കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്നവിധത്തിൽ പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുഭവതീക്ഷ്ണതകൊണ്ടും സത്യസന്ധതകൊണ്ടും മലയാള കഥാലോകത്തെ അത്ഭുതപ്പെടുത്തിയ മാധവിക്കുട്ടിയുടെ കഥകൾ. നെയ്പ്പായസം, കോലാട്, അമ്മയും മകനും, കീറിപ്പൊളിഞ്ഞ ചകലാസ്, അമ്മ, മുത്തച്ഛൻ, അടുക്കള തീപിടിച്ച രാത്രി തുടങ്ങി 21 കഥകളുടെ സമാഹാരം.
മാധവിക്കുട്ടിയുടെ 21 ചെറുകഥകളുടെ സമാഹാരമാണിത്. കുട്ടികൾക്ക് പറ്റിയ കഥകളാണ് എല്ലാം. ഓരോ കഥകളും ആഴത്തിൽ സ്പർശിക്കുന്നു. എല്ലാ കഥകളുടെയും കേന്ദ്രബിന്ദു സ്നേഹമാണ്. അമ്മയുടെ സ്നേഹം വിളിച്ചോതുന്ന കോലാടും നെയ്പ്പായസവും ഈ കഥകളിൽ ഉൾപ്പെടുന്നു.
1. ഉണ്ണി 2. വേനലിന്റെ ഒഴിവ് 3. ദൈവത്തെ ധിക്കരിച്ച കുട്ടിയുടെ കഥ 4. കോലാട് 5. ബ്ലഡ് പ്രഷർ 6. അമ്മയും മകനും 7. കീറിപ്പൊളിഞ്ഞ ചകലാസ് 8. മുത്തശ്ശി 9. പുതിയ വീട് 10. രക്താർബുദം 11. ഒരു ദിവസം രാവിലെ 12. 13 വയസ്സായ മകൾ 13. മീനാക്ഷിയേടത്തി 14. അമ്മ 15. മുത്തച്ഛൻ 16. മാധവിയുടെ മകൾ 17. ശസ്ത്രക്രിയ 18. റോസികുട്ടി 19. അടുക്കള തീപിടിച്ച രാത്രി 20. പൊട്ടിപ്പെണ്ണ് 21. നെയ്പായസം