Jump to ratings and reviews
Rate this book

ഗോഥം 1

Rate this book

Hardcover

Published March 1, 2020

1 person is currently reading
17 people want to read

About the author

Anoop Sasikumar

6 books32 followers
Born at Kottayam district in Kerala, India. Graduated as a Mechanical Engineer, and completed M.A., M.Phil., and Ph.D. in Economics from Hyderabad Central University. Currently a researcher and lecturer in Economics. Has published more than 25 research papers in various international journals.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
3 (5%)
4 stars
15 (26%)
3 stars
34 (59%)
2 stars
5 (8%)
1 star
0 (0%)
Displaying 1 - 12 of 12 reviews
Profile Image for Maria Rose.
8 reviews1 follower
January 11, 2021
ഞാന്‍ എഴുതിയ കഥ, ഞാന്‍ വരച്ച ചിത്രം പ്രേക്ഷകര്‍ക്ക് മനസിലായില്ലെങ്കിലോ, ഞാന്‍ ഉണ്ടാക്കിയ സിനിമ മനസിലായില്ലെങ്കിലോ എന്നൊരു മുന്‍കരുതല്‍ ചില കലാകാരന്മാര്‍ എടുക്കുന്നത് കാണാം. നല്ല കല ആസ്വാദകര്‍ക്ക് പിന്നാലെ പോകുകയല്ല, മറിച്ച് ആസ്വാദകര്‍ അത് ആസ്വദിക്കുന്നതിന് അവരുടെ കൂടി എഫര്‍ട്ട് ഇടേണ്ടതുണ്ട് എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. അനൂപ്‌ ശശികുമാര്‍ ഒട്ടും അമാന്തമില്ലാതെ അത്രയേറെ കോമണ്‍ അല്ലാത്ത Vigilante എന്ന വാക്കുപയോഗിച്ചു കൊണ്ട് തന്‍റെ നോവലിനെ ഒരു Vigilante Thriller എന്ന് ക്ലെയിം ചെയ്തത് കൊണ്ടാണ് ഞാന്‍ ഈ പുസ്തകം വാങ്ങാനും വായിക്കാനും കാരണം. അനൂപ്‌ എഴുതിയ " ഗോഥം" എന്ന നോവലാണ്‌ വിഷയം. (ബൈ ദി വെ, നിയമം കൈയിലെടുത്ത് കൊണ്ട് നീതിനിര്‍വഹണത്തിന് സ്വയം അവരോധിച്ച് ഇറങ്ങിപ്പുറപ്പെടുന്ന വ്യക്തിയെ Vigilante എന്ന് പറയാം)

ഒരു എഴുത്തുകാരന് തന്‍റെ രചനയുടെ അര്‍ത്ഥം വികസിപ്പിക്കുന്നതിനായി വിവിധ റഫറന്‍സുകള്‍ ഉപയോഗിക്കാം. ആ റഫറന്‍സുകളുടെ കോഡുകള്‍ കൂടി മനസിലാക്കുമ്പോഴാണ് .രചന കൂടുതല്‍ ആസ്വാദ്യകരമാകുന്നത്. കേരളത്തില്‍, കൊച്ചിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ ത്രില്ലര്‍ ജനപ്രിയ സിനിമ പലവട്ടം പറഞ്ഞിട്ടുള്ള ഒരു കഥയായി മാത്രം ശേഷിക്കുമായിരുന്നു, അനൂപ്‌ കഥയില്‍ പാകിപ്പോകുന്ന പാഠങ്ങള്‍ (Text) കള്‍ ഇല്ലായിരുന്നെങ്കില്‍. സിനിമാക്കാര്‍ നിരന്തരം അവതരിപ്പിച്ചിട്ടുള്ള കാഴ്ചകള്‍ മനസ്സില്‍ വച്ചു കൊണ്ടല്ല നമ്മള്‍ ഈ കൊച്ചിയെ നമ്മള്‍ നോക്കിക്കാണേണ്ടത്. ബാറ്റ്മാന്‍ യൂണിവേഴ്സ് നമുക്ക് പരിചയപ്പെടുത്തിയ ഗോഥം നഗരമെന്ന ആ സാങ്കല്‍പിക സ്പെയ്സ് കണ്ട കണ്ണിലൂടെ വേണം. കഥാനായകനായ തോമസ് പരുവപ്പെടുന്നത് വായിക്കുമ്പോള്‍ ബ്രൂസ് വെയ്ന്‍ മൂപ്പെത്തിയ വഴികള്‍ നമ്മള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. ബാറ്റ്മാന്‍ യൂണിവേഴ്സ് പരിചിതമല്ലാത്ത ഒരു വായനക്കാരന്‍ ഈ നോവല്‍ വായിക്കുമ്പോള്‍ അയാളുടെ മനസ്സിലുണ്ടാകുന്ന ഇംപ്രഷന്‍സ് എന്തായിരിക്കും എന്നെനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല. . ആ വായനക്കാരന് ഒരുപക്ഷേ ഈ നോവല്‍ തുറന്നിടുന്ന ലിങ്കിലൂടെ ബാറ്റ്മാന്‍ ലോകത്തേയ്ക്കും പിന്നെ ക്രിസ്റ്റഫര്‍ നോലാനിലേയ്ക്കും തുടര്‍ന്ന്‍ വീണ്ടും ഈ "ഗോഥ"മിലേയ്ക്ക് മടങ്ങിയെത്തി നോവല്‍ വീണ്ടും ആസ്വദിക്കാന്‍ കഴിഞ്ഞേക്കാം.ഒരു പ്രത്യേക നിറമുള്ള ലെന്‍സിലൂടെ ഒരു ലോകത്തെ നോക്കിക്കാണുന്നത് പോലെയാണത്.

