history of Travancore and an exciting read together. Thank you Anoop for crafting this this beautiful piece.
January 27, 2021
super book..amazing thriller
December 30, 2021
I just can't close the book without finishing it, such a nice narration. 💕💕💕
December 30, 2022
A good historical fiction from malayalam..
October 19, 2021
Well enjoyed historical thriller...
January 19, 2026
ഒൻപതാം വീട് - അനൂപ് ശശികുമാർ
ഒരു algorithm tweak ചെയ്യാൻ സമീര അരുണിൻ്റെ സഹായം തേടിയപ്പോൾ, അവർ അറിഞ്ഞിരുന്നില്ല അവരെ കാത്തിരിക്കുന്നത് മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള ചില രഹസ്യങ്ങൾ തേടി ഉള്ള ഒരു യാത്രയാണ് എന്ന്.
തിരുവതാംകൂർ ചരിത്രത്തിലെ ഏറ്റവും വലിയ കുടിപ്പകയിലൂടെ നമ്മളെ കൊണ്ടുപോകുന്ന കഥയാണിത്.
Sandeep Somasekharan എഴുതിയ ' വഞ്ചിനാട്ടിലെ വേതാളങ്ങൾ' വായിച്ചു മാർത്താണ്ഡവർമ്മയും, രാമയ്യരും ഒക്കെ വീരശൂരൻമാർ ആയി ഞാൻ കണ്ട് പോയി. ഈ പുസ്തകത്തോടെ മാർത്താണ്ഡവർമ്മ നല്ലവരാ കെട്ടവരാ എന്ന് ആശങ്കയിൽ ആയി.
സ്പെഷ്യൽ മെൻഷൻ: അരുണിൻ്റെ അപ്പൂപ്പനും വലിയപ്പൂപ്പനും. Pookies 🫰
എന്നാൽ നിങ്ങള് പറയു മാർത്താണ്ഡവർമ്മ നല്ലവരാ കെട്ടവരാ??