കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിര്‍വ്വഹിച്ച് പരിചയസമ്പന്നനായ ഒരു ഉയര്‍ന്ന പോലീസ് ഉദ്യേഗസ്ഥന്‍ ഔദ്യോഗികജീവിതത്തില്‍നിന്നും വിരമിച്ചതിനുശേഷം തന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന പ്രധാനപ്പെട്ടതും അസാധാരണവുമായ അനുഭവകഥകള്‍ തുറന്നെഴുതുന്ന പുസ്തകം.
This memoir by N Ramachandran tells us about his experiences during his IPS career. He tells us how the Police use modern scientific techniques in solving complicated cases.
All the events are written in simple language and can be read like a fast-paced thriller. This will be a good choice if you love to know how the Police maintain law and order.
In this memoir by N Ramachandran, former DGP of Assam, Meghalaya and founder of Indian Police Foundation, a think-tank specializing in police reforms, the author combines episodes from his police life, his personal life, tour abroad while also expressing his thoughts on some of the ailments in the police force and society.
This work includes, an episode about an efficient, lock-picking thief Mehmood who is also a singer, a thrilling investigation involving Dharmarajan of the Sooryanelli case who was hiding in Karnataka, Jalaja murder case where there was a pressure to jail an innocent, an investigation where the culprit was identified via a barcode in a polythene cover, encounter with Samadh khan, a Mumbai underworld Pathan, a case of child kidnapping from hospital, another kidnapping encounter that led to Marthandam, the creation of a data bank of Thiruttu Gramam , a visit to America, meet-up with Latin American people, Santa Clara and San Quentin jail visits, some further essays on drug abuse, migrant workers, serial killers and so forth.
രാമചന്ദ്രൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടായ അനുഭവങ്ങളിലൂടെയാണ് ഈ ഡയറി കടന്നുപോകുന്നത്.
മോഷണശ്രമം, കൊലപാതകം, റേപ്പ്, തട്ടിക്കൊണ്ടുപോകൽ, ത്രീവ്രവാദി സംഘങ്ങൾ തുടങ്ങി നിരവധി അനുഭവങ്ങളാണ് ഇതിൽ വിവരിക്കുന്നത്.
മുംബൈയിലെ അധോലോകം, കർണാടകയിലെ ഗുണ്ടാസംഘങ്ങൾ, തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമങ്ങൾ, അമേരിക്കയിലെ ജയിലറകൾ, അതിഥി തൊഴിലാളികൾ, വിദ്വേഷം മൂലമുള്ള കൊലപാതകങ്ങൾ, കവർച്ച ശ്രമത്തിനിടയിൽ ഉള്ള കൊലപാതകങ്ങൾ, സീരിയൽ കില്ലേഴ്സ്,CCTV Cameras, mobile phone tracking,മയക്കുമരുന്ന് കച്ചവടം, അനധികൃതമായ തോക്ക് ഉപയോഗം തുടങ്ങി നിരവധി അറിവുകൾ ഈ പുസ്തകം സമ്മാനിക്കുന്നു.
ശിഥിലമായ കുടുംബ ബന്ധങ്ങൾ ആണ് പല കുറ്റവാളികളെയും സൃഷ്ടിക്കുന്നത്. യു എസ് എ റിപ്പോർട്ട് പ്രകാരം 30% കുറ്റവാളികളും ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിച്ചിരുന്നവരാണ്. അനധികൃതമായി തോക്ക് ഉപയോഗിക്കുന്നവയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
ഒരു പോലീസ് ഉദ്യോഗസ്ഥനെ ഭയത്തോടും അകൽച്ചയോടും കൂടിയാണ് ഇന്നും സമൂഹം കാണുന്നത്. ബ്രിട്ടീഷ് കൊളോണിയൽ കാലത്തിന്റെ അനന്തരഫലമാണത്. ജനങ്ങൾക്ക് പോലീസിൽ വിശ്വാസമർപ്പിക്കാൻ ഇപ്പോൾ ജനമൈത്രി പോലീസ് സേവനം ആരംഭിച്ചു. എന്നാൽ പല പൊലീസുകാരും ജോലിയിലെ സ്ട്രെസ് കാരണം ആത്മഹത്യ ചെയ്യുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുക്കുമ്പോൾ അയാളുടെ മാനസിക ആരോഗ്യവും പരിശോധിക്കേണ്ട ആവശ്യം ലേഖകൻ എടുത്തുപറയുന്നു.
ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചതിനുശേഷം തന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന അനുഭവകഥകള്‍ ഇവിടെ പങ്കു വെച്ചിരിക്കുന്നു. ഒരുപാട് കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിര്‍വ്വഹിച്ച ആളാണ് ഇദ്ദേഹം. കുറ്റവാളികളെ പിടിച്ചു എന്ന തലക്കെട്ടിലൂടെ കടന്നുപോകുന്ന ഓരോരുത്തരും അതിനു പിന്നിൽ നടക്കുന്ന അധ്വാനങ്ങൾ കാണാതെ പോകുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ചെയ്യുന്ന കാര്യങ്ങൾക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാറുമില്ല. പോലീസുകാരൻ ആയിരിക്കെ അദ്ദേഹത്തെ സ്വാധീനിച്ച കുറേ കേസുകളെ പറ്റിയും കുറ്റവാളിയെ പിടിക്കാൻ എന്തൊക്കെ മാർഗം അവലംബിച്ചു എന്നും വിലങ്ങുതടിയാകുന്നത് എന്തൊക്കെയാണെന്നും ഇതിൽ പറയുന്നു. സ്വന്തം കൂട്ടത്തിൽ പെട്ടവരുടെ തെറ്റുകൾ തെറ്റാണെന്ന് തുറന്നു പറയാനും അദ്ദേഹം ചങ്കൂറ്റം കാട്ടി. കുറ്റാന്വേഷണത്തിലെ കാണാപ്പുറങ്ങളാണ് ഈ പുസ്തകത്തിൽ അനാവരണം ചെയ്തിരിക്കുന്നത്.
This book offers a great reading experience, blending the author's real-life encounters with crime during his police career. Also provides a unique insight into how the cases were resolved, making it easily understandable for everyone.