അനൂപിന്‍റെ ആദ്യത്തെ നോവല്‍ "എട്ടാമത്തെ വെളിപാടും" വായനക്കാര്‍ക്ക് ഇതേ അവസരം അല്ലെങ്കില്‍ വെല്ലുവിളി ഓഫര്‍ ചെയ്യുന്നുണ്ട്. അന്താരാഷ്ടജനപ്രിയഭൂമികകളില്‍ വിഹരിക്കുന്ന രക്ഷസുകളും ആള്‍നരികളും ഡ്രാഗണുകളും കുടിപ്പാര്‍ക്കുന്ന ഒരു കൊച്ചിനഗരത്തിന്‍റെ കഥയായിരുന്നു എട്ടാമത്തെ വെളിപാട്. പാരഡി-സ്പൂഫ് രചനകള്‍ വായനക്കാരുടെ നേര്‍ക്കെറിയുന്ന വെല്ലുവിളി പോലെയൊന്ന് ഈ നോവലുകള്‍ നിങ്ങളുടെ നേര്‍ക്ക് എറിയുന്നുണ്ട്. റഫറന്‍സുകളുടെ കോഡ് തുറന്ന് കിട്ടാത്തവര്‍ക്ക് "Intend ചെയ്യപ്പെട്ട" അര്‍ത്ഥത്തില്‍ നോവല്‍ രസിക്കാന്‍ കഴിയാതെ വന്നേക്കാം. അപ്പോഴും--നല്ല കലയ്ക്ക് പിന്നാലെ പ്രേക്ഷകര്‍ പോകുകയാണ് വേണ്ടത്. മറിച്ച് വായനക്കാരുടെ പിന്നാലെ രചന പോകുകയല്ല എന്നാണ് ഞാന്‍ കരുതുന്നത്.

സിനിമാറ്റിക് ഭാവനയോടെ, അല്ലെങ്കില്‍ ഗ്രാഫിക് നോവലുകളുടെ കോറിയോഗ്രാഫിയോടെ എഴുതിയിരിക്കുന്ന നോവലാണ്‌ ഇത് എന്ന് അവിടങ്ങളില്‍ വിഹരിക്കുന്നവര്‍ക്ക് എളുപ്പം മനസിലാകും. ചിത്രകഥയുടെ അന്താരാഷ്ട സ്പെയ്സുകളില്‍ നിന്ന് നമ്മുടെ മലയാളത്തിലേയ്ക്ക് പണ്ടും ആ ലോകം പണ്ടും വന്നിട്ടുണ്ട്--മലയാളമല്ലാത്ത മലയാളത്തില്‍ സംസാരിക്കുന്ന നിസംഗഭാവമുള്ള Vigilante കഥാപാത്രങ്ങള്‍ നിറഞ്ഞു നിന്നിരുന്ന ഒരു ലോകം. അംബരചുംബികള്‍കളുടെ പശ്ചാത്തലത്തില്‍ പോക്കറ്റുകളിലാഴ്ത്തിയ കയ്യുമായി നിഴല്‍രൂപമായി നില്‍ക്കുന്ന നായകന്‍---"ഇന്നവര്‍ എന്നെ തിരിച്ചറിയില്ല, നാളെ അവര്‍ പശ്ചാത്തപിക്കും" എന്നിങ്ങനെ കുമിളകള്‍ക്കുള്ളില്‍ ചിന്തിച്ച് നില്‍ക്കുന്നവര്‍ നമ്മളെ പണ്ടും ഹരം കൊള്ളിച്ചിട്ടുണ്ട്. ആക്ഷന്‍ കോറിയോഗ്രാഫിയോടെ സങ്കല്‍പിക്കാവുന്ന ആക്ഷന്‍ രംഗങ്ങള്‍ എട്ടാമത്തെ വെളിപാടിലെന്ന പോലെ ഈ നോവലിലും കാണാം.

