ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങൾകൊണ്ട് ദലിത് സമൂഹത്തിലെ ജനവിഭാഗങ്ങൾ അടിമമനോഭാവം പുലർത്തുന്നതായി ഡോ. അംബേദ്കർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ മനോഘടനയിൽനിന്ന് അവർക്ക് എളുപ്പത്തിൽ മോചനം നേടാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ദലിത് സമൂഹത്തിലെ ഓരോ വ്യക്തിയും സ്വന്തം ആത്മാഭിമാനം വീണ്ടെടുത്തുകൊണ്ട് പൊതുസമൂഹത്തിനൊപ്പമെത്താൻ കഴിവുള്ളവരാകുന്നതിനെക്കുറിച്ചാണ് ഡോ. അംബേദ്കർ ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടുള്ളത്. കുഞ്ഞാമന്റെ കാര്യത്തിലും ഈ വിഷയം ഏറെ ഗൗരവമുള്ളതാണ്. ഈ മനോഘടനയുടെ സങ്കീർണതകൾ ദലിതരല്ലാത്തവർക്ക് മനസ്സിലാവണമെന്നുമില്ല. ആ അവസ്ഥയുടെ തീക്ഷ്ണത അനുഭവത്തിൽതന്നെയേ ഉറ്റക്കൊള്ളാനാവുകയുള്ളൂ.കെ. വേണു (അവതാരികയിൽനിന്ന്)
ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങൾകൊണ്ട് ദലിത് സമൂഹത്തിലെ ജനവിഭാഗങ്ങൾ അടിമമനോഭാവം പുലർത്തുന്നുവെന്നും ആ മനോഘടനയിൽനിന്ന് അവർക്ക് എളുപ്പത്തിൽ മോചനം നേടാനാവില്ലെന്നും ഡോ. അംബേദ്കർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുഞ്ഞാമൻ തൻ്റെ അനുഭവങ്ങളിൽ നിന്നാണ് ഇത് എഴുതിയിരിക്കുന്നത്. മണ്ണിൽ കുഴികുത്തി കഞ്ഞി കുടിച്ചപ്പോൾ നായ കടിച്ചതിനെ പറ്റി പറയുമ്പോൾ നമ്മുടെ ഉള്ളും വേദനിക്കുന്നു. അദ്ദേഹം പിന്നിട്ട ദുർഘടമായ വഴികളെപ്പറ്റിയും നേരിട്ട അവഹേളനങ്ങളും അവഗണനകളും ഇതിൽ പറയുന്നു. ഗൗരവമുള്ള വിഷയമാണ് ഇതിൽ കൈകാര്യം ചെയ്യുന്നത്. ഈ വിഷയത്തിന്റെ സങ്കീർണതകൾ ദലിതരല്ലാത്തവർക്ക് മനസ്സിലാവണമെന്നുമില്ല. പുസ്തകത്തിന്റെ അവസാനത്തോടെ അടുക്കുമ്പോൾ ചില രാഷ്ട്രീയ പാർട്ടികളെ മാത്രം വിമർശിക്കാനായി ഉപയോഗിച്ചിരിക്കുന്നു. അതിൽ ഓരോ പാർട്ടിയയും മുൻനിർത്തി കുറ്റങ്ങൾ മാത്രം അവതരിപ്പിച്ചുകൊണ്ട് പുസ്തകത്തിന്റെ ആസ്വാദനം നഷ്ടപ്പെടുത്തുന്നു. അത്രയും നേരം പറഞ്ഞ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് പുസ്തകം അവസാനിപ്പിക്കുന്നു.
കന്നഡ കവി Siddalingaiah യുടെ 'A word with you, poet' എന്ന ആത്മകഥയാണ് കുഞ്ഞാമൻ മാഷിൻ്റെ 'എതിര്' വയിച്ചുകൊണ്ടിരിക്കെ ഓർമ്മയിൽ വന്നത്. രണ്ടു പേരും അടിച്ചമർത്തപ്പെട്ട സമൂഹത്തിൽ നിന്നും കടന്നു വന്നവർ, ജീവിതത്തിലെ നിലപാടുകൾ കൊണ്ട് വ്യവസ്ഥിതിയെ എതിർത്തവർ. ഇതൊക്കെ ആണേലും അടിസ്ഥാനപരമായി കുറെ വ്യത്യാസങ്ങളുംമുണ്ട് രണ്ട് പുസ്തകങ്ങൾ തമ്മിൽ.
