Jump to ratings and reviews
Rate this book

സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ | Sooryane Aninja Oru Sthree

Rate this book
ஆண் பிரக்ஞையாலும் ஆணதிகாரத்தாலும் உருவாக்கப்பட்டுக் கட்டுமானம் செய்யப்பட்டு எழுகின்ற மனித வரலாற்றின் அஸ்திவாரக் கற்களை அசைக்க எந்தப் பெண்ணால் முடியும்? பைபிளில், ஒரு ஜெஸபெல் அதற்கு முயற்சி செய்தாள். – பின்னர் யார், என்ன? இதோ இங்கே மறுபடியும் வருகிறாள், ஒரு ஜெஸபெல் – சூரியனை அணிந்த ஒரு பெண். அவள் ஆண் உலகின் சட்டதிட்டங்களையும் சிந்தனைகளையும் அடிமுதல் முடிவரை கேள்வி கேட்கிறாள் – தன் சொந்த வாழ்க்கையை அதன் முன்னால் தூக்கியெறிந்துகொண்டு. அப்போது உலகத்தின் அஸ்திவாரக் கற்கள் அசையத் தொடங்குகின்றன. மற்றொரு உலகத்தைச் சாத்தியமாக்குவதற்கான அந்த நகர்வுகளில் நிறைய பெண்களும் பங்கேற்கின்றனர்.

384 pages, Paperback

29 people are currently reading
446 people want to read

About the author

K.R. Meera is an Indian author, who writes in Malayalam. She won Kerala Sahitya Akademi Award in 2009 for her short-story, Ave Maria.She has also been noted as a screenplay writer of 4 serials.
Meera was born in Sasthamkotta, Kollam district in Kerala.She worked as a journalist in Malayala Manorama, later resigned to concentrate more on writing. She is also a well-known column-writer in Malayalam

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
130 (37%)
4 stars
132 (37%)
3 stars
61 (17%)
2 stars
18 (5%)
1 star
7 (2%)
Displaying 1 - 30 of 37 reviews
4 reviews2 followers
June 3, 2018
"ക്രൂര പീഡാനുഭവങ്ങൾ മറികടക്കാൻ സ്വയം ക്രിസ്തുവായി സങ്കല്പിച്ചാൽ മതി.

പകുതി പണി തീരാത്ത കെട്ടിടത്തിലെ കോടതി മുറിയിൽ നിൽക്കുമ്പോൾ നെഞ്ചിൽ തൂങ്ങുന്ന ഭാരം മരക്കുരിശിന്റെതാണെന്നു കരുതുക. ഉയരം കുറഞ്ഞു തടിച്ച എതിർവക്കീൽ ചോദ്യം ചോദിച്ചു തുടങ്ങുമ്പോൾ കുരിശുമായി ഗോൽഗോഥാ കയറുകയാണ് എന്ന് സങ്കല്പിക്കുക. ചോദ്യങ്ങളിലെ പ്രത്യക്ഷമായും പരോക്ഷമായുമുള്ള അധിക്ഷേപങ്ങൾ ചാട്ടവാറടിയായി കണക്കാക്കുക. ഓരോ തവണ ആത്മാവ് കൊല്ലപ്പെടുമ്പോഴും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്നും പിന്നെ വേദനയില്ലെന്നും തിരിച്ചറിയുക."

ചരിത്രം
=======
രണ്ടു വർഷത്തിലേറെ വിവാഹബന്ധത്തിലായിരുന്നിട്ടും കന്യകയായിരുന്ന ജെസബേൽ എന്ന സ്ത്രീയുടെ വിവാഹമോചന കേസിനിടയിലാണ് 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' ആരംഭിക്കുന്നത്. കേസിന്റെ വിധിപ്പകർപ്പ് കിട്ടുന്നിടത്തു വെച്ച് നോവൽ അവസാനിക്കുകയും ചെയ്യുന്നു. ബൈബിളിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം എന്ന് എഴുത്തുകാരി കരുതുന്ന ജേസബേലിന്റെ ജീവിതത്തോട് തെക്കൻ കേരളത്തിൽ നടക്കുന്ന ഒരു കഥയായി രൂപമാറ്റം വരുത്തി പുനരാഖ്യാനം ചെയ്യാനാണ് പുനർനിർവചിക്കാനാണ് കെ ആർ മീര ഈ നോവലിൽ ശ്രമിക്കുന്നത്. സ്ത്രീ പക്ഷവാദത്തിന്റെ പ്രധാന തൂണിലാണ് നോവൽ എന്ന കെട്ടിടം പ്രധാനമായും ഉറപ്പിച്ചിരിക്കുന്നത് എന്ന് നമുക്ക് ഭൂരിഭാഗം സമയത്തും തോന്നാമെങ്കിലും ഭിന്ന ലൈംഗീകതയുടെതാണ് പ്രധാന തൂണെന്നും അതിന് ബലം കൊടുക്കാൻ മാത്രമാണ് സ്ത്രീപക്ഷവാദമെന്ന തൂണിനെ ഉപയോഗിച്ചിരിക്കുന്നതെന്നും നോവൽ വായന അവസാനിക്കുന്നിടത്ത് വ്യക്തമാകും.

സുവിശേഷം
==========
നല്ല വായനാസുഖമുള്ള, ആകാംക്ഷ നിറച്ച നല്ല ഒരു നോവൽ എന്ന് ഒരു വാചകത്തിൽ പറയാം. ജനപ്രിയ സ്ത്രീ വാരികയായ വനിതയ്ക്ക് വേണ്ടി എഴുതിയതിനാലാവും ഒരു ജനപ്രിയ നോവലിന്റെ ചുറ്റുവട്ടത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. ആദ്യത്തെ ഏതാനും അധ്യായങ്ങളിൽ നല്ല ഒരു എഴുത്തുകാരിയുടെ കരവിരുതിനൊപ്പം മറ്റേതൊരു ജനപ്രിയ നോവലുകളുടെയും ചടുലതയും ലാളിത്യവും നന്നായി ഇഴ ചേർത്തിട്ടുണ്ട്. നോവലിന്റെ അവസാനവും കുറെയൊക്കെ ജനപ്രിയമാണെന്ന് പറയാതെ വയ്യ. ഏതൊരു ഡിറ്റക്റ്റീവ് നോവലും തോൽക്കുന്ന വിധം അതിനാടകീയതയോടെ വിവിധ ഇഴകളെ ചേർത്തിണക്കുന്നതിൽ എഴുത്തുകാരി വിജയിക്കുന്നുണ്ട്. പക്ഷെ, ആദ്യത്തെ കുറച്ചു അധ്യായങ്ങൾക്കും അവസാനത്തെ കുറച്ചു പേജുകൾക്കും ഇടയിലുള്ള നോവൽ തികച്ചും ആസ്വാദ്യകരമായിരുന്നു. ഈ എഴുത്താണ് നോവലിനെ വ്യത്യസ്തമാക്കുന്നതും. അടുത്തതെന്ത് എന്ന് കഥാഗതിയറിയാനുള്ള ജിജ്ഞാസയും, ജെസബേൽ എന്ന പ്രധാന കഥാപാത്രത്തോടു തോന്നുന്ന അടുപ്പവും കഥാപാത്രങ്ങൾ നേരിടുന്ന ദുരന്താത്മകമായ സാഹചര്യങ്ങളും വായനക്കാരെ വൈകാരികമായി സ്വാധീനിക്കും. വേഗം കൂടിയ നെഞ്ചിടിപ്പും ഹൃദയമുരുകുന്ന പ്രാർത്ഥനയും വായനക്കൊപ്പം കൂട്ടു കൂടുമെന്നുറപ്പ്.