നോവല്‍ മാറുകയാണ്. കൂമന്‍കാവിലെ മരച്ചുവടുകളും അവസാനിക്കാത്ത ദാര്‍ശനികസമസ്യയുമായി നിസംഗനായ നായകനെയും സങ്കല്‍പങ്ങളില്‍ നിന്ന് വിട്ടിട്ടില്ലാത്തവര്‍ക്ക് ഇനിയും അവിടെത്തന്നെ കഴിയുന്നതിന് ഒരു തടസ്സവുമില്ല. പുതിയ വായനക്കൂട്ടം ഈ നോവലുകളെ കണ്ടെടുക്കും. മലയാളം നോവല്‍ അപ് ഡേറ്റ് ചെയ്യുന്നതെങ്ങനെയെന്നാണ് അനൂപ്‌ ശശികുമാറിന്‍റെ നോവല്‍ കാണിച്ചു തരുന്നത്.

പരീക്ഷണാത്മമായിരിക്കുമ്പോഴും ആസ്വദിപ്പിക്കുന്നതില്‍ ഈ നോവല്‍ പിന്നോക്കം പോകുന്നില്ല. ഉദ്വേഗജനകവും ഹരം പിടിപ്പിക്കുന്നതുമായ വായനാനുഭവമായിരുന്നു എനിക്ക് ഈ നോവല്‍. ജനപ്രിയമലയാളം നോവല്‍ രംഗത്ത് നിരവധി രചനകള്‍ വന്ന് കൊണ്ടിരിക്കുന്ന സമയമാണിത്. ഞങ്ങള്‍ കഥ പറച്ചിലുകാര്‍ മാത്രമാണ് എന്ന് പറഞ്ഞ് ടെക്നിക്കിനെ കൈയൊഴിഞ്ഞു നില്‍ക്കാന്‍ ജനപ്രിയ എഴുത്തുകാര്‍ക്കും ഇന്ന് സാധിക്കില്ല. കാരണം ആ മാതിരി അത്ഭുതപ്പെടുത്തുന്ന ക്രാഫ്റ്റുമായാണ് ലോകജനപ്രിയരചനകള്‍ വരുന്നത്, സ്വയം അടയാളപ്പെടുത്തണമെങ്കില്‍ അപ്പ് ഡേറ്റ് ചെയ്തേ മതിയാകൂ. "ഗോഥം"അത് തെളിയിക്കുന്നു.ദാര്‍ശനികസമസ്യയെക്കുറിച്ചുള്ള മലയാളത്തിന്‍റെ പതിവ് ഭാഷയില്‍ എഴുതാന്‍ കഴിയാത്തത് കൊണ്ട് പള്‍പ്പ് ഫിക്ഷന്‍ തിരഞ്ഞെടുക്കുന്നയാളല്ല അനൂപ്‌ ശശികുമാര്‍. സമസ്യകളെക്കുറിച്ചെഴുതാനുള്ള തന്‍റെ മാധ്യമത്തെക്കുറിച്ച് ബോധ്യമുള്ള ഒരു എഴുത്തുകാരനാണ്‌. ആശംസകള്
Profile Image for Athul C.
130 reviews18 followers
October 1, 2024
2.5/5
Genre-നു suit ആവുന്ന, തപ്പി തടയൽ ഒന്നുമില്ലാത്ത ഭാഷ. പൊതുവെ Anoop Sasikumar നോവലുകൾക്ക് ഉണ്ടാവാറുള്ള ആ ഒരു rushed feel ഇവിടെ തോന്നിയില്ല. Still, Plot കുറച്ചു കൂടി interesting ആക്കാമായിരുന്നു. ടെംപ്ലേറ്റ് സ്റ്റോറി മോശമാക്കാതെ പറഞ്ഞുപോയി എന്നതിനപ്പുറം കഥാപരമായി extraordinary ആയി ഒന്നും ഈ ഭാഗത്ത് വന്നിട്ടില്ല. തുടർ ഭാഗങ്ങളിൽ അത് മാറുമെന്ന് കരുതുന്നു. എഴുതിഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ convincing ആയി അവതരിപ്പിക്കാനുള്ള എഴുത്തുകാരൻ്റെ കഴിവ്, പുള്ളിയുടെ മറ്റ് നോവലുകളിൽ എന്ന പോലെ ഇവിടെയും ഏറ്റവും വലിയ പോസിറ്റീവ് ആയി നിൽക്കുന്നുണ്ട്.
Profile Image for Ajay Varma.
154 reviews7 followers
February 12, 2022
A new attempt in Malayalam but with average presentation.
Profile Image for Rani V S.
123 reviews4 followers
October 1, 2021
കൊച്ചി പഴയ കൊച്ചി അല്ല എന്നു ബിലാൽ പറയുന്നത് പോലെ . മറ്റൊരു വീ���്ഷണ കോണിലൂടെ കൊച്ചി നഗരത്തെ നമ്മൾ നോക്കി കണ്ടാൽ എങ്ങനെയിരിക്കും.