Both are sufficiently similar and different at the same time.
ഇന്നത്തെ സാമൂഹീകസിസ്റ്റത്തോടും രാഷ്ട്രീയത്തോടും ജാതിവ്യവസ്ഥയോടും ഒക്കെയുള്ള എതിർപ്പുകളാണ് "എതിര്" എന്ന പുസ്തകം. ദാരിദ്ര്യം, അവഗണന, ഭയം, വിശപ്പ് എല്ലാം സഹിച്ചാണ് അദ്ദേഹം ഉയര്‍ന്ന അക്കാദമിക് പദവികളിലെത്തിയത്. പാർശ്ശ്വവൽക്കരിക്കപ്പെടുന്നവർ സാമ്പത്തീകമായി മുന്നേറിയാൽ കുറെയൊക്കെ അവരുടെ ഉയർച്ചയ്ക്കത് കാരണമാകുമെന്നാണ് അദ്ദേഹം പറയുന്നത്. അതിനോട് യോജിക്കാനാണ് തോന്നുന്നത്. വേറിട്ടറ്റ രീതിയിലൊരു ചിന്ത എന്നിൽ ഉളവാക്കാൻ കഴിഞ്ഞു ഈ പുസ്തകത്തിനു എന്ന് പറയാതെ വയ്യ.
ഒരാത്മകഥയായി തുടങ്ങിയെങ്കിലും പിന്നീട് എഴുത്തുകാരൻ തികച്ചും വ്യത്യസ്തമായ സമീപനം പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്നു. തന്റെ ജീവിത സമരങ്ങളും നിന്നും ധൈഷണികമായ ഇടപെടലുകളിലൂടെയും ആർജ്ജിച്ചെടുത്ത നിരീക്ഷണങ്ങളെ ക്രോടീകരിച്ചിരിക്കുന്നതായി കാണാം. ഒരർത്ഥത്തിൽ ഒരു വായനക്കാരൻ എന്ന നിലക്കും ഒരു സവർണ്ണ ജീവി എന്ന നിലക്കും ജാതിയെ അക്കാദമികമായി മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതിനുള്ളിൽ കൊണ്ട് വരേണ്ട തിരുത്തലുകൾ ഈ പുസ്തകം ചൂണ്ടി കാണിച്ചു തന്നു എന്ന് പറയാവുന്നതാണ്. സ്ഥിരമായി ജാതിയെ പറ്റി പരാമർശിക്കുമ്പോൾ ഉയർത്താറുള്ള ഒരു വാദം എന്നത്, ജാതി സാമ്പത്തികമായി ഉയർച്ച താഴ്ച്ചകളെ അതിജീവിക്കുന്ന സാമൂഹിക പ്രതിഭാസമായിട്ടാണ്. അതായത് ഒരു ദളിതൻ സമ്പന്നൻ ആയാൽ തന്നെയും അവരുടെ ജാതി അവരെ വിട്ടു പോകുന്നില്ല എന്ന പക്ഷം. പക്ഷെ എഴുത്തുകാരൻ ഇവിടെ ആ വാദത്തിനെ പൂർണ്ണ അർത്ഥത്തിൽ പൊളിക്കാൻ ശ്രമിക്കുന്നുണ്ട്, ഒരു പക്ഷെ ആ അർത്ഥത്തിൽ ഞാൻ ഇതിനെ ഒരു മാനിഫെസ്റ്റോ ആയി കാണുന്നു, അടിച്ചമർത്തപ്പെട്ടവരുടെ മാനിഫെസ്റ്റോ. ഇത് കുഞ്ഞാമനെ പോലെ ഒരു ജൈവിക ബുദ്ധിജീവിക്കു മാത്രം സാധ്യമാകുന്ന ഒന്നായി ഞാൻ മനസ്സിലാക്കുന്നു. ജാതി ജീവിതം ഒരു നിത്യ യഥാർഥ്യമായി ജീവിച്ച ഒരാൾക്ക് മാത്രമേ ജാതിയെ പറ്റിയുള്ള പൊതു കാഴ്ചപ്പാടുകളെ ഇങ്ങനെ പൊളിച്ചെഴുതാൻ കഴിയു എന്ന് തോനുന്നു. പലപ്പോഴും ഉട്ടോപ്പിയൻ എന്ന് തോന്നിക്കാവുന്നതെങ്കിലും ഒരു പൊതു രാഷ്ട്രീയ പരിപാടി അദ്ദേഹം പുസ്തകത്തിലൂടെ മുന്നോട്ടു വക്കുന്നു. പ്രശ്വവൽക്കരിക്കപ്പെട്ട ജനതകളുടെ ഇടയിൽ ഉയർന്നു വരേണ്ട ക്ലാസ്സ് കോൺഷിയെസ്സ്നെസ്സിനെ പറ്റിയും അതിലൂടെ ഉയർത്തേണ്ട, സാമ്പത്തിക തുല്യതയിലും സാമൂഹിക പരിഷ്കരണത്തിലും ഊന്നിയ ഒരു മാനിഫെസ്റ്റോ.