കഥാപാത്രങ്ങൾ
=============
പരുപരുത്ത കഥാപാത്രങ്ങളാണ് നോവലിലുടനീളമുള്ളത്. പ്രധാന കഥാപാത്രമായ ജെസബേലിന്റെ കാഴ്ചപ്പാടുകളോട് പോലും നമുക്ക് എതിരഭിപ്രായങ്ങൾ ഉണ്ടാവും വിധമാണ് കഥാപാത്ര സൃഷ്ടി. "എനിക്ക് എതിരെ കേസ് എടുക്കാൻ കോടതി പറഞ്ഞു പോലും. കേസ് എടുക്കട്ടെ. അതിലും വലിയ കോടതിയിൽ ഞാൻ അപ്പീൽ കൊടുക്കും. കേസു നടക്കട്ടെ. ഞാൻ ഈ നഗരത്തിൽത്തന്നെ അങ്ങു കൂടും. ഓരോ ദിവസവും ഓരോരുത്തരുടെ കൂടെ. നിങ്ങൾക്ക് എന്തു ചെയ്യാൻ പറ്റും?" എന്ന് ചോദിക്കുന്ന ജെസബേൽ. ജോർജ് ജെറോം മരക്കാരൻ എന്ന വില്ലൻ കഥാപാത്രമാണ് ഈ നോവലിന്റെ കരുത്ത്. അപകടം പറ്റി പൂർണ്ണമായി നിസ്സഹായനായിരിക്കുമ്പോഴും തെറി വിളിക്കാൻ മടിക്കാത്ത ജോർജ് ജെറോം മരക്കാരൻ അത്ര പെട്ടെന്നൊന്നും വായനക്കാരുടെ മനസ്സിൽ നിന്ന് മായുകയില്ല. ആ കഥാപാത്രത്തോടും കാരുണ്യം കാണിക്കാൻ ശ്രമിക്കുന്നിടത്താണ് ജെസബേൽ അവളുടെ കരുത്ത് തിരിച്ചു പിടിക്കുന്നത്. ലില്ലി ജോർജ് മരക്കാരൻ എന്ന അമ്മായിയമ്മ കഥാപാത്രവും വളരെ നന്നായി. കബീർ മുഹമ്മദ് എന്ന കരുത്തുറ്റ കഥാപാത്രത്തെ നിർണ്ണായക സമയത്തെ ചില അധിക സംഭാഷണങ്ങളെക്കൊണ്ട് നിർവീര്യമാക്കി എന്നും തോന്നി. എയ്ബൽ, സാറ, പീറ്റർ തോമസ്, നന്ദഗോപൻ തുടങ്ങിയ കഥാപാത്രങ്ങളുടെ പ്രസക്തി നോവലിസ്റ്റിന് പൂർണ്ണമായി ഉപയോഗിക്കാനായില്ല. വെല്യമ്മച്ചി എന്ന കഥാപാത്രം ഏറെ കരുത്തോടെ മുന്നിട്ടു നിൽക്കുന്നുണ്ട്. "നിങ്ങളിനി ഈ വീട്ടിൽ കയറരുത്. എന്റെ കൊച്ചുങ്ങളെ വഴി തെറ്റിക്കാൻ ഞാൻ സമ്മതിക്കേല" എന്ന് പറയുമ്പോൾ, "നിന്റെ കൊച്ചുങ്ങളെ നീ തന്നെ വഴി തെറ്റിച്ചോടീ, ഞാനൊന്നും മത്സരത്തിനില്ല" എന്ന് പറയുന്ന, വഴി തെറ്റിപ്പോയ അമ്മയ്ക്ക് വേണ്ടി മകൾ സന്ധ്യാപ്രാർത്ഥനയിൽ കർത്താവിനോട് ക്ഷമ യാചിക്കുമ്പോൾ "എന്നെ ഇനിയും വഴി തെറ്റിക്കണെ കർത്താവെ" എന്ന് പ്രാർത്ഥിക്കുന്ന വല്യമ്മച്ചി - നന്നായി.

ഭാഷാ ശൈലി
===========
ആരാച്ചാർ വായിച്ചു തുടങ്ങിയപ്പോൾ വായന അല്പം കഠിനമായിരുന്നു. കുറച്ചു മുന്നോട്ടു പോയതിന് ശേഷമാണ് വായനക്ക് ഒഴുക്ക് കിട്ടിയത്. എന്നാൽ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ തെളിവുള്ള നല്ല ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത് എന്നതിനാൽ ആരാച്ചാരെക്കാൾ വായനാസുഖം ഇതിനുണ്ട്. ആരാച്ചാരുടെ അത്ര ആഴം എഴുത്തിൽ ഉണ്ടോ എന്ന് സംശയിക്കുമ്പോഴും ചിന്തയിൽ ഒട്ടും പിറകിലല്ല ഈ നോവൽ എന്ന് പറയാനാകും. ബൈബിൾ അധിഷ്ഠിതമായി എന്നും വേണമെങ്കിൽ പറയാവുന്ന ഒരു വിഷയത്തിൽ എഴുതപ്പെട്ട നോവലിൽ ബൈബിൾ പഴയ നിയമത്തിന്റെ ചെറിയ സ്വാധീനം നമുക്ക് ആരോപിക്കാം. പക്ഷെ അതത്ര പ്രകടമല്ല എന്നും സമ്മതിക്കേണ്ടി വരും.

സംഭാഷണങ്ങൾക്കൊപ്പം അത് പറയുന്ന വികാരത്തെ കൂടി ബന്ധിപ്പിക്കുന്ന രീതിയിലുള്ള എഴുത്ത് നോവലിൽ പല ഭാഗത്തുമുണ്ട്. ഇത് സവിശേഷവും ഫലപ്രദവുമാണ്. ഉദാഹരണത്തിന്, ഒരു ഭാഗം ശ്രദ്ധിക്കുക.

"ജെസബേലിന്റെ കണ്ണുകൾ നനഞ്ഞു. "എന്തെങ്കിലും പ്രശ്നമുണ്ടോ ജെസബേൽ" എന്ന് അദ്വൈത് അധീരനായി. "പഠിക്കാൻ പറ്റുന്നില്ല" എന്നു ജെസബേൽ നെടുവീർപ്പിട്ടു. "അതൊക്കെ തോന്നൽ മാത്രമാണ് എന്ന് അദ്വൈത് ആശ്വസിപ്പിച്ചു. "ഏകാഗ്രത കിട്ടേണ്ടേ" എന്ന് ജെസബേൽ പരിഭവിച്ചു. "എന്തു പ്രശ്നമായാലും എന്നോട് പറയൂ. എന്നെക്കൊണ്ടു കഴിയുന്നതു ഞാൻ ചെയ്യാം" എന്ന് അദ്വൈത് സർവ്വസന്നദ്ധനായി. "വിവാഹമോചന കേസിന്റെ വിധിയുടെ കാര്യത്തിൽ അദ്വൈതിന് എന്തു ചെയ്യാൻ കഴിയും എന്ന് ജെസബേൽ പരാതിപ്പെട്ടു. അദ്വൈത് അവളെ കാരുണ്യത്തോടെ നോക്കി."

ഇത്തരം സംഭാഷണങ്ങളുടെ അലങ്കരിച്ച എഴുത്ത് നോവലിൽ പലയിടത്തും കാണാം. അവ ഹൃദ്യവുമാണ്.

കുറ്റപത്രം
=========
സ്വവർഗ്ഗരതി എന്ന വിഷയത്തെ ലാഘവത്വത്തോടെയാണ് കൈകാര്യം ചെയ്തത് എന്ന് തോന്നി. കംബൈൻഡ് സ്റ്റഡി സമയത്ത് മകൻ കൂട്ടുകാരനോടൊത്ത് ലൈംഗീക ബന്ധത്തിലേർപ്പെടുന്നത് കണ്ട ഒരമ്മയും അതറിഞ്ഞ കർശനക്കാരനായ അപ്പനും വിവേകശാലിയായ അമ്മാച്ചനും കുറ്റകരമായ അനാസ്ഥയോടെ അത് കല്യാണത്തോടെ നേരെയാവും എന്ന് വിചാരിച്ചു കൈയും കെട്ടി ഇരുന്നു എന്നത് തീർത്തും യുക്തി രഹിതവും ആ പ്രശ്നത്തിൽ ഉൾപ്പെട്ട യഥാർത്ഥ ആളുകളോടുമുള്ള പരിഹാസവുമായി തോന്നി. ചെറിയ കുട്ടിയോട് അയാൾ കാണിക്കുന്ന ലൈംഗീക അതിക്രമവും ഭാര്യയോട് തീർത്തും ഒരു നിസ്സഹകരണമല്ല കാണിക്കുന്നത് എന്നതും ചെറുപ്പത്തിലേ നല്ല ഒരു കൗൺസിലിംഗ് കൊടുത്താൽ നേരെയാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു എന്ന പ്രതീതിയാണ് നൽകിയത്. അതേ സമയം അദ്വൈതിന്റെ പ്രശ്നം യാഥാർത്ഥവും ഗൗരവതരവുമാണ്.

പതിനഞ്ചു വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ചയാൾക്ക് നിയമപ്രകാരം വധ ശിക്ഷ കൂടെ കിട്ടാവുന്ന ഒരു കേസ് (ഇന്ന്) നില നിൽക്കാമെന്നിരിക്കെ മുപ്പതുകാരി പതിനഞ്ചു വയസ്സുള്ള ആൺകുട്ടിയുമായി ഇണ ചേർന്നതും പിന്നീട് അവർക്കൊരു കുട്ടിയുണ്ടായതുമെല്ലാം മഹത്വവൽക്കരിച്ചത് ഫെമിനിസം എന്ന രാഷ്ട്രീയക്കണ്ണിലൂടെ മാത്രമേ നെറ്റി ചുളിക്കാതെ വായിക്കാനാവൂ. ആണു ചെയ്താലും പെണ്ണു ചെയ്താലും കുട്ടികൾക്കെതിരെയുള്ള അതിക്രമം കുട്ടികൾക്കെതിരെയുള്ള അതിക്രമം തന്നെയാണ്. അവിടെ സമ്മതം ഒരു ന്യായീകരണമല്ല.