ഡിസി കോമിക്കുകളിലൂടെയാണ് നമ്മൾ ഗോഥം നഗരത്തെ പരിചയപ്പെടുന്നത്. ബാറ്റ്മാന്റെ വീടായ ഗോഥം നഗരം. ഇരുളിന്റെ മറവിൽ ഉയരമുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് നഗരത്തെ നോക്കുന്ന ബാറ്റ്മാൻ. കാറ്റിൽ പറക്കുന്ന ആ കറുത്ത കേപ്. അതാണ് എന്റെ മനസ്സിലെ ചിത്രം. ഗോഥം നഗരത്തിന്റെ അതേ ഫിൽറ്ററിൽ കൂടി കൊച്ചി നഗരത്തെ നോക്കിക്കണ്ടാൽ എങ്ങനെ ഇരിക്കും അതാണ് ഈ പുസ്തകത്തിന്റെ സെറ്റപ്പ്.
Vigilante ത്രില്ലർ എന്ന ടാഗ് ലൈനോട് കൂടിയാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. ത്രില്ലറുകളുടെ ഒരു ഉപവിഭാഗമാണിത്. ഇത്തരം പുസ്തകങ്ങളിലും സിനിമകളിലും പ്രധാന കഥാപാത്രം നിയമം കയ്യിലെടുക്കുകയും സ്വയം നിയമപാലകനായി അവരോധിച്ചു നീതി നടപ്പാക്കുകയും ചെയ്യുന്നു. ലീ ചൈൽഡ് പുസ്തകങ്ങളും ഫോർ ദി പീപ്പിൾ, ഫോറസിക് എന്നീ മലയാളം സിനിമകളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്.
കൊച്ചി നഗരത്തിൽ ഉയർന്നു പൊങ്ങിയ ഒരു മരുന്നു നിർമ്മാണശാല. നിയമങ്ങളെയൊക്കെ കാറ്റിൽ പറത്തി ജല സ്രോതസുകളെ മലിനമാക്കുകയും എതിർക്കുന്നവരെ ബലം പ്രയോഗിച്ച് നിശ്ശബ്ദരാക്കുകയും ചെയ്യുന്നു. നിയമം നടപ്പിലാക്കേണ്ടവർ പോലും കണ്ണടയ്ക്കുന്ന സാഹചര്യത്തിൽ ഒരു ലോക്കൽ സൂപ്പർ ഹീറോ ഈ അനീതികൾക്ക് എതിരെ ഒറ്റയാൾ പോരാട്ടത്തിന് എത്തുന്നു. ഇരുട്ടിന്റെ മറവിൽ കൊച്ചി നഗരത്തിന്റെ കാവലാളായി ഒരാൾ. ബാറ്റ്മാനെ പോലെ കുട്ടിക്കാലത്തു പ്രിയപ്പെട്ടവരുടെ നഷ്ടത്തിലൂടെ കടന്നു പോയൊരാൾ. ബാറ്റ്മാന്റെ കടുത്ത ആരാധകൻ. അനീതിക്കെതിരെ പോരാടാൻ കൊച്ചിയുടെ ബാറ്റ്മാൻ ആകാൻ ഇറങ്ങിത്തിരിക്കുന്നു. കുട്ടിക്കാലവും കോളേജ് പഠനവും സൂപ്പർ ഹീറോ ആകാനുള്ള തയ്യാറെടുപ്പുകളും ഒക്കെ വിശദമായി പറഞ്ഞു കൊണ്ടു തന്നെ കഥാപാത്രങ്ങളെ വികസിപ്പിച്ചെടുക്കുന്നു. മൂന്നു പുസ്തകങ്ങൾ ഉള്ള ഒരു സീരീസ് ആയതുകൊണ്ടും ആദ്യ ഭാഗത്ത്‌ ഇത്രേം ബിൽഡപ്പ് ഹീറോയ്ക്ക് കൊടുത്തതുകൊണ്ടും അടുത്ത ഭാഗത്തിൽ ഒരു സൂപ്പർ വില്ലന്റെ വരവിന് സാധ്യത ഇല്ലാതില്ല.
മറ്റൊരു പ്രത്യേകത കൂടി ഈ പുസ്തകത്തിന് ഉണ്ട്. പ്രളയത്തിന്റെ സമയത്തു ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ എത്തിക്കാൻ പല നൂതന ഐഡിയകളും പലരും കൊണ്ടു വന്നു. ഈ പുസ്തകത്തിന്റെ രചയിതാവും അതുപോലൊരു ആശയം മുന്നോട്ടു വെച്ചു. ആ സമയത്തു ‘പ്രളയനിധിയിലേയ്ക്ക് സംഭാവന ചെയ്യൂ, നിങ്ങളുടെ പേര് ഇനി മുതൽ ഒരു പുസ്തകത്തിലെ കഥാപാത്രത്തിന്റേതായിരിക്കാം!’’ എന്ന വരികൾ പലയിടത്തും നിറഞ്ഞു നിന്നിരുന്നു. അങ്ങനെ പ്രളയ നിധിയിലേക്ക് സംഭാവന ചെയ്തവരുടെ പേരുകൾ ആണ് ഈ പുസ്തകത്തിലെ കഥാപാത്രങ്ങൾക്ക് നൽകിയത്.
Profile Image for Sanuj Najoom.
197 reviews31 followers
May 30, 2021
ബുദ്ധിമാനായ നായകൻ, ബുദ്ധിമാനായ എഴുത്തുകാരൻ.