ഒറ്റ വാചകത്തിലാണ് കുഞ്ഞാമൻ സാർ തന്റെ ജീവിതത്തെ നിർവചിക്കുന്നത്. എതിര്.
കടുത്ത ദാരിദ്ര്യവും അടിച്ചമര്‍ത്തപ്പെടുന്ന ജാതിയും തീകൂട്ടിയ ജീവിതവും ജീവിതചിന്തകളുമാണ് 'എതിര്' നിറയെ.
‘തലച്ചോറല്ല ശരീരത്തിന്റെ പ്രധാന അവയവം വയറാണ്, അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാത്തവന് അഭിമാനം എന്നൊന്നില്ല' എന്ന കാഴ്ചപ്പാടിൽ നിന്നാണ് അദ്ദേഹം ചെറുപ്പകാലത്തെ കുറിച്ച് എഴുതിത്തുടങ്ങുന്നതു. തന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച, തന്നോട് ക്രൂരത കാണിച്ച അധ്യാപകരിൽ നിന്നൊക്കെയാണ് ജീവിതം പഠിച്ചിട്ടുള്ളത്.
കേരളസമൂഹിത്തിന്റെ ഗർവിനെ കീഴാളവിഭാഗങ്ങളുടെ കാഴ്ചപ്പാടില്‍നിന്നുകൊണ്ട് വിശകലനാൽപകവും വിമര്ശനാത്മകുമായി ആശയങ്ങളും മുന്നോട്ടുവെച്ച് ചോദ്യം ചെയ്യുകയാണ് പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഭൂപരിഷ്കരണം, സംവരണം, വിദ്യാർത്ഥിരാഷ്ട്രീയം എന്നിവയെക്കുറിച്ചുമൊക്കെ എഴുതുമ്പോൾ.
"ഉന്നതവിദ്യാഭ്യാസമേഖലയുടെ പുറമ്പോക്കില്‍ കുടില്‍കെട്ടി ജീവിക്കുന്ന ഒരു ചാത്തനാണ് ഞാന്‍. എന്നെപ്പോലുള്ളവര്‍ അവിടെ എന്നും ചാത്തനും പുലയനുമാണ്. ഇവിടെ, ഞങ്ങള്‍ക്ക് മുഖ്യധാരയില്‍ നില്‍ക്കാന്‍ പറ്റില്ല'', കേരളത്തിന്റെ intellectual സ്പേസിൽ ദളിത് ചിന്താധാര ശക്തിപ്പെടാത്തതിനെ കുറിച്ചും അതിൽ ഇടതുപക്ഷ രാഷ്രീയത്തിനുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം എഴുതുന്നു.
അംബേദ്കറിസം രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാക്കിയ ഒരു radical Dalit intelligentsia ഇന്ത്യയിൽ രൂപപ്പെട്ടു വരുന്നുവെന്നും ദളിത് സമൂഹത്തിൽ നിന്ന് അതിശക്തമായ ഒരു ക്യാപിറ്റലിസ്റ് ക്ലാസ് ഉയർന്നു വരുന്നതും വളരെ പ്രതീക്ഷയോടുകൂടി നിരീക്ഷിക്കുന്ന കുഞ്ഞാമൻ സാർ ധൈഷണികവും സാമ്പത്തികവുമായുള്ള വളർച്ചയ്ക്ക് ദളിത് മുന്നേറ്റത്തിലുള്ള പ്രാധാന്യം ഊന്നിയുറപ്പിക്കുകയാണ് .