വിവാഹവും കുടുംബ ബന്ധങ്ങളും ആഗോളവൽക്കരണത്തിൽ ഇറക്കുമതി ചെയ്ത പ്രശ്നങ്ങളിൽ പെട്ട് ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന സമയത്ത് വിവാഹമോചനത്തെ നോവൽ മഹത്വവൽക്കരിച്ചുവോ എന്നു ഞാൻ സംശയിക്കുന്നു. വിവാഹത്തിന് പുറത്തു യഥേഷ്ടം ഇട പഴകിയ ശേഷം (ഇണ ചേരലുൾപ്പെടെ) മാത്രം ഒരു പങ്കാളിയിലേക്ക് എത്തിയാൽ മതി എന്നാണോ എഴുത്തുകാരി പറയാൻ ശ്രമിച്ചത് എന്ന ഒരു സന്ദേഹം വായനക്കാർക്കുണ്ടായാൽ അവരെ കുറ്റം പറയാൻ പറ്റില്ല.

പീഡാനുഭവം.
============
ആരാച്ചാർ എഴുതാൻ കെ ആർ മീര എത്ര മാത്രം അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടാവണം എന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു. എന്നാൽ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എഴുതാൻ അതിലും എത്ര മാത്രം വായനയും അന്വേഷണവും പഠനവും നടത്തിയിരിക്കും എന്ന് ഞാൻ അതിശയിക്കുന്നു. ബൈബിളിനെ അധികരിച്ചാണ് ഈ നോവലിന്റെ ചട്ടക്കൂട് ഒരുക്കിയിരിക്കുന്നത്. അത് ഏതെങ്കിലും ഒരു കഥയെയോ പുതിയ നിയമത്തെയോ മാത്രം ആസ്പദമാക്കിയുമല്ല. ബൈബിളിൽ പല സന്ദർഭങ്ങളിലായി പറഞ്ഞിരിക്കുന്ന കാര്യങ്ങളെ സ്ത്രീ പക്ഷത്തു നിന്നു കൊണ്ട് അവതരിപ്പിക്കുകയാണ് മീര ചെയ്തിരിക്കുന്നത്. ആഴമുള്ള വായനയും ഗവേഷണവും കൂടാതെ അത് സാധ്യമല്ല. ഈ അന്വേഷണം വിശ്വാസമില്ലായ്മയിലേക്കാണല്ലോ പ്രധാന കഥാപാത്രത്തെ നയിച്ചത് എന്ന് ആകുലപ്പെടുമ്പോഴും അതിനായി നടത്തിയ കഷ്ടപ്പാട് ഒരു പീഡാനുഭവത്തോളം തന്നെ വേദനാജനകമെന്നതിൽ തർക്കമില്ല.

പ്രധാന കഥാപാത്രങ്ങളെല്ലാം ഡോക്ടർമാർ പ്രധാന കഥാ സന്ദർഭങ്ങളെല്ലാം രോഗാവസ്ഥയും ആശുപത്രിയുമായി ബന്ധപ്പെട്ട്. വൈദ്യശാസ്ത്രത്തിൽ നല്ല അറിവും നിരീക്ഷണവും നടത്താതെ ഇതെഴുതാൻ സാധ്യമല്ല. ഇതിനായി എഴുത്തുകാരി എത്ര അന്വേഷണം നടത്തിയിരിക്കാം എന്നതും എന്നെ അതിശയിപ്പിക്കുന്നു. ഒരു നോവലിനായി ഇങ്ങനെയൊക്കെ ആളുകൾ അന്വേഷണം നടത്തുമോ? നോവലെഴുത്തിന്റെ പീഡാനുഭവ ദിനങ്ങൾ യാഥാർഥ്യമാവുമ്പോൾ ഉയിർപ്പിന്റെ മഹത്വം നിഷേധിക്കുക വയ്യല്ലോ.

പുനരുത്ഥാനം
============
അജ്ഞതയിലും അടിമത്തത്തിലും കുരുങ്ങിക്കിടക്കാതെ അറിവ് ശക്തിയാണെന്നറിഞ്ഞു അറിവ് നേടാനും അതിലൂടെ സമൂഹത്തിന് നന്മ ചെയ്ത് അതിൽ നിന്ന് ലഭിക്കുന്ന സന്തോഷം ധാരാളമായി അനുഭവിക്കാനും സ്ത്രീകളോട് അധ്വാനം ചെയ്യുന്ന ഒരു നോവലാണ് സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. സമൂഹത്തോട് പോയി പണി നോക്കാൻ പറയ്, നീ ധൈര്യത്തോടെ നിനക്ക് ശരിയെന്ന് തോന്നുന്ന വിധം നല്ല കാര്യങ്ങൾ ചെയ്ത് ശക്തിയാർജ്ജിക്കൂ എന്ന് ധൈര്യം കൊടുക്കുന്ന വെല്യമ്മച്ചിയും ലക്ഷണക്കണക്കിന് കുട്ടികളുടെ രോഗങ്ങൾക്ക് പ്രതിവിധി കൊടുക്കാൻ ശക്തയായ നീ വിഷാദിച്ചു സമയം കളയാതെ മുന്നോട്ടിറങ്ങി കർമ്മനിരതയാവൂ എന്നു പറയുന്ന കുര്യൻ സാറുമെല്ലാം ഈ ആശയത്തെ ശക്തമായി പിന്താങ്ങുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ ബേധമില്ലാതെ എല്ലാ മനുഷ്യരിലുമുള്ള നന്മയെ കാണാനും എല്ലാവർക്കും കാരുണ്യം ആവശ്യമാണ് എന്ന സന്ദേശം നൽകാനും ഈ നോവലിന് കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ നൽകുന്ന കാരുണ്യം കരുത്തിൽ നിന്നെ നൽകാനാവൂ എന്നും അത് വിജയമാണെന്നും കെ ആർ മീര എന്ന നോവലിസ്റ്റ് മറയില്ലാതെ വ്യക്തമാക്കുന്നുണ്ട്.

അന്ത്യവിധി
==========
ആസ്വദിച്ച് നോവൽ വായിക്കാൻ താൽപര്യപ്പെടുന്ന വായനക്കാരേ, നിങ്ങളെ ഈ നോവൽ വായിക്കാനും അതിലെ കഥാപാത്രങ്ങളോടു കൂടെ സഞ്ചരിക്കാനും അവരുടെ ചിരിയിലും വിഷാദത്തിലും ആകുലതയിലുമെല്ലാം പങ്കു ചേരാനും അങ്ങനെ വായനയിൽ നിന്ന് ലഭിക്കുന്ന ആഹ്ലാദം അനുഭവിക്കാനും നിങ്ങൾക്ക് യോഗമുണ്ടാവട്ടെ എന്ന് വിധിച്ചു കൊള്ളുന്നു.

പോൾ സെബാസ്റ്റ്യൻ
Profile Image for Neena Paul.
54 reviews15 followers
September 26, 2018
When a friend gifted this book, little did I know I would become so attached to the lead character in this book - Jezabel. The evolution of Jezabel from a shy and studious girl into a woman who finally begins to believe that she cannot live by the rules of the world is what forms the crux of the story. The struggles that a marriage brings her and her constant trysts with her father-in-law until she decide to fight back 2 years later forms the first half. Then there are incidents that happen in her life that turns her world upside down. Jezabel is then left with a choice to defend her beliefs and her right or do what the society advocates - suffer in silence because after all she is married. But happens when she decides to go against the society and fight her case in a court ? The entire story is a reflection of her past while she faces questions in a court room during her divorce hearing. The story flows smoothly and has several biblical references throughout the book. K.R Meera has once again proven her impeccable style of writing with characters that burn into your soul and leaves you wondering after each chapter if Jezabel would finally be liberated. A great read for all women!
Profile Image for Deepthi Terenz.
183 reviews61 followers
September 3, 2020