   "നമ്മൾ എന്തിനു വേണ്ടിയാണ് ജീവിക്കുന്നത് സാറാ?", തോമസിന്റെ ചോദ്യം പെട്ടെന്നായിരുന്നു.
   "അങ്ങനെ ചോദിച്ചാൽ കുറച്ചൊക്കെ നമുക്കുവേണ്ടി, കുറച്ചൊക്കെ മറ്റുള്ളവർക്കുവേണ്ടി."
   "പക്ഷേ എവിടെയാണ് സാറാ ഇതിന്റെ അതിര്?  നമ്മൾ തീരുന്നതും മറ്റുള്ളവർ തുടങ്ങുന്നതും എവിടെനിന്നാണ്?".

ക്രിസ്റ്റഫർ നോളന്റെ ക്രിസ്ത്യൻ ബെയ്‌ൽ അഭിനയിച്ച ബാറ്റ്മാൻ സീരീസ്നോട് പ്രത്യേക ഇഷ്ടം ആണുള്ളത്.
തന്റെ മാതാപിതാക്കളുടെ മരണത്തിനു സാക്ഷിയാകേണ്ടി വന്ന ബ്രൂസ് വെയിൻ, പിന്നീട് അനീതിക്കെതിരെ പോരാടുവാൻ സ്വയം ഒരുങ്ങുകയാണ്. അങ്ങനെ ഗോഥം നഗരത്തിന്റെ കാവൽക്കാരനായ ബാറ്റ്മാനായി അദ്ദേഹം മാറുകയാണ്.

