അത്താഴപ്പഷ്ണിക്കാരുണ്ടോ എന്ന പഴയകാല വിളിച്ചുചൊല്ലലിനെ പറ്റിയാണ് പറഞ്ഞു തുടങ്ങുന്നതെങ്കിലും പിന്നീടങ്ങോട്ട് മലയാളികളുടെ ആചാരങ്ങളെയും അനാചാരങ്ങളെയും അക്കമിട്ടു നിരത്തുകയാണ്. ആചാരങ്ങൾ എങ്ങനെ അനാചാരം ആയെന്നും എങ്ങനെയാണ് ഇതൊക്കെ ഉത്ഭവിച്ചത് എന്നും വളരെ വ്യക്തമായി പറയുന്നു. കുറെയധികം അന്ധവിശ്വാസങ്ങൾ പൂർവാധികം ശക്തിയോടെ ഇപ്പോഴും അല്പസ്വല്പം രൂപ മാറ്റത്തോടെ നിൽക്കുന്നത് ഇതിൽ കാണാനിടയായി. ജോലി പേര് പിന്നീട് ജാതിയായി മാറിയത് അത്ഭുതത്തോടെ അറിയാനിടയായി. അനാചാരങ്ങൾക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ല എന്ന് ഈ പഠന പുസ്തകം തെളിയിക്കുന്നു.