ഒരുപാട് ആഴത്തിൽ എഴുതിയ ഒരു കൃതിയല്ല എതിര്, പക്ഷെ വ്യാപകമായി ചർച്ചചെയ്യപ്പെടേണ്ടത്തതും ഒരുപാടു ചിന്താരീതികളാണ്വ പുസ്തകമുടനീളം. ഒരു ജീവചരിത്രകുറിപ്പുമാത്രമല്ല ഈ പുസ്തകം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലും, നിരീക്ഷണങ്ങളിലും, ചിന്തകളിലും, വിയോജിപ്പുകളിലും ഉള്ള originality നമ്മെ അതിശയിപ്പിക്കും.
വായിക്കുവാൻ വളരെ താമസിച്ചുപോയി എന്ന് തോന്ന���പ്പിച്ച ഒരു ഗ്രന്ഥമാണ് എം. കുഞ്ഞാമന്റെ “എതിര്.” ഈ ഗ്രന്ഥത്തിന്റെ ഉപശീർഷകം “ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിത സമരം” എന്നാണ്. മി���ച്ച ആത്മകഥയ്ക്കുള്ള കേരളസാഹിത്യ അക്കാഡമി അവാർഡ് നേടിയ ഗ്രന്ഥമാണ് ഇത്. എന്നാൽ ആ അവാർഡ് പോലും നിരസിച്ച ഒരു ബദൽ വ്യക്തിതമാണ് എം കുഞ്ഞാമൻ. ഈ ഗ്രന്ഥം വെറുമൊരു ആത്മകഥയല്ല. ഇതൊരു സമരഗാഥയാണ്. സമൂഹികഘടനകളോടും ദലിത് വിരുദ്ധ നിലപാടുകളോടും അധികാര ശ്രേണിയോടുമുള്ള സന്ധിയില്ലാ സമരമാണ് ഇതിന്റെ ഓരോ താളുകളും. സ്വതന്ത്ര ഇന്ത്യയിൽ തുടച്ചുമാറ്റാനാവാത്ത കറ പോലെ ഇന്നും തെളിഞ്ഞു നിൽക്കുന്ന ഭീകരതയാണ് ജാതി. ജാതിയുടെ പേരിൽ തഴയപ്പെട്ടിട്ടും ഒട്ടും തളരാതെ കുഞ്ഞാമൻ എന്ന മനുഷ്യൻ നടത്തിയ ജീവിതസമരത്തിന്റെ ചരിത്രമാണ് ഈ ഗ്രന്ഥം. ദലിത് ജനവിഭാഗങ്ങൾ അനുഭവിക്കുന്ന സാമൂഹിക വേർതിരിവുകളെ മറനീക്കി തെളിയിച്ചു കാട്ടുക മാത്രമല്ല വരേണ്യതയുടെ നീരാളികരങ്ങളിൽ അടിമപ്പെടുത്തുന്ന ദലിത് നിലപാടുകളെയും കുഞ്ഞാമൻ വിമർശിക്കുന്നു. ഈ ഗ്രന്ഥം ഒരു ആത്മകഥയല്ല സമൂഹത്തിന്റെ കണ്ണാടിയാണ്. ഒരിക്കലും ഒരു അധികാരങ്ങൾക്ക് പിന്നാലെയും കുഞ്ഞാമൻ ഓടിയിട്ടില്ല. ലഭിക്കാമായിരുന്ന അധികാരങ്ങളും പദവികളുമെല്ലാം വേണ്ടയെന്ന് വെച്ചു. കാരണം കുഞ്ഞാമനറിയാമായിരുന്നു ആധികാരത്തിന്റെ അപ്പകഷ്ണങ്ങൾക്ക് ലോകത്തിന്റെ വിശപ്പ് മാറ്റുവനാവില്ലായെന്ന്. അതുകൊണ്ട് അയാൾ കലഹിച്ചു. വ്യവസ്ഥകളോട്… ഘടനകളോട്… പാർട്ടിയോടു… മതങ്ങളോട്… അധികാരങ്ങളോട്… ജീവിതത്തെ സമരഗാഥയായി തിരുത്തിയെഴുതിയ മനുഷ്യൻ.. ഇങ്ങനൊരാൾ ഇനിയും ഈ വഴി വരുമോ..??