ഗ്രാഫിക് നോവലുകളിലൂടെടെയും പലവിധ കോമിക് പുസ്തകങ്ങളിലൂടെയും  പരിചയപ്പെട്ട സൂപ്പർഹീറോകളോട് വല്ലാത്ത ഇഷ്ടം വച്ചുപുലർത്തുന്ന ആളായിരുന്നു തോമസ്.
അമാനുഷികമായ ശക്തികൾ ഒന്നും തന്നെ ഇല്ലാത്ത ബാറ്റ്സ്മാൻ തോമസിന് എന്നും വളരെ പ്രിയപ്പെട്ട ഒരു കഥാപാത്രമായിരുന്നു.
നേരിട്ട അനുഭവങ്ങളും വളർന്നുവന്ന സാഹചര്യങ്ങളും തോമസിനെ ഒരു വേറിട്ട മനുഷ്യനാക്കി.  അവന്റെ വായനയും ചിന്തകളും പ്രവർത്തികളും സമൂഹത്തിലെ  അനീതിക്കെതിരെ പോരാടാൻ വെമ്പുന്ന ഒരു മനസ്സിന് ഉടമയാക്കി. ഗോഥം നഗരത്തിന്റെ കാവൽക്കാരനായി ബ്രൂസ് വെയിൻ ബാറ്റ്സ്മാൻ ആയതുപോലെ, കൊച്ചി നഗരത്തിന്റെ ഇരുട്ടിലേക്ക് ഒരു കാവൽക്കാരന്റെ പരിവേഷത്തോടെ തോമസ് നടന്നടുക്കുകയാണ്.

വായനയിൽ നല്ലൊരു വേഗതയും സസ്‌പെൻസും ഉണ്ടായിരുന്നു, ഒരു സിനിമ കാണുന്ന പോലെയാണ് അനുഭവപ്പെട്ടത്. തോമസിനെയും ഹരിയുടെയും ഇനിയുള്ള നീക്കങ്ങൾ അറിയുവാനായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Profile Image for Amitra Jyoti.
181 reviews12 followers
July 23, 2021
(ചെറിയ സ്പോയിലേഴ്‌സ് ഉണ്ടോന്നൊരു സംശയം 😁)

ഒരു derivative work ആണിതെന്നു പലപ്പോളും തോന്നി. പുസ്തകത്തിന്റെ പേരിൽ തന്നെ അദ്ദേഹം തന്റെ reference ഉറക്കെ വിളിച്ചു പറഞ്ഞു തന്നെയാണ് തുടങ്ങുന്നത് പക്ഷെ.
ബാറ്റ്മാനെ പോലെ trauma ഉള്ള ഒരു കുട്ടി, ബാറ്റ്‌മാനെ പോലെ തന്നെ ആവാൻ ശ്രമിക്കുന്ന ഒരു കഥ.
ഇതിന്റെയൊരു മേജർ പോസിറ്റീവ് എന്താച്ചാൽ നായക കഥാപാത്രത്തിന്റെ രൂപീകരണത്തിന് നല്ലവണ്ണം സമയം കൊടുക്കുന്നു എന്നുള്ളത് തന്നെയാണ്‌
അതൊരു നല്ല അടിത്തറ കൊടുക്കുന്നുണ്ട് കഥക്ക്.
ഒരു ലോക്കൽ സൂപ്പർ ഹീറോ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് 😊
ഒരു ചെറിയ വർക് ആണ്. ഒരു trilogy യുടെ ആദ്യ പാർട്ടും ആണ്.
ബോറടിക്കാതെ വായിക്കാം.
ഇതിൽ പക്ഷെ സൂപ്പർ വില്ലൻ ഇല്ല. അത് അടുത്ത ഭാഗത്തു വരും എന്ന് നമുക്ക് പ്രത്യാശിക്കാം 😊
വ്യക്തിയാണോ സമൂഹമാണോ വലുത് എന്നുള്ള ആ ചോദ്യം തോമസ്സിലൂടെയും തോമസ്സിന്റെ അമ്മാച്ചനിലൂടെയും അദ്ദേഹം ഒന്ന് എക്സ്പ്ലോർ ചെയ്യാൻ നോക്കുന്നുണ്ട്. അത് നന്നായി വന്നിട്ടുണ്ട് താനും 😊