https://youtu.be/pYXokzpSn0s

ജെസബെലിന്റെ കഥ, പഴയനിയമത്തിലെ ജെസബെലിനെ പോലെ ഒരുപാട്‌ പുരുഷന്മാരെ എതിർത്ത്‌ തോൽപ്പിക്കേണ്ടിയിരിക്കുന്നു ഇന്നത്തെ ജെസ്ബെലിനു, ഒന്നായി നിൽക്കേണ്ടവർ പോലും ചതിക്കുന്ന, വിശ്വസിക്കുന്നവർ പോലും സംരക്ഷണം തരാത്ത തനിയെയുള്ള ഒരു യുദ്ധം.
ബൈബിൾ ഭാഷയില്ലണെഴുതിയിരിക്കുന്നത്‌, എന്നാലും കഥയുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്നതായി അവസാനപേജുകളിൽ തോന്നിയിരുന്നു. ആരാച്ചാർ എന്ന നോവലിലെ ചേതനയേ ആണെനിക്ക്‌ കൂടുതൽ ഇഷ്ടമായത്‌, ജെസബെലിനേക്കാളും.
Profile Image for DrJeevan KY.
144 reviews46 followers
November 17, 2020
☀️കെ.ആർ മീരയുടെ മറ്റ് നോവലുകളിൽ നിന്നും വ്യത്യസ്തമായ ഒരു ആഖ്യാനശൈലിയാണ് ഈ നോവലിൽ എഴുത്തുകാരി അവലംബിച്ചിരിക്കുന്നത്. "ആരാച്ചാർ" എന്ന നോവൽ എഴുതിക്കഴിഞ്ഞ് വിഷാദം മീരയെ ഉലച്ചിരുന്ന സമയങ്ങളിൽ അതിൽ നിന്നും പുറത്തുകടക്കുന്നതിനായി എഴുത്തിനെ ഒരു ഉപാധിയായി കണ്ടുകൊണ്ട് സുഹൃത്തിൻ്റെ അഭ്യർത്ഥന പരിഗണിച്ചുകൊണ്ട് എഴുതിയ നോവലാണിത്.
.
☀️ബൈബിളിലെ ജെസബെൽ രാജ്ഞിയെ ഇന്ന് ജീവിച്ചിരിക്കുന്ന ജെസബെൽ എന്ന യുവതിയിലും ആധുനികകാലത്തും പ്രതിഷ്ഠിച്ചു കൊണ്ട് ജെസബെലിൻ്റെ ശരീരത്തിൽ റബ്ബിയായ ജെസബെലും ശിഷ്യയായ ജെസബെലുമായി രണ്ട് ജെസബെലിൻ്റെ കഥകളായി നോവൽ മുന്നോട്ടു പോകുന്നു. ഓരോ അദ്ധ്യായത്തിൻ്റെയും ആരംഭത്തിലും അവസാനത്തിലും ബൈബിൾ വചനങ്ങളോട് സമാനമായ സുവിശേഷങ്ങൾ ഉൾക്കൊള്ളിച്ചത് വായനയെ കൂടുതൽ രസകരവും ഹൃദ്യവുമാക്കുന്നു. ബൈബിൾ പഴയനിയമത്തിലെ ജെസബെൽ രാജ്ഞിയുടെ കഥ വായിച്ചിട്ടുള്ളവർക്ക് നോവൽ കൂടുതൽ റിലേറ്റ് ചെയ്തു കാണാൻ സാധിച്ചേക്കാം. ജെസബെൽ രാജ്ഞിയുടെ ജീവിതത്തിന് സമാനമായ ജീവിതാനുഭവങ്ങളിലൂടെ ഡോ.ജെസബെലിനും കടന്നു പോവേണ്ടി വരുന്നു.
.
☀️ജെസബെൽ എന്ന പേരിനെ മോശമായി കാണുന്ന കുടുംബത്തിലേക്ക് വിവാഹാനന്തരം പ്രവേശിക്കുന്ന ഡോ.ജെസബെലിന്, സ്വന്തം ഭർത്താവ് പോലും തള്ളിക്കളഞ്ഞ ജെസബെൽ രാജ്ഞിയുടേതിന് സമാനമായ അനുഭവങ്ങളാണ് അവിടെ നേരിടേണ്ടി വരുന്നത്. സ്വവർഗാനുരാഗിയായ ഡോ.ജെറോം ജോർജ് മരക്കാരൻ്റെ തലയിൽ ജെസബെലിനെ കെട്ടിവെച്ചുകൊണ്ടും ആണായി ജീവിക്കാനാഗ്രഹിച്ച ട്രീസയെ പെണ്ണായി ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടും പിന്നീട് ലിംഗമാറ്റശസ്ത്രക്രിയയിലൂടെയും ചികിത്സയിലൂടെയും അദ്വൈത് എന്ന പുരുഷനായി മാറിയ ട്രീസയെ വീട്ടിൽ നിന്ന് പുറത്താക്കിക്കൊണ്ടും സമൂഹവും കുടുംബാംഗങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന വിവേചനവ��ം എഴുത്തുകാരി വളരെ ഭംഗിയായി തന്നെ നോവലിലൂടെ പറഞ്ഞു വെയ്ക്കുന്നു. മെഡിക്കൽ സയൻസും ചരിത്രവും ബൈബിളും ജീവിതവും എല്ലാമായി പല വിധ മാനങ്ങളുള്ള ഒരു നോവലാണ് സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. ഒറ്റ വാക്കിൽ പറഞ്ഞാൽ ജെസബെലിൻ്റെ സുവിശേഷം.
.
☀️അനീതി ചെയ്തിരുന്നവൻ ഇനിയും അനീതി ചെയ്തുകൊള്ളട്ടെ.
പാപക്കറ പുരണ്ടവൻ ഇനിയും അങ്ങനെത്തന്നെ കഴിഞ്ഞുകൊള്ളട്ടെ.
നീതിമാൻ ഇനിയും നീതി പ്രവർത്തിക്കട്ടെ.
വിശുദ്ധൻ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ.
അസത്യത്തെ സ്നേഹിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്.
ആകയാൽ, സൂര്യനെ അണിഞ്ഞു കഴിഞ്ഞ സ്ത്രീ ഇനി ഒരിക്കലും വിലപിക്കുകയില്ല..🔥🔥
Profile Image for Appu Mohan.
9 reviews5 followers
May 10, 2025
സ്വന്തം പേര് കൊണ്ടും, തീരുമാനങ്ങൾ കൊണ്ടും, ശരീരം കൊണ്ടും സമൂഹത്തിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നും പീഡനം എട്ട് വാങ്ങേണ്ടി വരുന്ന ഡോക്ടർ ജെസബെലിന്റെ കഥ.

വളരെ വായനാ സുഖമുള്ള, അതി ഗംഭീരമായ കഥാപാത്ര സൃഷ്ടികൾ ഉള്ള ഒരു നോവൽ. ജോർജ്ജ് ജെറോം മരക്കാരൻ എന്ന വില്ലൻ കഥാപാത്രത്തെ വായനക്കാർ മറക്കാൻ സാധ്യതയില്ല. അമ്മ, അമ്മായി അമ്മ, വല്യമ്മച്ചി തുടങ്ങി എല്ലാ കഥാപാത്രങ്ങളും മികച്ചതായിരുന്നു.

ജെസബെലിന്റെ ദുഖങ്ങളും, ഭയവും, ചെറിയ സന്തോഷങ്ങളും, പ്രാർഥനകളും എല്ലാം വായനക്കാരുടെ കൂടി ആയി മാറുന്നുണ്ട്.

ബൈബിളിലെയും പഴയ നിയമത്തിലെയും ഒട്ടനവധി സന്ദർഭങ്ങളെ സ്ത്രീപക്ഷത്ത് നിന്നു കൊണ്ട് അവതരിപ്പിക്കുന്നുണ്ട്. അതിനു വേണ്ടി കെ ആർ മീര നടത്തിയിരിക്കുന്ന അന്വേഷണവും പഠനവും അത്ഭുതപ്പെടുത്തി.

“ഇത്രയും നാളത്തെ ജീവിതംകൊണ്ടു ഞാൻ പഠിച്ച പാഠമെന്താണെന്നു പറയട്ടെ? മനുഷ്യർക്ക് ജീവിതത്തെ ഒരു സിനിമയാക്കി കാണാനാണ് ഇഷ്ടം. ഒന്നും യഥാർഥത്തിൽ സംഭവിക്കണമെന്നില്ല. സംഭവിച്ചു എന്നു തോന്നിപ്പിച്ചാൽ മതി. മറ്റുള്ളവർ നമ്മുടെ ജീവിത ത്തിൽ കാണാൻ ആഗ്രഹിക്കുന്നത് അവരുടെ തിരക്കഥ അനുസരിച്ചുള്ള അഭിനയമാണ്. അത് അഭിനയമാണ് എന്ന് അറിഞ്ഞുകൊണ്ടു തന്നെ.”
Profile Image for Anand.
80 reviews17 followers
June 17, 2021
ഇറങ്ങിയപ്പോഴേ മേടിച്ചു വായിക്കേണ്ടതായിരുന്നു എന്ന് തോന്നി. വൈകിപ്പോയി
Profile Image for Lekshmy Shaji.
67 reviews8 followers
December 3, 2019
A very ordinary piece from a very extraordinarily talented author. No doubt a page turner this one is, although failed to impress me against other works of Meera. Good attempt by author to create awareness on LGBT topic and the necessity of social acceptance.
Profile Image for Adwaith S S.
31 reviews3 followers
May 17, 2021
This book goes through various emotion of a lady who was compelled to follow the so-called societal norms so that she can be seen as a perfect wife.

This books also talk about the difficulties faced by trans people and how society behaves toward them.