Kunjaman's writing style is raw and honest. He does not shy away from describing the harsh realities of life as a Dalit in India. This can be difficult to read at times, but it is also essential to understanding the book's message.
The book's insights into the caste system are valuable. Kunjaman provides a detailed account of the ways in which the caste system has impacted his life. He also discusses the challenges faced by Dalits in education, employment, and social mobility.
The book's message of hope and resilience is inspiring. Kunjaman's story shows that it is possible to overcome caste discrimination and achieve success. This message is especially important for young Dalits who are facing challenges.
This is a very good book which depicts the caste discrimination especially about the marginalized helpless Dalits and adivasi people.But Only one thing that I don't like-repetition of some points.Also I found some errors in the book. Otherwise the book is really good and anyone can read it in a day.
Must read to realize the privilege of caste and religion in Indian society. Being born as a Dalit in India is so painful. The book narrates how much it can take chnage your personality and perspectives of life,which you can never outgrow with education and financial status. Most heart breaking read ever.
Giving insight into how the caste system and money flow suppress the lower castes. I do not agree with the statement that only money can empower people. In today’s society, there are many examples of individuals who have risen from the bottom through education, resilience, and opportunity—not just wealth.
ഒരേ നാട്ടുകാരാണ് ഞങ്ങൾ . സ്കൂൾ കാലം തൊട്ട് അറിയുന്ന ആൾ . മിടുക്കനായ വിദ്യാർഥി . കുഞ്ഞാമൻ പറയുന്ന സ്കൂൾ കാല ജീവിതം മിക്കതും നേരിട്ടറിയാം . എതിർപ്പ് തന്നെയാണ് ഇദ്ദേഹത്തിൻ്റെ ജീവിതം . എതിർത്ത് ജയിച്ചത് . നല്ല വായനാസുഖമുള്ള ഭാഷയും രചനയും .
There are a lot of things where I can't agree with the stands of the author. There are many places where he contradicts himself. But the form he has chosen for this book and many questions he is raising is very relevant. In the prelude K. Venu has spotted and put forward a few things.
It is a very interesting and inspiring book. It has given me a lot of opportunities to think about India and its people, politics and power politics, religion, different beliefs of different people etc, in every stage of reading.
Reading Ethiru feels like a process of unlearning many established notions in political economy. The book delivers a powerful critique of the existing political system and reveals the historical alienation experienced by the downtrodden.
Gave me a very different perspective to think on the current political situation and the shortcomings of our constitution. It was an eye-opener. Loved every moment of the book.
AMAZING read. Stretched open my mind, I’ll probably need to revisit the book again after reading the works of Rosa Luxembourg, Ajitha, CK Janu and Amartya Sen recommended in this book.
തിരുവനന്തപുരം എൻജീനിയറിംഗ് കോളേജിലെ കാമ്പസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നടന്ന സമരത്തെപ്പറ്റി എഴുതിയ ഭാഗം മുഴുവൻ പച്ചക്കള്ളമാണ് (അദ്ധ്യായം 6, പേജ് 46) അന്നത്തെ സമരസമിതിയുടെ കൺവീനർമാരിലൊരാളെന്ന നിലയ്ക്ക് ആധികാരികമായ്ത്തന്നെ പറയാൻ സാധിയ്ക്കും ഇദ്ദേഹമോ മകളോ അതിന്റെ പരിസരത്ത് പോലുമുണ്ടായിരുന്നില്ലെന്ന്. ദലിത് ജീവിതാനുഭവങ്ങളെപ്പറ്റിയും സാമൂഹ്യാവസ്ഥയെപ്പറ്റിയും ഇത്രയും കൃത്യമായ കാഴ്ചപ്പാടോടെ എഴുതിയൊരു പുസ്തകത്തിൽ സെൽഫ് പ്രൊമോഷനു (??) വേണ്ടി ഇത്തരം നുണകളുടെ ആവശ്യമുണ്ടായിരുന്നില്ല.