പുസ്തകത്തിന്റെ ആഖ്യാനത്തിന് ഒരു ദൃശ്യ ഭാഷയാണ് കാര്യമായി ഉള്ളത് 😊ഇതൊരു ഗ്രാഫിക്ക് നോവൽ ആയി പ്രസന്റ് ചെയ്യുന്നതായിരുന്നു കുറച്ചൂടെ നല്ലത് എന്ന് തോന്നി. 😊
കുട്ടിപുസ്തകമാണ്. എല്ലാരും വായിക്കൂ. എൻജോയ് ചെയ്യൂ 👍
This entire review has been hidden because of spoilers.
Profile Image for Dr. Charu Panicker.
1,168 reviews75 followers
September 4, 2021
ഒരുപാട് സൂപ്പർ ഹീറോസ് കഥകൾ വായിച്ച് വളർന്നവരാണ് നമ്മൾ എല്ലാം. എന്നാൽ സ്വന്തമായി മലയാളത്തിന് ഒരു സൂപ്പർഹീറോ ഇല്ല. ആ കുറവ് നികത്താനാണ് ഈ ഒരു പുസ്തകം. തോമസ്, അർജുൻ, സാറ എന്നിങ്ങനെ 3 കോളേജ് സുഹൃത്തുക്കൾ. കഥാനായകനായ തോമസ് കടുത്ത ബാറ്റ്സ്മാൻ ആരാധകനാണ്. അയാൾ നമ്മുടെ കൊച്ചിയിൽ ഒരു ബാറ്റ്മാനായി മാറുന്നു. അനീതികൾക്കെതിരെ ശക്തമായി ഒരു മുഖംമൂടി ഇട്ടു പ്രതികരിക്കുന്നു. നിയമത്തെയും നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു ഒറ്റയാൾ പോരാട്ടം നടത്തുന്നു. പുസ്തകം തുടങ്ങുന്നത് കൃകു തന്റെ ബ്ലോഗിൽ എഴുതുന്ന സാമൂഹ്യപ്രശ്നങ്ങളെ കാണിച്ചുകൊണ്ടാണ്. അതിൽ നിന്ന് ബാക്കി കഥാപാത്രങ്ങളിലേക്ക് പടർന്ന് ഇറങ്ങുന്നു. കഥയെഴുതിയത രീതി വളരെ വ്യത്യസ്തവും ആകർഷകവുമാണ്. വളരെ ബുദ്ധിപൂർവ്വം നീക്കുന്ന കരുനീക്കങ്ങൾ എല്ലാം തന്നെ രസകരമാണ്. വളരെ മികച്ചതെന്ന് പറയാനാവില്ലെങ്കിലും സുഖമുള്ള വായന സമ്മാനിക്കുന്ന ഒരു പുസ്തകം തന്നെയാണിത്.
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
June 26, 2025
പേര് കേൾക്കുമ്പോഴേ എന്തു തോന്നുന്നോ അതെല്ലാം പുസ്തകത്തിലുണ്ട് - ഒരു വിജിലാൻ്റെ സൂപ്പർഹീറോ ഉൽപത്തി മുതൽ പുതിയ ശത്രുക്കളുടെ ഉദയം വരെ. അതിനു ചേരുന്ന ഭാഷയിൽ വച്ചു കെട്ടലില്ലാതെ യോനർ എന്താവശ്യപ്പെടുന്നോ അതു കൊടുത്തിട്ടുണ്ട്.
Profile Image for Shibin k.
105 reviews11 followers
June 17, 2021
brilliant and ambitious take on the genre, quite convincing as well.
Profile Image for Dileep Viswanathan.
34 reviews12 followers
October 26, 2020
അനൂപ് ശശികുമാറിൻ്റെ ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ഒരു ചെറുനോവൽ. അതിൻ്റെ ആദ്യ ഭാഗം ആണു 'ഗോഥം' എന്നാണു പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കൃഷ്ണകുമാർ എന്നയാളുടെ ബ്ലോഗിൽ നിന്നാരംഭിച്ച് അർജ്ജുൻ, ശ്യംകുമാർ, സാറ, ആൽബർട്ട്, തോമസ്, ഹരി എന്നിവരിലൂടെ വികസിക്കുന്ന നോവൽ വായനക്കാരനു ഒരു ദൃശ്യാനുഭവം നൽകുന്നുണ്ട്. വ്യക്തിയാണോ സമുഹമാണോ പരിഗണിക്കപ്പെടേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടാൻ നമുക്ക് പ്രചോദനമാവും ഈ ചെറു നോവൽ. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കാനും.
Displaying 1 - 12 of 12 reviews

Can't find what you're looking for?

Get help and learn more about the design.