Overall as always, KR Meera's writing is on top notch. Beautiful and compelling read.
Profile Image for Athira chandran.
19 reviews25 followers
May 16, 2021
ജെസബെൽ - ഒരുപാട് ചിന്തിപ്പിച്ചു , ഒരുപാട് വിഷമിപ്പിച്ചു, ചിലപ്പോഴൊക്കെ സ്വപ്നങ്ങളിൽ വന്നു .
Profile Image for PriyaVaishnavi.
9 reviews
October 22, 2025
Some books may heal you
Some books may show you the path of healing
Some books may give you a closure
Some books may answer your long asked inward questions
Some books may teach you acceptance
Some books share your pain
Some books assure you are not alone
Some books reflect you like a mirror
Some books ease out your numbness

Recently this book has been "all of the above" to me!

It reflects the hypocrisy of the society, stripping the society's moral policing and patriarchy.
It's a strong, intense, thought provoking novel written on women's Shame, Desire and Love.
I would rate 5/5.
☀️
Profile Image for Deepa.
201 reviews17 followers
November 17, 2019
Sooryane Aninja Oru Sthree is the story of a young girl named Jezabel. The book starts with Jezabel in court defending herself in a divorce hearing and accusations for having tried to kill her husband. The main half of the story is told in flashbacks that Jezabel has while she is in court either answering or thinking of answering the defendant advocate’s questions.
The story takes us to a young, shy and intellectual Jezabel who has finished her MBBS and is now pursuing her MD in Pediatrics. A by chance marriage proposal with Dr. Jerome George Jacob is forced upon and she marries him considering that this is the “man of her life”. From her first night with Dr. Jerome, her life turns upside down. A highly cruel and arrogant father in law, a docile and silent mother in law, a pitifully torn father, a religiously fanatic mother and a husband who does not even love her a bit, the life of Dr. Jezabel is laden with controversies and wrongful trysts. She suffers for 2 years until she finally attempts to fight back. Once she starts to reclaim her life she realizes that her belief and her choices may or may not be what the society advocates but she does not care anymore. The story smoothly flows with continuous and constant reference to the character Jezabel from the Bible.
The book initially gave me thoughts like: how someone can suffer so much; how people or society can be so cruel to a person who is already suffering; isn’t it clear that being educated does not make you strong etc. Will Jezabel be ever find peace or can she ever be free?

A good read.

Profile Image for Dr. Charu Panicker.
1,140 reviews72 followers
September 4, 2021
ബൈബിളിലെ ജെസബെൽ രാജ്ഞിയും ഇന്ന് ജീവിച്ചിരിക്കുന്ന ജെസബെൽ എന്ന യുവതിയും ഒരേപോലെ കടന്നുവരുന്ന നോവലാണിത്. ബൈബിൾ പഴയനിയമത്തിലെ ജെസബെൽ രാജ്ഞിയുടെ കഥ വായിച്ചിട്ടുള്ളവർക്ക് ഈ പുസ്തകം കുറച്ചുകൂടെ മനസ്സിലാകുമെന്ന് തോന്നുന്നു. ഓരോ അധ്യായത്തിലും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ജെസബെൽ രാജ്ഞിയുടെ ജീവിതത്തിന് സമാനമായ ജീവിതാനുഭവങ്ങളിലൂടെ ഡോ.ജെസബെലിനും കടന്നു പോകുന്നു. മീരയുടെ സ്ത്രീ കഥാപാത്രങ്ങൾ എല്ലാം സഹനത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളാണ്.

Spoiler alert
കുടുംബ കോടതിയിലെ വിവാഹമോചനം കേസിന്റെ വിചാരണവേളയിലേക്കാണ് കഥ തുടങ്ങുന്നത്. ജെസബെൽ എന്ന പേരിനെ മോശമായി കാണുന്ന കുടുംബത്തിലേക്കാണ് അവളെ വിവാഹം കഴിച്ചു പറഞ്ഞയക്കുന്നത്. സ്വവർഗാനുരാഗിയായ ഡോ.ജെറോം ജോർജ് മരക്കാരൻ്റെ തലയിൽ ജെസബെലിനെ കെട്ടിവെച്ചു. ജെറോമിനെ വിവാഹാലോചന ആദ്യം വന്നത് ട്രീസയ്ക്ക് ആയിരുന്നു. ആണായി ജീവിക്കാനാഗ്രഹിച്ച ട്രീസയെ പെണ്ണായി ജീവിക്കാൻ വീട്ടുകാർ പ്രേരിപ്പിച്ചെങ്കിലും അവൾ ഒളിച്ചോടുകയും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അദ്വൈത് എന്ന പുരുഷനായി മാറി. അവനെ സമൂഹവും കുടുംബവും കൈയൊഴിയുന്നു. പുസ്തകത്തിന്റെ തുടക്കംമുതൽ വായനക്കാരെ വെറുപ്പിക്കുന്ന കഥാപാത്രമാണ് ജെറോമിന്റെ അച്ഛന്റേത്. ഒരാൾക്ക് ഇത്രമാത്രം ക്രൂരനാവാൻ കഴിയുമോ എന്നു തോന്നിപ്പോകും. അതുപോലെതന്നെ ജെസിബെലിന്റെ അമ്മ പലപ്പോഴും ഒരു അമ്മ എങ്ങനെയൊക്കെ ആയിക്കൂടാ എന്നും കാണിച്ചു തന്നു. ഒറ്റക്ക് ആയിരുന്നിട്ടും അവളെ പൊരുതാൻ സഹായിച്ചത് അവളുടെ മുത്തശ്ശിയുടെ പിൻബലം ഒന്നുകൊണ്ട് മാത്രമാണ്. തമാശകൾ പറയുന്ന ആ കഥാപാത്രം ഒരുപാട് ചിന്തിക്കാനുള്ള കാര്യങ്ങളും വായനക്കാർക്ക് മുമ്പിൽ തുറന്നു വെക്കുന്നു. മികച്ച വായനാനുഭവം തരുന്ന പുസ്തകങ്ങളൊന്ന്.
This entire review has been hidden because of spoilers.
Profile Image for Aboobacker.
155 reviews1 follower
August 29, 2021
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ - കെ.ആർ.മീര

പുരുഷാധികാരത്താലും നിയമത്താലും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ അധികാരത്തെയും അഹന്തയെയും ചോദ്യം ചെയ്യുന്ന ജെസബെൽ എന്ന സൂര്യനെ അണിഞ്ഞ സ്ത്രീയുടെ സ്വയമെരിഞ്ഞു തീരുന്ന കഥ. ആരാച്ചാരിലെപ്പോലെത്തന്നെ ഒരു സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന സൃഷ്ടി. പുരുഷ കേന്ദ്രീകൃതനിയമ വ്യവസ്ഥകൾക്കും സംവിധാനങ്ങൾക്കും മനസ്സിലാവാത്ത, മനുഷ്യപുത്രിയുടെ ഉരുകിത്തീരുന്ന ( ചുറ്റുമുള്ളവർ അങ്ങനെയാക്കുന്ന) ജീവിതത്തോട് ക്രൂരമായേൽപിക്കുന്ന അശിനിപാതത്തിൽ നീറുന്ന സ്ത്രീകളുടെ പ്രതീകമാവുകയാണ് ജെസബെൽ.

- അബൂബക്കർ ഒറ്റത്തറ
279 reviews3 followers
March 9, 2021
It is an okay book for one read if you have time but it is not a so called "novel about someone challenging the corner stones of society". If the book was an attempt to portray such a woman, then the author has failed in it.
Profile Image for Soya.
505 reviews
July 12, 2019
പുസ്തകം: സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
രചന: കെ ആർ മീര
പ്രസാധനം: ഡി സി ബുക്സ്
പേജ് :384,വില :380

