What do you think?
Rate this book


230 pages, Paperback
First published January 1, 1981
ജോസഫ് ജെയിംസ് 1960 ജനുവരി 5-ാം തിയതി 39 -ാമത്തെ വയസ്സിൽ മരിച്ചു. ആൽബർട്ട് കമ്യു അപകടത്തിൽ മരണപ്പെട്ടതിന്റെ പിറ്റേന്ന്.ഗ്രന്ഥകർത്താവ് ആരംഭത്തിൽത്തന്നെ തന്റെ കഥാപാത്രത്തെ കൃത്യമായി കാലത്തിൽ ബന്ധിക്കുന്നു. കാല്‌പനികതയുടെ അവസാനം: ആധുനികതയുടെ ആരംഭം. ഇത് ഒന്നുകൂടി അരക്കിട്ടുറപ്പിക്കാൻ തമിഴിലെ ഏതാണ്ട് അരഡസൻ എഴുത്തുകാരുടെ പേരുകൾ കൂടി ഉദ്ധരിക്കുന്നുണ്ട് ശ്രീ രാമസ്വാമി.
ഉണ്മയെ അന്വേഷിച്ചു പോകുന്നവന് ദു:ഖം തന്നെയാണ് സമ്മാനമായി എപ്പോഴും ലഭിച്ചിട്ടുള്ളത്. അവഗണനകൾ, ഇച്ഛാഭംഗങ്ങൾ, ആട്ടിത്തുരത്തലുകൾ, അവമാനപ്പെടുത്തലുകൾ ഇവ ഇങ്ങനെ ആയിരിക്കുമ്പോൾ - എത്ര വേദനയാകട്ടെ - എത്ര സങ്കടമാകട്ടെ - ചില പറവകൾ സൂര്യനു നേരെ പറക്കുന്നതിനെപ്പറ്റി എന്തു പറയാൻ? രാപ്പകൽ ഒഴിവില്ലാതെ, ഇളവില്ലാതെ അവ പറന്നു കൊണ്ടിരിക്കുന്നു. മുമ്പേ പോയ പറവകൾ കരിഞ്ഞു വീഴുന്നത് കണ്ണാൽ കണ്ടിട്ടും കൂടുതൽ വേഗത്തിൽ പറക്കുന്നു. പറക്കലേ കരിയുന്നതിനാണ് എന്ന അനുഭൂതിയിൽ ചിറകടിക്കുന്നു. കരിഞ്ഞ ഉടലുകൾ മണ്ണിൽ വന്നുവീഴുമ്പോൾ പുരപ്പുറത്തെ കോഴികൾ ചിരിച്ചേക്കും. കാക്കകൾ ചിരിച്ചേക്കും. തെല്ല് ക്രൂരമായ കൊടുമയായ ചിരിതന്നെ. അവയുടെ മുന്നിൽവച്ച് അപ്പോഴും സൂര്യനെനോക്കി പറക്കാൻ പുറപ്പെടുന്ന പറവകളുടെ ചിറകടിതന്നെയാണ് ആ ചിരികൾക്കുള്ള ഉത്തരം.സാഹിത്യലോകത്തെ നാട്യങ്ങളേയും പൊള്ളത്തരങ്ങളേയും ഉൾക്കൊള്ളാൻ കഴിയാത്ത സത്യസന്ധമായ സർഗ്ഗാത്മകതയാണ് ജെ. ജെ യുടെ ശത്രു. അയാളുടെ കഴിവുകളെ മനസ്സില്ലാമനസ്സോടെ അംഗീകരിക്കുമ്പോഴും ഈ ഉണ്മയുടെ വെള്ളിവെളിച്ചത്തെ ഒരുപോലെ ഭയക്കുന്നുണ്ട് കാല്പനിക കഥാകാരനായ തൃശ്ശൂർ ഗോപാലൻ നായരും, പുരോഗമന സാഹിത്യകാരനായ മുല്ലക്കൽ മാധവൻ നായരും.