കെ ആർ മീര എഴുതിയ നേത്രോന്മീലനം ആണ് ഞാൻ ആദ്യമായി വായിച്ച നോവൽ. ആ പുസ്തകത്തിന്റെ  സൗന്ദര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. വളരെ പണ്ട് വായിച്ച പുസ്തകം ആണെങ്കിലും, ഇന്നും ആ വായന മനസ്സിൽ തങ്ങിനിൽക്കുന്നു. സ്ത്രീകഥാപാത്രങ്ങൾക്ക് ഊന്നൽ നൽകിയിട്ടുള്ളതാണ് മീരയുടെ കൃതികൾ. പുതിയ തലമുറയിലെ സ്ത്രീകൾ  നേരിടുന്ന പ്രശ്നങ്ങൾ എല്ലാം വളരെ മനോഹരമായാണ് മീര തന്റെ നോവലുകളിൽ പരാമർശിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തകയും എഴുത്തുകാരിയുമായ മീര 1993ൽ  പത്രപ്രവർത്തകയായി ചേർന്നു.2006ൽ  മലയാള മനോരമയിൽ ചീഫ് സബ് എഡിറ്റർ ആയിരിക്കെ ജോലി രാജിവെച്ചു.2001 മുതൽ എഴുത്തിലേക്ക് തിരിഞ്ഞു. ആരാച്ചാർ എന്ന കൃതിക്ക് ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മീരയുടെ കൃതികൾ ഇംഗ്ലീഷിലേക്കും തമിഴിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ജെസബെൽ ന്റെ കഥയാണ് ഈ നോവൽ. ബൈബിൾ പ്രകാരം ജെസബെൽ ഫിനിഷ്യയിലെ രാജ്ഞിയായിരുന്നു. ജെസബെൽ എന്ന വാക്കിനർത്ഥം ദൈവത്തിന് പ്രിയപ്പെട്ടവൾ എന്നാണ്. പൗരാണികമായ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജെസബെൽ ജനിച്ചത്. ജെസബെൽ ഒരു മെഡിസിൻ സ്റ്റുഡന്റ് ആയിരുന്നു. അപ്രതീക്ഷിതമായി വന്ന ഒരു വിവാഹ ആലോചനയിൽ അവൾക് ജോർജ് മരക്കാരൻന്റെ മകൻ ജെറോം ജോർജ് നെ വിവാഹം ചെയ്യേണ്ടി വന്നു. ജെറോം ഒരു ഗേ ആയിരുന്നു. ആദ്യരാത്രി തന്നെ തന്റെ ജീവിതത്തിന്റെ തകർച്ച ജെസബെൽ തിരിച്ചറിഞ്ഞു.അയാൾക്ക് ഓറൽ സെക്സ്ന് മാത്രമേ താല്പര്യം ഉണ്ടായിരുന്നുള്ളൂ. വിവാഹം കഴിഞ്ഞിട്ടും അവൾ കന്യക ആയിട്ട് തന്നെയാണ് ജീവിതം തുടർന്നത്. അതും പോരാഞ്ഞ്, ജോർജ് മരക്കാർ അവളുടെ പേര് പറഞ്ഞ് ആക്ഷേപിക്കാനും പരിഹസിക്കാനും കിട്ടിയ അവസരം മുഴുവൻ മുതലെടുത്തു.ജെസബെൽന് കിട്ടുന്ന ശമ്പളം മുഴുവൻ ജോർജ് മരക്കാർ തന്റെ അവകാശമാണെന്ന് പറഞ്ഞു വാങ്ങിച്ചെടുത്തു കൊണ്ടിരുന്നു. ജെസബെൽ തന്റെ സുഹൃത്തായ സന്ദീപിന്റെ ജാരസന്തതി യായ ആൻമേരിയെ, അവളുടെ രണ്ടാം അച്ഛനായ ജോർജ് സക്കറിയയിൽ നിന്ന് രക്ഷിച്ച തന്റെ വീട്ടിൽ കൊണ്ടു വന്ന് നിർത്തുന്നു.ജെസബെൽ ഇല്ലാത്ത ഒരു ദിവസം ആൻ മേരിയെ ജെറോം പീഡിപ്പിക്കാൻ ശ്രമിക്കുന്നു. തുടർന്ന് ജെസബെൽ ജെറോം ആയുള്ള ബന്ധം പൂർണമായി ഉപേക്ഷിച്ചു സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നു.ജെറോംന് ഒരു ആക്സിഡന്റ് പറ്റി കോമാ സ്റ്റേജിൽ ആവുന്നു. അയാളിൽനിന്ന് ഒരിക്കലും സ്നേഹം ലഭിക്കാതെ ഇരുന്ന ജെസബെൽ, അയാളെ ശുശ്രൂഷിച്ച ഉള്ള ജീവിതം നശിപ്പിക്കേണ്ട എന്ന് തീരുമാനിക്കുന്നു.എംഡി കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ തീരുമാനിക്കുന്നു. അതിന്റെ പേരിൽ ജെറോമിനെ അച്ഛൻ ജോർജ് മരക്കാർ ജെസബെൽനെ വിടാതെ ദ്രോഹിക്കുന്നു.ജെസബെൽ ഡിവോഴ്സ് പെറ്റിഷൻ കൊടുത്തപ്പോൾ, അതിനും അവൾക്ക് അനുവാദം നൽകാതെ നിരന്തരം വേട്ടയാടുന്നു.

തീയിൽ കൂടി കടന്നുപോയാൽ മാത്രമേ യഥാർത്ഥ ജീവിതം എന്താണെന്ന് തിരിച്ചറിയാൻ സാധിക്കയുള്ളൂ എന്നാണ് ജെസബെൽന്റെ ജീവിതം കാണിച്ചു തന്നത്. ജോർജ് മരക്കാർ കോടതി കയറ്റിയും, അപമാനിച്ചു, വ്യഭിചാരിണി എന്ന് വിളിച്ച് നിരന്തരം പരിഹസിച്ചിട്ടു, അയാൾക്കും കുടുംബത്തിനും ഒരു ആവശ്യം വന്നപ്പോൾ ജെസബെൽ തന്നെയാണ് സഹായത്തിന് വേണ്ടി ചെന്നത്. നോവൽന്റെ അവസാന ഭാഗങ്ങളിൽ, ജെറോമിന്റെ ശവസംസ്കാരച്ചടങ്ങിൽ, തനിക്ക് വിവാഹമോചനം അനുവദിക്കാതെ വന്ന കോടതി വിധിയെ കുറിച്ച് ഓർത്തു പൊട്ടിച്ചിരിച്ചു, ജീവിതത്തിൽ വളരെ വൈകി കൈവന്ന പുതിയ സ്വാതന്ത്ര്യത്തെക്കുറിച്ചും ഓർത്തുള്ള ഒരു ഉയർത്തെഴുന്നേൽപ്പ് ആയിരുന്നു.

ഒരു സ്ത്രീയുടെ മനസ്സിനെയാണ് ആദ്യം സ്പർശിക്കേണ്ടത്, അല്ലാതെ അവളുടെ ശരീരത്തിലൂടെ അവളുടെ മനസ്സ് കീഴടക്കാം എന്നുള്ളത് ഒരു വ്യാമോഹം മാത്രമാണ്. അത് പുരുഷ സമൂഹത്തിന് ഇന്നും മനസ്സിലാക്കാത്ത കാര്യമാണ്.

മീരയുടെ നോവലുകൾ അടിച്ചമർത്തപ്പെട്ട സ്ത്രീയുടെ ഉള്ളിൽ നിന്ന് പുറപ്പെടുന്ന ശബ്ദം ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. കേരളസമൂഹത്തിൽ  പുരുഷന് നിലനിൽക്കുന്ന പ്രാധാന്യം മുഴുവൻ നോവലിൽ വിളിച്ചുപറയുന്നുണ്ട്. കണ്ണുതുറന്നു നോക്കിയാൽ ഒരുപാട് ഉദാഹരണങ്ങൾ ചുറ്റിലുമുണ്ട്. ഒരു പുരുഷൻ സ്വന്തം ഭാര്യയെ കൊന്നാൽ, അതൊരു സ്വാഭാവികമായ കാര്യമായാണ് നമ്മുടെ പത്രങ്ങൾ വിവരിക്കുക. എന്നാൽ ഒരു ഭാര്യയാണ് ഭർത്താവിനെ കൊല്ലുന്നത് എങ്കിൽ  ആ സ്ത്രീയെ എത്രമാത്രം ആക്ഷേപിക്കാൻ സാധിക്കുമോ അത്രമാത്രം സമൂഹവും സോഷ്യൽ മീഡിയയും തിരഞ്ഞുപിടിച്ച് കൊല്ലും. സ്ത്രീ ഒരിക്കലും ഉയർന്നുവരാൻ പുരുഷസമൂഹം പൊതുവേ ആഗ്രഹിക്കാറില്ല, അവളെ എന്നും കാൽച്ചുവട്ടിൽ കാണാനാണ് പുരുഷന് ആഗ്രഹം. ഒരു ഫെമിനിസ്റ്റ് ചിന്താഗതി ആയി വേണമെങ്കിൽ ഇതിനെ കാണാം. പക്ഷേ ദിവസവും ന്യൂസ് പേപ്പർ വായിക്കുമ്പോഴും, സോഷ്യൽ മീഡിയയിലെ പേക്കൂത്തുകൾ കാണുമ്പോഴും പ്രതികരിക്കാൻ സാധിക്കാത്ത ഒരു പെൺകുട്ടിയുടെ രോദനം ആയി ഇതിനെ കണ്ടാൽ മതി.

കെ ആർ മീരയുടെ കൃതികൾ
കഥകൾ - ഭഗവാന്റെ മരണം, മോഹമഞ്ഞ, ഓർമ്മയുടെ ഞരമ്പ്, പെൺ പഞ്ചതന്ത്രം മറ്റു കഥകളും.
നോവലുകൾ- ആരാച്ചാർ, മീരാസാധു, ആ മരത്തെയും മറന്നു മറന്നു ഞാൻ, മാലാഖയുടെ മറുക്- കരിനീല, മീരയുടെ നോവല്ലെകൾ, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
ഓർമ്മ- എന്റെ ജീവിതത്തിലെ ചിലർ.
Profile Image for Basheer Kuzhikkandathil.
32 reviews54 followers
April 19, 2025
K.R . Meera’s Sooryane Aninja Oru Sthree is a powerful and emotional novel that deeply explores how society wounds women through its biased rules and expectations. Unlike her earlier works like Aarachar or Yoodasinte Suvishesham, which I couldn’t finish, this novel kept me hooked from start to finish. The story is centered around Jezebel, a modern, educated woman who represents thousands of women silenced and trapped by traditional institutions like marriage. Through her story, Meera exposes how society, especially the legal and family systems, often sides with men and ignores women’s pain and freedom.

Jezebel’s life turns tragic after marrying a man who hides his sexual orientation and lives with deep emotional wounds of his own. The situation worsens when she is falsely accused of conspiring to murder her husband, who ends up in a coma due to a car accident. The story beautifully captures her struggle for divorce, her fight for dignity, and the unbearable emotional manipulation from her father-in-law, who wants to punish her by denying the divorce and making her a lifelong caretaker for his bedridden son. Meera uses this storyline to show how society still treats women as property and sacrifices their lives to uphold hollow ideals of duty and honor.

The novel also bravely addresses topics like homosexuality, lesbian identity, and the silent suffering of those who don’t fit into society’s ‘normal’ mould. Though the novel doesn’t offer clear solutions for every issue it raises—like who will take care of the gay son—it pushes the reader to think deeply about freedom, love, identity, and justice. Sooryane Aninja Oru Sthree is not an easy read emotionally, but it’s a necessary one—an unflinching mirror held up to a society that still fears strong women and silences their voices. It’s a bold, honest, and unforgettable story that stays with you.
Profile Image for Aswathy Ithalukal.
78 reviews24 followers
March 2, 2020


സൂര്യനെ അണിഞ്ഞ സ്ത്രീ

കെ ആർ മീര

സൂര്യനെ അണിഞ്ഞ സ്ത്രീയിലേക്കുള്ള യാത്രയിൽ ആയിരുന്നു.. യാത്ര അവസാനിക്കുമ്പോൾ ജെസബെല്ല ഒരു ചോദ്യ ചിന്ഹനമായി കൺമുമ്പിൽ അവശേഷിക്കുന്നു... പറഞ്ഞു വരുന്നത് ആരാച്ചാരിലൂടെ മലയാള സാഹിത്യ ലോകത്തു തന്റേതായ സ്ഥാനം ഉറപ്പിച്ച കെ ആർ മീരയുടെ നോവലായ സൂര്യനെ അണിഞ്ഞ സ്ത്രീയെക്കുറിച്ചാണ്...

നോവലിലെ പ്രധാന കഥാപാത്രം ജെസബേൽ ആണ്.. ആ കഥാപാത്രത്തിനോട് ചേർന്ന് ജെറോം മരക്കാർ ഉം ജോർജ് ഉം ലില്ലിയും അപ്പച്ചനും അമ്മച്ചിയും സന്ദീപും ആൻമേരിയും ഒക്കെ കടന്നു വരുന്നുണ്ട്...

വിവാഹത്തിലൂടെ ജീവിതം തന്നെ നഷ്ടപ്പെട്ടു പോയ വിദ്യാസമ്പന്നയായ പെൺകുട്ടിയുടെ കഥയാണ് ഈ നോവൽ പറയുന്നത്..

സമൂഹത്തിൽ ഒന്ന് ഒറ്റു നോക്കിയാൽ ജെസബെല്ലിനെ പോലെ അനേകം പെൺകുട്���ികളെ നമുക്ക് കാണാൻ കഴിയും.. പെൺകുട്ടികളെ തളച്ചു ഇടുന്ന വീട്ടുകാർ ഇന്നും കുറവല്ല എന്നോർമ്മിക്കുകയാണ് ഇവിടെ.. ഒപ്പം വിവാഹം പല സ്വാതത്ര്യങ്ങളെയും നശിപ്പിക്കുന്നുമുണ്ട് എന്നുള്ള തിരിച്ചറിവും..

അപ്രതീക്ഷിതമായി ജെറോമിനെ പരിചയപ്പെടുന്നു.. വളരെ പെട്ടെന്ന് തന്നെ ജെസ്സബെല്ലിന്റെയും ജെറോമിന്റെയും വിവാഹം നടക്കുന്നു... ഒരായിരം രഹസ്യങ്ങളുടെ കലവറ ആണ് ജെറോം.. കെട്ടിയ പെണ്ണിന്റെ ശരീരത്തിൽ ഒന്ന് തൊടാൻ പോലും നിൽക്കാതെ അവളെ കൊണ്ട് ലൈഗിഗ വൈകൃതങ്ങൾ(സ്വന്തം താല്പര്യങ്ങൾ മാത്രം ) ചെയ്യിപ്പിക്കുന്ന അഭിനവ ഭർത്താവിന്റെ വേഷമാണ് ഇവിടെ ജെറോമിനു..

ചെന്നുകയറിയ വീട്ടിൽ പെണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ, മാനസികമായ പിരിമുറുക്കങ്ങൾ വളരെ ഭംഗിയായി മീര അവതരിപ്പിച്ചിട്ടുണ്ട്..

ഏറ്റവും ശക്തവും തീവ്രവുമായ കഥാപാത്രം ജെസബെല്ല ആണ്.. വായന അവസാനിച്ചാലും മനസ്സിൽ ജെസബെല്ല ഉണ്ടാക്കിയ ഓളങ്ങൾ അവസാനിക്കില്ല..

ഹോമോ സെൿഷലാലിറ്റി യെ കുറിച്ചും ഇവിടെ പറയുന്നുണ്ട്.. അതിനോടുള്ള ആളുകളുടെ സമീപനം.. മറ്റുള്ള രാജ്യങ്ങളിലേക്ക് ഇത്തരക്കാരുടെ കുടിയേറ്റം എന്നിവയെ കുറിച്ചെല്ലാം നോവലിൽ സൂചനകൾ ഉണ്ട്...

ഇടയ്ക്ക് ചെറിയ വായനാസുഖം നഷ്ടപെട്ടത് ഒഴിച്ചാൽ ആസ്വാദകനെ പിടിച്ചിരുത്തുന്ന നോവൽ തന്നെയാണ് സൂര്യനെ അണിഞ്ഞ സ്ത്രീ

അശ്വതി ഇതളുകൾ
Profile Image for Divya.
32 reviews9 followers
November 3, 2019
കെ ആർ മീരയും ആരാച്ചാരും ഓവർ റേറ്റഡ് ആണെന്ന് എത്ര പേർ ഏറ്റു പറഞ്ഞാലും ചെവി കൊടുക്കാനാവാത്ത വിധം ഞാനവരുടെ എഴുത്തിന്റെ ആരാധികയാണ്. കാലം കൊണ്ട് മാറിമറിഞ്ഞേക്കാവുന്ന എന്നാൽ ഇനിയും ഉടഞ്ഞിട്ടില്ലാത്ത വിഗ്രഹം. 'സൂര്യനെ അണിഞ്ഞ സ്ത്രീ' വായിച്ചു പോകുമ്പോൾ ജെസബൽ രാജ്ഞിയേയോ പഴയ നിയമമോ അറിയാത്ത ഒരു വ്യക്തിക്ക് അനുഭവപ്പെടുത്ത ചില വിള്ളലുകളുണ്ട്. അതുപോലെ മെഡിക്കൽ റെഫറൻസുകൾ എന്നെ അലോസരപ്പെടുത്തിയിട്ടില്ലെങ്കിലും മറ്റൊരു വായനക്കാരി അതെങ്ങനെ സ്വീകരിക്കും എന്നറിയില്ല. 'ഭഗവാന്റെ മരണ' ത്തിന് ശേഷം കുറച്ചു കൂടുതൽ പൊളിറ്റിക്കലി കറക്ടാവാൻ ശ്രമിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. ചിലയിടങ്ങളിലെങ്കിലും അത് അവരുടെ ശൈലിയിലെ വൈകാരികത കുറച്ചു കാണിക്കുന്നും ഉണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങൾ അവരുടെ എഴുത്തിൽ കൃത്യമായ സ്ഥാനം നേടുന്നത് ആദ്യമായല്ല എങ്കിലും ഇതിൽ ചിലയിടങ്ങളിലെങ്കിലും അവരുടെ സാന്നിദ്ധ്യത്തെ നോർമലൈസ് ചെയ്യാൻ വേണ്ടി ഏച്ചുകെട്ടിയതുപോലെയും അനുഭവപ്പെട്ടു. കെ ആർ മീരയുടെ രാഷ്ട്രീയ നിലപാടുകൾ എന്തുതന്നെയാണെങ്കിലും 'ആവേ മരിയ' ഒഴിച്ച് അവരുടെ മറ്റെല്ലാ എഴുത്തുകളേയും ഏതാണ്ട് പിൻതുടരുന്ന വായനക്കാരി എന്ന നിലക്ക് അവർ നൽകുന്ന ഒരുറപ്പുണ്ട്. ഈ കാലത്ത് ജീവിക്കാൻ അങ്ങനെ ചിലതു മതിയാവും.
Profile Image for Anuradha Mohankumar.
271 reviews13 followers
July 15, 2022
I listened to this Malayalam audiobook and have to say that this is a masterpiece. I am falling more and more in love with KR Meera's writing. The book is about Dr.Jezebel, a well educated, highly skilled pediatrician, who in spite of all her accomplishments is forced to face the patriarchal mindset of the society. She goes through so many trials and tribulations in a short period of her marriage just because she is a woman and thus expected to behave in a particular way, no matter how she is treated by her husband, his family and her family. This book shows the ugly face of our society, which blames a woman for everything even if she is not at fault. However, when the woman finds her strength and refuses to bend to these rules and instead finds her way through these tough situations is what makes the rest of the story. I loved this book so much. I am now waiting for its translation to be released so that I can read it.
Profile Image for Bapaul.
140 reviews
May 23, 2023


Jezebel is a strong and independent woman, and she refuses to be cowed by George's abuse. She finds solace in her work as a doctor, and she begins to build a life for herself outside of her marriage. However, George is determined to keep Jezebel under his thumb, and he eventually drives her to the brink of madness. A true picture of the typical Indian women. And that too An educated women- a Doctor. An inspiring novel of these times, which brings forth the right and wrong and future of married life in the society.The futility of it.

Sooryane Aninja Oru Sthree is a powerful and moving novel that explores the themes of abuse, oppression, and female empowerment. A good novel.
Profile Image for Sreelekshmi Ramachandran.
283 reviews31 followers
October 2, 2023
"ക്രൂര പീഡാനുഭവങ്ങൾ മറികടക്കാൻ സ്വയം ക്രിസ്തുവായി സങ്കല്പിച്ചാൽ മതി.

പകുതി പണി തീരാത്ത കെട്ടിടത്തിലെ കോടതി മുറിയിൽ നിൽക്കുമ്പോൾ നെഞ്ചിൽ തൂങ്ങുന്ന ഭാരം മരക്കുരിശിന്റെതാണെന്നു കരുതുക. ഉയരം കുറഞ്ഞു തടിച്ച എതിർവക്കീൽ ചോദ്യം ചോദിച്ചു തുടങ്ങുമ്പോൾ കുരിശുമായി ഗോൽഗോഥാ കയറുകയാണ് എന്ന് സങ്കല്പിക്കുക. ചോദ്യങ്ങളിലെ പ്രത്യക്ഷമായും പരോക്ഷമായുമുള്ള അധിക്ഷേപങ്ങൾ ചാട്ടവാറടിയായി കണക്കാക്കുക. ഓരോ തവണ ആത്മാവ് കൊല്ലപ്പെടുമ്പോഴും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്നും പിന്നെ വേദനയില്ലെന്നും തിരിച്ചറിയുക."

ജെസബെൽ നമ്മളെ ഒരുപാട് ചിന്തിപ്പിക്കും.. ചിലപ്പോൾ കരയിപ്പിക്കും...ചിലത് ഓർമപ്പെടുത്തുന്നു..

Novel- സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
Writer- കെ. ആർ. മീര
Publisher- dcbooks
Profile Image for Ajay Asok.
5 reviews
February 15, 2020
ആരാച്ചാറിനുശേഷം അനുഭവിച്ച കഠിനമായ വിഷാദരോഗത്തിൽ നിന്നും കരകയറാനായിട്ടുള്ള ഒരു മാർഗ്ഗമെന്നനിലയിലാണ് കെ ആർ മീര സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എഴുതുന്നത് എന്ന് ആമുഖത്തിൽ അവർ തന്നെ പറയുന്നുണ്ട്. അതുകൊണ്ടുതന്നെയാവാം വളരെ വൈകാരികമായ ഭാഷയാണ്. ഓരോകഥാപാത്രത്തെയും പോലെ, വായനക്കാരനും ഒരു പീഡാനുഭവത്തിലൂടെ കടന്നുപോകും. സമൂഹത്തിലെ പുരുഷാധിപത്യവും ലൈംഗീകന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ആണ് ഇതിവൃത്തം. 400 പേജ് വായന കുറച്ചു കട്ടിയാണ്, എങ്കിലും ഒരു ശ്രമം നടത്തിനോക്കുന്നതിൽ തെറ്റില്ല. ബൈബിൾ പഴയ നിയമത്തിലെ ഇസബെൽ രാജ്ഞിയുടെ കഥ അറിയുന്നവർക്കുചിലപ്പോൾ വായന കൂടുതൽ ആസ്വാദ്യകരമായി തോന്നിയേക്കാം.
Profile Image for Edwin Kannanaikkal.
6 reviews
April 21, 2021
K R Meera once again defines her choice of selecting main characters as women. Tells a strong story of the young medical student and later become doctor, Jezebal. The novel goes through all the pains and gains of a women who is been nourished in an orthodox family and being went through gradual wedding procedures happens in a Kerala women life. Like the Title (means the women who wear the sun) the novel shows a character who is as strong as possible and the environments where she became stronger.
Profile Image for Nirmal Mathew.
17 reviews
January 16, 2022
A book which helps you find yourself. But before I move to the book, greatest appreciation for KR Meera whose words are not only engaging but touching.

Dr Jezebel's characterisation by the author is what brings everything together. Her lack of agency throughout her married life is only matched with the trials she continuously faces from society.

It is a great read and lesson for men and women alike.
Profile Image for Navya Radhakrishnan.
6 reviews
May 26, 2022
Another masterpiece from the renowned author of 'Aarachar' K R Meera, demonstrating the toxic social aspects and concepts framed for women by the society to be enslaved under the prevailing masculine misogynist system. She takes a hammer to everything that colonizes a woman’s world. It also speaks about the fact that homosexuality and other so called taboos are to be normalized and should be given equal citizen rights.
5 reviews22 followers
July 6, 2024
ആദ്യമായി ആണ് ഞാൻ K.R.Meera യുടെ ഒരു പുസ്തകം വായിക്കുന്നത്. കോളേജ് ലൈബ്രറിയിൽ നിന്നും ഈ പുസ്തകം എടുക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ജെസിബൽ എനിക്ക് ഇത്രത്തോളം പ്രിയപ്പെട്ടവൾ ആകുമെന്ന്. ജേസിബൽ അനുഭവിച്ച അത്രയും വേദനകൾ ഇന്നെ വരെ ഞാൻ ഒന്ന് അറിഞ്ഞിട്ട് പോലും ഇല്ലെങ്കിലും എവിടെയൊക്കെയോ അവൾ ഞാൻ ആണ് എന്ന് എൻ്റെ മനസ്സ് മന്ത്രിച്ചു. മറക്കാൻ പറ്റാത്ത വണ്ണം ഈ പുസ്തകം എൻ്റെ ഉറക്ക�� കെടുത്തി.ഓരോ താളുകൾ മറക്കുമ്പോഴും ശ്വാസം മുട്ടിക്കുന്ന പ്രതീതി.
Profile Image for Deffrin Jose.
35 reviews6 followers
January 30, 2022
ശക്തയായ സ്ത്രീകഥാപാത്രമാണ് ജെസബെൽ. എങ്കിലും നോവൽ ഒരു സാധാരണ കെ ആർ മീര പ്രോഡക്റ്റ് എന്നെ പറയാൻ ഉള്ളു. പലയിടത്തും ആവർത്തിച്ചു വരുന്ന ബിബ്ലിക്കൻ ഭാഷ ചിലപ്പോഴൊക്കെ മനോഹരമാണ്. പിന്നെ എടുത്തു പറയാനുള്ളത് അവിനാശ് എന്ന കഥാപാത്രമാണ്. ഒരു സ്വർഗ്ഗനുരാഗിയുടെ മാനസികാവസ്ഥകൾ വലിയ തെറ്റില്ലാതെ പറഞ്ഞു പോകുന്നുണ്ട്. വായനക്കാരന് എന്തൊക്കെയോ പ്രതീക്ഷകൾ സമ്മാനിച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്. വേറൊന്നുമില്ല...
Profile Image for Tomy Mathew.
60 reviews7 followers
June 17, 2023
Another intense novel by K R Meera. The novel showcases the fallacy of religion, customs and traditions and how these are entangled with even the educated people in the 21st century. As usual, she has done extensive research in the preparation of this book. This time, these were on the Bible and Medical Sciences! Thank you Meera for this genius work.
1 review
February 26, 2024
Best one. Really an eye opening story for many suffering women in our society.Hats off to the writer for creating a masterpiece like this. I cried a lot while reading this..her writing does contain plenty of emotions and realism.. explaining every detail in a poetic yet simple way.5 stars for sure💗
Displaying 1 - 30 of 37 reviews

Can't find what you're looking for?

Get help and learn more about the design.